✮കൽക്കി࿐ (ഭാഗം – 30) അദ്ധ്യായം 3 – ആരംഭം , വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 399

” വിട് മോളെ മേല് അപ്പിടി അഴുക്കാ …. മോളുടെ തുണി ചീത്തയാകും . ”

” അത് സാരമില്ല , ന്റെ അമ്മയല്ലേ …. ”

പാറു അതും പറഞ്ഞ് തന്റെ കെട്ടിപ്പിടിത്തം ഒന്ന് കൂടി മുറുക്കി ..

” പാറൂട്ടീ …. ”

ആ വിളി കേട്ട് പാറു പിടിത്തം വിട്ട് തിരിഞ്ഞ് നോക്കിയതും ….

” ആഹ് …. അമ്മാമ്മേ ….. ? അമ്മാമ്മ ഇതെപ്പൊ എത്തി … ഇന്നലെ വിളിച്ചപ്പൊ അമ്മ ഒന്നും പറഞ്ഞില്ല …. ”

അവൾ അമ്മാമ്മയുടെ അടുത്ത് ചെന്നു കൊണ്ട് ചോദിച്ചു ….

” ഞാൻ ഇന്ന് രാവിലെ എത്തിയതേ ഉള്ളൂ മോളെ …. മോള് വിശേഷം പറഞ്ഞ് നിൽക്കാതെ ഈ ബാഗ് ഇറക്കി വച്ചിട്ട് ഒന്ന് കുളിക്ക് എന്നിട്ട് വല്ലതും കഴിക്ക് എന്നിട്ട് സംസാരിക്കാം , നല്ല യാത്രാക്ഷീണമുണ്ട് മുഖത്ത് …. ”

” ഓക്കെ …. എന്നാൽ പിന്നെ അങ്ങനെയാകട്ടെ …. അമ്മാ ഫുഡ് ടേബളിലെടുത്തോ ഞാൻ കുളിച്ചിട്ട് ഇപ്പൊ വരാം …. ”

പാറു അതും പറഞ്ഞ് വീടിനകത്തേയ്ക്ക് ഓടി ….

പാറുവിന്റെ അച്ഛൻ മുകുന്ദനെ കാണാതായിട്ട് വർഷം പത്ത് കഴിഞ്ഞു , അയാൾ സഞ്ചരിച്ച ബസ് പുഴയിലേക്ക് മറിയുകയായിരുന്നു . മൃതശരീരം കിട്ടിയില്ലെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും മടങ്ങി വരാതായപ്പോൾ എല്ലാവരെയും പോലെ പാറുവും വിശ്വസിച്ച് തുടങ്ങി തന്റെ അച്ഛൻ മരിച്ചു കാണും എന്ന് …. അമ്മയായിരുന്നു അവളുടെ ലോകം , അവർക്ക് തന്റെ മകളും . പിന്നെ ഇടയ്ക്കിടയ്ക്ക് തങ്ങാൻ വീട്ടിലേക്ക് വരുന്ന വാസുകി എന്ന തന്റെ അമ്മാമ്മയുമായി അവൾ നല്ല കൂട്ടാണ് …….

കുളി കഴിഞ്ഞ് ഭക്ഷണമൊക്കെ കഴിച്ച് , പാടവരമ്പത്തുകൂടി ഒന്ന് ചുറ്റിയടിച്ച് നാട്ടിലെ കൂട്ടുകാരെ ഒക്കെ കണ്ടിട്ട് വന്നപ്പോഴേയ്ക്കും നേരം സദ്യയായിരുന്നു , ഉമ്മറത്തിരുന്ന് നാമം ജപിക്കുന്ന അമ്മാമ്മയുടെ അടുത്ത് അൽപ്പനേരം ഇരുന്ന ശേഷം പിന്നെ എല്ലാവരും കൂടി ടി വി കാണലിൽ മുഴുകി ….

വാസുകി മോളുടെ വീട്ടിലേക്ക് വരുമ്പോൾ കൊച്ചുമകളായ പാർവ്വതിയുടെ മുറിയിലാണ് രാത്രി ഉറക്കം ….

” ആഹ് മോള് വായനയിലാണോ …. അമ്മാമ്മ ഒന്ന് കിടക്കട്ടെ , മേലാസകലം വേദന എടുക്കുന്ന പോലെ … അധികനേരം ഉറക്കമിളക്കണ്ടട്ടോ പാറു … ”

” മ് …. ശരി അമ്മാമ്മേ …. ”

പാറു അതും പറഞ്ഞ് ആ ഡയറിയിലക്ക് തന്നെ നോട്ടം പായിച്ചു , അതിൽ നിന്ന് എന്തെങ്കിലും ക്ലൂ കിട്ടുമോ എന്നറിയാനായി ….

” നാഗവംശം , ഇന്ദ്രജാലക്കല്ല് …. എന്നാലും ഈ ഇന്ദ്രജാലക്കല്ല് എന്തിന് വേണ്ടിയാ …. ”

പാറു ആത്മഗതം പോലെ സ്വയം പറഞ്ഞു , പക്ഷെ അതൊരൽപ്പം ഉറക്കെയായിപ്പോയെന്ന് മാത്രം .

” ഇന്ദ്രജാലക്കല്ലോ ? ….. മോളോട് ആരാ ഇപ്പൊ ഇന്ദ്രജാലക്കല്ലിനെപ്പറ്റി പറഞ്ഞത് …. ! ”

കണ്ണടയ്ച്ച് കിടക്കുന്നതിനിടയിലും ആ വാക്ക് കേട്ട വാസുകി പാറുവിനോട് ചോദിച്ചു .

” അത് , അമ്മാമ്മയ്ക്ക് ഇന്ദ്രജാലക്കല്ലിനെപ്പറ്റി എന്തെങ്കിലും അറിയാമോ …. ? ”

പാറു സംശയത്തോടെ ചോദിച്ചതും …

” അതൊക്കെ ഓരോരോ പഴങ്കഥകളാ പാറൂട്ടീ ….. ”

” എന്ത് കഥ …..? ”

പാറു ഒരു ഞെട്ടലോടെ അതും ചോദിച്ച് ഡയറി അടച്ചുവെച്ച ശേഷം അമ്മാമ്മയുടെ അടുത്ത് കട്ടിലിൽ ചെന്നിരുന്നു ….

 

39 Comments

Add a Comment
  1. Nice onee, welcome back bro

  2. tnxs for coming back ❣️

  3. Adutha part time pozha vichu bro

    1. ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകും bro

  4. അപരാജിതൻ harshan
    നിയോഗം mk
    ✮കൽക്കി vichu
    My favorite ?✍️

  5. അപരാജിതൻ കഥ എന്നു വരുമെന്ന് എന്തെങ്കിലും വിവരം അറിയുമോ ആർകെങ്കിലും

    1. അറിയാമെങ്കിൽ ആരെങ്കിലും coment ചെയ്യു .എന്തെങ്കിലും update ?

  6. Cheto ?
    വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം

  7. Wellcome back bro

  8. മനോഹരം

  9. ജിബ്രീൽ

    ഒറ്റ വാക്കിൽ പറഞ്ഞാൽ Fascinating ♥️♥️♥️

    1. നിധീഷ്

      ഈ കഥ ഒരു തവണ ഇവിടെ വന്നതല്ലാരുന്നോ…

      1. അതെ bro അതിന്റെ ബാക്കിയാണ് . മൂന്നാമത്തെ season . ഇതോടെ ഈ കഥ complete ചെയ്യും

        1. Ok❤

  10. Bro
    Happy News Year
    Nice start

  11. BROO , COMEDY ENTHENNAL NJAN KARUTHI KAZHINJA PART ENDING ANENNU …SATHYAM PARAYALOOO ETHENTHU END ENNU POLUM KARUTHI …KARANAM ATHRAYUM NANNAYI KADHA POYITTU PETTANNU THIRNNAPOLE YATHORU RELATION ELLATHE …… BUT NOW I UNDERSTAND ITS GUST A BEGINING , HAPPY NEW YEAR

    1. ചില personal പ്രശ്നങ്ങൾ കാരണം
      കഴിഞ്ഞ പാർട്ടോടെ ഞാൻ അവസാനിപ്പിച്ചത് തന്നെയായിരുന്ന bro . പക്ഷെ ഇപ്പൊ ബാക്കി കൂടി എഴുതി ചേർക്കണം എന്ന് കരുതി തുടങ്ങി എന്ന് മാത്രം ❤️

  12. മരിച്ചു ജീവിക്കുന്നവൻ

    കുറെ ആളായി ഈ സൈറ്റ് ഉറക്കത്തിൽ ആയിരുന്നു. പുതുവർഷം ആയിട്ട് മച്ചാൻ ടീമ്സിനെ എല്ലാം ഉണർത്തിയെടുത്തു.
    പ്രോമോ ഇഷ്ടായി ഇനി കഥയിലേക്ക് വന്നാലും പ്രഭോ ?

    1. പ്രമോ അല്ല bro season 3 യുടെ തുടക്കമാണ് ബാക്കി വഴിയേ ❤️

  13. കുഞ്ഞളിയൻ

    The king is back ?

  14. Best new yr gift

  15. theeernu enn vicharichu
    ennalum inu thanne thannalo ennit manushyante manasamadhanam kalanju
    ninnakoke shaapam kittum nokkiko

    kadha pinne parayandallo adipoli aan

    waiting for nxt part

  16. Man powli…. And good to see you again ❤️?

  17. Vichu thanks for coming back. Daily checking this site. Starting ?.

    1. ഒത്തിരി സന്തോഷം bro
      സ്നേഹത്തോടെ ❤️

Leave a Reply

Your email address will not be published. Required fields are marked *