✮കൽക്കി࿐ (ഭാഗം – 31) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 319

” ജീവൻ എടുക്കുകയല്ലല്ലോ തിരികെ കൊടുക്കുകയല്ലേ ഒരു വൈദ്യന്റെ ജീവിത ധർമ്മം . പിന്നെ ആ പാവം അതിനെ ഞാൻ ആക്രമിക്കും എന്ന് കരുതി സ്വയരക്ഷയ്ക്ക് എന്നെ ആക്രമിച്ചതല്ലേ . ജീവൻ എടുക്കാൻ എളുപ്പമാ പക്ഷെ അത് തിരിച്ച് കൊടുക്കാൻ ആർക്കും കഴിയില്ല …. ”

അവനത് പറഞ്ഞതും എല്ലാം കേട്ടിരുന്ന അവൾ ഒരുതരം മരവിപ്പോടെ മുന്നോട്ട് നോക്കിയിരുന്നു …

” ഏയ് എന്താ പകൽ സ്വപ്നം കാണുവാണോ ? ”

അവനത് ചോദിച്ചപ്പോഴാണ് അവൾ ചിന്തയിൽ നിന്ന് ഉണർന്നത് … വേഗം അവൾ ആ പച്ചിലകൾ മുറിവിൽ വച്ച ശേഷം തുണി കൊണ്ട് ആ മുറിവ് ചുറ്റിക്കെട്ടാൻ തുടങ്ങി .

“മുറിവിലൂടെയുള്ള രക്തത്തിന്റെ ഒഴുക്ക് നിന്നിട്ടുണ്ട് , നാളെ സൂര്യോദയത്തിനു ശേഷം ഈ കെട്ട് അഴിച്ചാൽ മതി ….

അല്ല എന്തോ പച്ചില മരുന്ന് തേടി വന്നു എന്നല്ലേ പറഞ്ഞത് . അത് ഏതാണെന്ന് പറഞ്ഞാൽ ഞാനും കണ്ടെത്താൻ സഹായിക്കാം ”

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു .

” ഏയ് അത് പറ്റില്ല . ആ മരുന്ന് കൈമാറ്റപ്പെടാൻ കഴിയില്ല , മാത്രമല്ല മരുന്ന് പാകപ്പെടുത്തുന്ന വൈദ്യൻ മാത്രമേ ആ മരുന്ന് ഒരേ സമയം കാണാനും സ്പർശിക്കാനും പാടുള്ളൂ അല്ലെങ്കിൽ ഫലിക്കില്ല …. ”

ആത്രേയൻ അവളിൽ നിന്നു രക്ഷപ്പെടാനായി മനസ്സിൽ തോന്നിയ ഒരു നുണ പറഞ്ഞു …

” മ് ശരി .. ആഹ് സമയം ഒത്തിരി വൈകി എനിക്ക് പോണം … കിഴക്ക് ഭാഗത്തേയ്ക്ക് വരണ്ടാ ട്ടോ മറ്റുള്ളവർ കാണും അവർ ചിലപ്പോ ഇതൊന്നും വിശ്വസിച്ചെന്ന് വരില്ല , അവർ എന്ത് ചെയ്യാനും മടിക്കില്ല . അതുകൊണ്ട് എത്രയും വേഗം മരുന്ന് കണ്ടുപിടിച്ച് അതുമായി മടങ്ങിക്കോളൂ …. ഇവിടെ നിൽക്കുന്നത് അപകടമാ … പൊയ്ക്കോളു …”

ശേഷവേണി അത്രയും പറഞ്ഞ് തിരികെ നടക്കാൻ ഒരുങ്ങിയതും ….

” അപ്പോൾ നമ്മളിനി കാണില്ലേ ….? ”

പാറയുടെ പുറത്ത് നിന്നെണീറ്റു കൊണ്ട് ആത്രേയൻ ചോദിച്ചതും അവൾ പെട്ടെന്ന് ഒന്ന് നിന്നു ….

” നമ്മൾ …. കാണില്ല .. അല്ല എന്തിനാ കാണുന്നേ ? കാണാതിരിക്കുന്നതാ നല്ലത് .. ”

തിരിഞ്ഞ് കൂടി നോക്കാതെ അത്രയും പറഞ്ഞ ശേഷം അവൾ മുന്നോട്ട് ഓടി മറഞ്ഞു ….

………..

സമയം കടന്ന് പോയി …..

സൂര്യൻ ആഴിയിൽ മറഞ്ഞ് ആകാശത്ത് നക്ഷത്രങ്ങൾ പ്രകാശിച്ച് തുടങ്ങി , രാത്രിയായിട്ടു കൂടി ആ പൗർണമി നാളിൽ ചന്ദ്രന്റെ നിലാവെളിച്ചം പകൽ പോലെ പരന്നിരുന്നു .

വന്യജീവികളുടെ കയ്യിൽ അകപ്പെടാതിരിക്കാനായി അവൻ നേരത്തെ തന്നെ ഒരു മരത്തിന്റെ മുകളിൽ സ്ഥാനം പിടിച്ചിരുന്നു .

” എന്നാലും അവളെ കാണാൻ എന്ത് ഭംഗിയാ …. ആ മുഖം മനസ്സിൽ നിന്ന് പോകുന്നുമില്ല … പേര് പോലും ചോദിക്കാൻ മറന്നു ശ്ശേ ….. ”

മാനത്ത് നോക്കിയിരുന്ന ആത്രേയൻ ചുണ്ടിൽ വിരിഞ്ഞ നാണം കലർന്ന പുഞ്ചിരിയോടെ സ്വയം പറഞ്ഞു .

” അവളെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് വന്ന കാര്യം കൂടി ഓർക്കാതെയായി …

വടക്കും തെക്കും അന്വേഷിച്ചു പക്ഷെ ഒന്നും കണ്ടെത്താനായില്ല , ഇനി അന്വേഷിക്കാൻ കിഴക്ക് ദിക്ക് മാത്രം ബാക്കി . പക്ഷെ അവിടെ കാട്ടുമനുഷ്യർ വസിക്കുന്നു എന്നല്ലേ ആ പെണ്ണ് , കാട്ട് മൂപ്പന്റെ മകൾ പറഞ്ഞത് . ”

അവനങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്നു ,

 

16 Comments

Add a Comment
  1. ഹർഷൻ്റെ വല്ല വിവരവും ഉണ്ടോ?

  2. unrelated ആണ് salaar കണ്ടപ്പോ അപരാജിതൻ സ്റ്റോറയിലെ കുറച്ച് ഭാഗങ്ങൾ ഉള്ളപോലെ തോന്നിയിരുന്നോ ആർക്കേലും

  3. ചങ്ങായി

    മുൻപ് KK il ഉണ്ടായിരുന്ന NV de കാമുകി എന്ന story കിട്ടാൻ വല്ല വഴിയുണ്ടോ???

  4. അടുത്ത പാട്ട് വേഗം സെൻറ് ചെയ്യണേ vichu bro

  5. അപരാജിതൻ ❤️❤️❤️❤️❤️❤️
    നിയോഗം ❤️❤️❤️❤️❤️❤️❤️❤️
    കലക്കി❤️❤️❤️❤️❤️❤️❤️❤️❤️
    ദേവാസുരൻ❤️❤️❤️❤️❤️❤️❤️

  6. ?? ..oru kadhayude name ariyamo aarkkelum?journalists aaya2 girls.nayakan avarude koode paying guest aayi thamasikkan varunna…anyone

    1. Aa author ethil ninnum poyennu thonnunu

  7. ഈ സൈറ്റിൽ പണ്ട് വായിച്ചിരുന്ന ഒരു കഥയെ കുറിച്ച
    അറിയാൻ വേണ്ടിയിട്ട് ആണ്.കഥയുടെ പേരും autherinte
    നെയിം ഓർമയില്ല.
    കഥയിൽ നായകനും നായികയും കണ്ടുമുട്ടുന്നത് ഗോവയിൽ
    വച്ചാണ് ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നു.നായിക എല്ലാവരോടും
    ദേഷ്യപ്പെടുന്ന ഡ്രഗ് use ചെയ്യുന്ന ആളാണ്.കഥയുടെ
    അവസാനം കുറച് ഫാന്റസി ആണ്.ആർകെങ്കിലും അറിയുമോ
    കഥ

  8. Adutha part apoo varum bro… waiting ane?

  9. Page koottiikkude??

  10. ത്രിലോക്

    Bru ☺️❤️

    1. ആഞ്ജനേയ ദാസ് ©

      Coffee

  11. ♥️♥️♥️♥️♥️♥️♥️♥️

  12. Thanks no words to say. Waiting for next part.

  13. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *