⚔️ദേവാസുരൻ⚒️s2 ep9[DeMon☠️kiNg] 3632

?75?

രുദ്രൻ കുഞ്ഞപ്പനെ നോക്കി ഉറക്കെ പറഞ്ഞു….

കുഞ്ഞപ്പന് ദേഷ്യം അടക്കുവാൻ സാധിച്ചില്ല…. അവനൊരു ഇരുമ്പ് വടി എടുത്ത്  രുദ്രന്റെ അടുത്തേക്ക് ഓടി…. ശേഷമവന്റെ തല നോക്കി ആഞ്ഞു വീശി…….

അത് ഉന്നം പിഴക്കാതെ കൃത്യം രുദ്രന്റെ തലക്ക് തന്നെ കൊണ്ടു…… കമ്പി അവന്റെ ദേഹത്ത് കൊണ്ടപ്പോ അതിന്റെ ശബ്ദം പുറത്തു വന്നിരുന്നു…. പക്ഷെ രുദ്രന് ഒന്നും പറ്റിയില്ല…… കട്ടിയുള്ള കമ്പി കഷ്ണം കൊണ്ട് തലയിൽ അടിച്ചിട്ട് കൂടി അവന്റെ ദേഹത്ത് നിന്നും ഒരു തുള്ളി രക്തം പോലും വന്നില്ല……

കുഞ്ഞപ്പൻ വീണ്ടും അവന് നേരെ ആ കമ്പി ഓങ്ങി…. പക്ഷേയത് ദേഹത്ത് കൊള്ളും മുന്നേ രുദ്രനത് കൈപ്പിടിയിലാക്കിയിരുന്നു….

കുഞ്ഞപ്പൻ വലിക്കാൻ നോക്കിയിട്ട് പോലും രുദ്രന്റെ കയ്യിൽ നിന്നും ആ കമ്പി അനങ്ങിയില്ല…. രുദ്രൻ തന്റെ മുന്നിൽ നിൽക്കുന്ന കുഞ്ഞപ്പന്റെ നെഞ്ച് നോക്കി ആഞ്ഞു ചവിട്ടി….. അവൻ അവിടെ നിന്നും ദൂരേക്ക് തെറിച്ചുപോയി വീണു…..

രുദ്രൻ കുഞ്ഞപ്പന്റെ കൂട്ടാളികളെ നോക്കികൊണ്ട് കോപത്തോടെ അവന്റെ കയ്യിലുള്ള  കമ്പി വളരെ നിസ്സാരമായി വളച്ചു ദൂരേക്കെറിഞ്ഞു….

ഇതേ സമയം സ്വബോധം വന്ന അവരെല്ലാം രുദ്രനെ കൊല്ലുവാനായി മുന്നിലേക്ക് പാഞ്ഞു…..
അവരുടെ വരവ് കാക്കാതെ രുദ്രനും അവിടേക്ക് പാഞ്ഞു…..

ആദ്യം അവന് മുന്നിലെത്തിയത് 3 പേരായിരുന്നു…. അവനവരുടെ മൂന്നുപേരുടെയും വയറിൽ ബലത്തിൽ പിടിച്ച് പുറകിലേക്ക് തള്ളിക്കൊണ്ടുപോയി….

ജെല്ലിക്കെട്ടിന് കളത്തിൽ ഇറങ്ങിയ ഒരു കാളയെ പോലെ…. പിന്നിലൂടെ വന്നവരെ എല്ലാം തട്ടി സൈഡിലേക്ക് തെറിപ്പിച്ച ശേഷം രുദ്രൻ ആ മൂന്നുപേരെയും ഭിത്തിയിൽ കൊണ്ടുപോയി ഇടിച്ചു വീഴ്ത്തി….

ആ സമയം തന്നെ വേറെ ഒരുത്തൻ ഒരുമര കസാര കൊണ്ട് പുറകിൽ നിന്നും അവന്റെ തലക്കടിച്ചു….  അവന്റെ തലയിലാ കസാര വന്ന് കൊണ്ടതും അത് തവിടുപൊടിയായി……
രുദ്രൻ വേഗം തിരിഞ്ഞുകൊണ്ട് അയാളുടെ കാൽ മുട്ടിലേക്ക് ആഞ്ഞു ചവിട്ടി….

