…………………………..
ബെഡിൽ മയങ്ങിക്കിടക്കുകയായിരുന്ന പാർവ്വതി പെട്ടെന്ന് ഞെട്ടിയെണീറ്റു , ആ സമയം അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു ഒപ്പം ഒരു തരം പരവേശവും … ശരീരമാസകലം വിയർപ്പ് കണങ്ങൾ ഒഴുകിയിറങ്ങിയ അവളുടെ മുഖത്ത് ഒരു തരം ഭയം നിറഞ്ഞിരുന്നു …
” എന്താ …. പാറൂ …. നീ എന്തിനാ പേടിച്ചിരിക്കുന്നേ …. സ്വപ്നം വല്ലതും കണ്ടോ ….? ”
ഉറക്കത്തിൽ നിന്നുണർന്ന ലക്ഷ്മി ബെഡ് ലാബ് ഒണാക്കിയ ശേഷം അവളോട് ചോദിച്ചു , അത് കേട്ടതും പാറു ടേബളിലിരുന്ന വെള്ളമെടുത്ത് പെട്ടെന്ന് കുടിച്ചിറക്കി പരവേശത്തോടെ ….
” എന്താടീ …. നിക്ക് എന്താ പറ്റിയേ ….. ? ”
ലക്ഷ്മി വീണ്ടും ചോദിച്ചു .
” ലച്ചു ….. അത് …. ഞാൻ …. ഞാൻ ഒരു സ്വപ്നം കണ്ടു …. ”
” ഹാ അതെനിക്ക് അപ്പോഴേ തോന്നി . ഉറങ്ങേണ്ട സമയത്ത് ഓരോന്ന് ചിന്തിച്ച് കൂട്ടിയാൽ ഇങ്ങനെ ഇരിക്കും ….. ”
ലക്ഷ്മി പറഞ്ഞത് കേട്ട പാറു വേഗം ടേബിളിലേക്ക് നോട്ടം പായിച്ചു , ആ ഡയറി കണ്ടതും അവളത് വേഗം കയ്യിലെടുത്തു ….
” ഒരു ചോദ്യത്തിന് ഉത്തരം കിട്ടി ….. ഇന്ദ്രജാലക്കല്ല് അത് ആ ഗുഹയിലുണ്ട് കാളീയ ഗുഹയിൽ , പക്ഷെ ഇപ്പൊ അത് ആരോ കൈക്കലാക്കിയിരിക്കുന്നു …. കാളീയനെ പരാജയപ്പെടുത്തിക്കൊണ്ട് …. ”
പാറു ഭയത്തോടെ പറഞ്ഞു ….
” എടീ നീ എന്തൊക്കെയാ ഈ പറയുന്നേ …. ? ഈ കഥ മാത്രം മനസ്സിലിട്ട് ചിന്തിച്ചിട്ടാ ഇങ്ങനെ ആവശ്യമില്ലാത്ത ഓരോ സ്വപ്നങ്ങൾ കാണുന്നേ …. നീ പ്രാർത്ഥിച്ചിട്ട് കിടക്കാൻ നോക്ക് …. ”
ലക്ഷ്മി അതും പറഞ്ഞു തിരികെ ബെഡിൽ കിടക്കാൻ ഒരുങ്ങി . പക്ഷെ പാറു ആ ഡയറിയിലെ താളുകൾ ഓരോന്നായി മറിച്ച് നോക്കി … അവസാനം കീറിമാറ്റിയി ചില പേജുകളുടെ പാടുകൾ അവളിൽ സംശയം വർദ്ധിപ്പിച്ചു … എന്തോ സംശയം തോന്നിയ അവൾ വേഗം ടേബിൾ ചെയറിൽ ചെന്നിരുന്ന ശേഷം കീറിമാറ്റപ്പെട്ട പേജുകൾ കഴിഞ്ഞുള്ള ആദ്യത്തെ പേജ് പതിയെ പെൻസിൽ കൊണ്ട് ഷെയിഡ് ചെയ്യാൻ തുടങ്ങി ….. പതിയെ ആ പേജിൽ പതിഞ്ഞ പാടുകളിലൂടെ ചില അവ്യക്തമായ അക്ഷരങ്ങൾ തെളിഞ്ഞ് വന്നു , പിന്നെ അത് വാക്കുകളായി മാറി …
” ലച്ചൂ …. ടീ ….. ഒന്നിങ്ങ് വാ ….. ! ”
പാറു ഒരു ഞെട്ടലോടെ വിളിച്ചതും ലക്ഷ്മി ഉറക്കച്ചുവയോടെ കണ്ണുകൾ തുറന്നു .
” ഹ് …. ഇവൾടെ ഒരു കാര്യം , ഉറങ്ങുകയുമില്ല ഉറക്കുകയുമില്ല …. എന്താടി നിൻറെ ആരേലും ചത്താ …. ”
ഉറക്കം നഷ്ടപ്പെടുത്തിയതിന്റെ ദേഷ്യത്തോടെ ലക്ഷ്മി പുതപ്പ് വലിച്ച് മാറ്റിയ ശേഷം ബെഡിൽ നിന്നെണീറ്റ് അവളുടെ അടുത്തേയ്ക്ക് നീങ്ങി ..
” എന്താടീ …. ”
ലക്ഷ്മി ചോദിച്ചതും പാറു ആ ഡയറി അവൾക്ക് നേരെ നീട്ടി …. അവളതിലേക്ക് നോക്കിയതും …..
” കാലം എല്ലാവരേയും അവരുടെ നിയോഗങ്ങളിലേക്ക് എത്തിക്കും , നിങ്ങളേയും … ഈ കഥയുടെ ബാക്കി ചിലപ്പോൾ നിങ്ങളായിരിക്കും …… നിങ്ങളിലൂടെയായിരിക്കും .”
” ഇതിലിപ്പൊ എന്താ പ്രത്യേകിച്ച് ….. ? ഓരോരോ വട്ടത്തരങ്ങൾ എഴുതി വച്ചേക്കുന്നു മനുഷ്യനെ വട്ടാക്കാനായിട്ട് ….
നീ ആ ഡയറി അടച്ച് വെച്ചിട്ട് ഉറങ്ങാൻ നോക്ക് പാറൂ …. , വൈകിട്ട് മുഴുവൻ കഥ കേട്ടിരുന്നതു കൊണ്ട് വർക്കും കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല , ആ
എച്ച് . ആർ ന്റെ വായിലെ പഴംപുരാണം മുഴുവൻ നാളെ ഞാൻ കേൾക്കണം . ഒരു വിധത്തിലാ ആ ഡോക്യുമെന്റെങ്കിലും ഉറക്കമിളച്ചിരുന്ന് എഡിറ്റ് ചെയ്ത് വച്ചത് , അത് കഴിഞ്ഞ് പാതിരാത്രി ഒന്ന് കണ്ണടയ്ക്കാൻ നോക്കുമ്പോ നിന്റെ വക വിളിച്ചുണർത്തൽ വേറെ …… ഒരു ഇന്ദ്രജാലക്കല്ലും , ചേകവർ മനയും ….. ”
ലക്ഷ്മി ഉറക്കച്ചുവയോടെ അതും പറഞ്ഞ് തിരികെ ബെഡിലേയ്ക്ക് തിരിഞ്ഞു . പക്ഷെ പാർവ്വതി ആ സമയം മുഴുവൻ ഒരു തരം ചിന്തയിലായിരുന്നു , തനിക്ക് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നുള്ള ചിന്തയിൽ .
………..
Nice onee, welcome back bro
tnxs for coming back ❣️
Adutha part time pozha vichu bro
ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകും bro
അപരാജിതൻ harshan
നിയോഗം mk
✮കൽക്കി vichu
My favorite ?✍️
?
Thanks bro
❤️
❤️❤️❤️
അപരാജിതൻ കഥ എന്നു വരുമെന്ന് എന്തെങ്കിലും വിവരം അറിയുമോ ആർകെങ്കിലും
അറിയാമെങ്കിൽ ആരെങ്കിലും coment ചെയ്യു .എന്തെങ്കിലും update ?
Cheto ?
വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം
Tom bro ❤️
എനിക്കും സന്തോഷം ?
Wellcome back bro
ഒത്തിരി നന്ദി സഹോ ❤️❤️❤️
മനോഹരം
Thanks ❤️
ഒറ്റ വാക്കിൽ പറഞ്ഞാൽ Fascinating ♥️♥️♥️
ഈ കഥ ഒരു തവണ ഇവിടെ വന്നതല്ലാരുന്നോ…
അതെ bro അതിന്റെ ബാക്കിയാണ് . മൂന്നാമത്തെ season . ഇതോടെ ഈ കഥ complete ചെയ്യും
Ok❤
ഒത്തിരി സന്തോഷം bro ❤️❤️❤️
Bro
Happy News Year
Nice start
Thank you bro
❤️❤️❤️
BROO , COMEDY ENTHENNAL NJAN KARUTHI KAZHINJA PART ENDING ANENNU …SATHYAM PARAYALOOO ETHENTHU END ENNU POLUM KARUTHI …KARANAM ATHRAYUM NANNAYI KADHA POYITTU PETTANNU THIRNNAPOLE YATHORU RELATION ELLATHE …… BUT NOW I UNDERSTAND ITS GUST A BEGINING , HAPPY NEW YEAR
ചില personal പ്രശ്നങ്ങൾ കാരണം
കഴിഞ്ഞ പാർട്ടോടെ ഞാൻ അവസാനിപ്പിച്ചത് തന്നെയായിരുന്ന bro . പക്ഷെ ഇപ്പൊ ബാക്കി കൂടി എഴുതി ചേർക്കണം എന്ന് കരുതി തുടങ്ങി എന്ന് മാത്രം ❤️
കുറെ ആളായി ഈ സൈറ്റ് ഉറക്കത്തിൽ ആയിരുന്നു. പുതുവർഷം ആയിട്ട് മച്ചാൻ ടീമ്സിനെ എല്ലാം ഉണർത്തിയെടുത്തു.
പ്രോമോ ഇഷ്ടായി ഇനി കഥയിലേക്ക് വന്നാലും പ്രഭോ ?
പ്രമോ അല്ല bro season 3 യുടെ തുടക്കമാണ് ബാക്കി വഴിയേ ❤️
The king is back ?
?
Best new yr gift
Yes bro ❤️
theeernu enn vicharichu
ennalum inu thanne thannalo ennit manushyante manasamadhanam kalanju
ninnakoke shaapam kittum nokkiko
kadha pinne parayandallo adipoli aan
waiting for nxt part
?
Thanks
സ്നേഹത്തോടെ
Man powli…. And good to see you again ❤️?
Thanks bro ?
Vichu thanks for coming back. Daily checking this site. Starting ?.
ഒത്തിരി സന്തോഷം bro
സ്നേഹത്തോടെ ❤️
?
?