?ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് 1? [കിറുക്കി ?] 319

അത് കേട്ടതും വിച്ചു ചാടി എണിറ്റു… അവന്റെ മുഖത്തെ കോപം കണ്ട് ദച്ചൂന് പോലും പേടി തോന്നി

“അവകാശം അല്ലെ…. അന്നു മോൾടെ മേലുള്ള അവകാശം…. പിന്നെ എന്തോ പറഞ്ഞല്ലോ ചതി അല്ലെ…. എന്നേ അല്ലെ ചതിച്ചത് നിങ്ങളുടെ മോൾ… ചത്തു മുകളിൽ നിൽക്കുന്നതാ… പറയുന്നത് ശരിയല്ല…. പക്ഷെ നിങ്ങളുടെ നാവിൽ നിന്നും വരുന്നതിനു മറുപടി പറയതിരിക്കാൻ വയ്യ….

ആദ്യം അവളുടെ പ്രേമ നാടകം…. എന്നോടുള്ള പ്രണയനാടകം…അതിൽ ഞാൻ വീണു പോയി… അവൾക്കെന്നോടുള്ളത് ആത്മാർത്ഥ സ്നേഹമാണെന്ന് ഞാൻ വിശ്വസിച്ചു… അവിടെ ആദ്യമായ് വിദ്യുത് തോറ്റു…. എന്റെ സ്വത്തിനും പണത്തിനും വേണ്ടിയല്ലായിരുന്നോ അത്…. നിങ്ങളും നിങ്ങളുടെ മോളും കൂടി ഇത് പറഞ്ഞു രസിക്കുന്നത് ഞാനെന്റെ ചെവി കൊണ്ട് കേട്ടതാ…. അന്ന് അവളെ കൊല്ലാതെ വിട്ടത് എന്റെ മോള് അവളുടെ വയറ്റിൽ വളരുന്നത് കൊണ്ട് മാത്രമാ….”

അത് കേട്ട് വിമല ആകെ വിളറി വെളുത്തു… ദച്ചു ഞെട്ടിത്തരിച്ചു പോയി…. നാടകമോ…. തന്റെ മുന്നിൽ നിന്ന് കരഞ്ഞു പറയുന്ന ഒരു പെൺകുട്ടിയുടെ മുഖം അവളുടെയുള്ളിൽ തെളിഞ്ഞു വന്നു… കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു

“പിന്നെ അന്നു മോളിൽ നിങ്ങൾക്കുള്ള അവകാശം…..ഗർഭിണി ആയിരിക്കെ ഈ കുഞ്ഞിനെ ഇല്ലാതാക്കാൻ നിങ്ങളും നിങ്ങളുടെ മോളും കൂടി പ്ലാൻ ചെയ്തത് ഇത്ര പെട്ടെന്ന് മറന്ന് പോയോ മിസ്സിസ് വിമല പ്രഭാകർ…. അതും അതിനു വേണ്ടിയുള്ള കാരണമോ പ്രസവിച്ചാൽ തടി വെക്കുമത്രേ വയറ്റിൽ സ്‌ട്രെച്ച് മാർക്കുകൾ വരും മുലപ്പാല് കൊടുത്താൽ മാറിടം ഇടിഞ്ഞു തൂങ്ങുമെന്ന്….ഒന്നല്ല രണ്ട് തവണയാ നിങ്ങളും മോളും കൂടെ എന്റെ മോളെ വയറ്റിൽ വെച്ച് കൊല്ലാൻ നോക്കിയത്…. അവസാനം കുഞ്ഞു ജനിച്ചാൽ അമരാവാതിയിലെ സ്വത്തുക്കളുടെ മേലുള്ള പിടി കൂട്ടാം എന്നുള്ള പ്ലാനിൽ എത്തിച്ചേർന്നു അമ്മയും മോളും…..”

വിച്ചു പറയുന്ന കേട്ട് നിറകണ്ണുകളാൽ ദച്ചു അവളുടെ കയ്യിലിരുന്ന അന്നു മോളെ നോക്കി…. എങ്ങനെ തോന്നി കീർത്തിക്ക്….. അന്നുക്കുട്ടി ഒന്നും അറിയുന്നില്ല……അവൾ കൈയിലുള്ള ബന്നിയേ കളിപ്പിക്കുവാണ്…. അവൾ മോളെ ഒന്നുടെ ചേർത്ത് പിടിച്ചു ഈശ്വരനോട് നന്ദി പറഞ്ഞു…. ഒരു പോറല് പോലും ഏൽപ്പിക്കാതെ ഇവളെ ഇങ് തന്നില്ലേ….”

