⚔️ദേവാസുരൻ⚒️s2 ep9[DeMon☠️kiNg] 3632

?57?

ആ നിന്നത് രുദ്രൻ തന്നെ ആയിരുന്നു….

അവൻ വീണ്ടും എഴുന്നേറ്റ് ഓടുവാൻ തുടങ്ങിയതും രുദ്രൻ മുരുകന്റെ നീണ്ട ചുരുളൻ മുടി പിടിച്ചുകൊണ്ടു അവനെ ആ മരത്തിലേക്ക് ചേർത്ത് വച്ചു….. ശേഷം അവന്റെ കഴുത്തിൽ ബലമായി പിടുത്തമിട്ടു…..

അവന്റെയാ പിടുത്തത്തിൽ നിന്നും അത്ര പെട്ടെന്ന് വെളിയിൽ വരാൻ സാധിക്കുമായിരുന്നില്ല….. മുരുകൻ ശ്വാസം കിട്ടാതെ പിടഞ്ഞു…….

‘””” മുരുഗ…………
നീ എങ്ങോട്ടാടാ ഓടുന്നെ…….
നിന്റെ കർമ്മ ഫലം വേണ്ടേ നിനക്ക്….. ഏഹ്….
ഹ ഹ ഹ ഹ ഹ ഹ ഹ…………'”””

രുദ്രൻ അവനെ നോക്കി പ്രാന്തമായി പറഞ്ഞു…… മുരുകന് അത് കേട്ടപ്പോ പേടി കൂടുകയാണ് ചെയ്തത്…… രുദ്രൻ അവന്റെ കണ്ണിലേക്കു ഉറ്റു നോക്കി……

ഒരു ചെകുത്താനെ പോലെ…..

അവൻ രുദ്രന്റെ അധീനതയിലെ ഒരു അടിമയായി മാറുകയായിരുന്നു…..
മുരുകന്റെ കണ്ണുകൾ പൂർണ്ണമായും കറുത്ത നിറം ആയി മാറി…

അവന്റെ ശ്വാസം പോലും മറ്റാരുടെയോ ആയി മാറുകയായിരുന്നു…..അത് കണ്ട രുദ്രന്റെ ചുണ്ടിൽ പ്രതികാര ദാഹിയായ രാക്ഷസന്റെ കൊടൂരമായ ഒരു ചിരി വിടർന്നു…..

?????????????

ഏതാണ്ട് അര മണിക്കൂർ നേരം കൊണ്ട് അമ്പലത്തിലേക്ക് പോയ ഇരു വണ്ടികളും ശ്രീകുലത്ത് എത്തി…..

വണ്ടിയിൽ നിന്നും ഇറങ്ങിയ അവർ കണ്ട കാഴ്ച വീടിനുള്ളിൽ നിന്നും ഓടി വരുന്ന റോസമ്മയെ ആയിരുന്നു…..

അവരുടെ വരവിൽ തന്നെ എന്തോ കാര്യമായ പന്തികേട് അവർ മണത്തിരുന്നു……വണ്ടിയിൽ നിന്നും ഇറങ്ങിയ ശങ്കര മേനോനും കുടുംബവും വേഗം അവർക്കടുത്തേക്ക് നടന്നു…..

‘””” കൊച്ചമ്മേ…… അവിടെ……
അവിടെ……..'”””

റോസമ്മ അവിടേക്ക് ഓടിവന്നു കിതച്ചുകൊണ്ട് ലക്ഷ്മിയമ്മയോട് അരുളി….

‘””” എന്ത് പറ്റി റോസമ്മേ….. നീ എന്താ വല്ലാതെ……..'”””

ശങ്കര മേനോൻ ചോദിച്ചു…..
ഈ സമയം തൊട്ട് പുറകെ കാറിൽ വന്ന ഇന്ദ്രനും ഇന്ദുവും പാറുവും എല്ലാം അവിടെ എത്തിയിരുന്നു……

‘””” എന്ത് പറ്റി വല്യച്ച……
എന്താ ആരും അകത്തേക്ക് കയറാതെ ഇവടെ നിൽക്കുന്നെ…… റോസമ്മ ചേച്ചി…. മുഖമൊക്കെ എന്താ ഇങ്ങനെ വല്ലാതെ ഇരിക്കുന്നെ……'”””

അവിടേക്ക് കയറി വന്ന ഇന്ദ്രൻ ചോദിച്ചു….

‘”””” കുഞ്ഞേ….. അവിടെ…..
പൂജാമുറിയിൽ…….'”””

റോസമ്മ പേടിയോടെ വിറച്ചുകൊണ്ട് പറഞ്ഞു…….

‘””” പൂജാ മുറിയിൽ എന്താ…..'”””

ലക്ഷ്മിയമ്മയും ചോദിച്ചു……

‘””” വാ….. കാണിച്ചു തരാം…….'”””

റോസമ്മ അതും പറഞ്ഞുകൊണ്ട് അവരെയും കൂട്ടി അകത്തേക്ക് നടന്നു….. എല്ലാവരും നേരെ ചെന്നത് ആ വീട്ടിലെ പൂജാ മുറിയിലേക്ക് ആയിരുന്നു…..

റോസമ്മ വേഗം അടഞ്ഞു കിടന്ന പൂജാ മുറിയുടെ വാതിൽ തള്ളി തുറന്നു….. അവിടെ കണ്ട കാഴ്ച എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു……

രാവിലെ അമ്പലത്തിൽ പോകും മുമ്പ് അലങ്കരിച്ചു വച്ച പൂജാ മുറി അലങ്കോലമായി കിടക്കുന്നു……

വിളക്കുകൾ നിലത്ത് വീണു ഉരുണ്ട് കിടക്കുന്നു….. കൂടെ അതിലുണ്ടായ എണ്ണയും അവിടവിടായി ഒലിച്ചു കിടപ്പുണ്ട്…..
ഒപ്പം പൂക്കളും മാലകളും ആ എണ്ണക്ക് മുകളിൽ ചതഞ്ഞരഞ്ഞു നാശമായിരിക്കുന്നു….. പക്ഷെ അവരെ ഞെട്ടിച്ചത് അതൊന്നുമല്ല…..

472 Comments

  1. കുറച്ചുകാലം ഇവിടെനിന്നൊന്ന് മാറിനിൽക്കേണ്ടി വന്നു തിരിച്ചെത്തിയപ്പോഴും ദേവാസുരൻ വായിച് തുടങ്ങാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഇന്നാണ് അതിന് സാധിച്ചത്. ബാക്കികൂടി വേഗം വായിക്കട്ടെ ട്ടോ ??

  2. DK ഇന്ന് വരും അല്ലെ ❤️..TIME എപ്പോഴാ

  3. PLil Subcribe cheyyhal ippo Vazhikkam. Kure parts vannittundu

  4. Ɒ?ᙢ⚈Ƞ Ҡ???‐??

    ദേവാസുരൻ 11
    ഡിസംബർ part പ്രോമോ

    ‘”” അവസാനം കുറിക്കുവാനുള്ള ആരംഭം വരികയാണ്…….
    എല്ലാവരും സജ്ജരായിരിക്കണം……
    എത്രപേർ ജീവനോടെ കാണുമെന്നു അറിയില്ല……..
    എന്നാലും നമ്മുടെ ഗ്രഹവും മനുഷ്യരും പൂർണ്ണമായും ഇല്ലാതെ ആവാൻ പോരാടണം…..'””

    റെയ് പറഞ്ഞു……

    ‘”” റെയ്…….
    നീ പറഞ്ഞു വരുന്നത്……..???'””

    ‘””” അതെ……..
    വിനാശ കലചക്രം തുടങ്ങുവാൻ ഇനി അധികം കാലമില്ല……. കാണുന്ന എല്ലാ നിമിത്തങ്ങളും തോൽവിയെയാണ് സൂചിപ്പിച്ചുന്നത്……'””

    റെയ് ഹാൻ പറഞ്ഞു…. അവൻ പറഞ്ഞത് കേട്ടപ്പോ അവർക്കിരുവർക്കും ആകെ ആശങ്ക ആവാൻ തുടങ്ങി…..

    ‘”” ദേവാ……
    പക്ഷെ ദേവാസുരൻ ഇനിയും തയ്യാറായിട്ടില്ല…..
    പിന്നെ എങ്ങനെ നമ്മൾ മാത്രം……??'””

    റിവാന ചോദിച്ചു…..

    ‘””” അറിയില്ല റിവാ…..
    ദൈവം അതിനും ഒരു സമയം നിശ്ചയിച്ചു കാണും…… നമുക്ക് പ്രധീക്ഷയോടെ കാത്തിരിക്കാം…… എന്നാലും സൂക്ഷിക്കണം…
    നാം നേരിടാൻ പോകുന്നത് സൃഷ്ട്ടിയിൽ വച്ച് ഏറ്റവും ബലവാനായ എതിരിയെ ആണ്…..
    ദേവാസുരന്റെ 4 മടങ്ങു ശക്തി ഉള്ളവനെ…..
    സൂക്ഷിക്കണം……'”””

    ദേവാസുരൻ 11 ലേ ചില വരികൾ ???

  5. ?ദേവാസുരൻ ഡിസംബർ പാർട്സ് ?

    നന്ദു അൽപ നേരം അവളുടെയാ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…..

    ‘””” എന്തെ ഇങ്ങനെ നോക്കുന്നെ……??'””

    അച്ചു ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…..

    ‘””” വരുന്നടി……..'””

    ‘”” എന്ത്……???'””

    ‘””” റൊമാൻസ് വരുന്നടി…..'””

    നന്ദു പ്രണയർദ്രമായ ഭാവത്തോടെ അവളെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോ അച്ചു അറിയാതെ പൊട്ടിച്ചിരിച്ചുപോയി……

    ‘””” റൊമാൻസ് വരുന്നതൊക്കെ കൊള്ളാ….
    ദേ…. ഇവിടെ മുഴുവൻ ക്യാമറകളാ…..
    നാട്ടുകാർ മുഴുവൻ കാണും……'””

    1. കൊള്ളാം നന്നായിട്ടുണ്ട്

      റൊമാൻസ് വരുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് പാണ്ടിപട യിലെ പാണ്ടിദുരൈ അണ്ണനെ ഓർമ വന്നു ???

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എനിക്കും ???

    2. Bro part 10 2 ഭാഗം ആയി അല്ലെ പോസ്റ്റ്‌ ആകുന്നതു അതിനു പകരം അത് ഓറ്റ part ആക്കി പേജ് കൂട്ടി പോസ്റ്റ്‌ ആക്കികൂടെ അപ്പോൾ പിന്നെ കൊറേ നാൾക് എഴുത്തണ്ടല്ലോ

      എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം bro ന്റെ ഇഷ്ടം പോലെ ചെയ്തോട്ടൊ

      1. Enthayalum kore naal ezhuthilla ??

        പിന്നെ 2 പാർട്ട് ഒരേ ദിവസം ഒരേ സമയം വരും… ലെഗ്ത് കൂടിയത് കൊണ്ട് എഡിറ്റ്‌ ചെയ്യാൻ ബിദ്ധിമുട്ട് ആയി…. ഫോൺ കട്ട ലാകും…. അപ്പൊ രണ്ടെണ്ണമാക്കി തിരിച്ചു….

  6. അദ്വൈത്

    ഡീക്കേ
    എവിടാടോ. ശരിക്കും മിസ് ചെയ്യുന്ന താങ്കളുടെ കഥകളും, സാന്നിദ്ധ്യവും.
    ഭായ്ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.

  7. Pro pic adipoliayttund

  8. ചേട്ടാ ദേവാസുരൻ മറ്റൊരു പ്ലാറ്റഫോമിലേക്ക് മാറ്റിക്കൂടെ… ദേവാസുരൻ പോലുള്ള പോപ്പുലർ സ്റ്റോറികൾ ഇവിടുന്നു പോയാല്ലേ പലരും പഠിക്കു… വായനക്കാർക്കും എഴുതുകാർക്കും ഒരു വിലയും കൽപ്പിക്കാത്ത അഡ്മിൻ എന്ത് തേങ്ങയാ കാണിച്ചുകൂട്ടുന്നെ. അതോ ഈ സൈറ്റ് നൈസ് ആയി പൂട്ടാൻ പോകുന്നതിന്റെ വല്ല സ്റ്റാർട്ടിങ് പ്ലാനുമാണോ നടപ്പാക്കുന്നെ…. എന്തായാലും ചേട്ടനോട് ഒന്നേ പറയാനുള്ളു കഥ ഇവിടെ അല്ലേൽ മറ്റൊരിടത്തു തുടരണം… നിർത്തരുത്?

    1. അതൊക്കെ ഉണ്ടടാ ഉവ്വേ…. പിന്നെ ഞാൻ വളർന്ന സ്ഥലമല്ലേ… അതാ ഇവിടെ മെയിൻ ആയി ഇടുന്നെ….
      ഇനിയിപ്പോ സൈറ്റ് പോയാലും മറ്റൊരിടത്ത് കഥ വന്നോളും….
      കുട്ടേട്ടൻ ചിലപ്പോ ഒരു ദേഷ്യത്തിന്റെ പുറത്ത് കാണിക്കുന്ന പണികളാവും ഇത്…..

      ശരിയാവും എന്ന് കരുതാം

  9. Captain steve roggers

    ഈ സ്റ്റീവ് അണ്ണന്റെ birthday യിൽ തന്നെ അടുത്ത പാർട് തരുന്നതിൽ സന്തോഷം ഉണ്ട് ഗോപിയേട്ട സന്തോഷമായി…???

  10. മാത്തുകുട്ടി

    DK
    തിരക്കി വന്ന് കമൻറ് ഇടുകയാണ് എന്താ ഇത്രയും വൈകുന്നേ? സ്റ്റോറി ബെയ്സ് ഞങ്ങൾ മറന്നു പോകുന്നതിനു മുമ്പ് അടുത്ത പാർട് തരേണ്ടതല്ലേ?
    ഒരുമാസത്തിലേറെയായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് അടുത്തഭാഗം അപ്‌ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു❤️

    1. ഒരു മാസത്തെ കാത്തിരിപ്പിനു രണ്ട് വലിയ പാർട്ടുകൾ വരുന്നുണ്ട്…. പിന്നെ ഇതിനൊക്കെ ഒരു സമയമുണ്ട്…. ഞാൻ ഓരോ part എഴുതുമ്പോളും ഒരു end മുൻകൂട്ടി കാണും…. അത് എത്തുന്ന വരെ പബ്ലിഷ് ചെയ്യില്ല… ഇപ്പോൾ കഥ ഷെഡ്യൂൾ ചെയ്തു… പക്ഷെ പേജ് ബ്രേക്ക്‌ ബിജിഎം അങ്ങനെ കൊറേ പണി ചെയ്യാൻ ഉണ്ട്… ഒരുപാട് തിരക്കാണ്… അതുകൊണ്ട് ഇതിനൊന്നും സമയം കിട്ടുന്നില്ല…. എന്നാലും നോക്കാം ??

  11. Upcoming കണ്ടൂ തിരക്കിൻ ഇടയിലും ഇത് പറഞ്ഞല്ലോ അത് മതി

    1. അത് കാര്യമാക്കണ്ടാ…. ഇവിടത്തെ കമെന്റ് മോഡറേഷൻ മാറാതെ ഇടില്ല…. ആ ഡെയ്റ്റിന്റെ സമയത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചാൽ ഇടാം

  12. കുറുമ്പൻ

    അടുത്ത പാർട്ട്‌ എപ്പ

  13. Manikuttide chettayi....

    സൂപ്പർബ് ഒത്തിരി ഇഷ്ടായി

  14. Captain steve roggers

    എഡോ മനുഷ്യാ ചെറിയ ഒരു അപ്ഡേഷൻ തന്നാൽ മര്യാദക്ക് എനിക്ക് അവഞ്ചേഴ്സിൽ പോയി ഒരു പണിയും ഇല്ലാതെ ഇരിക്കായിരുന്നു….. ഇതിപ്പോൾ ഇങ്ങൾ എന്തേലും പറഞ്ഞോ എന്നു അറിയാൻ ഞാൻ എന്നും വരേണ്ട അവസ്ഥ ആയല്ലോ….

    1. Nov 15 ന് വരും ??? രണ്ട് പാർട്ടും ഉണ്ടാവും… പോരെ

  15. bro ee part um super aayitund … aduthath veegm update cheyanne… katta waiting annu

  16. ബിരിയാണി എപോയാ കൊടുകുന്നേ…..?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      വേവട്ടെ…. എന്നിട്ട് തരാ ?

    2. വേവട്ടെ…. കൊടുക്കാം ?

      1. മതി …പക്ഷേ കഥയുടെ…ഫ്ലോ പോകും പിന്നെ ഒന്നേന്ന് തൊടങ്ങണം….അത് റിസ്കാ…

        1. എന്നാ ചെയ്യാനാ… ഇത് ആയാലല്ലേ വികമ്പാൻ ഒക്കു ??കാത്തിരിക്കുന്നെ

  17. Nice story bro next part epola
    Reply tharanee

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഉടൻ തരാം

  18. കഥ ഒരുപാട് ഇഷ്ടമായി ആക്ഷൻ രംഗങ്ങൾ ഒക്കെ സൂപ്പർ ആയിരുന്നു…..
    അടുത്ത ഭാഗത്തിനായി ആയി കാത്തിരിക്കുന്നു ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ????

Comments are closed.