✮കൽക്കി࿐ (ഭാഗം – 31) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 319

” നിങ്ങൾ ഒരു വൈദ്യനാകാം പക്ഷെ നിങ്ങൾക്കറിയാത്ത പലതുമുണ്ട് ഈ വനത്തിൽ … ഇവിടെത്തന്നെ നിൽക്ക് ഞാൻ …. ഞാനിപ്പൊ വരാം … ”

അവളതും പറഞ്ഞ് മറുപടിക്ക് പോലും കാക്കാതെ മുന്നോട്ട് ഓടി ….
അത് കണ്ട് ആത്രേയന്റെ മുഖത്ത് ഒരു ചിരിയാണ് വന്നത് ഒരു നേർത്ത പുഞ്ചിരി …

” കാട്ട്മൂപ്പന്റെ മകൾക്ക് ഇത്ര അഴകോ ! രക്തം കണ്ട് പേടിച്ചെന്ന് തോന്നുന്നു …. മ് ഹ് ….. പാവം .
കിട്ടിയ വിവരങ്ങൾ വച്ച് ഇതാണ് വനത്തിന്റെ മദ്ധ്യഭാഗം , ഇവിടെ അടുത്ത് എവിടെയെങ്കിലുമാകാം നാഗവംശജർ വസിക്കുന്നത് ,

അവർ കാണാതെ അവരെ നിരീക്ഷിക്കണം , ആരും കാണാതെ ആ നാഗമാണിക്യം കൈക്കലാക്കണം . ആരെങ്കിലും എന്നെ കണ്ടാൽ അത് ചിലപ്പോ ചോരക്കളിയിൽ ചെന്ന് അവസാനിക്കും അത് പാടില്ല … പിതാവ് ബഹുമാനിച്ചിരുന്നവരാ അവർക്ക് നേരെ വാൾ എടുത്ത് കൂടാ ….. ”

അവൻ ഓരോരോ കാര്യങ്ങളായി മനസ്സിൽ ചിന്തിച്ച് കൂട്ടി ….

അപ്പോഴേയ്ക്കും കൈ നിറയേ ചില ചെടികളുടെ ഇലകളുമായി അവൾ തിരികെ ഓടി വരുന്നത് അവൻ കണ്ടു ….

ഓടി എത്തിയ അവൾ അതൊരു പാറയുടെ പുറത്ത് കൂട്ടി വച്ച ശേഷം ചെറിയ കല്ല് ഉപയോഗിച്ച് വേഗത്തിലത് ഇടിച്ച് ചതയ്ക്കാൻ തുടങ്ങി …. അവളുടെ ആ വെഗ്രത കണ്ട് അവൻ അറിയാതെ അവളെത്തന്നെ നോക്കി നിന്നു പോയി , എല്ലാം മറന്ന് കയ്യിലെ വേദന പോലും മറന്ന് ….

” ഇവിടെ ഇരിക്ക് .. ”

” ഏഹ് …. എന്താ … ?

സ്വപ്ന ലോകത്തിലെന്ന പോലെ അവളെത്തന്നെ നോക്കി നിന്ന അവൻ , പറഞ്ഞത് എന്തെന്ന് കേൾക്കാതെ ഒരു ഞെട്ടലോടെ ചോദിച്ചു …

” ഇവിടെ ഇരിക്കാൻ .. ”

അവൾ വീണ്ടും പറഞ്ഞതും അവനാ പാറയുടെ ഓരത്തായി ഇരുന്നു ..
ഉടനെ തന്നെ അവളും അവന്റെ അടുത്തായി ഇരുന്നു , അവന്റെ ഇടത് കൈ പിടിച്ച് തന്റെ മടിയിൽ വച്ച ശേഷം പതിയെ രക്തത്തിൽ കുതിർന്ന ആ തുണി അവൾ അഴിച്ച് മാറ്റാൻ തുടങ്ങി , ആ സമയത്തും അവനവളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു , അവളുടെ മുഖത്തേക്ക് നിറഞ്ഞ് നിൽക്കുന്ന ആ കണ്ണുകളിലേയ്ക്ക് …

” ശെരിക്കും മുറിഞ്ഞിട്ടുണ്ടല്ലോ , പല്ലുകൾ നല്ല ആഴത്തിൽ പതിഞ്ഞിട്ടുമുണ്ട് .. ”

അവളതും പറഞ്ഞ് തന്റെ വസ്ത്രത്തിന്റെ ഒരറ്റം കൊണ്ട് അവന്റെ കയ്യിലെ രക്തം തുടയ്ച്ച് വൃത്തിയാക്കിയ ശേഷം ഇടിച്ച് ചതച്ച ആ പച്ചിലകളുടെ നീര് ആ മുറിവിലേക്ക് ഇറ്റിക്കാൻ തുടങ്ങി ….

” വേദനിക്കുന്നില്ലേ ? ”

അവൻ അനങ്ങാതെ ഇരിക്കുന്നത് കണ്ട് അവൾ സംശയത്തോടെ മുഖം തിരിച്ച് ചോദിച്ചതും ഇല്ല എന്ന മട്ടിൽ ഒരു നേർത്ത പുഞ്ചിരിയോടെ അവൻ അവളെത്തന്നെ നോക്കി തലയാട്ടി ….

‘ അങ്ങനെ വരാൻ വഴിയില്ലല്ലോ , ഈ മരുന്ന് നല്ല നീറ്റൽ ഉള്ളതല്ലേ …? ‘

അവൾ സ്വയം മനസ്സിൽ സംശയത്തോടെ ചിന്തിച്ചു ….

” ഇത്രയും മുറിവേൽപ്പിച്ചിട്ടും പിന്നെ എന്താ ആ ചെന്നായയെ വെറുതെ വിട്ടത് … കൊന്ന് കൂടെയായിരുന്നോ ? ”

അവൾ കൗതുകത്തോടെ ചോദിച്ചു .

 

16 Comments

Add a Comment
  1. ഹർഷൻ്റെ വല്ല വിവരവും ഉണ്ടോ?

  2. unrelated ആണ് salaar കണ്ടപ്പോ അപരാജിതൻ സ്റ്റോറയിലെ കുറച്ച് ഭാഗങ്ങൾ ഉള്ളപോലെ തോന്നിയിരുന്നോ ആർക്കേലും

  3. ചങ്ങായി

    മുൻപ് KK il ഉണ്ടായിരുന്ന NV de കാമുകി എന്ന story കിട്ടാൻ വല്ല വഴിയുണ്ടോ???

  4. അടുത്ത പാട്ട് വേഗം സെൻറ് ചെയ്യണേ vichu bro

  5. അപരാജിതൻ ❤️❤️❤️❤️❤️❤️
    നിയോഗം ❤️❤️❤️❤️❤️❤️❤️❤️
    കലക്കി❤️❤️❤️❤️❤️❤️❤️❤️❤️
    ദേവാസുരൻ❤️❤️❤️❤️❤️❤️❤️

  6. ?? ..oru kadhayude name ariyamo aarkkelum?journalists aaya2 girls.nayakan avarude koode paying guest aayi thamasikkan varunna…anyone

    1. Aa author ethil ninnum poyennu thonnunu

  7. ഈ സൈറ്റിൽ പണ്ട് വായിച്ചിരുന്ന ഒരു കഥയെ കുറിച്ച
    അറിയാൻ വേണ്ടിയിട്ട് ആണ്.കഥയുടെ പേരും autherinte
    നെയിം ഓർമയില്ല.
    കഥയിൽ നായകനും നായികയും കണ്ടുമുട്ടുന്നത് ഗോവയിൽ
    വച്ചാണ് ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നു.നായിക എല്ലാവരോടും
    ദേഷ്യപ്പെടുന്ന ഡ്രഗ് use ചെയ്യുന്ന ആളാണ്.കഥയുടെ
    അവസാനം കുറച് ഫാന്റസി ആണ്.ആർകെങ്കിലും അറിയുമോ
    കഥ

  8. Adutha part apoo varum bro… waiting ane?

  9. Page koottiikkude??

  10. ത്രിലോക്

    Bru ☺️❤️

    1. ആഞ്ജനേയ ദാസ് ©

      Coffee

  11. ♥️♥️♥️♥️♥️♥️♥️♥️

  12. Thanks no words to say. Waiting for next part.

  13. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *