?ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് 1? [കിറുക്കി ?] 319

 

“മുംബയിൽ നിന്നും വിച്ചൂവും കീർത്തി മോളും വന്നിട്ടുണ്ട്…. കീർത്തി മോൾക്കിതിപ്പോൾ നാലാം മാസമല്ലേ….”

 

കോളേജിൽ നിന്നും വന്നപ്പോൾ അമ്മ പറഞ്ഞത് കേട്ടപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി…. കീർത്തിയെ ഒന്ന് കാണാൻ ഉള്ളു തുടിച്ചു…. തന്റെ കളികൂട്ടുകാരി ആണവൾ…..തനിക്ക് പ്രാണനെ പോലെ…..

 

“അല്ല ദച്ചു കീർത്തി മോളു വരുന്ന കാര്യം നിന്നോട് പറഞ്ഞില്ലേ….”

 

“ഹാ അമ്മേ പറഞ്ഞായിരുന്നു…..”

 

എന്തോ അമ്മയോട് ഒന്നും പറയാൻ തോന്നിയില്ല….. അബോർഷൻ ആയി ഹോസ്പിറ്റലിൽ കിടന്നപ്പോൾ കീർത്തി മോള് വന്നില്ലല്ലോ എന്ന് ഒരുപാട് തവണ അമ്മ ചോദിച്ചിരുന്നു….. ഇത്രയൊക്കെ പ്രശ്നങ്ങൾ തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടും കീർത്തി ഒന്ന് വന്നില്ലല്ലോ എന്ന് ഇടക് ഇടക്ക് പറയുന്നത് കേൾക്കാം….. അമ്മയെ കുറ്റം പറയാൻ പറ്റില്ല…. ഇരു മെയ്യും ഒരു മനസ്സുമായി കുട്ടികാലം മുതലേ കൂടെ ഉണ്ടായിരുന്നവളാണ്….. ഇന്ന് താൻ കണ്മുന്നിൽ ചെല്ലുന്നത് പോലും അവൾക്ക് ഇഷ്ടമല്ലെന്ന് അമ്മയോട് എങ്ങനെ പറയും…….

 

 

കീർത്തിയെ കാണാൻ പോകേണ്ടെന്ന് തോന്നുമെങ്കിലും ഉള്ളം അതിന് തുടിക്കുന്നു…. ഇന്നവൾ ഒരമ്മയാകാൻ ഒരുങ്ങുവല്ലേ…. ചിലപ്പോൾ തന്നോടുള്ള വിരോധം അവൾ മറന്നെങ്കിലോ….. നാല് മാസം ആയിട്ടുണ്ട് ചെറുതായ് വയറ് വന്നു കാണും…. അവളെ കാണാനുള്ള ആഗ്രഹം കൂടി വന്നപ്പോൾ അമ്മയോട് പറഞ്ഞിറങ്ങി…….

 

 

“അമരാവതി….” എന്ന് സ്വർണലിപികളിൽ എഴുതിയ കൊട്ടാര സമാനമായ വീടിനുള്ളിലേക്ക് കയറുമ്പോൾ പല ഓർമകളും തന്നെ നോക്കി പുച്ഛിക്കുന്ന പോലെ തോന്നി…. അതെല്ലാം ഒരു ചെറുപുഞ്ചിരിയോടെ മറികടന്നു മുന്നോട്ട് നീങ്ങി

 

വാതിൽക്കൽ തന്നെ ദാദി ഉണ്ട്…. കണ്ട പാടെ ഓടി വന്നു കെട്ടിപിടിച്ചു…. പണ്ടേ ദാദിയുടെ ഓമന ആയിരുന്നു താൻ….തന്നെ കണ്ടപ്പോൾ നിറഞ്ഞു വന്ന ദാദിയുടെ കണ്ണുകൾ തുടച്ചു കൊടുത്തു……വിശേഷം പറച്ചിലിന് ശേഷം ദാദി തന്നെയാണ് പറഞ്ഞത് കീർത്തി ഹാളിൽ ഉണ്ടെന്ന്…….

 

9 Comments

  1. ????

  2. പ്രിയ കിറുക്കിയോട്,
    സ്വാഭാവിക ഒഴുക്കോടെ കഥ പറയാൻ കഴിയുന്ന ആളാണ് നിങ്ങളെന്ന് ഇവിടെ പല വട്ടം തെളിയിച്ചിട്ടുണ്ട്. പക്ഷെ ഈ കഥ ഇപ്പോൾ ടെലിവിഷനുകളിൽ കണ്ടുവരുന്ന സീരിയലുകളുടെ രീതിയിലായിപ്പോയി. ഈ രചനാരീതി സ്വീകരിച്ചത് മനപ്പൂർവമാണെങ്കിൽ ഒന്നും പറയാനില്ല. അലെങ്കിൽ അടിമുടി കൃത്രിമത്തം നിറഞ്ഞ ഈ രീതി ഉപേക്ഷിക്കുക, പ്രത്യേകിച്ചും സംഭാഷണ രംഗങ്ങളിൽ. പലരീതിയിൽ വികാസം പ്രാപിക്കാനുള്ള സാദ്ധ്യതകൾ നിറഞ്ഞ ഈ കഥാതന്തുവിനെ അതിൻറെ നൈസർഗിക പരിണാമങ്ങൾക്ക് വിട്ടുകൊടുക്കൂ..അപ്പൊ ഒരു സൂക്ഷ്മതയുള്ള എഴുത്തുകാരികൂടി ഇവിടെ ജനിക്കും..എല്ലാ ഭാവുകങ്ങളും…

  3. ?❤️❤️❤️

  4. കിറുക്കി….?

    സംഭവം അടിപൊളി ആയിട്ടുണ്ട് ❤️ തുടർക്കഥ ആണെന്ന് അവസാനമാണ് മനസ്സിലായത് കുറച്ച് പേജിൽ തന്നെ അവരുടെ ജീവിതത്തിലെ ഒത്തിരി കര്യങ്ങൾ പറഞ്ഞു പോയി❤️

    എന്തായാലും ബാക്കി കൂടി എഴുതണം കേട്ടോ?❤️

    സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. കിറുക്കി,
    തുടക്കം അസ്സലായി, വരും ഭാഗങ്ങളിൽ കഥ കൂടുതൽ മനസ്സിലാകും എന്ന് കരുതുന്നു. അധികം വൈകാതെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് കരുതുന്നു… ആശംസകൾ..

  6. ഗംഭീരം

  7. ഹായ്… ഇതെന്താപ്പാ… അടിപൊളി വരികൾ എഴുതും എന്നിട്ട് പറയും ഞാൻ വലിയ എഴുത്ത്കാരി ഒന്നും അല്ലെന്ന്..

    ഇതൊന്നും അത്ര ശെരി അല്ല കേട്ടോ ????????

  8. ഇത്തിരി പൂവ്‌

    എന്തായാലും നന്നായി?❤ 10 എന്നുള്ളത് 20 ആയാലും കുഴപ്പം ഇല്ലാട്ടോ ???

  9. Happy ending aayirikkuo avasaanam!??

Comments are closed.