✮കൽക്കി࿐ (ഭാഗം – 30) അദ്ധ്യായം 3 – ആരംഭം , വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 399

” ഇങ്ങനെ ഒരു പാറൂട്ടി , മ് … പറയാം ……

ഇന്ദ്രജാലക്കല്ല് …….. യഥാർത്ഥത്തിൽ അത് മാണിക്യമാ മോളെ …. നാഗമാണിക്യം . ”

” പിന്നെ അതെങ്ങനെ ഇന്ദ്രജാലക്കല്ലായി മാറി ? ”

പാറു സംശയത്തോടെ ചോദിച്ചു .

” അതാണ് മോളെ ആ കഥ …. നാഗവംശത്തിന്റെയും നാഗമാണിക്യത്തിന്റെയും കഥ ….

വർഷങ്ങൾക്ക് മുൻപ് , അതായത് സംവത്സരങ്ങൾക്ക് മുൻപ് ഒരു കൊടും വനത്തിൽ വസിച്ചിരുന്നവരാ ഈ നാഗവംശജർ …. പൂർവ്വികരായി തലമുറകൾ പിന്തുടരുന്ന ചില പ്രത്യേക ആചാരങ്ങളും വിശ്വാസങ്ങളും കാത്തുസൂക്ഷിച്ച് പോന്നവർ .

നാഗവംശം എന്ന് വെറുതെ പറയുന്നതല്ല , അവർക്ക് ഇഷ്ടാനുസരണം മനുഷ്യ രൂപവും നാഗരൂപവും സ്വീകരിക്കാൻ കഴിയും . പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാത്ത ഇവരെ സാധാരമനുഷ്യർക്ക് നാഗരൂപത്തിൽ മാത്രമേ കാണാൻ കഴിയൂ , ഇനി അഥവാ അവരെ മനുഷ്യ രൂപത്തിൽ ആരെങ്കിലും കണ്ടാൽ കണ്ടവരുടെ മരണം ഉറപ്പാണെന്നാ കേട്ടറിവ് .

അങ്ങനെ ഒരു കൂടിക്കാഴ്ചയാ മോളെ എല്ലാം മാറ്റി മറിച്ചത് …. ”

വാസുകി ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു ….

” അതെന്താ ? ”

പാറു ആകാഷയോടെ ചോദിച്ചു .

” അതോ …..
ഈ നാഗവംശജർ അത്യപൂർവ്വമായ ചില വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ കാത്ത് പാലിച്ചിരുന്നവരാ . മനുഷ്യരൂപം സ്വീകരിക്കാൻ കഴിയുമെങ്കിലും ഇവർ പുറം ലോകത്തെ മനുഷ്യരുമായി ഇടപെഴകുകയോ ശാരീരിക ബന്ധം പുലർത്തുകയോ ചെയ്യരുത് എന്ന കടുത്ത വിലക്ക് ഇവർക്കിടയിൽ ഉണ്ടായിരുന്നു . മാത്രമല്ല വംശപാരമ്പര്യമായി തലമുറകൾ കൈമാറി വന്ന ഒരു നാഗമാണിക്യം അവരുടെ പക്കലുണ്ടായിരുന്നു . സ്വർണ്ണ പ്രകാശം പരത്തുന്ന ശക്തി സ്രോതസ്സായ ഒരു നാഗമാണിക്യം , അത് കാത്ത് സൂക്ഷിക്കേണ്ടത് ഒരു കന്യകയായ നാഗവംശജയും …. അവരുടെ കുലത്തിൽ പ്രശ്നവിധിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ആയില്യം നാളിൽ പിറന്ന ഒരു കന്യക വേണം ആ നാഗമാണിക്യം കാത്ത് സൂക്ഷിക്കാൻ , മാത്രമല്ല ആ പെൺകുട്ടി ജീവിതകാലം മുഴുവൻ തന്റെ കന്യകാത്വം കാത്ത് സൂക്ഷിക്കുകയും വേണം .

നാഗവംശത്തെപ്പറ്റിയും നാഗമാണിക്യത്തെപ്പറ്റിയും പുറം ലോകത്തിന് നന്നായി അറിയാമായിരുന്നു , ആരൊക്കെ നാഗമാണിക്യം തേടി ആ വനത്തിലേക്ക് പോയിട്ടുണ്ടോ പിന്നെ അവരാരും മടങ്ങി വന്നിട്ടില്ല . അതുകൊണ്ട് ആരും ഒന്ന് ഭയക്കും ആ വനത്തിലേക്ക് കാലെടുത്ത് വയ്ക്കാൻ …..

അങ്ങനെ , ആ കാലത്ത് നാഗമാണിക്യം സംരക്ഷിക്കാൻ കാലം വിധിച്ച ഒരു നാഗ പെൺകുട്ടിയായിരുന്നു ശേഷവേണി . ഇരുപതോ ഇരുപത്തഞ്ചോ വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി , മോളെപ്പോലെ ……. ദേവലോകത്തെ അപ്സരസുകൾ പോലും അവളുടെ സൗന്ദര്യത്തിന് മുന്നിൽ തല കുനിക്കും , അത്രയ്ക്ക് അഴകായിരുന്നു അവൾക്ക് , മുഖസൗന്ദര്യവും ശരീരസൗന്ദര്യവും ആവോളം പ്രകൃതി അനുഗ്രഹിച്ച് നൽകിയ പെൺകൊടി . പക്ഷെ കാലം അവൾക്ക് നൽകിയത് നാഗമാണിക്യത്തിന്റെ കാവൽക്കാരി ആവുക എന്ന ഉദ്യമമായിരുന്നു ……

അതേസമയം ആ വനത്തിന് പുറത്തെ നാട് ഭരിച്ചിരുന്ന ഒരു രാജകുടുംബം ഉണ്ടായിരുന്നു . ചോഴനാടും അവിടം ഭരിച്ചിരുന്ന ചോഴബാഹുവെന്ന രാജാവും , അയാൾക്ക് ഒരു മകനുണ്ടായിരുന്നു ചോഴവീരൻ . സ്വഭാവത്തിൽ അച്ഛന്റെ നേരെ വിപരീതമായിരുന്നു മകൻ …. ചോഴബാഹു – നാടിനും ജനങ്ങൾക്കും വേണ്ടി നല്ലത് മാത്രം ചെയ്യുന്നവൻ , ജനങ്ങൾ നെഞ്ചിലേറ്റി ആരാധിക്കുന്നവൻ . പക്ഷെ ചോഴവീരനോ ജനങ്ങളെ ചിത്രവധം ചെയ്യുന്നത് കണ്ട് രസിക്കുന്ന ഒരു അസുരജന്മവും ….

ആരിൽ നിന്നോ നാഗമാണിക്യത്തെപ്പറ്റിയും അതിന്റെ ശക്തികളെപ്പറ്റിയും മനസ്സിലാക്കിയ ചോഴവീരൻ അത് കൈവശമാക്കണമെന്ന അത്യാഗ്രഹത്തിൽ പോരാളികളെ ഉപയോഗിച്ച് ആ നാഗമാണിക്യം തട്ടിയെടുക്കാൻ പദ്ധതിയിട്ടു , പക്ഷെ മാണിക്യം തേടി പോയവരെ പിന്നെ ആരും ജീവനോടെ കണ്ടില്ല …. ചോഴ വീരന്റെ ഈ പദ്ധതി എങ്ങനെയോ പിതാവായ ചോഴബാഹു അറിഞ്ഞു …. നാഗമാണിക്യത്തിലും നാഗവംശത്തിലും ബഹുമാനവും ആദരവും വച്ച് പുലർത്തിയിരുന്ന ചോഴബാഹു ഇതറിഞ്ഞ് കുപിതനായി . തന്റെ പുത്രന്റെ പല ക്രൂരതകൾ അറിഞ്ഞിട്ടും ക്ഷമിച്ച് നിന്ന അദ്ദേഹം ഈ പ്രശ്നത്തോടെ തന്റെ മകനെന്ന പരിഗണന അവഗണിച്ചു , മന്ത്രിസഭ വിളിച്ച് കൂട്ടി തന്റെ മകന് ഉചിതമായ ശിക്ഷ നൽകണമെന്ന് അദ്ദേഹം തീരുമാനിച്ചു .

പക്ഷെ അയാൾക്ക് അടുത്ത സൂര്യോദയം കാണാൻ കഴിഞ്ഞില്ല . പിറ്റേന്ന് കിടക്കയിൽ തന്നെ മരിച്ച് കിടക്കുകയായിരുന്നു അയാൾ , അല്ല പിതാവ് തന്റെ നേരെ തിരിയുന്നു എന്ന് മനസ്സിലാക്കിയ ചോഴവീരൻ അദ്ദേഹത്തെ ശ്വാസം മുട്ടിച്ച് കൊന്ന് കളഞ്ഞു .

ഒടുവിൽ ചോഴ വീരൻ ചതിയിലൂടെ ആ നാടിന്റെ രാജാവായി മാറി , അതോടു കൂടി ആ നാടിന്റെ കറുത്ത ദിനങ്ങളും ആരംഭിച്ചു .

രാജാവായി മാറിയതോടെ ചോഴ വീരന്റെ വൈകൃതമനോഭാവവും ദുഷ്ടതയും ഏറ്റുവും ഉയരത്തിലെത്തി . എങ്ങനെയും നാഗമാണിക്യം സ്വന്തമാക്കണമെന്നും അതിന്റെ ശക്തി ഉപയോഗിച്ച് ലോകം തന്നെ കാൽക്കീഴിലാക്കണമെന്നുമുള്ള അവന്റെ അത്യാർത്തിയും വർദ്ധിച്ചു …

ഏത് വിധേനയും നാഗമാണിക്യം കണ്ടെത്തി തന്റെ കാൽക്കീഴിൽ എത്തിക്കണമെന്ന് അവൻ തന്റെ നാട്ടിലെ പോരാളികൾക്ക് ഉത്തരവ് നൽകി . പക്ഷെ ജീവനിൽ കൊതിയുള്ള ആരും ആ ഉദ്യമത്തിന് മുതിർന്നില്ല , രാജ ഉത്തരവ് ലംഘിക്കരുതെന്ന ഭയത്തിൽ പലരും ആ രാജ്യം വിട്ട് വേറെ നാടുകളിലേക്ക് ഒളിച്ച് കടന്നു ….

എല്ലാവരും ഉദ്യമത്തിൽ നിന്ന് പിൻതിരിഞ്ഞതോടെ ചോഴവീരൻ ഒരു പുതിയ ഉപായം കണ്ടെത്തി , തന്റെ പിതാവ് കുഞ്ഞിലേ എടുത്ത് വളർത്തിയ അനാഥനായ ആ യുവാവിനെ ഇതിനായി ഉപയോഗിക്കുക . ആയുധവിദ്യയിലും മന്ത്രതന്ത്ര വിദ്യകളിലും അഗ്രകണ്യനും തന്റെ ഒരേ ഒരു എതിരാളിയും കുഞ്ഞിലേ മുതൽ തന്റെ ശത്രുവുമായ അവൻ , ഒന്നുകിൽ അവൻ തനിക്ക് നാഗമാണിക്യം നേടിത്തരും ഇല്ലെങ്കിൽ ഇതോടു കൂടി അവന്റെ ശല്യം അവസാനിക്കും അതായിരുന്നു ചോഴ വീരന്റെ പദ്ധതി …. നേർക്ക് നേർ നിന്ന് പൊരുതിയാൽ താൻ തോൽക്കും എന്ന് ചോഴ വീരന് ഉറപ്പുള്ള ഒരേ ഒരു എതിരാളി അതായിരുന്നു അവൻ ആത്രേയൻ …. ”

വാസുകി ആ പേര് പറഞ്ഞതും പാറുവിന്റെ കണ്ണുകൾ വിടർന്നു , ശ്വാസമെടുക്കാൻ പോലും സാധിക്കാതെ അവൾ നിശ്ചലയായി ……

” ആ …… ആത്രേയനോ ……. ? ”

പാറു ഒരു ഞെട്ടലോടെ ചോദിച്ചു …..

” അതെ ! അവന്റെ പേരാ ആത്രേയൻ . ആരാലും തോൽപ്പിക്കാൻ കഴിയാത്ത , ആയുധ വിദ്യയിലും മന്ത്ര തന്ത്ര വിദ്യകളിലും ഒരുപോലെ പ്രാഗൽഭ്യം നേടിയവൻ .

ചോഴ വീരൻ ശത്രുവിനെ പോലെയാണ് കണ്ടതെങ്കിലും അവൻ ചോഴന് ഒരു ജേഷ്ഠ സ്ഥാനം തന്നെയാ നൽകിയിരുന്നത് ….

താൻ പറഞ്ഞാൽ തന്റെ പിതാവ് ബഹുമാനിച്ചിരുന്ന ആ നാഗവംശത്തെ തകർത്ത് ആത്രേയൻ നാഗമാണിക്യം കൈക്കലാക്കാൻ മുതിരില്ല എന്ന് ചോഴ വീരന് നന്നായി അറിയാമായിരുന്നു . അതുകൊണ്ട് അവൻ അതിനും ഒരു പദ്ധതി ഒരുക്കി .

തന്റെ അതേ അത്യാർത്തി സ്വഭാവമുള്ള തന്റെ മാതാവിനെ അതിനായി ചോഴവീരൻ കൂട്ട് പിടിച്ചു …. അതിന് പിന്നാലെ , ചോഴ വീരന്റെ നിർദ്ദേശ പ്രകാരം ഒരു മാറാവ്യാധി പിടിപെട്ട് കിടപ്പിലായതുപോലെ അവന്റെ മാതാവ് അഭിനയിക്കാൻ തുടങ്ങി . പല നാടുകളിൽ നിന്ന് പല വൈദ്യരും വന്ന് അവരുടെ ദീനം എന്തെന്ന് പരിശോധിച്ചു , ഒടുവിൽ എല്ലാവരും ഒരു പോലെ നിർദ്ദേശിച്ച പ്രതിവിധി അത് ഒന്ന് മാത്രമായിരുന്നു നാഗമാണിക്യം …

ഒടുവിൽ ഗത്യന്തരമില്ലാതെ തനിക്ക് ഒരു ജീവിതം നൽകിയ തനിക്ക് ഒരു മകന്റെ സ്ഥാനം നൽകിയ ആ വലിയ മനുഷ്യന്റെ മുഖം ഓർത്ത് , അയാളുടെ പ്രിയ പത്നി താൻ ജീവനോടെ ഉള്ളപ്പോൾ സഹായം ലഭിക്കാതെ മരിക്കരുതല്ലോ എന്ന് ഓർത്ത് ഒടുവിൽ അവനതിന് തയ്യാറായി നാഗമാണിക്യം കൈക്കലാക്കാൻ . ”

” എന്നിട്ട് ! എന്നിട്ടെന്തുണ്ടായി ? അത്രേയൻ നാഗമാണിക്യം കൈക്കലാക്കിയോ ? അത് അവളുടെ കയ്യിലല്ലേ നാഗകന്യകയായ ശേഷവേണിയുടെ കയ്യിൽ ? ”

പാറു ആകാംഷയോടെ ചോദിച്ചു ….

” അവരുടെ കണ്ടുമുട്ടലാ മോളെ എല്ലാം മാറ്റി മറിച്ചത് …. ”

39 Comments

Add a Comment
  1. Nice onee, welcome back bro

  2. tnxs for coming back ❣️

  3. Adutha part time pozha vichu bro

    1. ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകും bro

  4. അപരാജിതൻ harshan
    നിയോഗം mk
    ✮കൽക്കി vichu
    My favorite ?✍️

  5. അപരാജിതൻ കഥ എന്നു വരുമെന്ന് എന്തെങ്കിലും വിവരം അറിയുമോ ആർകെങ്കിലും

    1. അറിയാമെങ്കിൽ ആരെങ്കിലും coment ചെയ്യു .എന്തെങ്കിലും update ?

  6. Cheto ?
    വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം

  7. Wellcome back bro

  8. മനോഹരം

  9. ജിബ്രീൽ

    ഒറ്റ വാക്കിൽ പറഞ്ഞാൽ Fascinating ♥️♥️♥️

    1. നിധീഷ്

      ഈ കഥ ഒരു തവണ ഇവിടെ വന്നതല്ലാരുന്നോ…

      1. അതെ bro അതിന്റെ ബാക്കിയാണ് . മൂന്നാമത്തെ season . ഇതോടെ ഈ കഥ complete ചെയ്യും

        1. Ok❤

  10. Bro
    Happy News Year
    Nice start

  11. BROO , COMEDY ENTHENNAL NJAN KARUTHI KAZHINJA PART ENDING ANENNU …SATHYAM PARAYALOOO ETHENTHU END ENNU POLUM KARUTHI …KARANAM ATHRAYUM NANNAYI KADHA POYITTU PETTANNU THIRNNAPOLE YATHORU RELATION ELLATHE …… BUT NOW I UNDERSTAND ITS GUST A BEGINING , HAPPY NEW YEAR

    1. ചില personal പ്രശ്നങ്ങൾ കാരണം
      കഴിഞ്ഞ പാർട്ടോടെ ഞാൻ അവസാനിപ്പിച്ചത് തന്നെയായിരുന്ന bro . പക്ഷെ ഇപ്പൊ ബാക്കി കൂടി എഴുതി ചേർക്കണം എന്ന് കരുതി തുടങ്ങി എന്ന് മാത്രം ❤️

  12. മരിച്ചു ജീവിക്കുന്നവൻ

    കുറെ ആളായി ഈ സൈറ്റ് ഉറക്കത്തിൽ ആയിരുന്നു. പുതുവർഷം ആയിട്ട് മച്ചാൻ ടീമ്സിനെ എല്ലാം ഉണർത്തിയെടുത്തു.
    പ്രോമോ ഇഷ്ടായി ഇനി കഥയിലേക്ക് വന്നാലും പ്രഭോ ?

    1. പ്രമോ അല്ല bro season 3 യുടെ തുടക്കമാണ് ബാക്കി വഴിയേ ❤️

  13. കുഞ്ഞളിയൻ

    The king is back ?

  14. Best new yr gift

  15. theeernu enn vicharichu
    ennalum inu thanne thannalo ennit manushyante manasamadhanam kalanju
    ninnakoke shaapam kittum nokkiko

    kadha pinne parayandallo adipoli aan

    waiting for nxt part

  16. Man powli…. And good to see you again ❤️?

  17. Vichu thanks for coming back. Daily checking this site. Starting ?.

    1. ഒത്തിരി സന്തോഷം bro
      സ്നേഹത്തോടെ ❤️

Leave a Reply

Your email address will not be published. Required fields are marked *