ഹൃദയരാഗം 29 [Achu Siva] 1155

വിനയേട്ടന്‍ അടുത്ത ആഴ്ച മുതല്‍ ഇവിടെ ഉണ്ടാവാന്‍ സാധ്യത കുറവാണ്…. കുറച്ചു നാളത്തേയ്ക്ക് തിരക്കും, യാത്രകളും ഒക്കെയാവും….. പിന്നെ എപ്പോഴാണ് ഇതെല്ലാം ചോദിക്കാൻ സമയം കിട്ടുക ?…. ഇല്ല…. എനിക്കിനിയും ഇതിങ്ങനെ മനസ്സിൽ അടക്കി പിടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല…. ശ്വാസം മുട്ടുന്ന പോലെ…. എനിക്കറിയണം…. എല്ലാ സത്യങ്ങളും എനിക്കറിയണം…. എന്റെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം എനിക്കീ നിമിഷം അറിയണം… വിനയേട്ടന്റെ വായിൽ നിന്നു തന്നെ…. അല്ലെങ്കില്‍ കൂടുതല്‍ കൂടുതല്‍ എന്നെ വീര്‍പ്പുമുട്ടിക്കും….

അവള്‍ മനസ്സില്‍ അത് ഉറപ്പിച്ചു….

 

ഇത് പോലെയുള്ള തുറന്നു പറച്ചിലുകളുടെ അഭാവം കൊണ്ടാണ് എന്റെ ജീവിത്തിൽ ഇത്രയധികം തിരിച്ചടികൾ എനിക്ക് നേരിടേണ്ടി വന്നത്…. പറയേണ്ട കാര്യങ്ങൾ അതാത് സമയത്ത് തുറന്നു പറഞ്ഞില്ല…. ചോദിക്കേണ്ടവ ഒട്ടു ചോദിച്ചുമില്ല…. വീണ്ടും വീണ്ടും ആ തെറ്റ് ആവർത്തിക്കപ്പെട്ടു കൂടാ….തല്ലുകയോ കൊല്ലുകയോ എന്ത് വേണേ ചെയ്യട്ടെ…. എനിക്കറിഞ്ഞേ തീരൂ…. ഞാൻ മാത്രമല്ലല്ലോ….. പലതും എല്ലാരിൽ നിന്നും മറച്ചു പിടിക്കുന്ന വിനയേട്ടനും സത്യത്തിൽ തെറ്റുകാരൻ തന്നെ അല്ലേ…. പിന്നെന്തിനാ ഞാൻ പേടിക്കുന്നത് ?….

മനസ്സിനെ സ്വയം പറഞ്ഞു മനസ്സിലാക്കി ധൈര്യം സംഭരിച്ചു പതിയെ കട്ടിലിൽ പിടിച്ചു അവൾ അവിടെ നിന്നും എഴുന്നേറ്റു….

 

വളരെ ശ്രദ്ധയോടെ പതിയെ പതിയെ അവൾ ഹാളിലേക്ക് നടന്നു….

നടക്കാൻ അല്പം ബുദ്ധിമുട്ട് തോന്നിയെങ്കിലും അതൊന്നും അവൾ കണക്കിലെടുത്തില്ല….

 

ഹാളിലേക്ക് വന്ന വാസുകി അവിടെയെല്ലാം കണ്ണോടിച്ചു….

വിനയ് യെ അവിടെയെങ്ങും കാണാനില്ലായിരുന്നു…. അയാളുടെ ലാപ്ടോപ്പും മറ്റും സോഫാ സെറ്റിയുടെ അടുത്തുള്ള ടീപ്പോയിൽ ഇരിപ്പുണ്ടായിരുന്നു….

 

വിനയ് ഇത്ര നേരത്തെ ഒന്നും ഉറങ്ങാറില്ല എന്ന് അറിയാവുന്നത് കൊണ്ടാണ് രാത്രി ആയിട്ടും അവൾ സംസാരിക്കാം എന്ന് കരുതി വന്നത്….

ഉള്ളില്‍ എങ്ങനെ ഇതൊക്കെ ചോദിക്കും, സംസാരിക്കും എന്ന പേടി ഉണ്ടെങ്കിലും മനസ്സിലെ വീര്‍പ്പുമുട്ടൽ അവളെ അതില്‍ നിന്ന് പിന്തിരിപ്പിച്ചില്ല….

 

ഇവിടെങ്ങും കാണുന്നില്ലല്ലോ ?…. ഇതെവിടെ പോയി ?…. പുറത്തേക്കെങ്ങും ഇറങ്ങിയിട്ടില്ല, ഡോർ ലോക്ക് ചെയ്തേക്കുകയാണല്ലോ…. ഇനി അടുക്കളയിലോ മറ്റൊ പോയോ ?….

അവൾ ഭിത്തിയിൽ പിടിച്ചു കൊണ്ട് അങ്ങോട്ട് പതിയെ നടന്നു ചെന്നു അവിടെയെല്ലാം നോക്കി…. അവിടെയും വിനയ് ഉണ്ടായിരുന്നില്ല….

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?

  5. Mathalaaliii.. ?

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി ?

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും ??

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. ?any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. ??????????♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????

    2. നോക്കി ഇരുന്നോ ?

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.