?ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് 1? [കിറുക്കി ?] 319

ആരോടോ കീർത്തി പറയുന്നത് കേട്ട് കൊണ്ടാണ് അന്നാ പടികൾ ഇറങ്ങിയത്…. പിറകിൽ നിന്നും വിളിച്ച ദാദിയുടെ വിളികൾ കേട്ടില്ല…. ചാട്ടുളി പോലെ കീർത്തിയുടെ വാക്കുകൾ മുഴങ്ങി കേട്ടു…. ഹൃദയം പലകഷ്ണ ങ്ങൾ ആകുന്ന പോലെ….. എങ്ങനെയോ നടന്നു അമ്മകാണാതെ മുറിയിൽ കയറുമ്പോഴും വയറിലേക്ക് കൈകൾ ചേർത്ത് വെച്ചിരുന്നു അവൾ

 

 

“വാവേ….. അമ്മേടെ പൊന്നെ……”

 

വയറിലേക്ക് നോക്കി അവൾ ഉറക്കെ ഉറക്കെ വിളിച്ചു കരഞ്ഞു…

 

 

……………………….. ❤️………………………..

 

കണ്ണുകൾ വലിച്ചു തുറന്ന ദച്ചു കാണുന്നത് തന്നെ ചുറ്റിപിടിച്ചു കിടക്കുന്ന അന്നു മോളെയാണ്…. അവൾ മോളെ നോക്കി കിടന്നു……

 

അവളെ നോക്കാനായി വന്ന ദാദി കാണുന്നത് മോളെ കെട്ടിപിടിച്ചു കിടക്കുന്ന ദച്ചുനെ ആണ്….. അവർ ഒരു ചിരിയോടെ വാതിൽ ചാരി ഇറങ്ങി

തിരികെ നടക്കുമ്പോഴും അവരുടെ ഉള്ളം ഇങ്ങനെ മൊഴിഞ്ഞു

 

“കീർത്തി അന്ന് നീ ആട്ടിയോടിച്ചവൾ ഇന്ന് നിന്റെ മകളുടെ അമ്മയാണ്….. അവളുടെ എല്ലാം എല്ലാം അവളുടെ ദച്ചുമ്മയാണ്…..❤️”

 

 

……………………..

 

എന്തോ ശബ്ദം കേട്ടാണ് ദച്ചു മയക്കത്തിൽ നിന്നും ഉണർന്നത്…. മുന്നിൽ തെളിഞ്ഞു കാണുന്ന വിരിഞ്ഞ പുറത്തു ഷോൾഡറിലായി ചെയ്ത വലിയ ഈഗിൾ ടാറ്റൂ ആണ് ആദ്യം അവളുടെ കണ്ണിൽ പതിഞ്ഞത്……

9 Comments

  1. ????

  2. പ്രിയ കിറുക്കിയോട്,
    സ്വാഭാവിക ഒഴുക്കോടെ കഥ പറയാൻ കഴിയുന്ന ആളാണ് നിങ്ങളെന്ന് ഇവിടെ പല വട്ടം തെളിയിച്ചിട്ടുണ്ട്. പക്ഷെ ഈ കഥ ഇപ്പോൾ ടെലിവിഷനുകളിൽ കണ്ടുവരുന്ന സീരിയലുകളുടെ രീതിയിലായിപ്പോയി. ഈ രചനാരീതി സ്വീകരിച്ചത് മനപ്പൂർവമാണെങ്കിൽ ഒന്നും പറയാനില്ല. അലെങ്കിൽ അടിമുടി കൃത്രിമത്തം നിറഞ്ഞ ഈ രീതി ഉപേക്ഷിക്കുക, പ്രത്യേകിച്ചും സംഭാഷണ രംഗങ്ങളിൽ. പലരീതിയിൽ വികാസം പ്രാപിക്കാനുള്ള സാദ്ധ്യതകൾ നിറഞ്ഞ ഈ കഥാതന്തുവിനെ അതിൻറെ നൈസർഗിക പരിണാമങ്ങൾക്ക് വിട്ടുകൊടുക്കൂ..അപ്പൊ ഒരു സൂക്ഷ്മതയുള്ള എഴുത്തുകാരികൂടി ഇവിടെ ജനിക്കും..എല്ലാ ഭാവുകങ്ങളും…

  3. ?❤️❤️❤️

  4. കിറുക്കി….?

    സംഭവം അടിപൊളി ആയിട്ടുണ്ട് ❤️ തുടർക്കഥ ആണെന്ന് അവസാനമാണ് മനസ്സിലായത് കുറച്ച് പേജിൽ തന്നെ അവരുടെ ജീവിതത്തിലെ ഒത്തിരി കര്യങ്ങൾ പറഞ്ഞു പോയി❤️

    എന്തായാലും ബാക്കി കൂടി എഴുതണം കേട്ടോ?❤️

    സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. കിറുക്കി,
    തുടക്കം അസ്സലായി, വരും ഭാഗങ്ങളിൽ കഥ കൂടുതൽ മനസ്സിലാകും എന്ന് കരുതുന്നു. അധികം വൈകാതെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് കരുതുന്നു… ആശംസകൾ..

  6. ഗംഭീരം

  7. ഹായ്… ഇതെന്താപ്പാ… അടിപൊളി വരികൾ എഴുതും എന്നിട്ട് പറയും ഞാൻ വലിയ എഴുത്ത്കാരി ഒന്നും അല്ലെന്ന്..

    ഇതൊന്നും അത്ര ശെരി അല്ല കേട്ടോ ????????

  8. ഇത്തിരി പൂവ്‌

    എന്തായാലും നന്നായി?❤ 10 എന്നുള്ളത് 20 ആയാലും കുഴപ്പം ഇല്ലാട്ടോ ???

  9. Happy ending aayirikkuo avasaanam!??

Comments are closed.