✮കൽക്കി࿐
(ഭാഗം – 30)
അദ്ധ്യായം 3 – ആരംഭം
വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ]
2017 ഡിസംബർ
വൈകുണ്ഡ പുരിയുടെ കിഴക്കേ അതിർത്തിയിലെ ആ മലനിര ……
പണ്ടേതോ കാലത്ത് ഉപയോഗിച്ചിരുന്നതും പക്ഷെ ഇപ്പോൾ പൂർണ്ണമായും നശിച്ചതുമായ ഒരു വന പാത . ഉരുളൻ കല്ലുകളും കുഴികളും കയറ്റിറക്കങ്ങളും നിറഞ്ഞ ആ പാതയുടെ ഇരുവശത്തും കൊടും കാടാണ് ….
ആ പാതയിലൂടെ ഒരു പഴയ മോഡൽ കറുത്ത ജിപ്സി മുന്നോട്ട് നീങ്ങുകയാണ് . റോഡിന്റെ ശോചനീയ അവസ്ഥയെ തെല്ലും കാര്യമാക്കാതെ ആ വണ്ടി മുന്നോട്ട് കുതിച്ചു കൊണ്ടേയിരുന്നു . ആ മലയെ ചുറ്റിവരിഞ്ഞുള്ള പാതയിലൂടെ വണ്ടി കുറേയധികം ദൂരം മുന്നോട്ട് നീങ്ങി , ഒടുവിൽ വഴിയുടെ അവസാനം എത്തിയതും ആ ജിപ്സി അവിടെ നിന്നു ….
” വണ്ടി ഇനി മുന്നോട്ട് പോകില്ല എന്ന് തോന്നുന്നു , നടക്കണം . ”
ജിപ്സിയുടെ ഇടത് വശത്തിരുന്നവൻ വണ്ടി ഓടിച്ചിരുന്നവനോട് പറഞ്ഞ ശേഷം പുറത്തേയ്ക്കിറങ്ങി , ജിപ്സിയുടെ പുറകിലെ തുറന്ന ഭാഗത്ത് നിന്ന് ഒരു ബാഗെടുത്ത് അവൻ തോളിലിട്ടു . ഒപ്പം മറ്റൊരു ബാഗെടുത്ത് അവൻ മുന്നോട്ടെറിഞ്ഞതും ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങിയവൻ അത് പിടിച്ചെടുത്ത് തന്റെ തോളിലേക്കിട്ടു …..
ഒരു പോലത്തെ കറുത്ത ജാക്കറ്റും ജീൻസ് പാന്റും ഷൂവുമൊക്കെ ധരിച്ച രണ്ട് ചെറുപ്പക്കാർ . ഒരേ ഉയരം ഒരേ വണ്ണം ഒരേ ശരീര പ്രകൃതി മുഖ രൂപവും അങ്ങനെ തന്നെ , ഒറ്റനോട്ടത്തിൽ ആർക്കും തിരിച്ചറിയാൻ കഴിയാത്ത ഒരു പോലത്തെ രണ്ടു പേർ …..
” ഈസ്റ്റ് ഡയറക്ഷൻ ……. ”
അതിലൊരുവൻ പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു പുറകെ രണ്ടാമനും … ആ ഘോരവനത്തിലൂടെ അവർ മുന്നോട്ട് നടന്നു തെല്ലും ഭയമില്ലാതെ …. അടുത്ത മലയുടെ താഴ്വാരത്തെത്തി പാറകൾ ചാടി കടന്ന് അവിടുത്തെ നദിയും താണ്ടി അവർ മറുകരയിലെത്തി …
” പറഞ്ഞ ലൊക്കേഷൻ അനുസരിച്ച് അത് ദാ അവിടെ ഉണ്ടാകും …. ”
മുന്നിലെ കൂറ്റൻ മലനിര ചൂണ്ടിക്കാണിച്ചു കൊണ്ട് ഒരുവൻ പറഞ്ഞു , ശേഷം അവർ മുന്നോട്ട് നീങ്ങി …
ആ മലയുടെ പകുതിയിലതികം കയറിയതും മുന്നിലായി അവർ ഒരു പാറക്കെട്ടുകൾ നിറഞ്ഞ ഗുഹ കണ്ടു , ഉള്ളിൽ മുഴുവൻ കൂരിരുൾ നിറഞ്ഞ ഒരു ഗുഹ . അപ്പോഴേയ്ക്കും ഒരുവൻ തന്റെ ബാഗ് തുറന്ന് ടോർച്ച് ലൈറ്റ് എടുത്ത് ഉള്ളിലേക്ക് അടിച്ച് നോക്കി … ആ ഇരുളിലേക്ക് പെട്ടെന്ന് വെട്ടം കടന്ന് ചെന്നതും ഉള്ളിൽ തലകീഴായി തൂങ്ങിക്കിടന്ന നരിച്ചീറുകൾ ഭയന്ന് പുറത്തേയ്ക്ക് പറന്ന് പോയി …
” യെസ് ഇത് തന്നെ …. ”
ഒരുവൻ അതും പറഞ്ഞ് മുന്നോട്ട് നീങ്ങി ടോർച്ച് ലൈറ്റുമായി , പുറകെ രണ്ടാമനും …
ആ ഗുഹാവഴിയിലൂടെ കുറച്ച് ദൂരം മുന്നോട്ട് പോയതും മുന്നിലായി ഒരു വലിയ ഗർത്തം അവർ കണ്ടു , അത് കണ്ടതും അവർ മുഖാമുഖം നോക്കി ഒന്ന് പുഞ്ചിരിച്ചു .
ഉടനെ രണ്ടാമൻ തന്റെ പാൻസിന്റെ പോക്കറ്റിൽ നിന്ന് ഒരു രൂപാ നാണയം കയ്യിലെടുത്തു .
” ഹെഡ് ഓർ ടെയിൽ …. ”
” ഹെഡ് …. ”
ഉടനെ തന്നെ അവൻ ആ നാണയം മുകളിലേക്ക് ടോസ് ചെയ്ത ശേഷം കയ്യിൽ പിടിച്ചെടുത്തു ….
” ടെയിൽ ”
രണ്ടാമൻ കൈ വിടർത്തിയതും നാണയത്തിന്റെ വശം കണ്ട് ഒന്നാമൻ പറഞ്ഞു .
” ആർ യു റെഡി …. ”
” യെസ് …. ”
ഉടനെ തന്നെ ഒന്നാമൻ തന്റെ ബാഗ് തുറന്ന് അതിൽ നിന്ന് ക്ലൈമ്പിങിനുപയോഗിക്കുന്ന റോപ്പും ബെൽറ്റും പുറത്തെടുത്തു . ആ റോപ്പിന്റെ ഒരു വശം പാറയിൽ ലോക്ക് ചെയ്ത ശേഷം മറുവശം രണ്ടാമന്റെ ശരീരത്തിലെ ബെൽറ്റിൽ ഫിക്സ് ചെയ്തു ….
Nice onee, welcome back bro
tnxs for coming back ❣️
Adutha part time pozha vichu bro
ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകും bro
അപരാജിതൻ harshan
നിയോഗം mk
✮കൽക്കി vichu
My favorite ?✍️
?
Thanks bro
❤️
❤️❤️❤️
അപരാജിതൻ കഥ എന്നു വരുമെന്ന് എന്തെങ്കിലും വിവരം അറിയുമോ ആർകെങ്കിലും
അറിയാമെങ്കിൽ ആരെങ്കിലും coment ചെയ്യു .എന്തെങ്കിലും update ?
Cheto ?
വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം
Tom bro ❤️
എനിക്കും സന്തോഷം ?
Wellcome back bro
ഒത്തിരി നന്ദി സഹോ ❤️❤️❤️
മനോഹരം
Thanks ❤️
ഒറ്റ വാക്കിൽ പറഞ്ഞാൽ Fascinating ♥️♥️♥️
ഈ കഥ ഒരു തവണ ഇവിടെ വന്നതല്ലാരുന്നോ…
അതെ bro അതിന്റെ ബാക്കിയാണ് . മൂന്നാമത്തെ season . ഇതോടെ ഈ കഥ complete ചെയ്യും
Ok❤
ഒത്തിരി സന്തോഷം bro ❤️❤️❤️
Bro
Happy News Year
Nice start
Thank you bro
❤️❤️❤️
BROO , COMEDY ENTHENNAL NJAN KARUTHI KAZHINJA PART ENDING ANENNU …SATHYAM PARAYALOOO ETHENTHU END ENNU POLUM KARUTHI …KARANAM ATHRAYUM NANNAYI KADHA POYITTU PETTANNU THIRNNAPOLE YATHORU RELATION ELLATHE …… BUT NOW I UNDERSTAND ITS GUST A BEGINING , HAPPY NEW YEAR
ചില personal പ്രശ്നങ്ങൾ കാരണം
കഴിഞ്ഞ പാർട്ടോടെ ഞാൻ അവസാനിപ്പിച്ചത് തന്നെയായിരുന്ന bro . പക്ഷെ ഇപ്പൊ ബാക്കി കൂടി എഴുതി ചേർക്കണം എന്ന് കരുതി തുടങ്ങി എന്ന് മാത്രം ❤️
കുറെ ആളായി ഈ സൈറ്റ് ഉറക്കത്തിൽ ആയിരുന്നു. പുതുവർഷം ആയിട്ട് മച്ചാൻ ടീമ്സിനെ എല്ലാം ഉണർത്തിയെടുത്തു.
പ്രോമോ ഇഷ്ടായി ഇനി കഥയിലേക്ക് വന്നാലും പ്രഭോ ?
പ്രമോ അല്ല bro season 3 യുടെ തുടക്കമാണ് ബാക്കി വഴിയേ ❤️
The king is back ?
?
Best new yr gift
Yes bro ❤️
theeernu enn vicharichu
ennalum inu thanne thannalo ennit manushyante manasamadhanam kalanju
ninnakoke shaapam kittum nokkiko
kadha pinne parayandallo adipoli aan
waiting for nxt part
?
Thanks
സ്നേഹത്തോടെ
Man powli…. And good to see you again ❤️?
Thanks bro ?
Vichu thanks for coming back. Daily checking this site. Starting ?.
ഒത്തിരി സന്തോഷം bro
സ്നേഹത്തോടെ ❤️
?
?