അടുത്ത ദിവസം രാവിലെ ….
ടേബിളിലിരുന്ന് അലാറം മുഴക്കിയ ഫോൺ കൈ എത്തി ഓഫാക്കി വെച്ച ശേഷം ലക്ഷ്മി പതിയെ മുഖത്ത് നിന്ന് പുതപ്പ് വലിച്ച് മാറ്റി , കണ്ണ് തിരുമ്മി എഴുന്നേറ്റ അവൾ കാണുന്നത് ട്രാവലർ ബാഗിൽ തുണികൾ പാക്ക് ചെയ്യുന്ന പാർവ്വതിയെയാണ് ….
” നീയിതെങ്ങോട്ടാ രാവിലെ , ബാഗും പാക്ക് ചെയ്ത് ? ”
ലക്ഷ്മി സംശയത്തോടെ ചോദിച്ചു .
” ആ …… നീ എഴുന്നേറ്റോ … ? ഞാൻ നാട്ടിലേക്ക് പോകുവാടി ….. എന്തോ അങ്ങോട്ട് ഒന്ന് പോകണം എന്ന് മനസ്സിലിരുന്ന് ആരോ പയുന്നത് പോലെ , പിന്നെ പോയിട്ടും കുറച്ച് നാളായില്ലേ …. അമ്മയും പറയുന്നു എന്നെ കാണാൻ കിട്ടുന്നില്ല എന്ന് …. ”
” നീ പോയാ ഞാൻ പെട്ട് പോവുമല്ലോടി … അല്ല നീ ഓഫീസിൽ വിളിച്ചോ …. ലീവ് ?
ലക്ഷ്മി ചോദിച്ചു ….
” മ് എച്ച് . ആർ നെ വിളിച്ച് പറഞ്ഞു ഒരു പത്ത് ദിവസം ലീവ് വേണമെന്ന് …. ആദ്യം പറ്റില്ല എന്ന് പറഞ്ഞു , ഞാൻ ജോലി കളഞ്ഞിട്ട് പോകുമെന്ന് പറഞ്ഞപ്പോ പുള്ളി സമ്മതിച്ചു … ”
പാറു ഒരു ചിരിയോടെ പറഞ്ഞു ….
” അതല്ലേലും അങ്ങനെയാ … അവന് നിന്നോട് എന്തോ ഒരിത് …. അവൻ നിന്നെ നോക്കി നിൽക്കുന്നത് പലവട്ടം ഞാൻ കണ്ടിട്ടുണ്ട് … ബാക്കി എല്ലാവരോടും പുലി പോലെ നിൽക്കും നിന്റെ മുന്നിൽ എലിയും …… നീ ഒരു യെസ് പറഞ്ഞാൽ ചിലപ്പോ മംഗല്യം തന്തുനാനേനാ ….. ? ”
ലക്ഷ്മി ഒരു ചിരിയോടെ പറഞ്ഞതും ….
” അവൾടെ ഒരു മംഗല്യം തന്തുനാനേനാ . വീട്ടീന്ന് ഇങ്ങോട്ട് ജോലിക്ക് വിട്ടതേ പുണ്യം , അതിനിടയ്ക്ക് ഇതെങ്ങാനും അറിഞ്ഞാൽ എന്നെ തെക്കോട്ടെടുക്കേണ്ടിവരും …. മാത്രമല്ല അവൻ എനിക്ക് പറ്റിയതല്ല . കെട്ടിയാലും അധികം നീളില്ല , ആ ജാഡയും പട്ടി ഷോയും .
പിന്നെ മോള് അധികം ചിന്തിക്കാതെ പോയി കുളിച്ച് റെഡിയാവാൻ നോക്ക് , പ്രസന്റേഷൻ ഉള്ളതല്ലേ , ഞാനിറങ്ങുവാ … അവന്മാരോട് പറഞ്ഞേക്ക് ….. ബൈ …. ”
ബാഗ് തോളിലേക്കിട്ടുകൊണ്ടവൾ പറഞ്ഞു ….
” ബസ്സിലാണോ …. ”
” ആ ഭാഗ്യത്തിന് ടിക്കറ്റ് കിട്ടി …. ”
പാറു അതും പറഞ്ഞ് മുറിക്ക് പുറത്തേക്കിറങ്ങാൻ തുടങ്ങിയതും ….
” നീ ആ ഡയറിയും കൊണ്ടാണല്ലേ പോകുന്നേ ? ”
ബെഡിൽ നിന്നെണീറ്റു കൊണ്ട് ലക്ഷ്മി അത് ചോദിച്ചതും പുറത്തയ്ക്ക് നടന്ന പാറു ഒരു ചമ്മലോടെ തിരിഞ്ഞു നോക്കി ….
” ടീ … അത് …. ”
പാറു വാക്കുകൾ കിട്ടാതെ നിന്ന് പതറി …
” നിന്നെ എനിക്ക് അറിഞ്ഞൂടെ പാറു … ഒന്നുമില്ലേലും ഞാൻ നിന്റെ ഒപ്പം റൂം ഷെയർ ചെയ്യാൻ തുടങ്ങിയിട്ട് നാള് കുറച്ചായില്ലേ … അവൾടെ ഒരു കഥയും സ്വപ്നവും വീട്ടിൽ പോക്കും….. ”
ലക്ഷ്മി തലകുലുക്കിക്കൊണ്ട് പറഞ്ഞു.
” ഇല്ലെടി സത്യമായിട്ടും വീട്ടിലേക്കാ …. ”
” മ് …. മോള് ചെല്ല് , കറങ്ങിത്തിരിഞ്ഞ് പത്ത് ദിവസത്തിനകം ഇങ്ങെത്തണം അത്രേ ഉള്ളൂ … ”
ലക്ഷ്മി ഒരു ചിരിയോടെ പറഞ്ഞതും പാറു അവിടുന്ന് തിരിച്ചു …….
………..
പാലക്കാട് ….
രാമപുരി ….
കേരളത്തിന്റെ തനത് ഗ്രാമഭംഗി നഷ്ടപ്പെടുത്താതെ കാത്ത് സൂക്ഷിക്കുന്ന ഒരു ചെറിയ ഗ്രാമം …. ടാറിടാത്ത മൺ പാതയും ചുറ്റിലും നെൽ വയലും , വരിവരിയായി മാനം നോക്കി നിൽക്കുന്ന തെങ്ങുകളും തെയ്യവും തിറയും നിറഞ്ഞ ഒരു നാട് ….
ആ നാട്ടിലെ അത്യാവശ്യം അറിയപ്പെടുന്ന ഒരു കുടുംബം വടക്കേ വീട് … മുന്നിലായി നെൽവയലും കുളവും ഒക്കെയുള്ള ഒരു വീട് ….
മൺപാതയിൽ നിന്ന് വീട്ടിലേക്കുള്ള കരിങ്കൽ പടവുകൾ കയറുമ്പോൾ വീടിന് മുന്നിൽ തന്നെ പാറുവിന്റെ അമ്മ അംബിക പശുവിനെ തീറ്റിച്ചു കൊണ്ട് നിൽപ്പുണ്ടായിരുന്നു …..
” ആ … പാറു …. നീ എന്താ ഒരു വാക്കുപോലും പറയാതെ …. ? ”
മകളെ കണ്ട ഞെട്ടലിൽ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു ….
” എന്റെ അംബിക കുഞ്ഞേ ….. ”
അവളതും പറഞ്ഞ് തന്റെ അമ്മയെ കെട്ടിപ്പിടിച്ചു …
Nice onee, welcome back bro
tnxs for coming back ❣️
Adutha part time pozha vichu bro
ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകും bro
അപരാജിതൻ harshan
നിയോഗം mk
✮കൽക്കി vichu
My favorite ?✍️
?
Thanks bro
❤️
❤️❤️❤️
അപരാജിതൻ കഥ എന്നു വരുമെന്ന് എന്തെങ്കിലും വിവരം അറിയുമോ ആർകെങ്കിലും
അറിയാമെങ്കിൽ ആരെങ്കിലും coment ചെയ്യു .എന്തെങ്കിലും update ?
Cheto ?
വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം
Tom bro ❤️
എനിക്കും സന്തോഷം ?
Wellcome back bro
ഒത്തിരി നന്ദി സഹോ ❤️❤️❤️
മനോഹരം
Thanks ❤️
ഒറ്റ വാക്കിൽ പറഞ്ഞാൽ Fascinating ♥️♥️♥️
ഈ കഥ ഒരു തവണ ഇവിടെ വന്നതല്ലാരുന്നോ…
അതെ bro അതിന്റെ ബാക്കിയാണ് . മൂന്നാമത്തെ season . ഇതോടെ ഈ കഥ complete ചെയ്യും
Ok❤
ഒത്തിരി സന്തോഷം bro ❤️❤️❤️
Bro
Happy News Year
Nice start
Thank you bro
❤️❤️❤️
BROO , COMEDY ENTHENNAL NJAN KARUTHI KAZHINJA PART ENDING ANENNU …SATHYAM PARAYALOOO ETHENTHU END ENNU POLUM KARUTHI …KARANAM ATHRAYUM NANNAYI KADHA POYITTU PETTANNU THIRNNAPOLE YATHORU RELATION ELLATHE …… BUT NOW I UNDERSTAND ITS GUST A BEGINING , HAPPY NEW YEAR
ചില personal പ്രശ്നങ്ങൾ കാരണം
കഴിഞ്ഞ പാർട്ടോടെ ഞാൻ അവസാനിപ്പിച്ചത് തന്നെയായിരുന്ന bro . പക്ഷെ ഇപ്പൊ ബാക്കി കൂടി എഴുതി ചേർക്കണം എന്ന് കരുതി തുടങ്ങി എന്ന് മാത്രം ❤️
കുറെ ആളായി ഈ സൈറ്റ് ഉറക്കത്തിൽ ആയിരുന്നു. പുതുവർഷം ആയിട്ട് മച്ചാൻ ടീമ്സിനെ എല്ലാം ഉണർത്തിയെടുത്തു.
പ്രോമോ ഇഷ്ടായി ഇനി കഥയിലേക്ക് വന്നാലും പ്രഭോ ?
പ്രമോ അല്ല bro season 3 യുടെ തുടക്കമാണ് ബാക്കി വഴിയേ ❤️
The king is back ?
?
Best new yr gift
Yes bro ❤️
theeernu enn vicharichu
ennalum inu thanne thannalo ennit manushyante manasamadhanam kalanju
ninnakoke shaapam kittum nokkiko
kadha pinne parayandallo adipoli aan
waiting for nxt part
?
Thanks
സ്നേഹത്തോടെ
Man powli…. And good to see you again ❤️?
Thanks bro ?
Vichu thanks for coming back. Daily checking this site. Starting ?.
ഒത്തിരി സന്തോഷം bro
സ്നേഹത്തോടെ ❤️
?
?