✮കൽക്കി࿐ (ഭാഗം – 31) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 319

” ഹ …. ഹ …. ”

” എന്താ ? ”

അവന്റെ ചിരി കേട്ട് അവൾ ഗൗരവത്തോടെ ചോദിച്ചതും …..

” അല്ല , ദേഷ്യപ്പെടുമ്പോൾ തന്നെ കാണാൻ ഒരു വല്ലാത്ത ചന്തമാ …. ”

അവനൊരു പുഞ്ചിരിയോടെ പറഞ്ഞതും , പെട്ടെന്ന് അവൾ തന്റെ കയ്യിലിരുന്ന ഒരു ചെറിയ മരക്കമ്പ് അവന്റെ കഴുത്തിൽ വച്ചു കൊണ്ട് അവനെ ഒരു മരത്തോട് ചേർത്ത് നിർത്തി ….

” ചിരിക്കാതെ സത്യം പറ .. ഇല്ലെങ്കിൽ നിങ്ങളുടെ മരണം എന്റെ കൈ കൊണ്ടായിരിക്കും …. ”

അവളുടെ കണ്ണുകളിലെ അപ്പോഴത്തെ തിളക്കവും ശൗര്യവും അവനെ വല്ലാതെ ആകർഷിച്ചു , തന്റെ ഒരു കൈ കൊണ്ട് അവളെ നിഷ്പ്രയാസം കീഴടക്കാമെങ്കിലും അവൻ ആ സമയം അവൾക്ക് മുന്നിൽ ഭയന്നതു പോലെയാണ് അഭിനിയിച്ചത് …..

” അയ്യോ … ന്നെ ഒന്നും ചെയ്യല്ലേ …. ഞാൻ …… ഞാൻ പറയാം . ഞാൻ ചോഴനാട്ടുകാരനാ , അവിടുത്തെ ഒരു വൈദ്യനാ … രാജമാതാവ് അസുഖം ബാധിച്ച് കിടപ്പിലാ , അവരുടെ രോഗം ഭേദമാക്കാൻ കഴിവുള്ള ഒരു ഒറ്റ മൂലി ഈ വനത്തിൽ ഉണ്ടെന്ന് ഒരു താളിയോലയിൽ നിന്ന് വായിച്ചറിഞ്ഞു , ഞാൻ ….. അങ്ങനെ … അതന്വേഷിച്ച് വന്നതാ ഇവിടേയ്ക്ക് …. ”

ആത്രേയൻ ഭയന്ന് വിറച്ചത് പോലെ അഭിനിയിച്ചു കൊണ്ട് ഒരു നുണ പറഞ്ഞു . അത് കേട്ടതും അവൾ അവന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി ഒരു തരം രൗദ്രതയോടെ …

” നുണ … നിങ്ങളെ കണ്ടിട്ട് ഒരു വൈദ്യനെന്നു തോന്നുന്നില്ല …. മാത്രമല്ല ആ വാൾ അതിലുള്ളത് രാജമുദ്രയാണ് , പിന്നെ കൃത്യമായി ലക്ഷ്യസ്ഥാനത്തേയ്ക്ക് വാളെറിയാൻ കഴിയുന്ന ഒരു വൈദ്യനോ …. ? ഇല്ല നിങ്ങൾ പറഞ്ഞത് മുഴുവൻ കള്ളമാണ് ….. ”

ദേഷ്യത്തോടെ ശബ്ദമുയർത്തിക്കൊണ്ട് അവൾ അവന്റെ ഇടത് കൈ പെട്ടെന്ന് പിടിച്ച് തിരിച്ചു …

” ആ ….. ആ …… ”

വേദന കൊണ്ട് അവൻ ഉറക്കെ വിളിച്ചപ്പോഴാണ് ചെന്നായ കടിച്ച് പരിക്കേൽപ്പിച്ച ആ കൈയ്യാണ് താൻ പിടിച്ച് തിരിച്ചതെന്ന് അവൾക്ക് മനസ്സിലായത് . അവന്റെ നിലവിളി കേട്ട് അവൾ ഒരു ഞെട്ടലോടെ അവന്റെ കയ്യിലെ പിടിത്തം വിട്ടു . നോക്കുമ്പോൾ തന്റെ കയ്യിലും രക്തമാണ് , മുറിവിൽ ചുറ്റിക്കെട്ടിയ തുണിയിൽക്കൂടി രക്തം അപ്പോഴും തുള്ളികളായി നിലത്തേയ്ക്ക് ഇറ്റ് വീഴുന്നുണ്ടായിരുന്നു ….

” സ് ….. സ് …… ആ ….. സത്യം , ഈ വാൾ രാജാവ് തന്നതാണ് സ്വയരക്ഷയ്ക്കായി …. പിന്നെ … പിന്നെ കുറച്ച് കാലം ഞാൻ ആയുധവിദ്യ അഭ്യസിച്ചിരുന്നു , അല്ലാതെ നിങ്ങൾ കരുതുന്നതു പോലെ ഞാൻ നുണ പറഞ്ഞതല്ല …. ”

വേദന കാരണം ഇടത് കൈ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് അവൻ പറഞ്ഞു .

” അയ്യോ …. ക്ഷമിക്കണം … ഞാൻ …. ഞാൻ കണ്ടില്ല ….. പെട്ടെന്ന് ….. ഓർക്കാതെ … അപ്പോഴത്തെ ദേഷ്യത്തിൽ … എന്നെ രക്ഷിക്കാൻ വേണ്ടിയല്ലേ ഈ മുറിവ് പോലും അതു കൂടി ഓർക്കാതെ ഞാൻ ……. ”

അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു …

” ഞാൻ …. ഞാനിപ്പോ മുറിവിനുള്ള മരുന്ന് കൊണ്ട് വരാം ….. ”

അവൾ സങ്കടത്തോടെ പറഞ്ഞതും …..

” ഏയ് അത് സാരമില്ല , മരുന്നൊക്കെ ഞാൻ വയ്ച്ചോളാം . എനിക്കറിയാം മുറിവ് പെട്ടെന്ന് ഉണങ്ങാനുള്ള മരുന്ന് ഏതാണെന്ന് ? ”

ആത്രേയൻ ഉടനെ പറഞ്ഞു …

 

15 Comments

Add a Comment
  1. unrelated ആണ് salaar കണ്ടപ്പോ അപരാജിതൻ സ്റ്റോറയിലെ കുറച്ച് ഭാഗങ്ങൾ ഉള്ളപോലെ തോന്നിയിരുന്നോ ആർക്കേലും

  2. ചങ്ങായി

    മുൻപ് KK il ഉണ്ടായിരുന്ന NV de കാമുകി എന്ന story കിട്ടാൻ വല്ല വഴിയുണ്ടോ???

  3. അടുത്ത പാട്ട് വേഗം സെൻറ് ചെയ്യണേ vichu bro

  4. അപരാജിതൻ ❤️❤️❤️❤️❤️❤️
    നിയോഗം ❤️❤️❤️❤️❤️❤️❤️❤️
    കലക്കി❤️❤️❤️❤️❤️❤️❤️❤️❤️
    ദേവാസുരൻ❤️❤️❤️❤️❤️❤️❤️

  5. ?? ..oru kadhayude name ariyamo aarkkelum?journalists aaya2 girls.nayakan avarude koode paying guest aayi thamasikkan varunna…anyone

    1. Aa author ethil ninnum poyennu thonnunu

  6. ഈ സൈറ്റിൽ പണ്ട് വായിച്ചിരുന്ന ഒരു കഥയെ കുറിച്ച
    അറിയാൻ വേണ്ടിയിട്ട് ആണ്.കഥയുടെ പേരും autherinte
    നെയിം ഓർമയില്ല.
    കഥയിൽ നായകനും നായികയും കണ്ടുമുട്ടുന്നത് ഗോവയിൽ
    വച്ചാണ് ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നു.നായിക എല്ലാവരോടും
    ദേഷ്യപ്പെടുന്ന ഡ്രഗ് use ചെയ്യുന്ന ആളാണ്.കഥയുടെ
    അവസാനം കുറച് ഫാന്റസി ആണ്.ആർകെങ്കിലും അറിയുമോ
    കഥ

  7. Adutha part apoo varum bro… waiting ane?

  8. Page koottiikkude??

  9. ത്രിലോക്

    Bru ☺️❤️

    1. ആഞ്ജനേയ ദാസ് ©

      Coffee

  10. ♥️♥️♥️♥️♥️♥️♥️♥️

  11. Thanks no words to say. Waiting for next part.

  12. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *