✮കൽക്കി࿐ (ഭാഗം – 31) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 319

പെട്ടന്ന് ,

ഒരു മരത്തിന്റെ മറവിൽ നിന്ന് ആരോ അവളുടെ കയ്യിൽ പിടിച്ച് ഒരു വശത്തേയ്ക്ക് വലിച്ചു … പെട്ടെന്നങ്ങനെ സംഭവിച്ചപ്പോൾ അവൾ നില തെറ്റി ചെന്ന് വീണത് അവന്റെ നെഞ്ചിലേക്കായിരുന്നു .. ഉടനെ തന്നെ അവൾ ഒരു പേടിയോടെ മുഖം ഉയർത്തി നോക്കി എന്താ സംഭവിച്ചത് എന്ന് മനസ്സിലാകാതെ …

ആ സമയം അവൾ കണ്ടത് ഒരു പുഞ്ചിരിയോടെ തന്നെ നോക്കുന്ന ആ യുവാവിനെയായിരുന്നു … ഒരു നിമിഷത്തേയ്ക്ക് അവരുടെ കണ്ണുകൾ പരസ്പരം തമ്മിലുടക്കി , ഒന്നും മിണ്ടാതെ പരസ്പരം കണ്ണുകൾ നോക്കി നിന്ന ചില നിമിഷങ്ങൾ . ആ കാട് പോലും അവർക്ക് വേണ്ടി ആ സമയം നിശബ്ദത പരത്തിയതു പോലെ . ഇരുവരുടെയും ഹൃദയമിടിപ്പ് പോലും പരസ്പരം അറിഞ്ഞ നിമിഷങ്ങൾ ….

പെട്ടെന്ന് സ്വപ്ന ലോകത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേയ്ക്ക് മടങ്ങി വന്നതു പോലെ ഒരു ഞെട്ടലോടെ അവൾ അവന്റെ നെഞ്ചിൽ നിന്ന് അടർന്ന് മാറി , അവന്റെ മുഖത്തേയ്ക്ക് നോക്കാൻ പോലും കഴിയാതെ അവൾ മുഖം തിരിച്ചു ….

” നിങ്ങൾ …. നിങ്ങൾ ….. ഇതെന്താ ചെയ്യുന്നേ .. ? ഞാൻ പറഞ്ഞതല്ലേ ഉടനെ ഇവിടെ നിന്ന് മടങ്ങിപ്പോകണമെന്ന് … ”

ദൂരെ എവിടേയ്ക്കോ നോക്കിക്കൊണ്ട് ഒരു തരം പതർച്ചയോടെ അവൾ പറഞ്ഞു .

” ഇനിയും മരുന്നിന് വേണ്ടി ഈ വനത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കരുത് ഇപ്പോൾ തന്നെ മടങ്ങണം . ഇതുവരെ നിങ്ങൾ ആരുടെയും കണ്ണിൽ പെടാത്തത് ഭാഗ്യം കൊണ്ടാ … ”

അവൾ അവനെ നോക്കി പറഞ്ഞു , ആ സമയം അവൻ തന്റെ കയ്യിലെ കെട്ട് അഴിച്ച് മാറ്റി . അത് കണ്ടതും പെട്ടെന്നവൾ അവന്റെ കൈ പിടിച്ച് നോക്കി ….

” മുറിവ് ഉണങ്ങിയിട്ടുണ്ട് … ”

കയ്യിൽ നോക്കി ഒരു തരം ആശ്വാസത്തോടെ പറഞ്ഞ ശേഷം മുഖം ഉയർത്തി നോക്കിയ അവൾ കണ്ടത് ഒരു പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന അവനെയാണ് . പെട്ടെന്ന് തന്നെ അവൾ അവന്റെ കയ്യിലെ പിടിത്തം വിട്ടു ….

” മ് വേഗം …. പോ …. ”

” ഇല്ല ! ”

അവന്റെ മറുപടി കേട്ടതും അവൾ മുഖമുയർത്തി അവനെ നോക്കി എന്താ എന്ന സംശയ ഭാവത്തിൽ …

” ഞാൻ …. ഞാനീ വനത്തിൽ വന്നത് പച്ചില മരുന്ന് തേടിയല്ല … ”

” പിന്നെ ? ”

” മാണിക്യം …. ! നാഗ മാണിക്യത്തെ തേടി … ”

അവന്റെ മറുപടി കേട്ടതും ഞൊടിയിടയിൽ തന്നെ അവളുടെ മുഖഭാവം മാറി , ആ സമയം അവനെ കൊല്ലാനുള്ള ദേഷ്യം അവളുടെ മുഖത്ത് വന്ന് നിറഞ്ഞിരുന്നു …

” ചതി ….. ! എന്നോട് നുണ പറഞ്ഞു അല്ലേ …? ഇനി ഒരു നിമിഷം ഇവിടെ നിൽക്കരുത് … പോ ….. മറിച്ച് സംഭവിച്ചാൽ നിങ്ങളുടെ മരണത്തിന് ഞാൻ തന്നെ കാരണമായേക്കും ….. ”

ദേഷ്യം നുരഞ്ഞ് പൊന്തുന്ന ഭാവത്തോടെ അവൾ പറഞ്ഞു , പക്ഷെ അത് കേൾക്കുമ്പോഴും അവന്റെ മുഖത്ത് ഒരു നേർത്ത പുഞ്ചിരി മാത്രമായിരുന്നു ബാക്കി ……

” നാഗ മാണിക്യം തേടി വരുന്നയാൾ ജീവനോടെ ഈ വനം വിട്ട് തിരികെ പോകില്ല എന്ന ചരിത്രം , പിന്നെ എന്താ താൻ എനിക്ക് മാത്രമായി ഒരു അവസരം തരുന്നത് … നാഗകന്യകേ …. ? ”

അവന്റെ ആ ചോദ്യം കേട്ട് അവൾ ഒന്ന് ഞെട്ടി , ഞാൻ ഒരു നാഗകന്യകയാണെന്ന് ഇയാൾ എങ്ങനെ മനസ്സിലാക്കി എന്നതായിരുന്നു അവളുടെ മനസ്സിലെ സംശയം …..

” അപ്പൊ എല്ലാം അറിഞ്ഞ് വച്ച് മനപൂർവ്വം എന്നെ ചതിക്കുകയായിരുന്നു അല്ലേ ….. ? എല്ലാം നിങ്ങളുടെ നാടകമായിരുന്നു അല്ലേ … ? ഇല്ല ഇനി നിനക്ക് അവസരമില്ല ….. ”

ശേഷവേണി അത്രയും പറഞ്ഞ ശേഷം പെട്ടെന്ന് തന്നെ രൂപം മാറി , തന്റെ നാഗരൂപത്തിലേക്ക് ….

ഫണം വിടത്തി മുന്നിൽ നിൽക്കുന്ന ആ നാഗ രൂപം കണ്ടിട്ടും അവന്റെ ഭാവം മാറിയില്ല , മുഖത്തെ പുഞ്ചിരി മാഞ്ഞില്ല …

” താനിപ്പോൾ എന്നെ ദംശിച്ചാൽ ഞാൻ സന്തോഷത്തോടെ മരിക്കും , കാരണം ഇന്നലെ താൻ ഒരു നാഗവംശജയാണെന്ന് മനസ്സിലാക്കിയ ആ നിമിഷം ഞാൻ മനസ്സ് കൊണ്ട് മരിച്ച് കഴിഞ്ഞു . എനിക്ക് വേണ്ടിയല്ല ആ നാഗ മാണിക്യം , അനാഥനായ എന്നെ തെരുവിൽ നിന്ന് എടുത്ത് സ്വന്തം മകനെപ്പോലെ വളർത്തിയ ആ മനുഷ്യന്റെ പത്നിയെ രക്ഷിക്കാൻ , എന്നോട് നേരിട്ട് സഹായം അഭ്യർത്ഥിച്ച അവരെ അറിഞ്ഞു കൊണ്ട് മരണത്തിലേക്ക് തള്ളിവിടാതിരിക്കാൻ . എനിക്ക് ഇങ്ങനെ ഒരു ജീവിതം തന്ന ആ മനുഷ്യന്റെ ആത്മാവെങ്കിലും സന്തോഷിക്കുമെന്ന് കരുതി , അല്ലാതെ മറ്റൊന്നും ഈ ആയുസ് കൊണ്ട് എനിക്ക് പകരം വീട്ടാൻ കഴിയുമായിരുന്നില്ല ….

ആരെയും വേദനിപ്പിക്കാതെ ആരുമറിയാതെ നാഗമാണിക്യം കൈക്കലാക്കി മടങ്ങണമെന്നായിരുന്നു മനസ്സിൽ പക്ഷെ അപ്പോഴാ താൻ മുന്നിൽ വന്നത് . എന്തോ ! കുറച്ച് നിമിഷങ്ങൾ കൊണ്ട് എന്തൊക്കെയോ സ്വപ്നം കണ്ടു . ഇതുപോലെ ഒരു മുഖവും ഇതുവരെ മനസ്സിൽ പതിഞ്ഞിട്ടില്ല . സമ്മതമെങ്കിൽ മടക്കയാത്രയിൽ ഈ കാട്ടുപെണ്ണിനെ കൂടെ കൂട്ടണമെന്നായിരുന്നു മനസ്സിൽ , പക്ഷെ താൻ ഒരു നാഗകന്യകയാണെന്ന് മനസ്സിലാക്കിയ നിമിഷം ….. ഹ് …. സ്വപ്നങ്ങളെല്ലാം വെള്ളത്തിൽ വരച്ച വര പോലെ ……

മാണിക്യമില്ലാതെ എനിക്ക് തിരികെ മടങ്ങാൻ കഴിയില്ല , ഞാൻ വാക്ക് കൊടുത്തതാണ് അതുമായി മടങ്ങി ചെല്ലാമെന്ന് . പക്ഷെ തന്നോട് എല്ലാം തുറന്ന് പറയാതെ അത് എടുക്കാനും എനിക്ക് കഴിയില്ല , അതാ ഞാൻ സത്യം തുറന്ന് പറഞ്ഞത് ….. ”

അത്രയും പറഞ്ഞപ്പോഴേയ്ക്കും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .
ആ മറുപടി കേട്ടതും ശേഷവേണി പെട്ടെന്ന് തന്നെ തന്റെ മനുഷ്യ രൂപത്തിലേക്ക് മാറി ….

