ഹൃദയരാഗം 29 [Achu Siva] 1151

” കല്യാണത്തിന്റെ തലേദിവസം ആരോടും പറയാതെ, ഒരു കത്ത് എഴുതിവെച്ചിട്ട്, ഞങ്ങളെ എല്ലാവരെയും വേദനിപ്പിച്ച്, പഠിച്ചിരുന്ന സ്ഥലത്ത്‌ നിന്നോ മറ്റോ പരിചയപ്പെട്ട് ഇഷ്ടത്തിലായ ഒരാളുടെ കൂടെ അവള്‍ പോയി “….

ചിന്തകളില്‍ നിന്നും തിരികെ വന്നിട്ട് ഒരു നിര്‍വികാരതയോടെ അവർ പറഞ്ഞു….

 

ഞെട്ടലോടെ വാസുകി അവരെ നോക്കി…. അവളുടെ മനസ്സില്‍ ചോദ്യങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെ ഉണ്ടായി….

 

” അന്ന് തളര്‍ന്നു വീണതാണ് അച്ഛന്‍…. ആ പാവം തകർന്നു പോയി…. ഞങ്ങളും…. ഒരിക്കലും അവള്‍ അങ്ങനെ ചെയ്യുമെന്ന് ഞങ്ങളാരും കരുതിയില്ല…. എങ്ങനെ ഏച്ചിക്ക് അത് കഴിഞ്ഞു എന്ന് അറിയില്ല…. ആ വേദനയില്‍ ഉരുകി ഉരുകിയാണ് അച്ഛന്‍ മരിച്ചത്…. അന്ന് മനസ്സിൽ നിന്നും പടിയിറക്കി വിട്ടതാണ് അവളെയും, അവളെപ്പറ്റിയുള്ള ഓര്‍മ്മകളും “….

അവരുടെ മുഖത്ത് ഉണ്ടാകുന്ന ഭാവമാറ്റങ്ങൾ അവളെ ഭയപ്പെടുത്തി…. അകാരണമായ എന്തോ പേടി അവളിലേക്ക് വന്നു….

 

” ആ കിടപ്പിൽ പോലും അവളെയോർത്ത് എന്നും കരയുമായിരുന്നു അച്ഛന്‍….. നാട്ടുകാരുടെയും, ബന്ധുക്കളുടേയും ഒക്കെ കുത്തുവാക്കുകളും, പരിഹാസവും ഒക്കെ താങ്ങാവുന്നതിലും അപ്പുറമായിരുന്നു…. എന്റെ വിവാഹം പോലും ആ ഒരു പേരില്‍ നടക്കാതെ വന്നപ്പോള്‍ അച്ഛന്‍ കൂടുതല്‍ തകര്‍ന്നു പോയി…. വന്നവരെല്ലാം ഈ കാര്യം പറഞ്ഞ്‌ ഒഴിവാകുകയായിരുന്നു…. ഞാനോ അച്ഛനോ ഏട്ടനോ എന്ത് തെറ്റ് ചെയ്തിട്ടാണ്…. അത് കണ്ടും അനുഭവിച്ചും ഉള്ളിലെ വെറുപ്പ് കൂടുകയാണ് ചെയ്തത്…. നമുക്ക് ഏറ്റവും വെറുപ്പ് തോന്നുന്നത് നമ്മൾ ഏറ്റവും സ്നേഹിച്ചവർ നമ്മളെ വേദനിപ്പിക്കുമ്പോഴാണ് “….

ആ ഓര്‍മ്മകള്‍ സമ്മാനിച്ച വേദനയും, ദേഷ്യവും എല്ലാം അവരുടെ ശബ്ദത്തില്‍ നിറഞ്ഞു നിന്നിരുന്നു….

 

” ആ സംഭവത്തോടെ ഞങ്ങൾ നാട്ടില്‍ ഒറ്റപ്പെട്ടവരെ പോലെയായി…. എങ്ങോട്ട് തിരിഞ്ഞാലും കളിയാക്കലുകളും, അടക്കിപ്പിടിച്ച കുറ്റപ്പെടുത്തലുകളും…. അന്നത്തെ കാലമല്ലേ…. എന്റെ പഠിത്തം, മറ്റ് സ്വപ്നങ്ങള്‍ എല്ലാം അവിടെ തീര്‍ന്നു…. ഏട്ടന്റെയും…. എന്റെ കല്യാണം കാണാന്‍ പോലും പറ്റാത്ത വേദനയില്‍ ആണ് അച്ഛന്‍ ആ കിടപ്പിൽ മരിക്കുന്നത്…. അവസാനം ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കി ഏട്ടന്റെ സുഹൃത്തായിരുന്ന, സ്കൂളിൽ മാഷ് ആയിരുന്ന നിന്റെ ചിറ്റപ്പന്റെ ആലോചന വരുന്നത്…. ആ മനുഷ്യന്റെ കാരുണ്യത്താൽ എനിക്ക് ഒരു ജീവിതം കിട്ടിയതും “….

ഒരു നെടുവീര്‍പ്പോടെ അപ്പച്ചി പറഞ്ഞു….

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?

  5. Mathalaaliii.. ?

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി ?

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും ??

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. ?any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. ??????????♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????

    2. നോക്കി ഇരുന്നോ ?

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.