ഹൃദയരാഗം 29 [Achu Siva] 1151

” കാര്യം എല്ലാത്തിനും വാസുവേച്ചിയോട് വഴക്കും, അടിയും, കുശുമ്പും ഒക്കെ ഉണ്ടാക്കുമെങ്കിലും എനിക്ക് അവളെന്നാൽ ജീവനായിരുന്നു…. അവൾ കാര്യമായി എന്തെങ്കിലും പറഞ്ഞാലോ, ദേഷ്യപ്പെട്ടാലോ ഞാന്‍ പിന്നെ മിണ്ടില്ലായിരുന്നു…. അമ്മയുടെ വാശിയും, ദേഷ്യവും ആണ് അവള്‍ക്കു കിട്ടിയിരിക്കുന്നേ എന്ന് അച്ഛന്‍ എപ്പോഴും പറയുമായിരുന്നു… കുറച്ചൊക്കെ എനിക്കും…. ഒരുപക്ഷേ കൂടുതല്‍…. “….

എന്തോ പറയാന്‍ വന്നത് നിര്‍ത്തിയിട്ട് അപ്പച്ചിയുടെ മനസ്സ് ആ ഓര്‍മ്മകളില്‍ നിറയുന്നത് അവള്‍ കണ്ടു….

 

” പിന്നെ….പിന്നെന്താ വാസു എന്ന് വിളിക്കുന്നെ അപ്പച്ചി…. വസുന്ധര എന്നല്ലേ വല്യപ്പച്ചിയുടെ ശരിയായ പേര് ? “….

അപ്പച്ചി പറയുന്നത് ശ്രദ്ധിക്കുന്നുണ്ടെങ്കിലും മനസ്സിലെ സംശയങ്ങള്‍ ഓരോന്നായി ദൂരീകരിക്കാനായി അവള്‍ ഇടയില്‍ കേറി ചോദിച്ചു….

 

അവള്‍ ചോദിക്കുന്നത് കേട്ട് എന്തേ അങ്ങനെ ചോദിക്കാൻ എന്ന ഭാവത്തില്‍ അവർ വാസുകിയെ ഒന്ന്‌ നോക്കി….

 

” ആ…. അതോ…. മുത്തശ്ശിയുടെ പേരാണ് മുത്തച്ഛന്‍ അവള്‍ക്ക് ഇട്ടത് എന്ന് പറഞ്ഞില്ലേ…. മുത്തശ്ശിയെ എല്ലാരും വസു എന്നാണ് വിളിച്ചിരുന്നേ…. അതുകൊണ്ട് മുത്തച്ഛന്‍ ഏച്ചിയെ വാസു എന്ന് വിളിച്ചു…. പിന്നെ എല്ലാവരും അങ്ങനെ വിളിക്കാൻ തുടങ്ങിയെന്നാ അച്ഛന്‍ പറഞ്ഞിട്ടുള്ളത് “…..

അവർ അതേ ഭാവത്തോടെ പറഞ്ഞു….

 

” ഓ…. അങ്ങനെയാണോ ? “…..

അപ്പച്ചി നോക്കുന്നത് കണ്ട് മുഖത്ത് ഒരു ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് അവള്‍ പറഞ്ഞു…. വിനയേട്ടന്‍ വാസു എന്ന് വിളിക്കുന്നതായിരുന്നു അപ്പോൾ അവളുടെ മനസ്സില്‍….

 

” നിന്റെ അച്ഛന്‍ ആ ഒരു ഓര്‍മ്മയിലാണ് നിനക്ക് വാസുകി എന്ന പേര് ഇട്ടത് എന്ന് എന്നോട് പറഞ്ഞില്ലെങ്കിലും എനിക്ക് അറിയാമായിരുന്നു…. ഞാന്‍ ചോദിക്കാനും പോയില്ല…. ഏട്ടന്റെ മനസ്സ് എനിക്കറിയാമായിരുന്നു…. ഇങ്ങനെയെല്ലാം ചെയ്തിട്ടും ഏട്ടന് അവളെ ഓര്‍ത്തുള്ള വേദന എന്നുമുണ്ടായിരുന്നു…. അത്രയ്ക്ക് ജീവനായിരുന്നു ഏച്ചി എന്നാൽ ഏട്ടന് “….

അപ്പച്ചി നേര്‍ത്ത ഒരു ചിരിയോടെ പറഞ്ഞു….

 

അവള്‍ അതിന് മറുപടിയായി ആ പറഞ്ഞത് മനസ്സിലായി എന്ന ഭാവത്തില്‍ തിരിച്ച് ചിരിച്ചു…. എന്നാലും എന്താണ് വല്യപ്പച്ചി ചെയ്തത് എന്ന ചോദ്യം അവളുടെ മനസ്സില്‍ മുഴങ്ങുന്നുണ്ടായിരുന്നു….

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?

  5. Mathalaaliii.. ?

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി ?

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും ??

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. ?any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. ??????????♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????

    2. നോക്കി ഇരുന്നോ ?

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.