?18?
‘”” എന്താ ഒരു സാധ്യത കുറവ്….
അവൾ ഇവിടെ വന്ന അന്ന് മുതൽ ആ പെണ്ണ് മുഖം കറുപ്പിക്കാതെ ഞങ്ങളെ ഒന്ന് നോക്കിയിട്ടില്ല…..
നിന്റെ ഏട്ടൻ രുദ്രൻ പിന്നെ എല്ലാരോടും വെറുപ്പ് കാണിക്കുന്നത് കൊണ്ട് ഞങ്ങളോടും മിണ്ടുന്നില്ല…..അതങ്ങനെ കാണാം…
പക്ഷെ അച്ചു…. അവൾക്ക് എന്താണ് പ്രശ്നം….. ഈ വീട്ടിൽ എല്ലാവരോടും അവൾ വലിയ കൂട്ടാ…. റോസമ്മ ചേച്ചിയോട് പോലും…. ഞങ്ങളോട് മാത്രമാ ഈ അകൽച്ച…..'””
പാറു അവനോട് വിഷമത്തോടെ പറഞ്ഞു….
‘”” ഹാ… എന്റെ പാറു….
അവളുടെ വെറുപ്പൊക്കെ സമയമായാൽ മാറും…..'””.
ഇന്ദ്രൻ പറഞ്ഞു……
‘””” ഇതെന്താടാ ഒരു സമയ കണക്ക്…. ഇപ്പോൾ എന്താ അവൾക്കൊന്ന് കൂട്ടായാൽ ഞങ്ങളോട്…… ഒരേ വീട്ടിൽ കഴിയുന്നവർ അല്ലെ…. എന്തിനാ ഈ അകൽച്ച…..'””
പാറു ചോദിച്ചു……
‘””എടീ……
ഞാൻ പറഞ്ഞാലോ ഉപദേശിച്ചാലോ ഒന്നും ആ പിശാച് നേരെ ആവില്ല….. അതിന്റെ ഒരു പ്രത്യേക സ്വഭാവമാ….. പക്ഷെ പാവമാ….
എന്ന് കരുതി പഞ്ച പാവമൊന്നും അല്ല….
അച്ചുവിന്റെ ഈ കുറുമ്പും സ്നേഹവും എല്ലാം ശ്രീകുലത്തുകാരോട് മാത്രമാണ്…
പുറത്ത് അവൾ വേറെ ഒരാളാണ്…..
ആരോടും അധികം കൂട്ട് കൂടില്ല…. സംസാരിക്കില്ല….. മൈൻഡ് ചെയ്യില്ല….
ഒരുമാതിരി ജാഡ ടൈപ്…..
ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഞാനും രുദ്രനും നന്ദുവും ഒക്കെ അച്ചുവിനെ കാണുന്നത്…. അന്ന് മുതൽ തുടങ്ങിയ കൂട്ടാ….. ഞങ്ങൾ അല്ലാട്ടോ….
അവർ… രുദ്രനും അച്ചുവും…..
ഞാനും രുദ്രനും അന്ന് നേരിൽ കണ്ടാൽ പിന്നെ തല്ലാണ്…. അത്രക്ക് പ്രശ്നം ആയിരുന്നു…..
അതിനൊക്കെ ഇടയിൽ അച്ചുവുമായും അല്പം കമ്പനി ഉണ്ടായിരുന്നു ഞങ്ങൾക്ക്….
അതിനിടക്ക് ആണ് അച്ചുവിന്റെ അച്ഛനും അമ്മയും ഒരു ആക്സിഡന്റിൽ മരിക്കുന്നത്….
അതോടെ അവളാകെ ഒറ്റക്ക് ആയ പോലെ ആയി…..
അവളുടെ ചില കുടുംബക്കാർ അവളെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഒക്കെ നോക്കി…. സ്നേഹം കൊണ്ട് അല്ലാട്ടോ… അവളുടെ സ്വത്ത് കണ്ട് കണ്ണ് മഞ്ഞളിച്ചാണ്……
പക്ഷെ അവൾ ആ വീട് വിട്ട് പോകുവാൻ തയ്യാറാല്ലായിരുന്നില്ല……അന്നും പിടിവാശിയിൽ ഒരു കുറവും ഉണ്ടായിരുന്നില്ല അച്ചുവിന്…. പക്ഷെ എന്തോ….
ഞങ്ങളുടെ പഴയ അച്ചുവിനെ അന്ന് മിസ്സ് ആയ പോലെ ആയി….
