❤️ദേവൻ ❤️part 11[Ijasahammed] 251

Views : 20813

❤️ദേവൻ ❤️part 11

Devan Part 11 | Author : Ijasahammed

[ Previous Part ]

 

ദേവേട്ടൻ ആഗ്രഹിച്ചപോലെ ഒരു കൊച്ചു കുറുമ്പിയെ കിട്ടിയിരിക്കുന്നു… അവളുടെ അമ്മേ പോലെ അഴകുള്ള ഒരു കൊച്ചു കുറുമ്പത്തി പെണ്ണിനെ…
ചുണ്ടിലൊരു വേദനയുടെ പുഞ്ചിരി വിടർന്നു..

ഓർമകൾക്ക് വിരാമമിട്ടുകൊണ്ട് റോഡ് അരികിൽ തലയാട്ടി നിന്നിരുന്ന പുൽചെടികളിൽ ഓരോന്നായി തലോടി ഞാൻ നടന്നു നീങ്ങി….

ഉമ്മറത്തെ ഗേറ്റ് തുറന്ന് സംശയിച്ചു കൊണ്ട് അകത്തേക്ക് കയറി… ഉമ്മറത്തെ വാതിൽ അടച്ചിട്ടില്ല..

അകത്തേക്ക് കയറാൻ നിന്നതും വേണ്ടെന്നു വെച്ചു…
പണ്ട് തോന്നിയപോലെ ഓടിനടക്കണ പോലെ ഇനി പാടില്ല.. ഞാൻ ഓർത്തു..

വിളിച്ചു നോക്കി… ആരെയും കണ്ടില്ല..

മെല്ലെ അകത്തു കയറി..
മുറികളൊക്കെ അടച്ചിട്ടിരിക്കുന്നു…
പൂട്ടിയിട്ട വീടിനുള്ളിലുണ്ടാകുന്ന ആ രൂക്ഷഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറി…
മാറാല തങ്ങികിടക്കുന്നുണ്ടായിരുന്നു….
വീടിനുള്ളിലെ ഓരോ ഇടങ്ങൾ കാണുമ്പോഴും ചങ്ക് പട പട ഇടിച്ചു….

 

അച്ചുവിന്റെ മുറി കണ്ടു.. വാതിൽ തള്ളി തുറന്നു…
ആ മുറിമാത്രം അങ്ങേയറ്റം വൃത്തിയുണ്ടായിരുന്നു..
അവളുടെ ആ പഴയ ബാഗും പുസ്തകങ്ങളും ആ മുറിയിലുണ്ടായിരുന്നു…
അവളുടെ ആ പഴയ ഫോട്ടോയും… വിരലുകൾ കൊണ്ട് പതുക്കെ ഞാൻ ആ ഫോട്ടോയിൽ തലോടികൊണ്ടു ഞാനാ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ടു നിന്നു…

കെട്ടിയിട്ട ഓർമ്മകൾ തടുത്തുനിർത്താൻ ആവാത്ത വിധം ഒന്നൊന്നായി കുത്തിയൊലിച്ചു മനസ്സിലൂടെയും കണ്ണിലൂടെയും ഒരുപോലെ ഒഴുകിയിറങ്ങി..

എവിടെയാ നിക്കുന്നത് എന്ന ബോധം പോലും നഷ്ട്ടപ്പെട്ടു കൊണ്ട് പൊട്ടികരയുമ്പോൾ

പതിനാറാം  വയസ്സിൽ കൂടെ കൂടിയ ആ കൂട്ടുകാരിയെ വീണ്ടും കാണണം, ഒന്ന് ചേർത്ത് പിടിക്കണം എന്ന് അത്രമേൽ ആഗ്രഹിച്ചു കൊണ്ട് ഹൃദയം വീർപ്പുമുട്ടി..

ഇനിയും ആ മുഖത്തേക്ക് നോക്കി നിന്നാൽ നെഞ്ച്പൊട്ടി മരിക്കുമെന്ന് തോന്നി…

അവളുടെ ശബ്ദം മുറിയിലാകെ അലയടിച്ചു…

തിരിഞ്ഞ് നിന്ന് ആ ചുവരിനോട് ചേർന്ന് നിന്ന് വായപൊത്തി കരഞ്ഞു..

ഊർന്നുഇറങ്ങി നിലത്തിരുന്നു…

Recent Stories

The Author

Ijasahammed

27 Comments

  1. ചങ്കിലൊരു ഭാരം പോലെ നല്ല story.ഒന്നെ പറയുന്നുള്ളു കരയിപ്പിക്കരുത് plz

  2. Seddd aakki
    Ennalum super

  3. 😭😭💔💔

  4. അഗ്നിദേവ്

    അടുത്ത part വേഗം താ മോനെ.👍👍👍👍👍

    1. തരാലോ .. 😁😁

  5. പുല്ല് രാവിലത്തന്നെ ശോകം ആയി.. നല്ല കഥ ഒന്നും പറയാനില്ല ishatayi ഒരുപാട്. Waiting for next part

    1. 😌😌😌😂

  6. ഉറങ്ങുന്നതിനു മുന്നേ ഏതെലും കഥ വയ്ക്കാൻ വേണ്ടി വന്നതാ ഇനി എങ്ങനെ ഉറങ്ങും. നെഞ്ചിൽ വല്ലാത്ത ഭാരം.
    ആ ഭാരമാണ് ഇതിന്റെ വിജയം.
    My@#₹%& എങ്ങനെ ഉറങ്ങുവോ എന്തോ.

    1. 🖤🖤🖤😂

  7. ❤️❤️❤️

    1. ❤️❤️❤️

  8. ചങ്കിൽ ഒരു കല്ല് എടുത്തുവച്ച ഫീൽ ആയിരുന്നു ഓരോ വരിയും വയ്ക്കുമ്പോൾ😭.ദേവന്റെ ഓരോ വാക്കും മനസിനെ വല്ലാണ്ട് വേദനിപ്പിച്ചു😔.

    ആദ്യം ദേവൻ കല്ലിയാണം കഴിച്ചില്ല എന്ന് അറിഞ്ഞപ്പോൾ ഒരു സന്തോഷം തോന്നി എങ്കിലും.തുടർന്നു വയ്ച്ചപ്പോൾ പഴയ ദേവനെ മിസ് ചെയ്തു.

    എനിക്കു ഇങ്ങനെ എല്ലാം ഫീൽ ചെയ്യാൻ കാരണം താങ്കളുടെ എഴുത്തിന്റെ വിജയം ആണ്‌.അതെ പിന്നെ ഒരു കാര്യം അടുത്ത part എങ്കിലും എന്നെ ഇങ്ങനെ കരയിപ്പിക്കരുത് 😭.

    Stay safe guyz💓.

    1. Thnkyou comrade❤️❤️

  9. കൊള്ളാം അച്ചുവിന്റെ മരണം തന്നെ ഒരു വിങ്ങല്‍ ആണ്💔💔
    എത്ര വിധിയെന്ന് paranju samadanichalum ഉള്ളില്‍ ഇങ്ങനെ ഒരു നോവായി
    ആ വികാരങ്ങള്‍ ഒട്ടും തീവ്രത കുറയാതെ തന്നെ അവതരിപ്പിച്ചു
    നല്ല രചന
    Waiting for next part ❤️❤️❤️

    1. 🥰🥰🥰

  10. 💝💝💝💝💝💝💝💝💝

    1. Keep supporting everyone.. thanks alot for your wonderful comments… 😍😍😍

  11. ❤❤❤❤❤

    1. ❤️❤️thnk you saran

  12. ………………no words…..

    1. 🖤🖤🖤

  13. ❤️❤️❤️

    1. രുദ്ര… ❤️❤️നന്ദി

  14. നിധീഷ്

    ❤❤❤❤2nd

    1. ❤️❤️❤️……

  15. കാട്ടുകോഴി

    First

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com