?ശ്രീക്കുട്ടി? [❥︎????? ꫝ? ʀ❥︎] 216

“എനിക്കൊന്നും കേക്കണ്ട. ഞങ്ങൾക്കാർക്കും ഇവളിവിടെ നിക്കുന്നത് ഇഷ്ട്ടല്ല, നീ മര്യാദക്ക് ഇവളെ എവിടേലും കൊണ്ട് വിട്. വേണൊങ്ങി പെഴച്ചു പോവാൻ വല്ല നക്കാപ്പിച്ചയും കൊടുത്തോ നീ ഇത്രെയും വായിട്ടലച്ചതല്ലേ…….!!”

അമ്മയുടെ ഓരോ വാക്കും സൂചിമുന പോലെ ഹൃദയത്തെ നോവിക്കാൻ തുടങ്ങി. പാവം അവളുടെ അവസ്ഥ കാണുമ്പോ ഇവിടേക്ക് കൂട്ടിട്ട് വരണ്ടാന്ന് കൂടി തോന്നിപ്പോയി. പേടിച്ച് മുഖം കുമ്പിട്ടിരുന്നു എങ്ങുന്നു….. സഹിച്ചില്ല. അമ്മ അത്രയൊക്കെ പറഞ്ഞിട്ടും, അവളെ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിട്ടും അത് കണ്ട് നിന്നതല്ലാതെ അച്ഛനോ അനിയത്തിയോ ഒന്നും തന്നെ മിണ്ടിലാ. ഒരേയൊരു ദിവസം കൊണ്ട് വന്ന എല്ലാരുടേം മാറ്റം എന്നെ ഞെട്ടിച്ചു കളഞ്ഞു. എനിക്കറിയാവുന്ന എന്റെ വീട്ടുകാര് ഇങ്ങനൊന്നുമല്ല…..!!

“അമ്മേ അവളെ ഞാൻ കൊണ്ട് വന്നത് എന്റെ വിട്ടിലേക്കല്ലേ……??”

“നിന്റെ വീടോ……?? അതിന് ഞങ്ങളരേലും ഈ വിട് നിനക്ക് എഴുതി തന്നോ…..?? ഈ വിട് ഇപ്പോഴും എന്റെ പേരിൽ തന്നെയാ. ഞാനിനി പറയില്ല എറക്കി വിടെടാ ഇവളെ……”

“എങ്കി അമ്മ ഒന്ന് കേട്ടോ, ഇവളിവിടുന്ന് ഇറങ്ങിയ അത് ഒറ്റക്കാവില്ല, കൂടെ ഞാനുമുണ്ടാകും…..”

“ഞങ്ങളെക്കാൾ വലുതാണ് നിനക്കിന്നലെ കണ്ട ഈ പെണ്ണങ്കി ഇറങ്ങിക്കോ ഞങ്ങൾക്കിങ്ങനൊരു മകനില്ല എന്ന് കരുതിക്കോളം….!!”

ഞെട്ടിലാ., പകരം ചുണ്ടിൽ വിരിഞ്ഞത് ചിരിയാണ് തോറ്റുപോയവന്റെ ചിരി….!!
അവരെന്നെ ഇത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോ അറിയാണ്ട് കണ്ണ് പോലും നിറഞ്ഞു. ഒരുകോടി രൂപ കിട്ടിയപ്പോ സ്വന്തം മകൻ മകനല്ലാണ്ടായി…. എന്റെയവസ്ഥ വേറാർക്കും വരരുതേ എന്ന പ്രാർത്ഥനയോടെ കയ്യിൽ കിട്ടിയ സാധങ്ങളുമായി അവളേം എടുത്ത് ഞാനിറങ്ങി.

17 Comments

  1. ❤️❤️❤️❤️❤️

  2. ലങ്കാധിപതി രാവണന്‍

    പണത്തിന് ബന്ധങ്ങളെ മറക്കാനും,മറയ്ക്കാനും കഴിയും ?

  3. ?? ഒരുപാട് ഇഷ്ടം ആയി

  4. നിധീഷ്

    ??????

  5. ❤️❤️❤️❤️❤️

  6. കൈലാസനാഥൻ

    അതീവ ദുഃഖസാന്ദ്രമായ കഥ. ആ രീതിയിൽ നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വന്ന വഴി മറന്ന മാതാപിതാക്കൾ എല്ലാം പ്രകൃതിയുടെ വികൃതി. കഥയിൽ ചോദ്യമില്ലാത്തതിനാൽ ഒന്നും ചോദിക്കുന്നില്ല. ആശംസകൾ

  7. ഇഷ്ടപ്പെട്ടു❤️

  8. കരയിപ്പിച്ചല്ലോ മനുഷ്യ ?.
    നന്നായിട്ടുണ്ട് ❣️❣️❣️❣️❣️❣️❣️

  9. കരയിപ്പിക്കാൻ വേണ്ടി അണോ ഈ കഥ ഇട്ടത്…???????❤️❤️❤️❤️❤️❤️❤️????????

  10. Karayippicchallo പഹയാ…???

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ❥︎????? ꫝ? ʀ❥︎

      സ്നേഹം…..?

  11. Kazhanje poye man aduthe erunne ethe vayyicha ente amma vezhe kazhanjuu sherikum sankadam vannuu????

    But story ishtam ayyii❣️❣️❣️❣️

    1. ❥︎????? ꫝ? ʀ❥︎

      ഇഷ്ട്ടയത്തിൽ ഒത്തിരി സന്തോഷം bro

      With Love….?

  12. ❥︎????? ꫝ? ʀ❥︎

    ഇഷ്ട്ടപ്പെട്ടുന്ന് കരുതുന്നു……

    With Love ….. ❤️

  13. Iℓℓบsͥioͣnͫ Wi͢͢͢tcђ❦

    ഫസ്റ്റ് ❤ and കമന്റ്‌ ?

Comments are closed.