രുദ്രനാണ് പിന്നീട് അവളെ ഇങ്ങനെ ആക്കിയത്….'””””
ഇന്ദ്രൻ പറഞ്ഞു നിർത്തി…..
‘””” രുദ്രേട്ടനോ……'””
ഇന്ദു അതിശയത്തോടെ ചോദിച്ചു……
‘””” അങ്ങനെ മുഴുവൻ ക്രെഡിറ്റ് അവനല്ല…..
അവൻ അവളെ മിക്ക ദിവസവും വീട്ടിലേക്ക് കൊണ്ടുവരും…. അമ്മക്കും അവളെ ഒരുപാട് ഇഷ്ട്ടമായി…. ലച്ചി അമ്മക്ക് ഒരാളെ ഇഷ്ട്ടമായാൽ പിന്നെ പറയണ്ടല്ലോ…. അങ്ങ് സ്നേഹിച്ചു കൊന്നു ആ പാവത്തിനെ….
ഇപ്പൊ കൊഞ്ചിച്ചു കൊഞ്ചിച്ചു വഷളാക്കിയ ക്രെഡിറ്റ് മുഴുവൻ എന്റെ മാതാശ്രീക്ക് ആണ്….
പക്ഷെ അവൾക്ക് ഇതൊക്കെ കാണിക്കാൻ ഞങ്ങളല്ലേ ഉള്ളു….'”””
ഇന്ദ്രൻ പറഞ്ഞു……
‘””” പാവം കുട്ടി….. ല്ലേ…..'””
പാറു സഹതാപത്തോടെ അരുളി……
‘””” നീ അനുഭവിച്ചതിന്റെ അത്രയൊന്നും ഇല്ലല്ലോ പാറു….””
ഇന്ദ്രൻ അവളെ നോക്കി അത് പറഞ്ഞപ്പോ ഒരു മങ്ങിയ ചിരി മാത്രമാണ് പാറുവിന്റെ ഭാഗത്ത് നിന്ന് മറുപടിയായി വന്നത്….
‘”” വിഷമിക്കാതെടോ……
അച്ചു നിങ്ങളോട് കൂട്ട് കൂടാൻ അങ്ങോട്ട് വരും…. അതിന് ദൈവം അവസരം തരും…..'””
ഇന്ദ്രൻ അവരെ നോക്കി അത്രയും പറഞ്ഞു…. ആ വാക്കുകൾ കേട്ടപ്പോ ഇരുവരുടെയും മുഖത്ത് അല്പം ആശ്വാസം നിറഞ്ഞിരുന്നു….
????????????
കുറച്ചുകാലം ഇവിടെനിന്നൊന്ന് മാറിനിൽക്കേണ്ടി വന്നു തിരിച്ചെത്തിയപ്പോഴും ദേവാസുരൻ വായിച് തുടങ്ങാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഇന്നാണ് അതിന് സാധിച്ചത്. ബാക്കികൂടി വേഗം വായിക്കട്ടെ ട്ടോ ??
DK ഇന്ന് വരും അല്ലെ ❤️..TIME എപ്പോഴാ
PLil Subcribe cheyyhal ippo Vazhikkam. Kure parts vannittundu
ദേവാസുരൻ 11
ഡിസംബർ part പ്രോമോ
‘”” അവസാനം കുറിക്കുവാനുള്ള ആരംഭം വരികയാണ്…….
എല്ലാവരും സജ്ജരായിരിക്കണം……
എത്രപേർ ജീവനോടെ കാണുമെന്നു അറിയില്ല……..
എന്നാലും നമ്മുടെ ഗ്രഹവും മനുഷ്യരും പൂർണ്ണമായും ഇല്ലാതെ ആവാൻ പോരാടണം…..'””
റെയ് പറഞ്ഞു……
‘”” റെയ്…….
നീ പറഞ്ഞു വരുന്നത്……..???'””
‘””” അതെ……..
വിനാശ കലചക്രം തുടങ്ങുവാൻ ഇനി അധികം കാലമില്ല……. കാണുന്ന എല്ലാ നിമിത്തങ്ങളും തോൽവിയെയാണ് സൂചിപ്പിച്ചുന്നത്……'””
റെയ് ഹാൻ പറഞ്ഞു…. അവൻ പറഞ്ഞത് കേട്ടപ്പോ അവർക്കിരുവർക്കും ആകെ ആശങ്ക ആവാൻ തുടങ്ങി…..
‘”” ദേവാ……
പക്ഷെ ദേവാസുരൻ ഇനിയും തയ്യാറായിട്ടില്ല…..
പിന്നെ എങ്ങനെ നമ്മൾ മാത്രം……??'””
റിവാന ചോദിച്ചു…..
‘””” അറിയില്ല റിവാ…..
ദൈവം അതിനും ഒരു സമയം നിശ്ചയിച്ചു കാണും…… നമുക്ക് പ്രധീക്ഷയോടെ കാത്തിരിക്കാം…… എന്നാലും സൂക്ഷിക്കണം…
നാം നേരിടാൻ പോകുന്നത് സൃഷ്ട്ടിയിൽ വച്ച് ഏറ്റവും ബലവാനായ എതിരിയെ ആണ്…..
ദേവാസുരന്റെ 4 മടങ്ങു ശക്തി ഉള്ളവനെ…..
സൂക്ഷിക്കണം……'”””
ദേവാസുരൻ 11 ലേ ചില വരികൾ ???
?ദേവാസുരൻ ഡിസംബർ പാർട്സ് ?
നന്ദു അൽപ നേരം അവളുടെയാ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…..
‘””” എന്തെ ഇങ്ങനെ നോക്കുന്നെ……??'””
അച്ചു ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…..
‘””” വരുന്നടി……..'””
‘”” എന്ത്……???'””
‘””” റൊമാൻസ് വരുന്നടി…..'””
നന്ദു പ്രണയർദ്രമായ ഭാവത്തോടെ അവളെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോ അച്ചു അറിയാതെ പൊട്ടിച്ചിരിച്ചുപോയി……
‘””” റൊമാൻസ് വരുന്നതൊക്കെ കൊള്ളാ….
ദേ…. ഇവിടെ മുഴുവൻ ക്യാമറകളാ…..
നാട്ടുകാർ മുഴുവൻ കാണും……'””
കൊള്ളാം നന്നായിട്ടുണ്ട്
റൊമാൻസ് വരുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് പാണ്ടിപട യിലെ പാണ്ടിദുരൈ അണ്ണനെ ഓർമ വന്നു ???
എനിക്കും ???
Bro part 10 2 ഭാഗം ആയി അല്ലെ പോസ്റ്റ് ആകുന്നതു അതിനു പകരം അത് ഓറ്റ part ആക്കി പേജ് കൂട്ടി പോസ്റ്റ് ആക്കികൂടെ അപ്പോൾ പിന്നെ കൊറേ നാൾക് എഴുത്തണ്ടല്ലോ
എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം bro ന്റെ ഇഷ്ടം പോലെ ചെയ്തോട്ടൊ
Enthayalum kore naal ezhuthilla ??
പിന്നെ 2 പാർട്ട് ഒരേ ദിവസം ഒരേ സമയം വരും… ലെഗ്ത് കൂടിയത് കൊണ്ട് എഡിറ്റ് ചെയ്യാൻ ബിദ്ധിമുട്ട് ആയി…. ഫോൺ കട്ട ലാകും…. അപ്പൊ രണ്ടെണ്ണമാക്കി തിരിച്ചു….
ഡീക്കേ
എവിടാടോ. ശരിക്കും മിസ് ചെയ്യുന്ന താങ്കളുടെ കഥകളും, സാന്നിദ്ധ്യവും.
ഭായ്ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.
Thirakkaadaa muthe
Pro pic adipoliayttund
?
ചേട്ടാ ദേവാസുരൻ മറ്റൊരു പ്ലാറ്റഫോമിലേക്ക് മാറ്റിക്കൂടെ… ദേവാസുരൻ പോലുള്ള പോപ്പുലർ സ്റ്റോറികൾ ഇവിടുന്നു പോയാല്ലേ പലരും പഠിക്കു… വായനക്കാർക്കും എഴുതുകാർക്കും ഒരു വിലയും കൽപ്പിക്കാത്ത അഡ്മിൻ എന്ത് തേങ്ങയാ കാണിച്ചുകൂട്ടുന്നെ. അതോ ഈ സൈറ്റ് നൈസ് ആയി പൂട്ടാൻ പോകുന്നതിന്റെ വല്ല സ്റ്റാർട്ടിങ് പ്ലാനുമാണോ നടപ്പാക്കുന്നെ…. എന്തായാലും ചേട്ടനോട് ഒന്നേ പറയാനുള്ളു കഥ ഇവിടെ അല്ലേൽ മറ്റൊരിടത്തു തുടരണം… നിർത്തരുത്?
അതൊക്കെ ഉണ്ടടാ ഉവ്വേ…. പിന്നെ ഞാൻ വളർന്ന സ്ഥലമല്ലേ… അതാ ഇവിടെ മെയിൻ ആയി ഇടുന്നെ….
ഇനിയിപ്പോ സൈറ്റ് പോയാലും മറ്റൊരിടത്ത് കഥ വന്നോളും….
കുട്ടേട്ടൻ ചിലപ്പോ ഒരു ദേഷ്യത്തിന്റെ പുറത്ത് കാണിക്കുന്ന പണികളാവും ഇത്…..
ശരിയാവും എന്ന് കരുതാം
ഈ സ്റ്റീവ് അണ്ണന്റെ birthday യിൽ തന്നെ അടുത്ത പാർട് തരുന്നതിൽ സന്തോഷം ഉണ്ട് ഗോപിയേട്ട സന്തോഷമായി…???
??
DK
തിരക്കി വന്ന് കമൻറ് ഇടുകയാണ് എന്താ ഇത്രയും വൈകുന്നേ? സ്റ്റോറി ബെയ്സ് ഞങ്ങൾ മറന്നു പോകുന്നതിനു മുമ്പ് അടുത്ത പാർട് തരേണ്ടതല്ലേ?
ഒരുമാസത്തിലേറെയായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് അടുത്തഭാഗം അപ്ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു❤️
ഒരു മാസത്തെ കാത്തിരിപ്പിനു രണ്ട് വലിയ പാർട്ടുകൾ വരുന്നുണ്ട്…. പിന്നെ ഇതിനൊക്കെ ഒരു സമയമുണ്ട്…. ഞാൻ ഓരോ part എഴുതുമ്പോളും ഒരു end മുൻകൂട്ടി കാണും…. അത് എത്തുന്ന വരെ പബ്ലിഷ് ചെയ്യില്ല… ഇപ്പോൾ കഥ ഷെഡ്യൂൾ ചെയ്തു… പക്ഷെ പേജ് ബ്രേക്ക് ബിജിഎം അങ്ങനെ കൊറേ പണി ചെയ്യാൻ ഉണ്ട്… ഒരുപാട് തിരക്കാണ്… അതുകൊണ്ട് ഇതിനൊന്നും സമയം കിട്ടുന്നില്ല…. എന്നാലും നോക്കാം ??
Upcoming കണ്ടൂ തിരക്കിൻ ഇടയിലും ഇത് പറഞ്ഞല്ലോ അത് മതി
അത് കാര്യമാക്കണ്ടാ…. ഇവിടത്തെ കമെന്റ് മോഡറേഷൻ മാറാതെ ഇടില്ല…. ആ ഡെയ്റ്റിന്റെ സമയത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചാൽ ഇടാം
അടുത്ത പാർട്ട് എപ്പ
സൂപ്പർബ് ഒത്തിരി ഇഷ്ടായി
???
എഡോ മനുഷ്യാ ചെറിയ ഒരു അപ്ഡേഷൻ തന്നാൽ മര്യാദക്ക് എനിക്ക് അവഞ്ചേഴ്സിൽ പോയി ഒരു പണിയും ഇല്ലാതെ ഇരിക്കായിരുന്നു….. ഇതിപ്പോൾ ഇങ്ങൾ എന്തേലും പറഞ്ഞോ എന്നു അറിയാൻ ഞാൻ എന്നും വരേണ്ട അവസ്ഥ ആയല്ലോ….
Nov 15 ന് വരും ??? രണ്ട് പാർട്ടും ഉണ്ടാവും… പോരെ
Poliyayitud
???
bro ee part um super aayitund … aduthath veegm update cheyanne… katta waiting annu
ബിരിയാണി എപോയാ കൊടുകുന്നേ…..?
വേവട്ടെ…. എന്നിട്ട് തരാ ?
വേവട്ടെ…. കൊടുക്കാം ?
മതി …പക്ഷേ കഥയുടെ…ഫ്ലോ പോകും പിന്നെ ഒന്നേന്ന് തൊടങ്ങണം….അത് റിസ്കാ…
എന്നാ ചെയ്യാനാ… ഇത് ആയാലല്ലേ വികമ്പാൻ ഒക്കു ??കാത്തിരിക്കുന്നെ
Nice story bro next part epola
Reply tharanee
ഉടൻ തരാം
?
കഥ ഒരുപാട് ഇഷ്ടമായി ആക്ഷൻ രംഗങ്ങൾ ഒക്കെ സൂപ്പർ ആയിരുന്നു…..
അടുത്ത ഭാഗത്തിനായി ആയി കാത്തിരിക്കുന്നു ❤️
സ്നേഹം ????