” ഞാൻ ! നിങ്ങൾക്ക് ഞാനാരെന്ന് അറിയാമോ …. ? ജന്മം കൊണ്ട് നാഗമാണിക്യം സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ടവൾ … നിങ്ങൾക്ക് നാഗമാണിക്യം വേണമെങ്കിൽ ആദ്യം എന്നെ കൊല്ലണം കാരണം അത് എന്റെ കൈവശമാണുള്ളത് … എന്റെ ശരീരത്തിൽ ജീവന്റെ അവസാന തുടിപ്പ് നിലനിൽക്കുന്ന സമയത്തോളം നിങ്ങൾക്കത് കൈക്കലാക്കാൻ കഴിയില്ല … ”

ഉറച്ച സ്വരത്തോടെ അവൾ പറഞ്ഞതും അത് കേട്ട് നിന്ന അവൻ ഉടനെ അവളുടെ മുന്നിൽ മുട്ട് കുത്തി നിന്നു നിസ്സഹായതയോടെ ….

” …. ഹ് ….. ഞാൻ വാക്ക് കൊടുത്തതാ ….. മാണിക്യമില്ലാതെ എനിക്ക് ഈ വനം വിടാൻ കഴിയില്ല . പക്ഷെ അതിന് വേണ്ടി തന്നെ ഒന്ന് ചെറുതായി നോവിക്കാൻ കൂടി എനിക്ക് കഴിയുകയുമില്ല , അതിനി എത്ര ജന്മങ്ങൾ കഴിഞ്ഞാലും … ഞാൻ നിസ്സഹായനാ …. തീർത്തും . എല്ലാത്തിനും കൂടി ഇനി ഒരു മാർഗമേ
ഉള്ളൂ ….. തന്റെ ഉള്ളിലെ വിഷം അത് എന്റെ രക്തത്തിൽ കലരണം …. നാഗമാണിക്യം കൈക്കലാക്കാൻ വന്ന എത്ര പേരെ താൻ ദംശിച്ച് കാണും അതിലൊരാളായി ഞാനും മാറട്ടെ … എന്റെ മുന്നിൽ മറ്റൊരു മാർഗ്ഗം ഇല്ല …. ”

അതും പറഞ്ഞ് അവൻ മെല്ലെ കണ്ണുകളടച്ചു ഒരു ചെറിയ പുഞ്ചിരിയോടെ …

തുടരും …..

16 Comments

Add a Comment
  1. ഹർഷൻ്റെ വല്ല വിവരവും ഉണ്ടോ?

  2. unrelated ആണ് salaar കണ്ടപ്പോ അപരാജിതൻ സ്റ്റോറയിലെ കുറച്ച് ഭാഗങ്ങൾ ഉള്ളപോലെ തോന്നിയിരുന്നോ ആർക്കേലും

  3. ചങ്ങായി

    മുൻപ് KK il ഉണ്ടായിരുന്ന NV de കാമുകി എന്ന story കിട്ടാൻ വല്ല വഴിയുണ്ടോ???

  4. അടുത്ത പാട്ട് വേഗം സെൻറ് ചെയ്യണേ vichu bro

  5. അപരാജിതൻ ❤️❤️❤️❤️❤️❤️
    നിയോഗം ❤️❤️❤️❤️❤️❤️❤️❤️
    കലക്കി❤️❤️❤️❤️❤️❤️❤️❤️❤️
    ദേവാസുരൻ❤️❤️❤️❤️❤️❤️❤️

  6. ?? ..oru kadhayude name ariyamo aarkkelum?journalists aaya2 girls.nayakan avarude koode paying guest aayi thamasikkan varunna…anyone

    1. Aa author ethil ninnum poyennu thonnunu

  7. ഈ സൈറ്റിൽ പണ്ട് വായിച്ചിരുന്ന ഒരു കഥയെ കുറിച്ച
    അറിയാൻ വേണ്ടിയിട്ട് ആണ്.കഥയുടെ പേരും autherinte
    നെയിം ഓർമയില്ല.
    കഥയിൽ നായകനും നായികയും കണ്ടുമുട്ടുന്നത് ഗോവയിൽ
    വച്ചാണ് ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നു.നായിക എല്ലാവരോടും
    ദേഷ്യപ്പെടുന്ന ഡ്രഗ് use ചെയ്യുന്ന ആളാണ്.കഥയുടെ
    അവസാനം കുറച് ഫാന്റസി ആണ്.ആർകെങ്കിലും അറിയുമോ
    കഥ

  8. Adutha part apoo varum bro… waiting ane?

  9. Page koottiikkude??

  10. ത്രിലോക്

    Bru ☺️❤️

    1. ആഞ്ജനേയ ദാസ് ©

      Coffee

  11. ♥️♥️♥️♥️♥️♥️♥️♥️

  12. Thanks no words to say. Waiting for next part.

  13. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *