ഹൃദയരാഗം 29 [Achu Siva] 1155

” അവളുടെ വീട്ടിൽ പോകാനും ബർത്ഡേ ആഘോഷിക്കാനും ഒക്കെ എന്താ താല്പര്യം…. അവളുടെ സൗന്ദര്യം വർണിക്കാനും, കഴിവുകൾ പറഞ്ഞ്‌ പുകഴ്ത്താനും എന്തൊരു ആവേശം…. സ്വന്തം ഭാര്യ എന്ന് പറഞ്ഞ്‌ പോക്കിക്കൊണ്ട് നടക്കുന്ന എന്റെ കൺവെട്ടത്തു നിന്നു ഒന്നു മാറിയില്ല…. അതിനു മുൻപേ അവൾക്കു സമ്മാനിച്ചിരിക്കുന്നു മൂക്കുത്തി…. അതും രഹസ്യമായിട്ട്…. നാണമില്ലല്ലോ നിങ്ങൾക്ക് “….

കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ടെങ്കിലും അവള്‍ ദേഷ്യത്തോടെ അയാളുടെ നേരെ നോക്കി….

 

വിനയ് ഇതൊക്കെ കേട്ട് വല്ലാത്ത ഒരു അവസ്ഥയിൽ ആയിട്ടുണ്ടായിരുന്നു….

 

” അവളെ കാണുമ്പോ നിങ്ങടെ കണ്ണ് അങ്ങ് സന്തോഷം കൊണ്ട് ജ്വലിക്കുകയാണല്ലോ…. അവളെ ഒപ്പം കൊണ്ടു പോകുന്നു…. ഡ്രസ്സ്‌ വാങ്ങി കൊടുക്കുന്നു…. അവളുടെ കാര്യങ്ങൾക്ക് ഓടി നടക്കുന്നു…. ഈ ആവേശവും. താല്പര്യവും ഒന്നും എന്റെ കാര്യത്തിൽ കണ്ടില്ലല്ലോ…. അതെങ്ങനെ, ഭാര്യയെക്കാൾ എന്ത് കൊണ്ടും വലുതാണല്ലോ കാമുകി…. അല്ലേ ? “….

പുച്ഛത്തോടെ ഉള്ള അവളുടെ പറച്ചില്‍ കേട്ട് വിശ്വസിക്കാന്‍ ആവാതെ അയാള്‍ അവളെ നോക്കി….

 

” പിന്നെ, അടുത്തിടയായിട്ട് നിങ്ങള് വല്ലാതെ എന്നെ അങ്ങ് സ്നേഹിച്ചു സുഖിപ്പിക്കുണ്ടല്ലോ…. പുറത്ത് പോകുന്നു…. ഷോപ്പിംഗിനു കൊണ്ടു പോകുന്നു…. കാർ വാങ്ങി തരുന്നു…. ഗിഫ്റ്റ് മേടിക്കുന്നു….. മുന്‍പെങ്ങും ഇല്ലാത്തൊരു കെയറിംഗ്…. എന്തൊക്കെയായിരുന്നു…. ഹും…. ഇതൊക്കെ എന്നെ വെറും മണ്ടിയാക്കാനുള്ള അവളുടെ ഉപദേശം ആണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയൊക്കെ എനിക്കുണ്ട് “….

ചുണ്ട് കോട്ടിക്കോണ്ട് അവള്‍ പറഞ്ഞു….

 

ഇത്രയൊക്കെ കേട്ടിട്ടും വിനയ് ഒന്നും മിണ്ടാതെ നിൽക്കുന്നത് അവളെ വീണ്ടും ചൊടിപ്പിച്ചു….

അവള്‍ പറഞ്ഞതോക്കെ കേട്ട് നിറവികാരതയോടെ അവളെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു അയാള്‍….

 

” എന്താ….എന്താ…. വീരശൂര പരാക്രമിമായ വിനയ് മേനോനു ഒന്നും മൊഴിയാനില്ലേ ?…. ഉപദേശിക്കാനും ചാടിക്കടിക്കാനും കളിയാക്കാനുമൊക്കെ നിങ്ങൾക്കെന്തെന്നില്ലാത്ത മിടുക്കാണല്ലോ…. ഇപ്പൊ എന്താ നാവിറങ്ങി പോയോ ? “….

അവൾ അയാൾക്ക് മുന്നിലേക്ക് അൽപ്പം കൂടി നീങ്ങി നിന്നു കൊണ്ടു ചോദിച്ചു….

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?

  5. Mathalaaliii.. ?

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി ?

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും ??

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. ?any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. ??????????♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????

    2. നോക്കി ഇരുന്നോ ?

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.