?ശ്രീക്കുട്ടി? [❥︎????? ꫝ? ʀ❥︎] 218

“എന്തിനാ എന്നെ ഇങ്ങോട്ട് കൂട്ടിട്ട് വന്നേ ചേട്ടന്റെ അമ്മയുടെ വായിലുള്ളത് കേക്കാനോ……??”

അവളെ എടുത്തിട്ട് എങ്ങോട്ട് പോണംന്ന് അറിയാതെ നടക്കുമ്പോ അവൾ ചോദിച്ചു. പക്ഷെ അതിനുള്ള മറുപടി കണ്ണുനീരിലൂടെ കൊടുത്തപ്പോ ആ കണ്ണുനീര് ഒപ്പി അവൾ ചിരിക്കാൻ ശ്രമിച്ചു. ആ ചിരി മതിയായിരുന്നു ഇനി ജീവിക്കാനുള്ള ഊർജം തരാൻ…. അപ്പോഴും ഉള്ളിന്റെയുള്ളിൽ ഒരു പാഴ് വിചാരം ഉണ്ടായിരുന്നു, അവരെന്നെ തിരിച്ചു വിളിക്കുമെന്ന്….

രണ്ട് വർഷമായി ആ പാഴ് വിചാരവും പേറി ഞാൻ നടക്കുന്നു. അവിടുന്ന് റോഡിലേക്ക് ഇറങ്ങുമ്പോ ആദ്യം കണ്ട ബസ്സിൽ കേറി ഇവിടെ ചേക്കേറി. ഒരുപാട് മാസം പട്ടിണിയും, സങ്കടവും, സന്തോഷവും എല്ലാം ഒരുമിച്ചായിരുന്നു പങ്കുവച്ചേ. നല്ലൊരു ബന്ധമായിരുന്നു ഞങ്ങള് തമ്മിൽ. ഒടുക്കം ഒരു താലിയിലൂടെ ആ ബന്ധം കുറച്ചൂടെ കൂട്ടിയുറപ്പിച്ചു. ഒരു സംഭവം എന്തെന്നാൽ അന്നാ താലി അവളുടെ കഴുത്തിൽ വീഴുമ്പോൾ ആയിരുന്നു ഞാനവളുടെ പേരും പോലും അറിയുന്നത് ശ്രീദേവി…,, എന്റെ ശ്രീക്കുട്ടി……!!

ഇങ്ങോട്ട് വന്നെങ്കിലും അവിടുത്തെ വിശേഷങ്ങൾ അപ്പാപ്പോ അറിയുന്നുണ്ടായിരുന്നു ഞാൻ എന്റെയനിയത്തിയിലൂടെ……. അല്ലെ തന്നെ എത്രയാന്ന് വച്ചാ കൊറച്ച് കാശിന്റെ പേരിൽ സ്വന്തം ചോരയെ മാറ്റി നിർത്തുവാ. രണ്ട് മൂന്ന് തവണ അവളിവിടെ വന്നിട്ടുമുണ്ട്. അച്ഛന്റെ ഓപ്പറേഷൻ കഴിഞ്ഞതും, അമ്മയൊരു പലചരക്ക് കടയിട്ടതും, എന്തിനേറെ സ്വന്തം ചേട്ടനെ അറിയിക്കാതെ ചെറുപ്രായത്തിലേ എന്റെ കുഞ്ഞുപെങ്ങളുടെ കല്യാണം കഴിഞ്ഞതും എല്ലാം നോവോടെ അവള് പറഞ്ഞ് തന്നെ ഞാനിറിഞ്ഞു. കല്യാണ ശേഷം പിന്നവളിങ്ങോട്ട് വരണ്ടായി.

17 Comments

  1. ❤️❤️❤️❤️❤️

  2. ലങ്കാധിപതി രാവണന്‍

    പണത്തിന് ബന്ധങ്ങളെ മറക്കാനും,മറയ്ക്കാനും കഴിയും ?

  3. ?? ഒരുപാട് ഇഷ്ടം ആയി

  4. നിധീഷ്

    ??????

  5. ❤️❤️❤️❤️❤️

  6. കൈലാസനാഥൻ

    അതീവ ദുഃഖസാന്ദ്രമായ കഥ. ആ രീതിയിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറന്ന മാതാപിതാക്കൾ എല്ലാം പ്രകൃതിയുടെ വികൃതി. കഥയിൽ ചോദ്യമില്ലാത്തതിനാൽ ഒന്നും ചോദിക്കുന്നില്ല. ആശംസകൾ

  7. ഇഷ്ടപ്പെട്ടു❤️

  8. കരയിപ്പിച്ചല്ലോ മനുഷ്യ ?.
    നന്നായിട്ടുണ്ട് ❣️❣️❣️❣️❣️❣️❣️

  9. കരയിപ്പിക്കാൻ വേണ്ടി അണോ ഈ കഥ ഇട്ടത്…???????❤️❤️❤️❤️❤️❤️❤️????????

  10. Karayippicchallo പഹയാ…???

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ❥︎????? ꫝ? ʀ❥︎

      സ്നേഹം…..?

  11. Kazhanje poye man aduthe erunne ethe vayyicha ente amma vezhe kazhanjuu sherikum sankadam vannuu????

    But story ishtam ayyii❣️❣️❣️❣️

    1. ❥︎????? ꫝ? ʀ❥︎

      ഇഷ്ട്ടയത്തിൽ ഒത്തിരി സന്തോഷം bro

      With Love….?

  12. ❥︎????? ꫝ? ʀ❥︎

    ഇഷ്ട്ടപ്പെട്ടുന്ന് കരുതുന്നു……

    With Love ….. ❤️

  13. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    ഫസ്റ്റ് ❤ and കമന്റ്‌ ?

Comments are closed.