✮കൽക്കി࿐ (ഭാഗം – 31) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 319

” അല്ല ഈ കാടിനെ കുറിച്ച് പറഞ്ഞിട്ടുള്ള ആരും അങ്ങനെയൊരു കാട്ട് മനുഷ്യരെ കുറിച്ച് പറഞ്ഞിട്ടില്ലല്ലോ ? മാത്രമല്ല നാഗവംശജർ ഒരു ഗണമായി ഒറ്റയ്ക്ക് വസിക്കുന്ന വനത്തിൽ മറ്റൊരു മനുഷ്യവർഗം വസിക്കുക അത് അസാദ്ധ്യമല്ലേ .. ശ്ശേ …. അത് ഞാൻ ഓർത്തതുമില്ല …. അപ്പോൾ അവൾ പറഞ്ഞത് നുണയാണോ …? എന്താണ് സത്യം ? കണ്ട് പിടിക്കണം എല്ലാം കണ്ടുപിടിക്കണം , അതിന് ഈ രാത്രി തന്നെയാ നല്ലത് ….. ”

അവൻ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു കൊണ്ട് പതിയെ ആ മരത്തിൽ നിന്നും താഴേയ്ക്കിറങ്ങി , നിലാ വെളിച്ചത്തിൽ കിഴക്ക് ഭാഗത്തേയ്ക്ക് നീങ്ങി ….

കാടിന്റെ വന്യതയെ വെളിപ്പെടുത്തുന്ന തരത്തിൽ പക്ഷികളുടെയും മൃഗങ്ങളുടെയും ഭീതിയുണർത്തുന്ന ശബ്ദം പല ദിശകളിൽ നിന്നും മുഴങ്ങുണ്ടായിരുന്നു . ആ കൊടും വനത്തിലൂടെ അവൻ കുറച്ചധികം ദൂരം സഞ്ചരിച്ചതും …..

കുറച്ചകലെയായി കത്തിജ്വലിക്കുന്ന തീനാളം കണ്ട് ആത്രേയൻ ഒന്ന് നിന്നു , അവിടെ ആരുടെയോ ഒക്കെ സാന്നിദ്ധ്യം ഉള്ളതു പോലെ തോന്നിയതും അവൻ ശബ്ദമുണ്ടാക്കാതെ മരങ്ങളുടെ മറവ് പറ്റി പതിയെ മുന്നോട്ട് നീങ്ങി ….

അൽപ്പം കൂടി മുന്നോട്ട് നീങ്ങിയ അവൻ ഒരു മരത്തിന്റെ മറവിൽ നിന്നുകൊണ്ട് മുന്നോട്ട് നോക്കി , അവിടെ അൽപ്പം അകലെ മുന്നിലായി ഒരു വലിയ കൂറ്റൻ മരത്തിന് കീഴെ കുറേ മനുഷ്യ രൂപങ്ങൾ അവൻ കണ്ടു പക്ഷെ ചെടികളുടെ ചോലയും മറ്റും കാരണം ഒന്നും വ്യക്തമല്ല .

” ഇനിയും മുന്നോട്ട് പോകുന്നത് അപകടമാണ് . ”

അവൻ സ്വയം മനസ്സിൽ പറഞ്ഞു കൊണ്ട് ചുറ്റിലും നോക്കി ഒരു മാർഗത്തിനായി … അപ്പോഴാണ് തന്റെ മുന്നിലായി നിൽക്കുന്ന ഉയരം കൂടിയ മരം അവന്റെ ശ്രദ്ധയിൽ പെട്ടത് . ഒരുപാട് ശിഖരങ്ങൾ ഉള്ള മരം , ശബ്ദം ഉണ്ടാക്കാതെ അവയിൽ ചവിട്ടി മുകളിലേക്ക് കയറിയാൽ താഴെ നടക്കുന്നത് വ്യക്തമായി കാണാം എന്ന് മനസ്സിലായതും അവൻ ഒട്ടും സമയം പാഴാക്കാതെ അതിന്റെ മുകളിലേക്ക് കയറാൻ തുടങ്ങി ….

ആ മരത്തിന്റെ പകുതിയിലധികം കയറിക്കഴിഞ്ഞതും അവൻ ഒരു മരക്കൊമ്പിൽ സ്ഥാനം ഉറപ്പിച്ച ശേഷം താഴേക്ക് നോക്കി ..

അപ്പോഴാണവൻ ഒരു ഞെട്ടലോടെ അത് മനസ്സിലാക്കിയത് , ദൂരത്ത് നിന്ന് താൻ കണ്ടത് കത്തി ജ്വലിക്കുന്ന തീ നാളമായിരുന്നില്ല മറിച്ച് അതൊരു ചെറിയ കല്ലാണ് , സൂര്യനെപ്പോലെ ഇളം മഞ്ഞ കലർന്ന ചുവപ്പ് നിറത്തിൽ പ്രകാശിക്കാൻ കഴിവുള്ള ഒരു കല്ല് . അതിന് മുന്നിലായി സ്ത്രീകളും പുരുഷന്മാരും കുട്ടികളും കൂട്ടം കൂടി നിൽക്കുന്നു ….

ഒന്ന് കൂടി സൂക്ഷിച്ച് നോക്കിയ അവൻ വീണ്ടും ഞെട്ടി , താഴെ നിൽക്കുന്ന ആ മൻഷ്യർക്ക് കാലുകളില്ല മറിച്ച് അരയ്ക്ക് താഴേക്ക് നാഗത്തിന്റെ രൂപമാണ് . പകുതി മനുഷ്യൻ പകുതി നാഗം ….

മുന്നിലെ കാഴ്ചകൾ കണ്ട് ഒരു തരം മരവിപ്പോടെ അവൻ മരത്തിന് മുകളിൽ നോക്കി നിന്ന സമയം …

ആ ആളുകൾക്കിടയിൽ നിന്ന് ഒരു നാഗ പെണ്ണ് ആ പ്രകാശം കത്തിജ്വലിക്കുന്ന കല്ലിന്റെ അടുത്തേയ്ക്ക് ഇഴഞ്ഞ് നീങ്ങുന്നത് അവൻ കണ്ടു , ആ സമയം അവന് അവളുടെ പുറക് വശം മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ .. അതിന് മുന്നിലെത്തിയ അവൾ ആ കല്ല് തൊട്ട് തൊഴുത ശേഷം അത് തന്റെ കയ്യിലെടുത്ത് കൊണ്ട് എല്ലാവർക്കും നേരെ തിരിഞ്ഞു ….

ആ സമയം ആ പെണ്ണിന്റെ മുഖം കണ്ട് അവന്റെ ശരീരം നിശ്ചലമായി , ഹൃദയം പെരുമ്പറ കണക്കെ മുഴങ്ങാൻ തുടങ്ങി , നാവ് വറ്റി വരണ്ടതു പോലെ , ശരീരം തളർന്ന് വിറച്ചത് പോലെ ….

” ഇത് ….. അവൾ അവളല്ലേ …. എന്നെ പിന്തുടർന്നവൾ …. അപ്പൊ ഇവൾ നാഗവംശം …. അതെ നാഗവംശജ അവളുടെ കയ്യിലുള്ളത് നാഗമാണിക്യം ….. ”

മനസ്സിലതൊക്കെ ചിന്തിക്കുമ്പോൾ അവന്റെ ശരീരം അവൻ പോലുമറിയാതെ വിറയ്ക്കുന്നുണ്ടായിരുന്നു . എന്തോ സങ്കടം കൊണ്ട് തളർന്നതു പോലെ അവനാ മരക്കൊമ്പിൽ നിന്ന് പതിയെ താഴേയ്ക്കിറങ്ങിയ ശേഷം തിരികെ നടന്നു …. അവൻ പോലുമറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു , എന്താണ് കാരണമെന്ന് പോലുമറിയാതെ …..

…………

വനത്തിന്റെ കിഴക്ക് ഭാഗത്ത് …. അർദ്ധരാത്രി സമയം …..

നദിയുടെ മുകളിൽ ഒരു പാറയുടെ പുറത്തായി പൂർണ ചന്ദ്രനെ ഇമവെട്ടാതെ നോക്കിയിരിക്കുകയായിരുന്നു അവൾ ശേഷവേണി ഒപ്പം അവളുടെ ഒരു കൂട്ടുകാരിയും …..

” വേണീ ….. ഇന്ന് ആയില്യം നാളിലെ പൂർണ പൗർണമി ദിവസമല്ലേ , നൂറ്റാണ്ടുകൾക്കൊരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ്വ ഭാഗ്യ ദിവസം …. ഇന്ന് ഒരു നാഗപ്പെണ്ണ് ഇഷ്ടപ്പെട്ട പുരുഷനെ മനസ്സിലോർത്ത് ഉറങ്ങാതെ ഈ പൂർണ്ണ ചന്ദ്രനെ നോക്കിയിരുന്നാൽ അവനെ സ്വന്തമാക്കാൻ കഴിയുമെന്നാ വിശ്വാസം ….. ”

അവളുടെ കൂട്ടുകാരി ഒരു പുഞ്ചിരിയോടെ പറഞ്ഞു ….

” മ് …. വെറും വിശ്വാസമല്ലല്ലോ പല തവണ പലർക്കും ഫലിച്ച സത്യമല്ലേ …. ”

” മ് …. അതെ …. അല്ല നീ ആ ചന്ദ്രനെത്തന്നെ നോക്കിയിരിക്കുന്നത് കൊണ്ട് പറഞ്ഞതാ …. ”

അവൾ ഒരു ചിരിയോടെ പറഞ്ഞു.