“മോള് മരിച്ചിട്ട് മൂന്നു വർഷം ആയില്ലേ…. ഇത്ര നാളും എവിടെ ആയിരുന്നു നിങ്ങൾ ഈ പറഞ്ഞ അവകാശവും കൊണ്ട്…. ജനിച്ചയുടൻ അമ്മ മരിച്ച ഈ പിഞ്ചു കുഞ്ഞിനെയുമായി ഞാനും എന്റെ ദാദിയും ഓരോ നിമിഷവും നീറി കഴിഞ്ഞപ്പോൾ എവിടെ ആയിരുന്നു നിങ്ങൾ….. എന്റെ കുഞ്ഞിന് വേണ്ടി ഞാൻ അനുഭവിച്ച കഷ്ടപ്പാടുകൾ വിളമ്പുവല്ല…. വിദ്യുതിന് അതിന്റെ ആവശ്യമില്ല…. എന്റെ മോൾക്ക് അവളെ നോക്കാനും സ്നേഹിക്കാനും കഴിയും എന്നുറപ്പുള്ള ഒരമ്മയെയാ ഞാൻ കൊടുത്തത്…. അതെന്റെ തീരുമാനമാ… അമരാവതിയിലെ വിദ്യുത് വഡേരെയുടെ തീരുമാനം…..കൊച്ചുമോളെ കാണാൻ നിങ്ങൾക്കിവിടെ വരാം…. പക്ഷെ ദ്രുവിയെ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ നോവിക്കാനാണ് ഭാവമെങ്കിൽ….. അറിയാല്ലോ എന്നേ…..”

9 Comments

  1. ????

  2. പ്രിയ കിറുക്കിയോട്,
    സ്വാഭാവിക ഒഴുക്കോടെ കഥ പറയാൻ കഴിയുന്ന ആളാണ് നിങ്ങളെന്ന് ഇവിടെ പല വട്ടം തെളിയിച്ചിട്ടുണ്ട്. പക്ഷെ ഈ കഥ ഇപ്പോൾ ടെലിവിഷനുകളിൽ കണ്ടുവരുന്ന സീരിയലുകളുടെ രീതിയിലായിപ്പോയി. ഈ രചനാരീതി സ്വീകരിച്ചത് മനപ്പൂർവമാണെങ്കിൽ ഒന്നും പറയാനില്ല. അലെങ്കിൽ അടിമുടി കൃത്രിമത്തം നിറഞ്ഞ ഈ രീതി ഉപേക്ഷിക്കുക, പ്രത്യേകിച്ചും സംഭാഷണ രംഗങ്ങളിൽ. പലരീതിയിൽ വികാസം പ്രാപിക്കാനുള്ള സാദ്ധ്യതകൾ നിറഞ്ഞ ഈ കഥാതന്തുവിനെ അതിൻറെ നൈസർഗിക പരിണാമങ്ങൾക്ക് വിട്ടുകൊടുക്കൂ..അപ്പൊ ഒരു സൂക്ഷ്മതയുള്ള എഴുത്തുകാരികൂടി ഇവിടെ ജനിക്കും..എല്ലാ ഭാവുകങ്ങളും…

  3. ?❤️❤️❤️

  4. കിറുക്കി….?

    സംഭവം അടിപൊളി ആയിട്ടുണ്ട് ❤️ തുടർക്കഥ ആണെന്ന് അവസാനമാണ് മനസ്സിലായത് കുറച്ച് പേജിൽ തന്നെ അവരുടെ ജീവിതത്തിലെ ഒത്തിരി കര്യങ്ങൾ പറഞ്ഞു പോയി❤️

    എന്തായാലും ബാക്കി കൂടി എഴുതണം കേട്ടോ?❤️

    സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. കിറുക്കി,
    തുടക്കം അസ്സലായി, വരും ഭാഗങ്ങളിൽ കഥ കൂടുതൽ മനസ്സിലാകും എന്ന് കരുതുന്നു. അധികം വൈകാതെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് കരുതുന്നു… ആശംസകൾ..

  6. ഗംഭീരം

  7. ഹായ്… ഇതെന്താപ്പാ… അടിപൊളി വരികൾ എഴുതും എന്നിട്ട് പറയും ഞാൻ വലിയ എഴുത്ത്കാരി ഒന്നും അല്ലെന്ന്..

    ഇതൊന്നും അത്ര ശെരി അല്ല കേട്ടോ ????????

  8. ഇത്തിരി പൂവ്‌

    എന്തായാലും നന്നായി?❤ 10 എന്നുള്ളത് 20 ആയാലും കുഴപ്പം ഇല്ലാട്ടോ ???

  9. Happy ending aayirikkuo avasaanam!??

Comments are closed.