?ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് 1? [കിറുക്കി ?] 319

കീർത്തി മോളെ ഇവിടെ ആരും മറന്നിട്ടില്ല… എന്ന് കരുതി മരിച്ചു പോയ അവളിനി തിരികെ വരുമോ…. അന്നു മോള് വളർന്നു വരുവാ… അവൾക്കൊരമ്മയെ കൊടുക്കണ്ടത് നമ്മുടെ കടമയല്ലേ….”

“ഓഹ് പിന്നെ കടമ…. അതിന് മോളുടെ അമ്മയാക്കാൻ ഇത് പോലൊരു മച്ചിയെ മാത്രമേ കിട്ടിയൊള്ളു…. ഇവളുടെ ദൃഷ്ടി പതിഞ്ഞാൽ മതി….. മോളെ കാർത്തു നീ കുഞ്ഞിനെ അവളുടെ കയ്യിൽ നിന്നും എടുത്തേ…. നമ്മുടെ കൂടെ കുഞ്ഞാ അവൾ…. കണ്ട അവളുമാരുടെ കയ്യിൽ കുഞ്ഞിനെ നോക്കാൻ കൊടുക്കാൻ വിമല സമ്മതിക്കില്ല……”

കാർത്തിക ഒരു പുച്ഛത്തോടെ അന്നു മോളെ ദച്ചുന്റെ കയ്യിൽ നിന്നും വാങ്ങാൻ ചെന്നു…. അന്നു മോൾ ഒരു വിധത്തിലും ദച്ചുന്റെ കയ്യിൽ നിന്നും കാർത്തികയുടെ കയ്യിലേക്ക് പോയില്ല…. കാർത്തിക ഒരൽപ്പം ബലം പ്രയോഗിച്ചാണ് മോളെ എടുത്തത്…. ആ നിമിഷം തന്നെ അന്നു മോള് കാർത്തികയുടെ മുഖത്തും കയ്യിലും മാന്തി പറിക്കാൻ തുടങ്ങി…. ആ കുഞ്ഞി കൈ കൊണ്ട് അവളെ അടിക്കാനും തുടങ്ങി

“വിദേടി…. ദച്ചമ്മേ…..”

അന്നു മോളുടെ കരച്ചിൽ കേട്ട് ദച്ചു മോളെ കാർത്തികയുടെ കയ്യിൽ നിന്നെടുത്തു…. അന്നു മോളാകട്ടെ ഒരു ചിരിയോടെ ദച്ചുനെ ചേർത്തുപിടിച്ചു അവളുടെ മുഖം നിറയെ കുഞ്ഞിചുണ്ടുകൾ കൊണ്ട് ഉമ്മ കൊടുത്തു…..

“അന്നൂന്റെ അമ്മയാ…..”

കാർത്തികയെ നോക്കി മുഖം വീർപ്പിച്ചു അന്നുമോൾ പറഞ്ഞപ്പോൾ അവൾക്കും വിമലക്കും മുഖത്ത് അടിയേറ്റപോലെ തോന്നി……

“കണ്ടോ അവളാ കുഞ്ഞിനെ വരെ മയക്കി വെച്ചേക്കുവാ…. എന്ത് കൈ വിഷം കൊടുത്തിട്ടാടി നീ എന്റെ കുഞ്ഞിനെ മയക്കി എടുത്തത്…. എന്റെ മോളുടെ സ്ഥാനത് ഈ വീട്ടിൽ നിൽക്കാൻ എന്ത് അർഹത ഉണ്ടെടി നിനക്ക്…….”

“”അർഹത എന്താണെന്ന് ഞാൻ പറഞ്ഞാൽ മതിയോ…..””

പെട്ടെന്ന് വാതിലിൽ നിന്നും കേട്ട ശബ്ദത്തിൽ എല്ലാവരും അങ്ങോട്ടേക്ക് നോക്കി…..

“വിച്ചു…….. ?”

മോളെ ചേർത്തുപിടിച്ചു ദച്ചു പറഞ്ഞപ്പോൾ അവളുടെ കയ്യിലിരുന്ന അന്നു ആകട്ടെ അച്ഛനെ കണ്ട് കണ്ണ് വിടർത്തി ചിരിക്കാൻ തുടങ്ങി….

“അന്നൂന്റെ പപ്പാ വന്നേ…..”

9 Comments

  1. ????

  2. പ്രിയ കിറുക്കിയോട്,
    സ്വാഭാവിക ഒഴുക്കോടെ കഥ പറയാൻ കഴിയുന്ന ആളാണ് നിങ്ങളെന്ന് ഇവിടെ പല വട്ടം തെളിയിച്ചിട്ടുണ്ട്. പക്ഷെ ഈ കഥ ഇപ്പോൾ ടെലിവിഷനുകളിൽ കണ്ടുവരുന്ന സീരിയലുകളുടെ രീതിയിലായിപ്പോയി. ഈ രചനാരീതി സ്വീകരിച്ചത് മനപ്പൂർവമാണെങ്കിൽ ഒന്നും പറയാനില്ല. അലെങ്കിൽ അടിമുടി കൃത്രിമത്തം നിറഞ്ഞ ഈ രീതി ഉപേക്ഷിക്കുക, പ്രത്യേകിച്ചും സംഭാഷണ രംഗങ്ങളിൽ. പലരീതിയിൽ വികാസം പ്രാപിക്കാനുള്ള സാദ്ധ്യതകൾ നിറഞ്ഞ ഈ കഥാതന്തുവിനെ അതിൻറെ നൈസർഗിക പരിണാമങ്ങൾക്ക് വിട്ടുകൊടുക്കൂ..അപ്പൊ ഒരു സൂക്ഷ്മതയുള്ള എഴുത്തുകാരികൂടി ഇവിടെ ജനിക്കും..എല്ലാ ഭാവുകങ്ങളും…

  3. ?❤️❤️❤️

  4. കിറുക്കി….?

    സംഭവം അടിപൊളി ആയിട്ടുണ്ട് ❤️ തുടർക്കഥ ആണെന്ന് അവസാനമാണ് മനസ്സിലായത് കുറച്ച് പേജിൽ തന്നെ അവരുടെ ജീവിതത്തിലെ ഒത്തിരി കര്യങ്ങൾ പറഞ്ഞു പോയി❤️

    എന്തായാലും ബാക്കി കൂടി എഴുതണം കേട്ടോ?❤️

    സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. കിറുക്കി,
    തുടക്കം അസ്സലായി, വരും ഭാഗങ്ങളിൽ കഥ കൂടുതൽ മനസ്സിലാകും എന്ന് കരുതുന്നു. അധികം വൈകാതെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് കരുതുന്നു… ആശംസകൾ..

  6. ഗംഭീരം

  7. ഹായ്… ഇതെന്താപ്പാ… അടിപൊളി വരികൾ എഴുതും എന്നിട്ട് പറയും ഞാൻ വലിയ എഴുത്ത്കാരി ഒന്നും അല്ലെന്ന്..

    ഇതൊന്നും അത്ര ശെരി അല്ല കേട്ടോ ????????

  8. ഇത്തിരി പൂവ്‌

    എന്തായാലും നന്നായി?❤ 10 എന്നുള്ളത് 20 ആയാലും കുഴപ്പം ഇല്ലാട്ടോ ???

  9. Happy ending aayirikkuo avasaanam!??

Comments are closed.