✮കൽക്കി࿐ (ഭാഗം – 30) അദ്ധ്യായം 3 – ആരംഭം , വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 399

*************************

ആയിരം വർഷങ്ങൾക്ക് മുൻപ്

പല പല പണ്ഡിതന്മാരിൽ നിന്നും മറ്റും ശേഖരിച്ച വിവരങ്ങൾ വെച്ച് പാതിമനസ്സോടെ ആത്രേയൻ ആ വനത്തിനുള്ളിലേക്ക് യാത്ര തിരിച്ചു , തുടക്കമറിയാമെങ്കിലും ഒടുക്കമെവിടയാണെന്ന് ആർക്കും അറിയാത്ത ആ കൊടും വനത്തിലേക്ക് .
എല്ലാ കഥകളുടെയും ആരംഭത്തിലേക്ക് .

കുന്നുകളും താഴ്വരകളും പുഴകളും കടന്ന് അവൻ കിഴക്ക് ദിശ നോക്കി മുന്നോട്ട് പോയി , അതിനൊപ്പം ചില രാപ്പകലുകളും കടന്ന് പോയി.
അങ്ങനെ ആ യാത്രയ്ക്കിടയിൽ ആ കൊടും കാട്ടിൽ വച്ച് .

യാത്ര ചെയ്ത് ക്ഷീണിതനായ ആത്രേയൻ ഒരു മരച്ചുവട്ടിൽ വിശ്രമിക്കാനായിരുന്നു . ആ സമയം കുറച്ച് മറി അവനെത്തന്നെ നോക്കി ഒരാൾ ഒളിഞ്ഞ് നിൽപ്പുണ്ടായിരുന്നു . കുറച്ച് ദൂരമായി അവനെത്തന്നെ പിന്തുടർന്ന് വന്ന ഒരാൾ , അവൾ ശേഷവേണി …..

അതൊരു സാധാരണ മനുഷ്യനാണെന്ന് അവൾ ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിലാക്കി …. പുറത്ത് നിന്ന് ഒരാൾ ഈ ഉൾവനത്തിലേക്ക് ഇത്രയും ദൂരം സഞ്ചരിച്ച് വന്നെങ്കിൽ അത് നാഗമാണിക്യത്തിന് വേണ്ടിയാണെന്ന് അവൾക്കുറപ്പുണ്ടായിരുന്നു . പക്ഷെ അയാൾ ഒറ്റയ്ക്കായതിനാൽ അവളിൽ പല സംശയങ്ങളും ജനിപ്പിച്ചു , അതുകൊണ്ട് അവൾ കാത്തിരുന്നു അയാൾ എന്ത് ചെയ്യാനാണ് വന്നതെന്നറിയാനായി …

ആ സമയത്ത്

പുറകിൽ എന്തോ ഇല അനങ്ങുന്ന ശബ്ദം കേട്ട അവൾ ഒരു ഞെട്ടലോടെ തിരിഞ്ഞ് നോക്കി . നോക്കുമ്പോൾ ചുവന്ന കണ്ണുകളുള്ള ഒരു ഭീമാകാരനായ കാട്ട് ചെന്നായ, അത് തന്നെത്തന്നെ ഉറ്റ് നോക്കി നിൽക്കുന്നു , ഇരയെ കണ്ട വേട്ടക്കാരന്റെ സന്തോഷത്തോടെ …
അതിന്റെ മുഖത്താകെ രക്തക്കറ പറ്റിപ്പിടിച്ച പാടുകൾ ഒപ്പം ഒരു തരം ക്രൂരഭാവവും

അത് ഉറപ്പായും തന്നെ ആക്രമിക്കുമെന്ന് അവൾക്കറിയാമായിരുന്നു കാരണം താൻ ഇപ്പോൾ മനുഷ്യ രൂപത്തിലാണ് . പക്ഷെ അവൾ ഭയന്നില്ല , കാരണം ഞൊടിയിടയിൽ അവൾക്ക് രൂപം മാറാൻ സാധിക്കും , ആക്രമിക്കാൻ വരുന്ന ആ കാട്ടുമൃഗത്തിനെ തന്റെ വിഷപ്പല്ല് കൊണ്ട് കൊല്ലാനും …

വിശപ്പടക്കാൻ ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ ആ ചെന്നായ ഓരോ കാലടികളായി പതിയെ മുന്നോട്ട് വെച്ചു ഒരു തരം ക്രൂര ഭാവത്തോടെ , ആ സമയത്ത് ശേഷവേണി അപകടം മനസ്സിലാക്കി തന്റെ നാഗ സ്വരൂപം സ്വികരിക്കാൻ ഒരുങ്ങിയതും ….

പെട്ടെന്ന് …… ,

വായുവിലൂടെ പറന്ന് വന്ന ഒരു വാൾ ആ ചെന്നായയ്ക്കും ശേഷവേണിക്കും നടുവിലായി മണ്ണിൽ കുത്തി നിന്നു …. പെട്ടെന്നങ്ങനെ സംഭവിച്ചപ്പോൾ ആ ചെന്നായയും ശേഷവേണിയും ഒരു പോലെ ഒന്ന് ഞെട്ടി ചില ചുവടുകൾ പിന്നോട്ട് വച്ചു പോയി .

ആ ഞെട്ടലോടെ തിരിഞ്ഞ് നോക്കിയ അവൾ കണ്ടത് താനിതുവരെ പിന്തുടർന്ന ആ യുവാവ് ചെന്നായയെത്തന്നെ നോക്കി നിൽക്കുന്നതാണ്
അത് അവനെയും .

ഉടനെ തന്നെ ആ ചെന്നായ അവന് നേരെ തിരിഞ്ഞു ആക്രമിക്കാനായി , അതും വേഗത്തിൽ .

തന്റെ നെഞ്ചിലേക്ക് കുതിച്ച് ചാടിയ ചെന്നായയിൽ നിന്ന് വെട്ടിത്തിരിഞ്ഞു കൊണ്ടവൻ തന്റെ കൈ വീശി അതിന്റെ പുറത്താഞ്ഞടിച്ചു … അടികൊണ്ട് നിലത്ത് വീണ ആ ചെന്നായ ഞൊടിയിടയിൽ ദേഷ്യത്തോടെ വീണ്ടുമവനെ ആക്രമിക്കാൻ ഒരുങ്ങി , പക്ഷെ ഇത്തവണ അത് വളരെ വേഗത്തിലായിരുന്നു . നിലത്ത് നിന്ന് ചാടിയെണീറ്റ ആ ചെന്നായ ആത്രേയന്റെ ഇടത് കൈപ്പത്തിക്ക് താഴെ ശക്തിയായി കടിച്ച് കുടഞ്ഞു , അതിന്റെ കൂർത്ത പല്ലുകൾ ആഴ്ന്നിറങ്ങിയതും അവന്റെ കൈ മുറിഞ്ഞ് ആ മുറിവിലൂടെ രക്തം ഒഴുകിയിറങ്ങാൻ തുടങ്ങി .

ആ രംഗം കണ്ട് ശേഷവേണി ഒന്ന് ഭയന്നു , പക്ഷെ ആ സമയത്ത് തന്നെ ആത്രേയൻ ആ ചെന്നായയെ വലിച്ച് നിലത്തേക്കിട്ട ശേഷം തന്റെ വലത് കൈ അതിന്റെ കഴുത്തിൽ അമർത്തി നിലത്തോട് ചേർത്ത് പിടിച്ചു … അവന്റെ പിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ആ ചെന്നായ കൈകാലുകളിട്ടടിച്ച് ഒരുപാട് തവണ ശ്രമിച്ചെങ്കിലും അതൊക്കെ പരാജയപ്പെട്ടു .

രക്തം വാർന്നൊഴുകുന്ന ഇടത് കൈ പുറകിൽ ചേർത്ത് വച്ച് തന്റെ വലത് കൈ കൊണ്ട് മാത്രം അവൻ ആ ചെന്നായയെ നിലത്തോട് ചേർത്ത് പിടിച്ചു , രക്ഷപ്പെടാനയി കൈകാലുകളിട്ടടിച്ച ആ ചെന്നായ അൽപ്പ സമയം കഴിഞ്ഞതും തളർന്നത് പോലെയായി .

ആ സമയം അത്രേയൻ അതിന്റെ കണ്ണുകളിലേക്ക് തന്നെ ഇമവെട്ടാതെ നോക്കി നിന്നു , ഒരു തരം ഭയത്തോടെ അത് തിരിച്ചും …..

ഒരു നിമിഷം രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ എന്തോ പറഞ്ഞത് പോലെ ….. അത്രയും നേരം കോപം കൊണ്ട് ജ്വലിച്ചു നിന്ന ആ ചെന്നായ അവന്റെ കണ്ണുകളിലേക്ക് നോക്കിയ നിമിഷം തന്നെ പെട്ടെന്ന് ശാന്തനായി , ഒപ്പം അതിന്റെ മുഖത്ത് ഒരു തരം ഭയം വന്ന് മൂടിയതുപോലൊരു ഭാവവും …

” മ് …. പോ …. ”

കഴുത്തിലെ പിടി അയച്ചു കൊണ്ട് ആത്രേയൻ പറഞ്ഞതും ആ ചെന്നായ തന്റെ ശരീരം കുടഞ്ഞു കൊണ്ട് ചാടിയെണീറ്റു , ശേഷം അത് അവന്റെ മുഖത്തേയ്ക്കും രക്തം വാർന്നൊഴുകുന്ന ആ കയ്യിലേക്കും പാളി നോക്കി .

” സാരമില്ല . പൊയ്ക്കോ …… ”

അവനത് പറഞ്ഞതും ആ ചെന്നായ വേഗത്തിൽ മുന്നോട്ട് കുതിച്ച് മരങ്ങൾക്കിടയിൽ മറഞ്ഞു ….

ശേഷം നിലത്ത് നിന്ന് എഴുന്നേറ്റ അവൻ അവളെ നോക്കി , ശേഷവേണിയെ …..

തുടരും …..

39 Comments

Add a Comment
  1. Nice onee, welcome back bro

  2. tnxs for coming back ❣️

  3. Adutha part time pozha vichu bro

    1. ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകും bro

  4. അപരാജിതൻ harshan
    നിയോഗം mk
    ✮കൽക്കി vichu
    My favorite ?✍️

  5. അപരാജിതൻ കഥ എന്നു വരുമെന്ന് എന്തെങ്കിലും വിവരം അറിയുമോ ആർകെങ്കിലും

    1. അറിയാമെങ്കിൽ ആരെങ്കിലും coment ചെയ്യു .എന്തെങ്കിലും update ?

  6. Cheto ?
    വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം

  7. Wellcome back bro

  8. മനോഹരം

  9. ജിബ്രീൽ

    ഒറ്റ വാക്കിൽ പറഞ്ഞാൽ Fascinating ♥️♥️♥️

    1. നിധീഷ്

      ഈ കഥ ഒരു തവണ ഇവിടെ വന്നതല്ലാരുന്നോ…

      1. അതെ bro അതിന്റെ ബാക്കിയാണ് . മൂന്നാമത്തെ season . ഇതോടെ ഈ കഥ complete ചെയ്യും

        1. Ok❤

  10. Bro
    Happy News Year
    Nice start

  11. BROO , COMEDY ENTHENNAL NJAN KARUTHI KAZHINJA PART ENDING ANENNU …SATHYAM PARAYALOOO ETHENTHU END ENNU POLUM KARUTHI …KARANAM ATHRAYUM NANNAYI KADHA POYITTU PETTANNU THIRNNAPOLE YATHORU RELATION ELLATHE …… BUT NOW I UNDERSTAND ITS GUST A BEGINING , HAPPY NEW YEAR

    1. ചില personal പ്രശ്നങ്ങൾ കാരണം
      കഴിഞ്ഞ പാർട്ടോടെ ഞാൻ അവസാനിപ്പിച്ചത് തന്നെയായിരുന്ന bro . പക്ഷെ ഇപ്പൊ ബാക്കി കൂടി എഴുതി ചേർക്കണം എന്ന് കരുതി തുടങ്ങി എന്ന് മാത്രം ❤️

  12. മരിച്ചു ജീവിക്കുന്നവൻ

    കുറെ ആളായി ഈ സൈറ്റ് ഉറക്കത്തിൽ ആയിരുന്നു. പുതുവർഷം ആയിട്ട് മച്ചാൻ ടീമ്സിനെ എല്ലാം ഉണർത്തിയെടുത്തു.
    പ്രോമോ ഇഷ്ടായി ഇനി കഥയിലേക്ക് വന്നാലും പ്രഭോ ?

    1. പ്രമോ അല്ല bro season 3 യുടെ തുടക്കമാണ് ബാക്കി വഴിയേ ❤️

  13. കുഞ്ഞളിയൻ

    The king is back ?

  14. Best new yr gift

  15. theeernu enn vicharichu
    ennalum inu thanne thannalo ennit manushyante manasamadhanam kalanju
    ninnakoke shaapam kittum nokkiko

    kadha pinne parayandallo adipoli aan

    waiting for nxt part

  16. Man powli…. And good to see you again ❤️?

  17. Vichu thanks for coming back. Daily checking this site. Starting ?.

    1. ഒത്തിരി സന്തോഷം bro
      സ്നേഹത്തോടെ ❤️

Leave a Reply

Your email address will not be published. Required fields are marked *