ആ ചവിട്ട് കൊണ്ടതും അവന്റെ കാലൊടിഞ്ഞു തൂങ്ങി… ഒപ്പം അയാളുടെ നിലവിളിയും അവിടെ ഉയർന്നു…. രുദ്രനവരെ ഒരു ഒരത്തേക്ക് തള്ളി വീഴ്ത്തി അടുത്തതായി വരുന്ന തന്റെ എതിരിയെ മലർത്തിയടിച്ച് അവന്റെ ചങ്കിലേക്ക് മുഷ്ട്ടി മടക്കി ശക്തിയിലടിച്ചു….

ആ അടി കിട്ടിയപ്പോൾ തന്നെ അയാളുടെ വായിൽനിന്നും രക്തം പുറത്തേക്ക് ചീറ്റിയിരുന്നു….

പിന്നീട് അടുത്തതായി ഒരാൾ കഠാര കൊണ്ട് അവന്റെ വയറിലേക്ക് വീശിയപ്പോൾ രുദ്രൻ നിമിഷനേരം കൊണ്ടത് കയ്പ്പിടിയിലാക്കി കൈ മടക്കിയൊടിച്ച് ആ കത്തി അയാളുടെ വയറിലേക്ക് തന്നെ കേറ്റി…..

വേദന സഹിക്കവയ്യാതെ അയാൾ അലറി കരയുകയായിരുന്നു….. രുദ്രനാ കത്തി ഊരി എടുത്ത് അവന്റെ കഴുത്തിലേക്ക് ഒരു കുത്ത് കൊടുത്തപ്പോ ആ അലർച്ചെയും നിലച്ചു…..

രുദ്രൻ അയാളുടെ കഴുത്തിൽ നിന്നുമാ കത്തി വലിച്ചൂരി തനിക്കടുക്കലേക്ക് ഓടി പാഞ്ഞു വരുന്ന ഒരുവന്റെ നേരെ വേഗത്തിൽ എറിഞ്ഞു…. അത് കൃത്യം പോയി അവന്റെ തലയിൽ തന്നെ തറച്ചു കയറിയിരുന്നു….

ഓടി വന്ന അതെ വേഗത്തിൽ അവൻ ബോധമറ്റ് കീഴെ വീണു…..
അടുത്തതായി വന്നവൻ രുദ്രനുനേരെ വടിവാൾ വീശിയപ്പോൾ അവനതിൽ നിന്നും വേഗത്തിൽ ഒഴിഞ്ഞു മാറി അവന്റെ പുറകെ വന്നവന്റെ കഴുത്തിൽ പിടിച്ച് രണ്ട് ഭാഗത്തേക്ക്‌ എറിഞ്ഞു….. ശേഷം ആ വടിവാൾ പിടിച്ചവന്റെ തലയിലേക്ക് രണ്ട് കയ്കൊണ്ട് ഒരുമിച്ചടിച്ചു…..

ആ അടി കൊണ്ടതും അവന്റെ തല ചതഞ്ചരഞ്ഞു തെറിച്ചുപോയി….. അവൻ ജീവനറ്റ് വീഴുന്നതിന് മുമ്പ് ആ വടിവാൾ രുദ്രൻ കരസ്തമാക്കിയിരുന്നു…….

അവനത്കൊണ്ട് അടുത്തതായി വന്ന ഒരുവന്റെ കാലും ഒരുവന്റെ കയ്യും അറുത്തെടുത്തു……

ജീവനോടെ ബാക്കിയുള്ളത് വളരെ കുറച്ചുമാത്രം….. അവരിൽ പലരും പാതി ജീവനിൽ മരണം കാത്തു കിടക്കുന്നു….. മറ്റു ചിലർ അവനടുത്തേക്ക് ആയുധം കൊണ്ട് പോകുവാൻ മടിച്ചു നിൽക്കുന്നു….

പക്ഷെ ആരെയും കാത്തു നിൽക്കുവാൻ രുദ്രൻ തയ്യാറായിരുന്നില്ല….. അവൻ സംഹാരത്തിന്റെ മൂർത്തീ ഭാവം സ്വീകരിച്ചു കഴിഞ്ഞിരുന്നു…..

472 Comments

  1. കുറച്ചുകാലം ഇവിടെനിന്നൊന്ന് മാറിനിൽക്കേണ്ടി വന്നു തിരിച്ചെത്തിയപ്പോഴും ദേവാസുരൻ വായിച് തുടങ്ങാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഇന്നാണ് അതിന് സാധിച്ചത്. ബാക്കികൂടി വേഗം വായിക്കട്ടെ ട്ടോ ??

  2. DK ഇന്ന് വരും അല്ലെ ❤️..TIME എപ്പോഴാ

  3. PLil Subcribe cheyyhal ippo Vazhikkam. Kure parts vannittundu

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ദേവാസുരൻ 11
    ഡിസംബർ part പ്രോമോ

    ‘”” അവസാനം കുറിക്കുവാനുള്ള ആരംഭം വരികയാണ്…….
    എല്ലാവരും സജ്ജരായിരിക്കണം……
    എത്രപേർ ജീവനോടെ കാണുമെന്നു അറിയില്ല……..
    എന്നാലും നമ്മുടെ ഗ്രഹവും മനുഷ്യരും പൂർണ്ണമായും ഇല്ലാതെ ആവാൻ പോരാടണം…..'””

    റെയ് പറഞ്ഞു……

    ‘”” റെയ്…….
    നീ പറഞ്ഞു വരുന്നത്……..???'””

    ‘””” അതെ……..
    വിനാശ കലചക്രം തുടങ്ങുവാൻ ഇനി അധികം കാലമില്ല……. കാണുന്ന എല്ലാ നിമിത്തങ്ങളും തോൽവിയെയാണ് സൂചിപ്പിച്ചുന്നത്……'””

    റെയ് ഹാൻ പറഞ്ഞു…. അവൻ പറഞ്ഞത് കേട്ടപ്പോ അവർക്കിരുവർക്കും ആകെ ആശങ്ക ആവാൻ തുടങ്ങി…..

    ‘”” ദേവാ……
    പക്ഷെ ദേവാസുരൻ ഇനിയും തയ്യാറായിട്ടില്ല…..
    പിന്നെ എങ്ങനെ നമ്മൾ മാത്രം……??'””

    റിവാന ചോദിച്ചു…..

    ‘””” അറിയില്ല റിവാ…..
    ദൈവം അതിനും ഒരു സമയം നിശ്ചയിച്ചു കാണും…… നമുക്ക് പ്രധീക്ഷയോടെ കാത്തിരിക്കാം…… എന്നാലും സൂക്ഷിക്കണം…
    നാം നേരിടാൻ പോകുന്നത് സൃഷ്ട്ടിയിൽ വച്ച് ഏറ്റവും ബലവാനായ എതിരിയെ ആണ്…..
    ദേവാസുരന്റെ 4 മടങ്ങു ശക്തി ഉള്ളവനെ…..
    സൂക്ഷിക്കണം……'”””

    ദേവാസുരൻ 11 ലേ ചില വരികൾ ???

  5. ?ദേവാസുരൻ ഡിസംബർ പാർട്സ് ?

    നന്ദു അൽപ നേരം അവളുടെയാ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…..

    ‘””” എന്തെ ഇങ്ങനെ നോക്കുന്നെ……??'””

    അച്ചു ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…..

    ‘””” വരുന്നടി……..'””

    ‘”” എന്ത്……???'””

    ‘””” റൊമാൻസ് വരുന്നടി…..'””

    നന്ദു പ്രണയർദ്രമായ ഭാവത്തോടെ അവളെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോ അച്ചു അറിയാതെ പൊട്ടിച്ചിരിച്ചുപോയി……

    ‘””” റൊമാൻസ് വരുന്നതൊക്കെ കൊള്ളാ….
    ദേ…. ഇവിടെ മുഴുവൻ ക്യാമറകളാ…..
    നാട്ടുകാർ മുഴുവൻ കാണും……'””

    1. കൊള്ളാം നന്നായിട്ടുണ്ട്

      റൊമാൻസ് വരുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് പാണ്ടിപട യിലെ പാണ്ടിദുരൈ അണ്ണനെ ഓർമ വന്നു ???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എനിക്കും ???

    2. Bro part 10 2 ഭാഗം ആയി അല്ലെ പോസ്റ്റ്‌ ആകുന്നതു അതിനു പകരം അത് ഓറ്റ part ആക്കി പേജ് കൂട്ടി പോസ്റ്റ്‌ ആക്കികൂടെ അപ്പോൾ പിന്നെ കൊറേ നാൾക് എഴുത്തണ്ടല്ലോ

      എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം bro ന്റെ ഇഷ്ടം പോലെ ചെയ്തോട്ടൊ

      1. Enthayalum kore naal ezhuthilla ??

        പിന്നെ 2 പാർട്ട് ഒരേ ദിവസം ഒരേ സമയം വരും… ലെഗ്ത് കൂടിയത് കൊണ്ട് എഡിറ്റ്‌ ചെയ്യാൻ ബിദ്ധിമുട്ട് ആയി…. ഫോൺ കട്ട ലാകും…. അപ്പൊ രണ്ടെണ്ണമാക്കി തിരിച്ചു….

  6. അദ്വൈത്

    ഡീക്കേ
    എവിടാടോ. ശരിക്കും മിസ് ചെയ്യുന്ന താങ്കളുടെ കഥകളും, സാന്നിദ്ധ്യവും.
    ഭായ്ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.

  7. Pro pic adipoliayttund

  8. ചേട്ടാ ദേവാസുരൻ മറ്റൊരു പ്ലാറ്റഫോമിലേക്ക് മാറ്റിക്കൂടെ… ദേവാസുരൻ പോലുള്ള പോപ്പുലർ സ്റ്റോറികൾ ഇവിടുന്നു പോയാല്ലേ പലരും പഠിക്കു… വായനക്കാർക്കും എഴുതുകാർക്കും ഒരു വിലയും കൽപ്പിക്കാത്ത അഡ്മിൻ എന്ത് തേങ്ങയാ കാണിച്ചുകൂട്ടുന്നെ. അതോ ഈ സൈറ്റ് നൈസ് ആയി പൂട്ടാൻ പോകുന്നതിന്റെ വല്ല സ്റ്റാർട്ടിങ് പ്ലാനുമാണോ നടപ്പാക്കുന്നെ…. എന്തായാലും ചേട്ടനോട് ഒന്നേ പറയാനുള്ളു കഥ ഇവിടെ അല്ലേൽ മറ്റൊരിടത്തു തുടരണം… നിർത്തരുത്?

    1. അതൊക്കെ ഉണ്ടടാ ഉവ്വേ…. പിന്നെ ഞാൻ വളർന്ന സ്ഥലമല്ലേ… അതാ ഇവിടെ മെയിൻ ആയി ഇടുന്നെ….
      ഇനിയിപ്പോ സൈറ്റ് പോയാലും മറ്റൊരിടത്ത് കഥ വന്നോളും….
      കുട്ടേട്ടൻ ചിലപ്പോ ഒരു ദേഷ്യത്തിന്റെ പുറത്ത് കാണിക്കുന്ന പണികളാവും ഇത്…..

      ശരിയാവും എന്ന് കരുതാം

  9. Captain steve roggers

    ഈ സ്റ്റീവ് അണ്ണന്റെ birthday യിൽ തന്നെ അടുത്ത പാർട് തരുന്നതിൽ സന്തോഷം ഉണ്ട് ഗോപിയേട്ട സന്തോഷമായി…???

  10. മാത്തുകുട്ടി

    DK
    തിരക്കി വന്ന് കമൻറ് ഇടുകയാണ് എന്താ ഇത്രയും വൈകുന്നേ? സ്റ്റോറി ബെയ്സ് ഞങ്ങൾ മറന്നു പോകുന്നതിനു മുമ്പ് അടുത്ത പാർട് തരേണ്ടതല്ലേ?
    ഒരുമാസത്തിലേറെയായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് അടുത്തഭാഗം അപ്‌ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു❤️

    1. ഒരു മാസത്തെ കാത്തിരിപ്പിനു രണ്ട് വലിയ പാർട്ടുകൾ വരുന്നുണ്ട്…. പിന്നെ ഇതിനൊക്കെ ഒരു സമയമുണ്ട്…. ഞാൻ ഓരോ part എഴുതുമ്പോളും ഒരു end മുൻകൂട്ടി കാണും…. അത് എത്തുന്ന വരെ പബ്ലിഷ് ചെയ്യില്ല… ഇപ്പോൾ കഥ ഷെഡ്യൂൾ ചെയ്തു… പക്ഷെ പേജ് ബ്രേക്ക്‌ ബിജിഎം അങ്ങനെ കൊറേ പണി ചെയ്യാൻ ഉണ്ട്… ഒരുപാട് തിരക്കാണ്… അതുകൊണ്ട് ഇതിനൊന്നും സമയം കിട്ടുന്നില്ല…. എന്നാലും നോക്കാം ??

  11. Upcoming കണ്ടൂ തിരക്കിൻ ഇടയിലും ഇത് പറഞ്ഞല്ലോ അത് മതി

    1. അത് കാര്യമാക്കണ്ടാ…. ഇവിടത്തെ കമെന്റ് മോഡറേഷൻ മാറാതെ ഇടില്ല…. ആ ഡെയ്റ്റിന്റെ സമയത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചാൽ ഇടാം

  12. കുറുമ്പൻ

    അടുത്ത പാർട്ട്‌ എപ്പ

  13. Manikuttide chettayi....

    സൂപ്പർബ് ഒത്തിരി ഇഷ്ടായി

  14. Captain steve roggers

    എഡോ മനുഷ്യാ ചെറിയ ഒരു അപ്ഡേഷൻ തന്നാൽ മര്യാദക്ക് എനിക്ക് അവഞ്ചേഴ്സിൽ പോയി ഒരു പണിയും ഇല്ലാതെ ഇരിക്കായിരുന്നു….. ഇതിപ്പോൾ ഇങ്ങൾ എന്തേലും പറഞ്ഞോ എന്നു അറിയാൻ ഞാൻ എന്നും വരേണ്ട അവസ്ഥ ആയല്ലോ….

    1. Nov 15 ന് വരും ??? രണ്ട് പാർട്ടും ഉണ്ടാവും… പോരെ

  15. bro ee part um super aayitund … aduthath veegm update cheyanne… katta waiting annu

  16. ബിരിയാണി എപോയാ കൊടുകുന്നേ…..?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വേവട്ടെ…. എന്നിട്ട് തരാ ?

    2. വേവട്ടെ…. കൊടുക്കാം ?

      1. മതി …പക്ഷേ കഥയുടെ…ഫ്ലോ പോകും പിന്നെ ഒന്നേന്ന് തൊടങ്ങണം….അത് റിസ്കാ…

        1. എന്നാ ചെയ്യാനാ… ഇത് ആയാലല്ലേ വികമ്പാൻ ഒക്കു ??കാത്തിരിക്കുന്നെ

  17. Nice story bro next part epola
    Reply tharanee

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഉടൻ തരാം

  18. കഥ ഒരുപാട് ഇഷ്ടമായി ആക്ഷൻ രംഗങ്ങൾ ഒക്കെ സൂപ്പർ ആയിരുന്നു…..
    അടുത്ത ഭാഗത്തിനായി ആയി കാത്തിരിക്കുന്നു ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ????

Comments are closed.