?ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് 1? [കിറുക്കി ?] 319

“ഉറക്കം തെളിഞ്ഞിട്ടില്ല അതായിരിക്കും..”

ദച്ചു അവരെ നോക്കി പറഞ്ഞു… അന്നു ദച്ചുന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു….

“ഏയ്‌ അത് അല്ലേലും അന്നു മോളങ്ങനാ…. ആരോടും വലിയ അടുപ്പം കാണിക്കില്ല… ആകെ അവൾ പോകുന്നത് വിച്ചൂന്റെയും ദാദിടെയും പിന്നെ വിഹാന്റെയും കൂടെ മാത്രമാ…. അന്നുനെ നോക്കുന്ന ആയയോട് പോലും ഇവൾക്ക് വലിയ അടുപ്പമില്ല…”

“ഞാൻ മോൾക്ക് പാല് കൊടുക്കൻ…”

“കിച്ചണിൽ ചെന്നാൽ മതി ധ്രുവി മോളെ… അവിടെ ജോലിക്കാർ ഉണ്ട്… മോൾക്ക് വൈകുന്നേരം കേസർ ചേർത്ത പാലാ കൊടുക്കുന്നെ…. അവർക്കറിയാം മോള് പറഞ്ഞാൽ മതി…”

രാധിക പറഞ്ഞപ്പോൾ ദച്ചു മോളെയുമായി കിച്ചണിൽ പോയി… മോൾക്ക് പാല് കൊടുത്ത് തിരികെ റൂമിൽ വന്നു…. താഴെ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാത്തതിനാൽ അവരാണ് മുകളിലേക്ക് പറഞ്ഞു വിട്ടത്…. പിന്നെ മോളോടൊപ്പം റൂമിൽ തന്നെയായിരുന്നു…. അവളുടെ കൊഞ്ചലും കുറുമ്പും കണ്ടു സമയം പോയതറിഞ്ഞില്ല…… അത്താഴം കഴിക്കാൻ എല്ലാവരും വന്നിട്ടും വിചുനെ കാണാത്തത് അവൾ ശ്രെദ്ദിച്ചു

“വിച്ചുവേട്ടൻ ഹരിയേട്ടന്റെ വീട്ടിലേക്കാ പോയത്…”

ദച്ചുനോടായി സോന ഒരു ചിരിയോടെ പറഞ്ഞു…. ദച്ചുവും അവൾക്ക് തിരികെ ഒരു പുഞ്ചിരി കൊടുത്തു….

റൂമിൽ മോളെ ഉറക്കാൻ പാട് പെടുവാണ് ദച്ചു… ഒരു വിധത്തിലും അവൾ ഉറങ്ങുന്നില്ല….

“എന്റെ പൊന്നല്ലേ…. നമുക്ക് ചാച്ചണ്ടേ…”

“വെന്ത….”

അന്നുക്കുട്ടി അമ്പിനും വില്ലിനും അടുക്കാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുവാണ്…. പെട്ടെന്ന് രണ്ട് കൈകൾ അവളെ പൊക്കിയെടുത്തു…. ദച്ചു ഒന്ന് പേടിച്ചെങ്കിലും ആളെ കണ്ടപ്പോൾ അവൾക്ക് സമാധാനം ആയി…..

“അച്ഛന്റെ ചുന്ദരിപ്പാറു ചാച്ചാതെ കളിക്കുവാണോടി….”

വിച്ചു അവളെ രണ്ട് കൈയിലും പൊക്കിയെടുത്തു മുകളിലേക്ക് എറിഞ്ഞു പിടിച്ചു….ദച്ചൂന് അത് കണ്ടു പേടി തോന്നിയെങ്കിലും അന്നുന്നു ഒരു കുലുക്കവുമില്ല…

“മോളെന്റെ കൂടെയ എന്നും കിടക്കുന്നെ ഞാൻ കൂടെ ഇല്ലെങ്കിൽ ഉറങ്ങില്ല…. ജനിച്ചപ്പോൾ മുതൽ എന്റെ നെഞ്ചിന്റെ ചൂടിലാ അവൾ ഉറങ്ങുന്നേ….”

വിച്ചു ഒരു ചിരിയോടെ പറഞ്ഞപ്പോൾ ദച്ചുനു എന്തോ അവനെ നോക്കാൻ കഴിഞ്ഞില്ല….

കുറച്ചു നേരത്തെ കളിക്ക് ശേഷം അച്ഛനും മോളും ബാൽക്കണിയിലേക്ക് പോയി….

9 Comments

  1. ????

  2. പ്രിയ കിറുക്കിയോട്,
    സ്വാഭാവിക ഒഴുക്കോടെ കഥ പറയാൻ കഴിയുന്ന ആളാണ് നിങ്ങളെന്ന് ഇവിടെ പല വട്ടം തെളിയിച്ചിട്ടുണ്ട്. പക്ഷെ ഈ കഥ ഇപ്പോൾ ടെലിവിഷനുകളിൽ കണ്ടുവരുന്ന സീരിയലുകളുടെ രീതിയിലായിപ്പോയി. ഈ രചനാരീതി സ്വീകരിച്ചത് മനപ്പൂർവമാണെങ്കിൽ ഒന്നും പറയാനില്ല. അലെങ്കിൽ അടിമുടി കൃത്രിമത്തം നിറഞ്ഞ ഈ രീതി ഉപേക്ഷിക്കുക, പ്രത്യേകിച്ചും സംഭാഷണ രംഗങ്ങളിൽ. പലരീതിയിൽ വികാസം പ്രാപിക്കാനുള്ള സാദ്ധ്യതകൾ നിറഞ്ഞ ഈ കഥാതന്തുവിനെ അതിൻറെ നൈസർഗിക പരിണാമങ്ങൾക്ക് വിട്ടുകൊടുക്കൂ..അപ്പൊ ഒരു സൂക്ഷ്മതയുള്ള എഴുത്തുകാരികൂടി ഇവിടെ ജനിക്കും..എല്ലാ ഭാവുകങ്ങളും…

  3. ?❤️❤️❤️

  4. കിറുക്കി….?

    സംഭവം അടിപൊളി ആയിട്ടുണ്ട് ❤️ തുടർക്കഥ ആണെന്ന് അവസാനമാണ് മനസ്സിലായത് കുറച്ച് പേജിൽ തന്നെ അവരുടെ ജീവിതത്തിലെ ഒത്തിരി കര്യങ്ങൾ പറഞ്ഞു പോയി❤️

    എന്തായാലും ബാക്കി കൂടി എഴുതണം കേട്ടോ?❤️

    സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. കിറുക്കി,
    തുടക്കം അസ്സലായി, വരും ഭാഗങ്ങളിൽ കഥ കൂടുതൽ മനസ്സിലാകും എന്ന് കരുതുന്നു. അധികം വൈകാതെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് കരുതുന്നു… ആശംസകൾ..

  6. ഗംഭീരം

  7. ഹായ്… ഇതെന്താപ്പാ… അടിപൊളി വരികൾ എഴുതും എന്നിട്ട് പറയും ഞാൻ വലിയ എഴുത്ത്കാരി ഒന്നും അല്ലെന്ന്..

    ഇതൊന്നും അത്ര ശെരി അല്ല കേട്ടോ ????????

  8. ഇത്തിരി പൂവ്‌

    എന്തായാലും നന്നായി?❤ 10 എന്നുള്ളത് 20 ആയാലും കുഴപ്പം ഇല്ലാട്ടോ ???

  9. Happy ending aayirikkuo avasaanam!??

Comments are closed.