?ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് 1? [കിറുക്കി ?] 319

അത്രയും പറഞ്ഞു അവർക്കൊരു താക്കീത് കൊടുത്തു വിച്ചു ദച്ചുന്റെയും മോളുടെയും അടുത്തേക്ക് പോയി….

  1. “റൂമിലേക്ക് വാ…. “അത്രയും അവരോട് പറഞ്ഞവൻ സ്റ്റേയർ കയറി മുകളിലേക്ക് പോയി…….വിമലയും മോളും അപമാനഭാരത്താൽ അവിടെ നിന്നും ഇറങ്ങി…..ദച്ചുവും മോളും റൂമിലേക്ക് വന്നപ്പോൾ വിച്ചു ഇട്ടിരുന്ന വെസ്റ്റ്‌ ഊരിയിട്ട് കുളിക്കാൻ പോകുകയായിരുന്നു…. അവളുടെ കണ്ണുകൾ ആ ഈഗിൽ റ്റാറ്റുവിൽ തറഞ്ഞു നിന്നു…… അവളെന്തോ പറയാൻ വന്നപ്പോഴേക്കും അവൻ വാഷ്റൂമിലേക്ക് കയറി പോയി…. കണ്ടിട്ടും കാണാത്തത് പോലെ പോകുന്ന കണ്ട് അവൾക്ക് ദേഷ്യം വന്നു… അപ്പോഴേക്കും അന്നുക്കുട്ടി കട്ടിലിൽ കയറി ഇരുന്നു വിളിച്ചു തുടങ്ങി”ദച്ചമ്മേ…. വാ….”

    അവളൊരു ചിരിയോടെ മോളുടെ അടുത്ത് ചെന്നു അവളെ ചേർത്ത് പിടിച്ചു…..

    “ദച്ചമ്മേ…. പാത്ത് പാദ്…. ബന്നിക്കും കിട്ടുന്നും ചാച്ചനം….”

    അവളുടെ പറച്ചില് കേട്ട് ദച്ചു ആ കുഞ്ഞി ചുണ്ടിൽ മുത്തി…. ബന്നിയെയും കിട്ടുനെയും കട്ടിലിൽ കിടത്തി അന്നുമോളും അവരുടെ അടുത്തേക്ക് കിടന്നു…. അവളെ ചേർത്ത് പിടിച്ചു ദച്ചു പാടി തുടങ്ങി

    >?ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ കാത്തുകത്തുണ്ടായൊരുണ്ണി…. അമ്പോറ്റി കണ്ണന്റെ മുന്നിൽ അമ്മ കുമ്പിട്ടു കിട്ടിയ പുണ്യം….
    ചോടൊന്നു വെക്കുമ്പോൾ അമ്മക്ക് നെഞ്ചിൽ കുളിരാം കുരുന്നാകുമുണ്ണി…. ?

    അന്നു കുട്ടി ദച്ചുന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ചു “അമ്മേ……”

    ഒരു കള്ളച്ചിരിയോടെ അന്നു മോള് വിളിക്കുന്ന കേട്ട് ദച്ചുന്റെ വയറിൽ നിന്നും ഒരാന്തലുണ്ടായ പോലെ തോന്നി…
    വാക്കുകൾ തൊണ്ടക്കുഴിയിൽ കെട്ടിക്കിടക്കുന്ന പോലെ…. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… മാറിടത്തിൽ നിന്നും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഉറവ പൊട്ടി വരുന്ന പോലെ…. അത് അന്നുക്കുട്ടിക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു…..അവൾ മോളെ ഇറുക്കിപ്പിടിച്ചു മുഖം മുഴുവൻ ചുംബിച്ചു……

    ബാത്‌റൂമിന്റെ വാതിലിൽ ഇത് കണ്ട് നിന്ന വിച്ചുന്റെ കണ്ണുകൾ നിറഞ്ഞു വന്നു..അവനൊരു ചിരിയോടെ രണ്ട് പേരെയും നോക്കി അവിടെ നിന്നും പോയി……

    ????????

    ദച്ചുന്റെ വീട്ടിലേക്കുള്ള യാത്രയിലാണ് ദച്ചുവും മോളും…. കല്യാണം കഴിഞ്ഞു അങ്ങോട്ട് പോയതാണ്….അമരാവതിയിലെ വടക്കുവശത്തെ ഗേറ്റ് വഴി വാഴത്തോപ്പ് കടന്നാൽ വീട്ടിലേക്ക് കയറാം…. റോഡ് വഴി ആണേൽ കുറച്ചു കറങ്ങണം …. ഇതിപ്പോ എളുപ്പമാ…. ദാദിയോട് പറഞ്ഞപ്പോൾ കാറിൽ റോഡ് വഴിയാക്കാൻ പറയാമെന്നു പറഞ്ഞു…. അത് കേട്ടപ്പോൾ ചിരി വന്നു… ദാദിടെ സമാദാനത്തിന് വിച്ചുന്റെ സ്ഥിരം ഗാർഡ്‌സിൽ ഒരാളായ അമീറിനോപ്പമാണ് ഞങ്ങളെ അയച്ചത്….

    അമീറിനെ അന്നുക്കുട്ടിക്ക് നല്ല പേടിയാണ്…. നല്ല ഒത്ത ശരീരവും ആറര അടി പോക്കവുമുള്ള മനുഷ്യനാണയാൾ …. ഒന്ന് ചിരിക്കുക കൂടിയില്ല…. അഞ്ചു വർഷമായി വിച്ചുന്റെ കൂടെയാണ്…. അന്നുക്കുട്ടി ഇടക്ക് ഇടക്ക് ദച്ചുന്റെ കയ്യിലിരുന്നു അമീറിനെ കള്ള നോട്ടം നോക്കും… അമീർ നോക്കുന്നുണ്ടെന്ന് കാണുമ്പോൾ തിരിഞ്ഞു ദച്ചുന്റെ ദേഹത്തേക്ക് കിടക്കും…. അവൾക്കതൊരു കളിയായിട്ട് തോന്നി….

    മുറ്റത്തേയ്ക്ക് ചെന്നപ്പോഴേ കണ്ടു വരാന്തയിൽ ഇരിക്കുന്ന അമ്മയെ…. അമീർ ദൂരെ മാറി കൈ കെട്ടി നിന്നു….

“അമ്മേ…. എന്താ ഇത്ര ആലോചന അമ്മക്കുട്ടി….”

9 Comments

  1. ????

  2. പ്രിയ കിറുക്കിയോട്,
    സ്വാഭാവിക ഒഴുക്കോടെ കഥ പറയാൻ കഴിയുന്ന ആളാണ് നിങ്ങളെന്ന് ഇവിടെ പല വട്ടം തെളിയിച്ചിട്ടുണ്ട്. പക്ഷെ ഈ കഥ ഇപ്പോൾ ടെലിവിഷനുകളിൽ കണ്ടുവരുന്ന സീരിയലുകളുടെ രീതിയിലായിപ്പോയി. ഈ രചനാരീതി സ്വീകരിച്ചത് മനപ്പൂർവമാണെങ്കിൽ ഒന്നും പറയാനില്ല. അലെങ്കിൽ അടിമുടി കൃത്രിമത്തം നിറഞ്ഞ ഈ രീതി ഉപേക്ഷിക്കുക, പ്രത്യേകിച്ചും സംഭാഷണ രംഗങ്ങളിൽ. പലരീതിയിൽ വികാസം പ്രാപിക്കാനുള്ള സാദ്ധ്യതകൾ നിറഞ്ഞ ഈ കഥാതന്തുവിനെ അതിൻറെ നൈസർഗിക പരിണാമങ്ങൾക്ക് വിട്ടുകൊടുക്കൂ..അപ്പൊ ഒരു സൂക്ഷ്മതയുള്ള എഴുത്തുകാരികൂടി ഇവിടെ ജനിക്കും..എല്ലാ ഭാവുകങ്ങളും…

  3. ?❤️❤️❤️

  4. കിറുക്കി….?

    സംഭവം അടിപൊളി ആയിട്ടുണ്ട് ❤️ തുടർക്കഥ ആണെന്ന് അവസാനമാണ് മനസ്സിലായത് കുറച്ച് പേജിൽ തന്നെ അവരുടെ ജീവിതത്തിലെ ഒത്തിരി കര്യങ്ങൾ പറഞ്ഞു പോയി❤️

    എന്തായാലും ബാക്കി കൂടി എഴുതണം കേട്ടോ?❤️

    സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. കിറുക്കി,
    തുടക്കം അസ്സലായി, വരും ഭാഗങ്ങളിൽ കഥ കൂടുതൽ മനസ്സിലാകും എന്ന് കരുതുന്നു. അധികം വൈകാതെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് കരുതുന്നു… ആശംസകൾ..

  6. ഗംഭീരം

  7. ഹായ്… ഇതെന്താപ്പാ… അടിപൊളി വരികൾ എഴുതും എന്നിട്ട് പറയും ഞാൻ വലിയ എഴുത്ത്കാരി ഒന്നും അല്ലെന്ന്..

    ഇതൊന്നും അത്ര ശെരി അല്ല കേട്ടോ ????????

  8. ഇത്തിരി പൂവ്‌

    എന്തായാലും നന്നായി?❤ 10 എന്നുള്ളത് 20 ആയാലും കുഴപ്പം ഇല്ലാട്ടോ ???

  9. Happy ending aayirikkuo avasaanam!??

Comments are closed.