✮കൽക്കി࿐ (ഭാഗം – 30) അദ്ധ്യായം 3 – ആരംഭം , വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 399

” നികേദ് ….. ഉള്ളിൽ ഒരു വിഷ സർപ്പം ഉണ്ടെന്നാണ് അയാൾ പറഞ്ഞത് , സോ ഇറ്റ്സ് ഡെയ്ൻജറസ് . ”

നിഷാന്ത് പറഞ്ഞത് കേട്ടതും അവൻ തന്റെ അരയിലിരുന്ന റിവോൾവർ കയ്യിലെടുത്തു ….

” അതിനും ജീവനുണ്ടല്ലോ ബ്രോ ….. ”

ഒരു പുഞ്ചിരിയോടെ അവനതും പറഞ്ഞ് ആ ഗർത്തത്തിലേക്ക് പെട്ടെന്ന് എടുത്ത് ചാടി ….

കുറച്ച് താഴേയ്ക്ക് എത്തിയതും ബെൽറ്റിൽ റോപ്പ് കറങ്ങി നീങ്ങുന്നതിന്റെ വേഗത കുറയ്ച്ചു കൊണ്ട് അവൻ താഴേയ്ക്ക് ടോർച്ച് ലൈറ്റ് അടിച്ച് നോക്കി , അപ്പോൾ താഴെയായി ഗർത്തത്തിനുള്ളിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതാണവൻ കണ്ടത് . റോപ്പ് കറങ്ങി താഴെ വെള്ളത്തിനടുത്ത് എത്തിയതും ബെൽറ്റിൽ നിന്ന് അവൻ ആ റോപ്പ് ഇളക്കി മാറ്റിയ ശേഷം വെള്ളത്തിലേക്ക് എടുത്ത് ചാടി ….

ആ വെള്ളക്കെട്ട് നീന്തി കരഭാഗത്ത് കയറിയ ശേഷം അവൻ ടോർച്ച് ലൈറ്റ് ചുറ്റിലും അടിച്ച് നോക്കി …. അവിടെ മുന്നിലായി ഗർത്തത്തിന് നടുക്ക് ഒരാൾപ്പൊക്കമുള്ള കൽത്തൂൺ നിൽക്കുന്നു , അതിന് മുകളിലായി ഒരു ചെറിയ ലോഹപ്പെട്ടിയും … അത് കണ്ടതും അവന്റെ ചുണ്ടുകളിൽ ചെറിയ ഒരു പുഞ്ചിരി വിടർന്നു …

” ശ് …. ശ് …….. ശ് …….. ”

എവിടെ നിന്നോ ഒരു നാഗത്തിന്റെ സീൽക്കാര ശബ്ദം കേട്ടതും അവനാ ടോർച്ച് ലൈറ്റിന്റെ പിന്നിലെ സ്വീച്ച് അമർത്തിയ ശേഷം അത് നിലത്ത് കുത്തനെ വച്ചു ആ സമയം അതിൽ നിന്ന് ഗർത്തം മുഴുവൻ പ്രകാശം വ്യാപിച്ചു ….

അവൻ ആ കൽത്തൂണിലേയ്ക്ക് നോക്കി അതിനടുത്ത് നിന്നായിരുന്നു ആ ശബ്ദം …

” …. ശ്ശ് …. ശ് ….. ശൂ …. ശ് …”

പെട്ടെന്ന് ആ കൽത്തൂണിന്റെ അടിവശത്തെ പാറപ്പിളർപ്പുകൾക്കിടയിൽ നിന്ന് ഒരു കൂറ്റൻ സർപ്പം പുറത്തേയ്ക്ക് വന്നു , അസാമാന്യ വലിപ്പവും ശൗര്യവും നിറഞ്ഞ ഒരു നാഗം …

അത് ആ തൂണിനെ ചുറ്റിവരിഞ്ഞ് മുകളിലേക്ക് കയറിയ ശേഷം ഫണം വിടർത്തി നിന്നു . ആ ലോഹപ്പെട്ടിക്ക് തണലായി , കാവലായി …..

