?ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് 1? [കിറുക്കി ?] 319

അവളുടെ പറച്ചില് കേട്ട് വിദ്യുത് ഒരു ചിരിയോടെ എന്നാൽ കണ്ണിൽ വല്ലാത്തൊരു തീഷ്ണതയോടെ അവരുടെ നേരെ വന്നു……….. ❤️
കണ്ണിൽ തീഷ്ണതയോടെയും ചുണ്ടിൽ ഒരു പുഞ്ചിരിയുമായി വരുന്ന വിദ്യുതിനെ കണ്ട് ദച്ചുനു മനസ്സിൽ ഒരാശ്വാസം തോന്നി…. എന്നാൽ കാർത്തികയുടെ കണ്ണുകൾ അവനെ വല്ലാത്തൊരു ഭാവത്തോടെയാണ് നോക്കിയത്….. രാവിലെ ജിമ്മിൽ പോയിട്ട് വന്നതാണ് വിച്ചു……ഒരു വൈറ്റ് വെസ്റ്റും ബ്ലാക്ക് ഷോർട്സുമാണ് അവന്റെ വേഷം…. ആകെ വിയർത്തു കുളിച്ചാണ് വരവ്…. അവന്റെ ഉറച്ച പേശികൾ ഉദയസൂര്യന്റെ കിരണങ്ങൾ തട്ടി തിളങ്ങുന്ന പോലെ തോന്നി അവൾക്ക്….. വളർന്നു കിടക്കുന്ന മുടി മാൻ ബൺ ചെയ്തു വെച്ചിട്ടുണ്ട്….. ചെന്നിയിലൂടെ ഒഴുകിയിറങ്ങുന്ന വിയർപ്പുത്തുള്ളികൾ തുടച്ചു നീക്കുന്നതിൽ പോലും ഒരു വിദ്യുത് ടച്ച്‌ ഉണ്ട്….. കാർത്തികയുടെ കണ്ണുകൾ തിളങ്ങി….. അവൾക്ക് കീർത്തിയോട് കുശുമ്പ് തോന്നി…… അവനോടൊപ്പം രണ്ട് വർഷത്തോളം അവന്റെ ഭാര്യയായി ജീവിച്ചതാണവൾ….. ഇപ്പോൾ ദ്രുവി….. അവളെ കൊല്ലാൻ പോലും തോന്നുന്നു….

“ആരുടെ അർഹതയെക്കുറിച്ചാണ് ഇപ്പോൾ ഇവിടെ തർക്കം….”

വിച്ചു കയ്യിലിരുന്ന വാട്ടർ ബോട്ടിൽ കൗച്ചിലേക്കിട്ട് അതിലേക്കിരുന്നു ഷൂസിന്റെ ലെയിസ് അഴിക്കാൻ തുടങ്ങി

“വേറെ ആരുടേയ ഒരുത്തിയെ നീ എന്റെ മോളുടെ സ്ഥാനത്തേക്ക് കെട്ടിക്കൊണ്ട് വന്നില്ലേ അവളെ തന്നെ…. എന്ത് അർഹതയുണ്ടവൾക്ക്…..”

“അവളുടെ അർഹതക്കുള്ള ഒരേയൊരു മാനദണ്ഡം ദേ അവളുടെ കയ്യിലിരിക്കുന്ന എന്റെ മോളാ….”

വിച്ചു അത് പറഞ്ഞപ്പോൾ അവിടെ നിന്നിരുന്ന എല്ലാവരുടെയും കണ്ണുകൾ ഒരുനിമിഷം അവരിലേക്ക് നീണ്ടു…. എല്ലാവരും നോക്കുന്ന കണ്ട് നാണം വന്ന അന്നുക്കുട്ടി അമ്മേടെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു

“ഹും ഇവളെ പോലൊരു മച്ചിയെ ആണോ എന്റെ കുഞ്ഞിനെ നോക്കാൻ നിനക്ക് കിട്ടിയത്…. അങ്ങനെയുള്ളവർ നോക്കിയാൽ തന്നെ കുഞ്ഞുങ്ങൾക്ക് ദോഷമാ….”

