✮കൽക്കി࿐ (ഭാഗം – 31) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 319

” വേണീ എന്തിനാ നീ വിഷമിക്കുന്നേ …. നീ ഒറ്റയ്ക്കല്ലേ അന്നും ഇന്നും ഇനി എന്നും … നീ ഒരു നാഗകന്യകയാ , നാഗമാണിക്യം സംരക്ഷിക്കേണ്ടവൾ . ശ്ശേ അതിന് മുൻപ് കണ്ണും നിറഞ്ഞ് . ”

ഒരു ചിരിയോടെ സ്വയം പറഞ്ഞു കൊണ്ട് അവൾ തന്റെ കണ്ണുകൾ തുടയ്ച്ചു .

” എന്നാലും വേദ പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടാവുമോ ? ഈ ദിവസം ഇഷ്ട പുരുഷനെ മനസ്സിലോർത്ത് ചന്ദ്രനെ നോക്കിയിരുന്നാൽ അയാളുമൊത്ത് ജീവിക്കാൻ കഴിയും എന്നത് സത്യമാ … പക്ഷെ എന്റെ കാര്യത്തിൽ അതൊരിക്കലും നടക്കില്ല , അങ്ങനെ ഒരാൾ ഇല്ല എന്നത് മറ്റൊരു സത്യം … എന്നാലും വെറുതെ ഒന്ന് ശ്രമിച്ച് നോക്കിയാലോ , സ്വപ്നം കാണുന്നതിൽ തെറ്റില്ലല്ലോ .. ”

അവൾ ചെറു ചിരിയോടെ അതും മനസ്സിൽ ചിന്തിച്ചു കൊണ്ട് വെറുതെ കണ്ണുകൾ മുറുക്കെയടച്ചു അരുടെയെങ്കിലും മുഖം തെളിഞ്ഞു വരുമോ എന്നറിയാനായി …..

” പെട്ടെന്ന് അവളുടെ കണ്ണുകളിൽ തെളിഞ്ഞത് ആ രൂപമായിരുന്നു , തന്നെ ആക്രമിക്കാൻ വന്ന ചെന്നായയെ സ്വയം നേരിട്ട ആ യുവാവിന്റെ രൂപം , അവന്റെ പരിക്കേറ്റ ആ കൈയ്യിലൂടെ ഒഴുകിയിറങ്ങിയ രക്തത്തിന്റെ ദൃശ്യം …. ”

ഒരു ഞെട്ടലോടെ ഭയത്തോടെ അവൾ പെട്ടെന്ന് കണ്ണുകൾ തുറന്നു , മുന്നിൽ കണ്ടതാകട്ടെ ആ പൂർണ്ണ ചന്ദ്രനെയും ….

” അത് …. പാടില്ല . അയാൾ വെറുമൊരു മനുഷ്യനാണ് . ഇല്ല ….. അങ്ങനെ ചിന്തിച്ച് കൂടാ … ഓരോ പൊട്ടത്തരങ്ങൾ കാണിച്ച് തരുന്ന എന്റെ പൊട്ടമനസ്സ് …. ”

അവൾ അതും ചിന്തിച്ച് വെറുതെ വീണ്ടും മുഖമുയർത്തി നോക്കി ആ ചന്ദ്രനെ . പക്ഷെ അവളുടെ മനസ്സിൽ ആ സമയം മുഴുവൻ തെളിഞ്ഞ് വന്നത് അവന്റെ രൂപമായിരുന്നു . വേദന കൊണ്ട് അവൻ നിലവിളിച്ചതും , നീറ്റലുള്ള മരുന്ന് പുരട്ടിയിട്ടും ഒരു പുഞ്ചിരിയോടെ അവൻ തന്നെ നോക്കിയിരുന്നതുമെല്ലാം …