പക്ഷെ അത് കണ്ടിട്ടും നികേദിന്റെ മുഖത്ത് ഒരൽപ്പം പോലും ഭയം തോന്നിയില്ല , ഒരു ചെറു ചിരിയോടെ അവനത് നോക്കി നിന്നു , കേട്ടറിഞ്ഞത് സത്യമാണല്ലോ എന്ന ഭാവത്തിൽ …. അരയിലെ റിവോൾവർ ഒന്ന് തൊട്ട ശേഷം അത് വേണ്ട എന്ന തീരുമാനത്തിൽ അവൻ കൈ പിൻവലിച്ചു , ശേഷം ബാഗ് തുറന്ന് ഒരു ഫെയിസ് മാസ്ക് എടുത്ത് മുഖത്ത് വെച്ചു , മുഖം മുഴുവൻ മറയ്ക്കുന്ന തരത്തിലുള്ള ഒരു തരം കെമിക്കൽ മാസ്ക് . ശേഷം പെട്ടെന്ന് ബാഗിൽ നിന്ന് രണ്ട് മൂന്ന് ചെറിയ കുപ്പികൾ അവൻ മുന്നിലേക്ക് വലിച്ചെറിഞ്ഞു … ഉടനെ അവിടെ മുഴുവൻ പുക കൊണ്ട് നിറഞ്ഞു , കുറച്ച് മിനിട്ടുകൾ ചുറ്റുമുള്ള ഒന്നും കാണാൻ കഴിയാത്ത വിധം അവിടെ അത് മൂടപ്പെട്ടു ….. ആ സമയം മുഴുവൻ അവൻ അവിടെത്തന്നെ നിന്നു . വാച്ചിലെ ടൈമറിൽ നിന്ന് അലാറം മുഴങ്ങിയതും നികേദ് മുന്നോട്ട് നടന്നു , ആ കൽത്തൂണിന്റെ അടുത്ത് എത്തിയ അവൻ താഴേയ്ക്ക് നോക്കി . ജീവഛവമായി കിടക്കുന്ന കാളീയനെ ഷൂ ധരിച്ച കാലുകൊണ്ട് അവൻ തട്ടി നോക്കിയ ശേഷം ഒന്ന് ചിരിച്ചു . എന്നിട്ടവൻ ആ ലോഹപ്പെട്ടി പതിയെ തുറന്ന് നോക്കി , ഉള്ളിലെ കാഴ്ച കണ്ട് അവന്റെ കണ്ണുകൾ വിടർന്നു ഒപ്പം അവിടെ മുഴുവൻ ഒരു തരം ചുവപ്പ് കലർന്ന മഞ്ഞ പ്രകാശവും വ്യാപിച്ചു ………..

 

39 Comments

Add a Comment
  1. Nice onee, welcome back bro

  2. tnxs for coming back ❣️

  3. Adutha part time pozha vichu bro

    1. ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകും bro

  4. അപരാജിതൻ harshan
    നിയോഗം mk
    ✮കൽക്കി vichu
    My favorite ?✍️

  5. അപരാജിതൻ കഥ എന്നു വരുമെന്ന് എന്തെങ്കിലും വിവരം അറിയുമോ ആർകെങ്കിലും

    1. അറിയാമെങ്കിൽ ആരെങ്കിലും coment ചെയ്യു .എന്തെങ്കിലും update ?

  6. Cheto ?
    വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം

  7. Wellcome back bro

  8. മനോഹരം

  9. ജിബ്രീൽ

    ഒറ്റ വാക്കിൽ പറഞ്ഞാൽ Fascinating ♥️♥️♥️

    1. നിധീഷ്

      ഈ കഥ ഒരു തവണ ഇവിടെ വന്നതല്ലാരുന്നോ…

      1. അതെ bro അതിന്റെ ബാക്കിയാണ് . മൂന്നാമത്തെ season . ഇതോടെ ഈ കഥ complete ചെയ്യും

        1. Ok❤

  10. Bro
    Happy News Year
    Nice start

  11. BROO , COMEDY ENTHENNAL NJAN KARUTHI KAZHINJA PART ENDING ANENNU …SATHYAM PARAYALOOO ETHENTHU END ENNU POLUM KARUTHI …KARANAM ATHRAYUM NANNAYI KADHA POYITTU PETTANNU THIRNNAPOLE YATHORU RELATION ELLATHE …… BUT NOW I UNDERSTAND ITS GUST A BEGINING , HAPPY NEW YEAR

    1. ചില personal പ്രശ്നങ്ങൾ കാരണം
      കഴിഞ്ഞ പാർട്ടോടെ ഞാൻ അവസാനിപ്പിച്ചത് തന്നെയായിരുന്ന bro . പക്ഷെ ഇപ്പൊ ബാക്കി കൂടി എഴുതി ചേർക്കണം എന്ന് കരുതി തുടങ്ങി എന്ന് മാത്രം ❤️

  12. മരിച്ചു ജീവിക്കുന്നവൻ

    കുറെ ആളായി ഈ സൈറ്റ് ഉറക്കത്തിൽ ആയിരുന്നു. പുതുവർഷം ആയിട്ട് മച്ചാൻ ടീമ്സിനെ എല്ലാം ഉണർത്തിയെടുത്തു.
    പ്രോമോ ഇഷ്ടായി ഇനി കഥയിലേക്ക് വന്നാലും പ്രഭോ ?

    1. പ്രമോ അല്ല bro season 3 യുടെ തുടക്കമാണ് ബാക്കി വഴിയേ ❤️

  13. കുഞ്ഞളിയൻ

    The king is back ?

  14. Best new yr gift

  15. theeernu enn vicharichu
    ennalum inu thanne thannalo ennit manushyante manasamadhanam kalanju
    ninnakoke shaapam kittum nokkiko

    kadha pinne parayandallo adipoli aan

    waiting for nxt part

  16. Man powli…. And good to see you again ❤️?

  17. Vichu thanks for coming back. Daily checking this site. Starting ?.

    1. ഒത്തിരി സന്തോഷം bro
      സ്നേഹത്തോടെ ❤️

Leave a Reply

Your email address will not be published. Required fields are marked *