വിമല ദച്ചുനെ നോക്കി വെറുപ്പോടെ പറഞ്ഞു

“ഓഹ്… അതാണോ…. മച്ചി… അവൾ പ്രസവിക്കുമോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യമല്ലേ….അത് നോക്കാൻ ഞാൻ ഇവിടെ ഉണ്ടല്ലോ…. ”

വിച്ചുന്റെ പറച്ചില് കേട്ട് ദച്ചൂന്റെ കണ്ണുകൾ മിഴിഞ്ഞു…. അവൾക്ക് അവനെ നോക്കാൻ കഴിഞ്ഞില്ല..
‘ദേവി ഈ വിച്ചു എന്തൊക്കെയാ പറയുന്നേ…’ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു… അവൾ മോളെ ചേർത്ത് പിടിച്ചു മുഖം താഴ്ത്തി നിന്നു ….

വിച്ചുന്റെ പറച്ചില് കേട്ട് വിമലയും കാർത്തികയും പരസ്പരം നോക്കി

“ഓഹ് നീയെന്റെ മോളെ ചതിക്കുവായിരുന്നല്ലേ… അവൾ മരിച്ചപ്പോഴേക്കും അടുത്തവളെ കൂടെ കൂട്ടി…. പിന്നെ അന്നുമോള് എന്റെ കീർത്തിടെ കൂടെ മോളാ… അവൾക്ക് മേൽ നിന്നെ പോലെ അവകാശം ഞങ്ങൾക്കുമുണ്ട്….”

9 Comments

  1. ????

  2. പ്രിയ കിറുക്കിയോട്,
    സ്വാഭാവിക ഒഴുക്കോടെ കഥ പറയാൻ കഴിയുന്ന ആളാണ് നിങ്ങളെന്ന് ഇവിടെ പല വട്ടം തെളിയിച്ചിട്ടുണ്ട്. പക്ഷെ ഈ കഥ ഇപ്പോൾ ടെലിവിഷനുകളിൽ കണ്ടുവരുന്ന സീരിയലുകളുടെ രീതിയിലായിപ്പോയി. ഈ രചനാരീതി സ്വീകരിച്ചത് മനപ്പൂർവമാണെങ്കിൽ ഒന്നും പറയാനില്ല. അലെങ്കിൽ അടിമുടി കൃത്രിമത്തം നിറഞ്ഞ ഈ രീതി ഉപേക്ഷിക്കുക, പ്രത്യേകിച്ചും സംഭാഷണ രംഗങ്ങളിൽ. പലരീതിയിൽ വികാസം പ്രാപിക്കാനുള്ള സാദ്ധ്യതകൾ നിറഞ്ഞ ഈ കഥാതന്തുവിനെ അതിൻറെ നൈസർഗിക പരിണാമങ്ങൾക്ക് വിട്ടുകൊടുക്കൂ..അപ്പൊ ഒരു സൂക്ഷ്മതയുള്ള എഴുത്തുകാരികൂടി ഇവിടെ ജനിക്കും..എല്ലാ ഭാവുകങ്ങളും…

  3. ?❤️❤️❤️

  4. കിറുക്കി….?

    സംഭവം അടിപൊളി ആയിട്ടുണ്ട് ❤️ തുടർക്കഥ ആണെന്ന് അവസാനമാണ് മനസ്സിലായത് കുറച്ച് പേജിൽ തന്നെ അവരുടെ ജീവിതത്തിലെ ഒത്തിരി കര്യങ്ങൾ പറഞ്ഞു പോയി❤️

    എന്തായാലും ബാക്കി കൂടി എഴുതണം കേട്ടോ?❤️

    സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. കിറുക്കി,
    തുടക്കം അസ്സലായി, വരും ഭാഗങ്ങളിൽ കഥ കൂടുതൽ മനസ്സിലാകും എന്ന് കരുതുന്നു. അധികം വൈകാതെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് കരുതുന്നു… ആശംസകൾ..

  6. ഗംഭീരം

  7. ഹായ്… ഇതെന്താപ്പാ… അടിപൊളി വരികൾ എഴുതും എന്നിട്ട് പറയും ഞാൻ വലിയ എഴുത്ത്കാരി ഒന്നും അല്ലെന്ന്..

    ഇതൊന്നും അത്ര ശെരി അല്ല കേട്ടോ ????????

  8. ഇത്തിരി പൂവ്‌

    എന്തായാലും നന്നായി?❤ 10 എന്നുള്ളത് 20 ആയാലും കുഴപ്പം ഇല്ലാട്ടോ ???

  9. Happy ending aayirikkuo avasaanam!??

Comments are closed.