അവൾക്ക് തന്റെ ശ്വാസഗതി വർദ്ധിക്കുന്നത് പോലെ തോന്നി , ഒരു തരം അസ്വസ്ഥത …

” ഇനിയും ഇവിടെയിരുന്നാൽ ശരിയാവില്ല … ഞാൻ ഒരു നാഗകന്യകയാ , നാഗമാണിക്യം സംരക്ഷിക്കാൻ പിറന്നവൾ , എന്റെ മനസ്സിൽ ഒരു പുരുഷനും സ്ഥാനമില്ല … പക്ഷെ അയാളെ കണ്ടത് മുതൽ ഇത് വരെ ഇല്ലാതെ എന്റെ മനസ്സ് പിടിവിട്ട് പോകാൻ എന്താ കാരണം ? അറിയില്ല . അയാളെ കുറിച്ച് ഓർത്തു കൂടാ …. ”

അവൾ ഒരു തരം ഭ്രാന്തതയോടെ സ്വയം പറഞ്ഞു കൊണ്ട് അവിടെ നിന്നെണീറ്റ് നടന്നു …..

………..

രാത്രിയുടെ ഏതോ യാമത്തിൽ ….

മയക്കത്തിലായിരുന്ന ശേഷവേണിയുടെ കണ്ണുകളിലേക്ക് എത്തിയത് ഭയപ്പെടുത്തുന്ന ഒരു സ്വപ്നമായിരുന്നു …..

‘ താൻ രാവിലെ കണ്ട ആ മുഖം . പക്ഷെ ശാന്തനായ പുഞ്ചിരി നിറഞ്ഞ ആ മുഖത്തിപ്പോൾ ആരെയും ഭയപ്പെടുത്തുന്ന കലിയുടെ ഉഗ്രരൂപം പൂണ്ടത് പോലെ …. മുഖത്തിലൂടെ അലങ്കോലമായ ചിതറിക്കിടക്കുന്ന അവന്റെ മുടിയിഴകളിലും മുഖത്തും രക്തത്തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുകയാണ് . അതിനൊപ്പം അവന്റെ കണ്ണുകളിലൂടെ ഒഴുകിയിറങ്ങുന്ന ചുട് കണ്ണുനീരും , മുഖത്തെ രക്തക്കറ ആ കണ്ണുനീരിന് പോലും രക്തവർണ്ണം നൽകിയിരിക്കുന്നു . വാവിട്ട് കരയുന്ന അവന്റെ മടിയിൽ ആരോ ചലനമറ്റ് കിടക്കുന്നുണ്ട് , പതിയെ ആ മുഖം സ്വപ്നത്തിൽ അവൾക്ക് വ്യക്തമായി . അതെ അത് താൻ തന്നെയാണ് ….. ‘

പെട്ടെന്ന് ഒരു ഞെട്ടലോടെ ശേഷവേണി സ്വപ്നത്തിൽ നിന്നുണർന്നു , അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു ആ സമയം . ഒപ്പം ശരീരമാസകലം വിയർത്ത് കുളിച്ച അവസ്ഥയും ….

” വേണി … എന്താ ….. എന്താ പറ്റിയേ …. ”

തൊട്ടടുത്ത് കിടന്ന വേദ ഞരക്കം കേട്ട് ഞെട്ടിയുണർന്ന് നോക്കിയതും പേടിച്ച് സ്തംഭിച്ചിരിക്കുന്ന വേണിയെയാണ് കണ്ടത് …..

” വേണി … എന്താടി പ്രശ്നം ..? ”

അവളെ കുലുക്കി വിളിച്ചു കൊണ്ട് വേദ വീണ്ടും ചോദിച്ചു .

” ടീ …. ഞാൻ …. ഞാനൊരു സ്വപ്നം കണ്ടു …. ! ”

” എന്ത് സ്വപ്നം ….. ? ”

വേദയുടെ ആ ചോദ്യത്തിന് വേണി എല്ലാം അവളോട് തുറന്ന് പറഞ്ഞു . രാവിലെ നടന്നതും രാത്രി ചന്ദ്രനെ നോക്കിയപ്പോൾ സംഭവിച്ചതും പിന്നെ ഇപ്പൊ കണ്ട സ്പനവുമെല്ലാം .

” വേണീ .. നീ പറയുന്നത് ….. ”

വേദ അത്രയും പറഞ്ഞ ശേഷം ഒരു ഞെട്ടലോടെ അവളെ നോക്കി ….

” വേണീ … ഇത് ഒരു കാരണവശാലം നിന്റെ ഏട്ടൻ അറിയരുത് …. നിങ്ങൾ രണ്ട് അമ്മമാരുടെ മക്കളാണെങ്കിലും നിന്റെ ചേട്ടൻ ഒരു അനുജത്തിക്ക് കൊടുക്കുതിനേക്കാൾ ഉപരി സ്നേഹവും വാത്സല്യവും തന്നാ നിന്നെ നോക്കുന്നത് . അയാൾ ഇതറിഞ്ഞാൽ ……

നിനക്ക് ഓർമ്മയില്ലേ അയാളുടെ കാര്യങ്ങൾ . വഴി തെറ്റി വനത്തിൽ അകപ്പെട്ട ആ പെൺകുട്ടിയെ അപകടത്തിൽ നിന്ന് രക്ഷിച്ചതും ഒടുവിൽ അവളെ വനത്തിന് പുറത്തെത്തിച്ച് സുരക്ഷിതമായി തിരിച്ചയച്ചതും . ഇന്നും നിന്റെ ചേട്ടൻ ആ പെൺകുട്ടിയെ നെഞ്ചിലേറ്റിയാ നടക്കുന്നേ , അത് നിന്നോട് മാത്രമായി നിന്റെ ഏട്ടൻ പറഞ്ഞിട്ടുള്ളതുമല്ലേ , പലവട്ടം . ആ പെൺകുട്ടി ഒരു നാഗവംശജയല്ല മറിച്ച് പുറം ലോകത്തെ രാജവംശമാണെന്ന ഒറ്റക്കാരണത്താലല്ലേ ആ ഇഷ്ടം അയാൾ ഇന്നും മനസ്സിൽ തന്നെ സൂക്ഷിക്കുന്നത് . ആ ഏട്ടന്റെ കുഞ്ഞ് പെങ്ങൾ ഒരു സാധാരണ മനുഷ്യനെ നെഞ്ചിലേറ്റി എന്നറിഞ്ഞാൽ പിന്നെ എന്താ സംഭവിക്കുക , അതും നാഗ മാണിക്യം സംരക്ഷിക്കുക എന്ന ചുമതല കൂടി നിന്റെ മേലുള്ളപ്പോൾ . എല്ലാവരെയും പോലെ നിന്റെ ചേട്ടനും അചാരവും വിശ്വാസങ്ങളുമാ ഏറ്റുവും വലുത് , അതിന് വേണ്ടി ആരെയും കൊല്ലാനും സ്വയം ചാവാനും അയാൾക്ക് മടിയില്ല . അതുകൊണ്ട് ഈ കാര്യങ്ങൾ മറ്റാരുമറിയരുത് , നിന്റെ ഏട്ടനോട് നീ പറയുകയേ ചെയ്യരുത് … അയാൾ എന്തായാലും മരുന്നുമായി മടങ്ങി പോയിട്ടുണ്ടാകും , പിന്നെ നീ കണ്ട സ്വപ്നം അത് നിന്റെ മനസ്സ് വെറുതെ തോന്നിപ്പിച്ചതാകും … നീ അതോർത്ത് സങ്കടപ്പെടണ്ട , സമാധാനമായി ഉറങ്ങാൻ നോക്ക് . വെറുതെ കളിക്ക് ഒന്ന് നിന്നെ ദേഷ്യം പിടിപ്പിക്കാനായി ഞാനും നേരത്തെ എന്തൊക്കെയോ പറഞ്ഞു , പക്ഷെ അത് നിന്റെ മനസ്സിനെ നോവിച്ചു ല്ലേ , എന്ത് ചെയ്യാനാ എന്റെ നാവ് അങ്ങനെയായിപ്പോയി…. ”

വേദ ഒരു തരം ഭയത്തോടെ പറഞ്ഞു , ഇതൊക്കെ കേട്ട വേണിയുടെ ഉള്ളിലെ ഭയം കൂടിയതേ ഉള്ളൂ ഒപ്പം മനസ്സിൽ ആ സ്വപ്നത്തിന്റെ അർത്ഥം എന്താന്നെന്നുള്ള സംശയവും ഉൽകണ്ഠയും ….

……..

അടുത്ത ദിവസം ….

ആ വനത്തിനുള്ളിലൂടെ ഒറ്റയ്ക്ക് നടക്കുകയായിരുന്നു അവൾ ശേഷവേണി …. ഇന്നലെ ആ ചെറുപ്പക്കാരനെ കണ്ട സ്ഥലത്ത് കൂടിയൊക്കെ അവൾ അലഞ്ഞ് നടന്നു … അവിടെയെങ്ങും അവനെ കാണാതെ വന്നപ്പോൾ അവൾക്ക് ഒരു തരം ആശ്വാസം തോന്നി , പക്ഷെ അതുപോലെ തന്നെ ആ സമയം മനസ്സിൽ ഒരു തരം കാരണമറിയാത്ത സങ്കടവും അവളിൽ വന്ന് നിറഞ്ഞിരുന്നു .

 

16 Comments

Add a Comment
  1. ഹർഷൻ്റെ വല്ല വിവരവും ഉണ്ടോ?

  2. unrelated ആണ് salaar കണ്ടപ്പോ അപരാജിതൻ സ്റ്റോറയിലെ കുറച്ച് ഭാഗങ്ങൾ ഉള്ളപോലെ തോന്നിയിരുന്നോ ആർക്കേലും

  3. ചങ്ങായി

    മുൻപ് KK il ഉണ്ടായിരുന്ന NV de കാമുകി എന്ന story കിട്ടാൻ വല്ല വഴിയുണ്ടോ???

  4. അടുത്ത പാട്ട് വേഗം സെൻറ് ചെയ്യണേ vichu bro

  5. അപരാജിതൻ ❤️❤️❤️❤️❤️❤️
    നിയോഗം ❤️❤️❤️❤️❤️❤️❤️❤️
    കലക്കി❤️❤️❤️❤️❤️❤️❤️❤️❤️
    ദേവാസുരൻ❤️❤️❤️❤️❤️❤️❤️

  6. ?? ..oru kadhayude name ariyamo aarkkelum?journalists aaya2 girls.nayakan avarude koode paying guest aayi thamasikkan varunna…anyone

    1. Aa author ethil ninnum poyennu thonnunu

  7. ഈ സൈറ്റിൽ പണ്ട് വായിച്ചിരുന്ന ഒരു കഥയെ കുറിച്ച
    അറിയാൻ വേണ്ടിയിട്ട് ആണ്.കഥയുടെ പേരും autherinte
    നെയിം ഓർമയില്ല.
    കഥയിൽ നായകനും നായികയും കണ്ടുമുട്ടുന്നത് ഗോവയിൽ
    വച്ചാണ് ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നു.നായിക എല്ലാവരോടും
    ദേഷ്യപ്പെടുന്ന ഡ്രഗ് use ചെയ്യുന്ന ആളാണ്.കഥയുടെ
    അവസാനം കുറച് ഫാന്റസി ആണ്.ആർകെങ്കിലും അറിയുമോ
    കഥ

  8. Adutha part apoo varum bro… waiting ane?

  9. Page koottiikkude??

  10. ത്രിലോക്

    Bru ☺️❤️

    1. ആഞ്ജനേയ ദാസ് ©

      Coffee

  11. ♥️♥️♥️♥️♥️♥️♥️♥️

  12. Thanks no words to say. Waiting for next part.

  13. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *