ഹൃദയരാഗം 29 [Achu Siva] 1151

” അതെന്താ വാസു എന്ന് വിളിക്കുന്നെ അപ്പച്ചി ? “….

മനസ്സിൽ ഉരുണ്ടു കൂടുന്ന സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള വ്യഗ്രതയോടെ വാസുകി ചോദിച്ചു…..

 

തല ചെരിച്ച് അപ്പച്ചി അവളെ ഒന്ന് നോക്കി…. കണ്ണുകളില്‍ നനവ് ഉണ്ടായിരുന്നെങ്കിലും ആ മുഖത്ത് ഒരു വേദന കലര്‍ന്ന ചിരി ഉണ്ടായിരുന്നു….

 

” നിന്റെ അച്ഛനെ ഏട്ടന്‍ എന്നല്ലാതെ ഞാന്‍ വിളിച്ചിട്ടില്ല…. എന്നാല്‍ ആ പേടിയും, സ്നേഹവും ഒക്കെ ഉണ്ടെങ്കിലും വാസു ഒരേസമയം അമ്മയും, ചേച്ചിയും, കൂട്ടുകാരിയും ഒക്കെ ആയിരുന്നു…. ഏട്ടനോടുള്ള സ്നേഹക്കൂടുതൽ കണ്ടുള്ള കുശുമ്പും, വഴക്കും ഒക്കെയായിരുന്നു ഞങ്ങൾ എപ്പോഴും…. അതോണ്ട് ഏച്ചീന്നും, വാസൂന്നും, അവളെന്നും, നീ എന്നും ഒക്കെ വിളിക്കുമായിരുന്നു…. അച്ഛന്‍ അതിനു എന്നെ എപ്പോഴും വഴക്ക് പറയുമായിരുന്നു “….

ആ പഴയ ഓര്‍മ്മകളിലേക്ക് അപ്പച്ചി മുഴുകുന്നത് അവള്‍ കണ്ടു….

 

” അവരുടെ….. അല്ല…. വല്യപ്പച്ചിയുടെ പേര് അപ്പൊ എന്തായിരുന്നു ? “…..

അപ്പച്ചിയുടെ നോട്ടം കണ്ട് അവള്‍ പറയാന്‍ വന്നത് വിഴുങ്ങിയിട്ട് ചോദിച്ചു….

 

” അവളുടെ പേരിട്ടത് മുത്തച്ഛന്‍ ആയിരുന്നു…. ഞങ്ങൾ രണ്ട് പേര്‍ക്കും അച്ഛനും…. രാമചന്ദ്രനും, രുക്‌മിണിയും…. മുത്തശ്ശിയുടെ പേരായിരുന്നു അവൾക്ക് …. വസുന്ധര…. “….

മുഖത്തുനിന്ന് ആ ചിരി മായാതെ അവർ പറഞ്ഞു….

 

ഒരു ഞെട്ടലോടെയാണ് വാസുകി ആ പേര് കേട്ടത്…. അപ്പച്ചി പറഞ്ഞത് വിശ്വസിക്കാനാവാതെ അവള്‍ കണ്ണ് മിഴിച്ച് അവരെ നോക്കി….

ആ പേര് അവള്‍ മനസ്സില്‍ ഉരുവിട്ടുകൊണ്ടേയിരുന്നു….

 

മനസ്സിലെ സംശയങ്ങള്‍ ഒക്കെ സത്യമാകുവാണോ എന്നോർത്ത് അവള്‍ ഇരുന്ന് ഉരുകി…. മനസ്സില്‍ ഉരുണ്ട് കൂടുന്ന സംഘർഷങ്ങളാൽ അവള്‍ ബാന്‍ഡേജിടാത്ത കൈ കൊണ്ട്‌ ബെഡ് ഷീറ്റ്‌ തെരുപ്പിടിച്ചുകൊണ്ടിരുന്നു….

മറ്റെവിടെയോ ദൃഷ്ടി പതിപ്പിച്ച് ചിന്തകള്‍ മുഴുകിയിരുന്ന അപ്പച്ചി അവളുടെ മുഖത്തെ ഭാവമാറ്റം ഒന്നും കണ്ടില്ല….

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?

  5. Mathalaaliii.. ?

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി ?

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും ??

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. ?any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. ??????????♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????

    2. നോക്കി ഇരുന്നോ ?

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.