” ഹ് …. അതിന് ഞാൻ എത്ര നോക്കിയിരുന്നിട്ടും കാര്യമില്ലല്ലോ വേദേ…. ആയില്യം നാളിൽ പിറന്ന വിശേഷ ജന്മം , നാഗമാണിക്യം സംരക്ഷിക്കാൻ കാലം നിയോഗിച്ച എനിക്ക് എവിടുന്നാ ഇഷ്ടപ്പെടാൻ ഒരാൾ . ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ഒറ്റത്തടിയായി ജീവിക്കേണ്ട ഞാൻ അങ്ങനെ ചിന്തിക്കാൻ കൂടി പാടില്ല …. ”

സങ്കടം ഒളിപ്പിച്ച പുഞ്ചിരിയോടെ ശേഷവേണി പറഞ്ഞു ….

” വേണീ … ഞാനതോർത്തില്ലെടി .. നമ്മുടെ ഇടയിൽ മാത്രമെന്താ ഇങ്ങനെ ഒരോരോ ആചാരങ്ങൾ . ഇതൊക്കെ എന്നാ അവസാനിക്കുക ….

എടി ഞാൻ ഒരു രഹസ്യം പറയാം … മനസ്സിൽ നിനക്ക് ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കിൽ ഒന്ന് വെറുതെ ചന്ദ്രനെ നോക്ക് , അവസരം കിട്ടിയാൽ നീ അയാളോടൊപ്പം എവിടേയ്ക്കെങ്കിലും ഓടിപ്പോ … വെറുതെ നീ എന്തിനാ ഈ ആചാരത്തിന്റെ പേരിൽ സ്വന്തം ജീവിതം നശിപ്പിക്കുന്നേ … പിന്നെ എന്റെ മംഗലം കഴിഞ്ഞാൽ പിന്നെ നിന്റെ കൂടെ ഇങ്ങനെ വന്നിരിക്കാൻ എന്നെ കിട്ടില്ല ട്ടോ …. അതോർത്തോ …. ”

” എടീ …. വേദേ …. നിന്നെ ”

അത് കേട്ട് ശേഷവേണി ഒരു പുഞ്ചിരിയോടെ അവളെ വെറുതെ തല്ലാനായി കൈ ഓങ്ങിയതും അവൾ ഒരു ചിരിയോടെ ചാടിയെണീറ്റു …..

” ഹ ….. അതേടീ , ഞാൻ കളിയാക്കാൻ പറഞ്ഞതല്ല കാര്യമായിട്ടാ .. നീ ഒന്ന് ചിന്തിച്ച് നോക്ക് , ഞാൻ പോകുവാ …. ”

അതും പറഞ്ഞ് അവൾ അവിടുന്ന് പോയി …. പക്ഷെ അപ്പോഴേയ്ക്കും
ചിരിച്ച മുഖവുമായി ഇരുന്ന വേണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു .

 

16 Comments

Add a Comment
  1. ഹർഷൻ്റെ വല്ല വിവരവും ഉണ്ടോ?

  2. unrelated ആണ് salaar കണ്ടപ്പോ അപരാജിതൻ സ്റ്റോറയിലെ കുറച്ച് ഭാഗങ്ങൾ ഉള്ളപോലെ തോന്നിയിരുന്നോ ആർക്കേലും

  3. ചങ്ങായി

    മുൻപ് KK il ഉണ്ടായിരുന്ന NV de കാമുകി എന്ന story കിട്ടാൻ വല്ല വഴിയുണ്ടോ???

  4. അടുത്ത പാട്ട് വേഗം സെൻറ് ചെയ്യണേ vichu bro

  5. അപരാജിതൻ ❤️❤️❤️❤️❤️❤️
    നിയോഗം ❤️❤️❤️❤️❤️❤️❤️❤️
    കലക്കി❤️❤️❤️❤️❤️❤️❤️❤️❤️
    ദേവാസുരൻ❤️❤️❤️❤️❤️❤️❤️

  6. ?? ..oru kadhayude name ariyamo aarkkelum?journalists aaya2 girls.nayakan avarude koode paying guest aayi thamasikkan varunna…anyone

    1. Aa author ethil ninnum poyennu thonnunu

  7. ഈ സൈറ്റിൽ പണ്ട് വായിച്ചിരുന്ന ഒരു കഥയെ കുറിച്ച
    അറിയാൻ വേണ്ടിയിട്ട് ആണ്.കഥയുടെ പേരും autherinte
    നെയിം ഓർമയില്ല.
    കഥയിൽ നായകനും നായികയും കണ്ടുമുട്ടുന്നത് ഗോവയിൽ
    വച്ചാണ് ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നു.നായിക എല്ലാവരോടും
    ദേഷ്യപ്പെടുന്ന ഡ്രഗ് use ചെയ്യുന്ന ആളാണ്.കഥയുടെ
    അവസാനം കുറച് ഫാന്റസി ആണ്.ആർകെങ്കിലും അറിയുമോ
    കഥ

  8. Adutha part apoo varum bro… waiting ane?

  9. Page koottiikkude??

  10. ത്രിലോക്

    Bru ☺️❤️

    1. ആഞ്ജനേയ ദാസ് ©

      Coffee

  11. ♥️♥️♥️♥️♥️♥️♥️♥️

  12. Thanks no words to say. Waiting for next part.

  13. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *