?55?
അയാളുടെ ആ മുഖം നോക്കുവാൻ പോലും അവൾക്ക് ഭയം തോന്നി…. അവൾ തല താഴ്ത്തി മൗനമായി നിന്നു….. മുരുകൻ അടങ്ങാത്ത കലിയുമായാണ് അവൾക്ക് മുന്നിൽ നിന്നിരുന്നത്….. അവൻ ചിന്നുവിന്റെ മുടിക്കുത്തിനു പിടിച്ച് താഴ്ന്നു കിടന്ന് തല ഉയർത്തിപ്പിച്ചു…
‘”””” ആഹ്……. അമ്മേ…….
വിട്…… ക്ക് വേദനിക്കുന്നു……..'”””
അയാൾ ആ മുടിക്കുത്തിനു പിടിച്ചപ്പോൾ വേദന സഹിക്ക വയ്യാതെ അവൾ ഉറക്കെ നിലവിളിച്ചു…..
‘””” ചിലക്കാതെ നിക്കടി തേവിടിച്ചിക്ക് ഉണ്ടായവളെ…….
പിച്ച എരക്കാൻ വിട്ടാൽ കണ്ടവന്റെ ഒപ്പം പോവാൻ ആണോടി നിന്നെ പഠിപ്പിച്ചേ……'”””
മുരുകൻ ദേഷ്യത്തോടെ ചോദിച്ചു……
‘””” ആ ഏട്ടൻ കഴിക്കാൻ വാങ്ങി തരാൻ കൂട്ടികൊണ്ട് പോയതാ……'”””
ചിന്നു കരഞ്ഞുകൊണ്ട് പറഞ്ഞു…..
‘””” വോ….. കഴിക്കാൻ……
അതിന് അവന്റെ ഒപ്പം അവടെ ഒക്കെ പോയി തിന്നാലെ നിന്റെ വയറു നിറയത്തുള്ളോടി…..'””
മുരുകൻ ചോദിച്ചു……
‘””” ഒത്തിരി വിശന്നത് കൊണ്ടാണ് ചേട്ടാ…..
വയറു കത്തുന്ന പോലെ ഉണ്ടായിരുന്നു……'”””
അവൾ അവനെ നോക്കി ദയനീയമായി പറഞ്ഞു…….
‘””” വിശന്നാൽ നീ ചത്തൊന്നും പോവില്ലല്ലോ…..
ഇനി പോയാലും എന്താടി…. നായ ചത്താൽ ആരെങ്കിലും ശ്രദ്ധിക്കുമോ…..
ഇനി മേലിൽ ഇത് പോലെ ആരെങ്കിലും കഴിക്കാൻ വിളിച്ചാൽ കൂടെ പോയേക്കരുത്…… “”””
മുരുകൻ താക്കീത് പോലെ വിരൽ ചൂണ്ടി പറഞ്ഞു….. അതിനവൾ ഒന്ന് തലയാട്ടുക മാത്രം ചെയ്തു……
‘””” അവൻ കൊറേ കാര്യങ്ങൾ ചോദിക്കുന്നത് പോലെ കണ്ടല്ലോ….. നീ വല്ലതും പറഞ്ഞോടി പോലയാടി മോളെ…….'”””
മുരുകൻ ചോദിച്ചു…….
‘”””” ഇല്ല…… ഞാൻ ഒന്നും പറഞ്ഞിട്ടില്ല…..'””
ചിന്നു പറഞ്ഞു…….
‘””” അങ്ങനെ ആണേൽ നിനക്ക് കൊള്ളാം……
ഇന്ന് അണ്ണന്റെ അടുത്ത് എത്തിയിട്ട് അങ്ങേരുടെ കയ്യിന്ന് വേറെ വാങ്ങി തരാ…… നീ ഒക്കെ കൊണ്ടാലേ പഠിക്കു….””””
അയാൾ പറഞ്ഞു……
‘””” അയ്യോ….. അങ്ങനെ ചെയ്യല്ലേ……
അവരെന്റെ കാല് തല്ലി ഓടിക്കും……'”””
ചിന്നു കരഞ്ഞുകൊണ്ട് പറഞ്ഞു……
‘””” ഒടിയട്ടെടി…….. നീ ഒന്നും ചത്താലും ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല….. പിന്നെ കാല് പോയാ കുറച്ചു വരുമാനം കൂട്ടി കിട്ടും….'””
മുരുകൻ ആ കുരുന്നിന്റെ മുഖം നോക്കി ദയ ഇല്ലാതെ പറഞ്ഞു………
അവൾക്ക് മറുപടി ഒന്നും തന്നെ ഇല്ലായിരുന്നു…. എത്ര കരഞ്ഞു കാല് പിടിച്ചാലും അയാൾ ഇത് പറഞ്ഞുകൊടുക്കും എന്ന കാര്യം തീർച്ചയാണ്….
‘”” നിന്ന് മോങ്ങാതെ പോയി തെണ്ടി പത്ത് കാശ് ഉണ്ടാക്കടി……'”””
മുരുകൻ അവളെ നോക്കി ഉറക്കെ പറഞ്ഞു….
അവൾ പേടിച്ചു വിറച്ചുകൊണ്ട് അവിടുന്നു നടന്നകന്നു….. അവൾ പോയതിനു ശേഷമാണ് ഇടവഴിയിൽ മറഞ്ഞു നിന്ന് ഒരാൾ ഇവരെ വീക്ഷിക്കുന്നത് മുരുകന്റെ ശ്രദ്ധയിൽ പെട്ടത്…….
കെട്ടിട പണിക്ക് കൊണ്ടുവന്നിട്ട ഒരു കൂട്ടം സിമന്റ് കല്ലുകളുടെ പിൻ ഭാഗത്തായാണ് ഒരാൾ നിൽക്കുന്നത് പോലെ മുരുകന് തോന്നി…..
അവൻ രണ്ടും കൽപ്പിച്ച് അവിടേക്ക് നടന്നു….
എന്നാൽ ആ സിമന്റ് കല്ലുകളുടെ പുറകിൽ പോയി നോക്കിയപ്പോൾ അവിടെ ആരെയും കാണാൻ സാധിച്ചില്ല അവന്….. മുരുകനാകെ എന്തോ പോലെ തോന്നി…. കാരണം അവിടെ ഒരാൾ മറഞ്ഞു നിൽക്കുന്നത് അവൻ നേരെ കണ്ടതാണ്….
പക്ഷെ ഇപ്പോൾ ആരെയും കാണുന്നില്ല….. ഇവിടുന്ന് മാറാൻ വേറെ വഴികളും ഇല്ല…..
അപ്പോൾ അവിടെ നിന്നവൻ എവിടേക്ക് പോയി എന്നതിൽ മുരുകനൊരു ഉത്തരം കിട്ടിയില്ല…..
പെട്ടെന്ന് ആകാശത്തുനിന്നും അതി ഭയാനകമായ ഒരു മിന്നൽ ശബ്ദം ഉയർന്നു…..
അപ്രതീക്ഷിതമായി ആ ശബ്ദം കേട്ടപ്പോൾ മുരുകനാകെ ഭയന്നിരുന്നു…..
പ്രകൃതിയുടെ മാറ്റം വളരെ വേഗത്തിൽ സംഭവിക്കുകയായിരുന്നു…..
പൂർണ്ണ പ്രഭയോടെ ജ്വലിച്ചു നിന്ന സൂര്യ കിരണം എവിടെയോ മറഞ്ഞുപോയി….
ക്ഷണിക്കാതെ എത്തിയ അതിഥികളെ പോലെ ഒരു കൂട്ടം കാർമേഘങ്ങൾ അന്തരീക്ഷത്തെ മുഴുവൻ ഇരുട്ടിലാഴ്ത്തി….
ഈ മാറ്റങ്ങളിൽ അവന് അത്ര വലിയ അസാധാരണത തോന്നിയിരുന്നില്ല…..
തിരിഞ്ഞു നടക്കാൻ വേണ്ടി തുടങ്ങിയ മുരുകന്റെ മുന്നിൽ പെട്ടെന്ന് ഒരു ചെകുത്താനെ പോലെ രുദ്രൻ പ്രത്യക്ഷപ്പെട്ടു……
കുറച്ചുകാലം ഇവിടെനിന്നൊന്ന് മാറിനിൽക്കേണ്ടി വന്നു തിരിച്ചെത്തിയപ്പോഴും ദേവാസുരൻ വായിച് തുടങ്ങാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഇന്നാണ് അതിന് സാധിച്ചത്. ബാക്കികൂടി വേഗം വായിക്കട്ടെ ട്ടോ ??
DK ഇന്ന് വരും അല്ലെ ❤️..TIME എപ്പോഴാ
PLil Subcribe cheyyhal ippo Vazhikkam. Kure parts vannittundu
ദേവാസുരൻ 11
ഡിസംബർ part പ്രോമോ
‘”” അവസാനം കുറിക്കുവാനുള്ള ആരംഭം വരികയാണ്…….
എല്ലാവരും സജ്ജരായിരിക്കണം……
എത്രപേർ ജീവനോടെ കാണുമെന്നു അറിയില്ല……..
എന്നാലും നമ്മുടെ ഗ്രഹവും മനുഷ്യരും പൂർണ്ണമായും ഇല്ലാതെ ആവാൻ പോരാടണം…..'””
റെയ് പറഞ്ഞു……
‘”” റെയ്…….
നീ പറഞ്ഞു വരുന്നത്……..???'””
‘””” അതെ……..
വിനാശ കലചക്രം തുടങ്ങുവാൻ ഇനി അധികം കാലമില്ല……. കാണുന്ന എല്ലാ നിമിത്തങ്ങളും തോൽവിയെയാണ് സൂചിപ്പിച്ചുന്നത്……'””
റെയ് ഹാൻ പറഞ്ഞു…. അവൻ പറഞ്ഞത് കേട്ടപ്പോ അവർക്കിരുവർക്കും ആകെ ആശങ്ക ആവാൻ തുടങ്ങി…..
‘”” ദേവാ……
പക്ഷെ ദേവാസുരൻ ഇനിയും തയ്യാറായിട്ടില്ല…..
പിന്നെ എങ്ങനെ നമ്മൾ മാത്രം……??'””
റിവാന ചോദിച്ചു…..
‘””” അറിയില്ല റിവാ…..
ദൈവം അതിനും ഒരു സമയം നിശ്ചയിച്ചു കാണും…… നമുക്ക് പ്രധീക്ഷയോടെ കാത്തിരിക്കാം…… എന്നാലും സൂക്ഷിക്കണം…
നാം നേരിടാൻ പോകുന്നത് സൃഷ്ട്ടിയിൽ വച്ച് ഏറ്റവും ബലവാനായ എതിരിയെ ആണ്…..
ദേവാസുരന്റെ 4 മടങ്ങു ശക്തി ഉള്ളവനെ…..
സൂക്ഷിക്കണം……'”””
ദേവാസുരൻ 11 ലേ ചില വരികൾ ???
?ദേവാസുരൻ ഡിസംബർ പാർട്സ് ?
നന്ദു അൽപ നേരം അവളുടെയാ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…..
‘””” എന്തെ ഇങ്ങനെ നോക്കുന്നെ……??'””
അച്ചു ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…..
‘””” വരുന്നടി……..'””
‘”” എന്ത്……???'””
‘””” റൊമാൻസ് വരുന്നടി…..'””
നന്ദു പ്രണയർദ്രമായ ഭാവത്തോടെ അവളെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോ അച്ചു അറിയാതെ പൊട്ടിച്ചിരിച്ചുപോയി……
‘””” റൊമാൻസ് വരുന്നതൊക്കെ കൊള്ളാ….
ദേ…. ഇവിടെ മുഴുവൻ ക്യാമറകളാ…..
നാട്ടുകാർ മുഴുവൻ കാണും……'””
കൊള്ളാം നന്നായിട്ടുണ്ട്
റൊമാൻസ് വരുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് പാണ്ടിപട യിലെ പാണ്ടിദുരൈ അണ്ണനെ ഓർമ വന്നു ???
എനിക്കും ???
Bro part 10 2 ഭാഗം ആയി അല്ലെ പോസ്റ്റ് ആകുന്നതു അതിനു പകരം അത് ഓറ്റ part ആക്കി പേജ് കൂട്ടി പോസ്റ്റ് ആക്കികൂടെ അപ്പോൾ പിന്നെ കൊറേ നാൾക് എഴുത്തണ്ടല്ലോ
എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം bro ന്റെ ഇഷ്ടം പോലെ ചെയ്തോട്ടൊ
Enthayalum kore naal ezhuthilla ??
പിന്നെ 2 പാർട്ട് ഒരേ ദിവസം ഒരേ സമയം വരും… ലെഗ്ത് കൂടിയത് കൊണ്ട് എഡിറ്റ് ചെയ്യാൻ ബിദ്ധിമുട്ട് ആയി…. ഫോൺ കട്ട ലാകും…. അപ്പൊ രണ്ടെണ്ണമാക്കി തിരിച്ചു….
ഡീക്കേ
എവിടാടോ. ശരിക്കും മിസ് ചെയ്യുന്ന താങ്കളുടെ കഥകളും, സാന്നിദ്ധ്യവും.
ഭായ്ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.
Thirakkaadaa muthe
Pro pic adipoliayttund
?
ചേട്ടാ ദേവാസുരൻ മറ്റൊരു പ്ലാറ്റഫോമിലേക്ക് മാറ്റിക്കൂടെ… ദേവാസുരൻ പോലുള്ള പോപ്പുലർ സ്റ്റോറികൾ ഇവിടുന്നു പോയാല്ലേ പലരും പഠിക്കു… വായനക്കാർക്കും എഴുതുകാർക്കും ഒരു വിലയും കൽപ്പിക്കാത്ത അഡ്മിൻ എന്ത് തേങ്ങയാ കാണിച്ചുകൂട്ടുന്നെ. അതോ ഈ സൈറ്റ് നൈസ് ആയി പൂട്ടാൻ പോകുന്നതിന്റെ വല്ല സ്റ്റാർട്ടിങ് പ്ലാനുമാണോ നടപ്പാക്കുന്നെ…. എന്തായാലും ചേട്ടനോട് ഒന്നേ പറയാനുള്ളു കഥ ഇവിടെ അല്ലേൽ മറ്റൊരിടത്തു തുടരണം… നിർത്തരുത്?
അതൊക്കെ ഉണ്ടടാ ഉവ്വേ…. പിന്നെ ഞാൻ വളർന്ന സ്ഥലമല്ലേ… അതാ ഇവിടെ മെയിൻ ആയി ഇടുന്നെ….
ഇനിയിപ്പോ സൈറ്റ് പോയാലും മറ്റൊരിടത്ത് കഥ വന്നോളും….
കുട്ടേട്ടൻ ചിലപ്പോ ഒരു ദേഷ്യത്തിന്റെ പുറത്ത് കാണിക്കുന്ന പണികളാവും ഇത്…..
ശരിയാവും എന്ന് കരുതാം
ഈ സ്റ്റീവ് അണ്ണന്റെ birthday യിൽ തന്നെ അടുത്ത പാർട് തരുന്നതിൽ സന്തോഷം ഉണ്ട് ഗോപിയേട്ട സന്തോഷമായി…???
??
DK
തിരക്കി വന്ന് കമൻറ് ഇടുകയാണ് എന്താ ഇത്രയും വൈകുന്നേ? സ്റ്റോറി ബെയ്സ് ഞങ്ങൾ മറന്നു പോകുന്നതിനു മുമ്പ് അടുത്ത പാർട് തരേണ്ടതല്ലേ?
ഒരുമാസത്തിലേറെയായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് അടുത്തഭാഗം അപ്ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു❤️
ഒരു മാസത്തെ കാത്തിരിപ്പിനു രണ്ട് വലിയ പാർട്ടുകൾ വരുന്നുണ്ട്…. പിന്നെ ഇതിനൊക്കെ ഒരു സമയമുണ്ട്…. ഞാൻ ഓരോ part എഴുതുമ്പോളും ഒരു end മുൻകൂട്ടി കാണും…. അത് എത്തുന്ന വരെ പബ്ലിഷ് ചെയ്യില്ല… ഇപ്പോൾ കഥ ഷെഡ്യൂൾ ചെയ്തു… പക്ഷെ പേജ് ബ്രേക്ക് ബിജിഎം അങ്ങനെ കൊറേ പണി ചെയ്യാൻ ഉണ്ട്… ഒരുപാട് തിരക്കാണ്… അതുകൊണ്ട് ഇതിനൊന്നും സമയം കിട്ടുന്നില്ല…. എന്നാലും നോക്കാം ??
Upcoming കണ്ടൂ തിരക്കിൻ ഇടയിലും ഇത് പറഞ്ഞല്ലോ അത് മതി
അത് കാര്യമാക്കണ്ടാ…. ഇവിടത്തെ കമെന്റ് മോഡറേഷൻ മാറാതെ ഇടില്ല…. ആ ഡെയ്റ്റിന്റെ സമയത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചാൽ ഇടാം
അടുത്ത പാർട്ട് എപ്പ
സൂപ്പർബ് ഒത്തിരി ഇഷ്ടായി
???
എഡോ മനുഷ്യാ ചെറിയ ഒരു അപ്ഡേഷൻ തന്നാൽ മര്യാദക്ക് എനിക്ക് അവഞ്ചേഴ്സിൽ പോയി ഒരു പണിയും ഇല്ലാതെ ഇരിക്കായിരുന്നു….. ഇതിപ്പോൾ ഇങ്ങൾ എന്തേലും പറഞ്ഞോ എന്നു അറിയാൻ ഞാൻ എന്നും വരേണ്ട അവസ്ഥ ആയല്ലോ….
Nov 15 ന് വരും ??? രണ്ട് പാർട്ടും ഉണ്ടാവും… പോരെ
Poliyayitud
???
bro ee part um super aayitund … aduthath veegm update cheyanne… katta waiting annu
ബിരിയാണി എപോയാ കൊടുകുന്നേ…..?
വേവട്ടെ…. എന്നിട്ട് തരാ ?
വേവട്ടെ…. കൊടുക്കാം ?
മതി …പക്ഷേ കഥയുടെ…ഫ്ലോ പോകും പിന്നെ ഒന്നേന്ന് തൊടങ്ങണം….അത് റിസ്കാ…
എന്നാ ചെയ്യാനാ… ഇത് ആയാലല്ലേ വികമ്പാൻ ഒക്കു ??കാത്തിരിക്കുന്നെ
Nice story bro next part epola
Reply tharanee
ഉടൻ തരാം
?
കഥ ഒരുപാട് ഇഷ്ടമായി ആക്ഷൻ രംഗങ്ങൾ ഒക്കെ സൂപ്പർ ആയിരുന്നു…..
അടുത്ത ഭാഗത്തിനായി ആയി കാത്തിരിക്കുന്നു ❤️
സ്നേഹം ????