ഹൃദയരാഗം 29 [Achu Siva] 1155

” അത്…. അപ്പച്ചി…. ഞാന്‍…. “….

അവരുടെ ചോദ്യത്തിന് എന്ത് മറുപടിയാണ് പറയേണ്ടത് എന്ന് അവള്‍ക്ക് അറിയില്ലായിരുന്നു….

 

” എനിക്കറിയാം…. നിന്റെ സ്ഥാനത്ത് ആരാണെങ്കിലും അങ്ങനെയേ കരുതൂ…. നീ അങ്ങനെ ചിന്തിച്ചാലും നിന്നെ തെറ്റ് പറയാന്‍ ആവില്ലൊരിക്കലും…. നിന്റെ പണ്ടത്തെ പെരുമാറ്റവും, നീ അപമാനിച്ചതും, പറഞ്ഞതും ഒക്കെ അന്ന് ഒരുപാട് സങ്കടവും, ഈര്‍ഷ്യയും ഉണ്ടാക്കിയിട്ടുണ്ട് എന്നത് നേരാണ്…. അത്‌ പറയുകയും, അങ്ങനെ പെരുമാറിയിട്ടുമൊക്കെയുണ്ട്…. പക്ഷേ…. “….

അവർ ഒന്ന് നിര്‍ത്തിയിട്ട് വാസുകിയെ നോക്കി….

 

അപ്പച്ചി എന്താണ്‌ പറഞ്ഞ്‌ വരുന്നത് എന്ന് മനസ്സിലാവാതെ, അത് എന്താണെന്ന് കേള്‍ക്കാനുള്ള ആകാംഷയോടെ അവള്‍ അവരെ നോക്കിയിരുന്നു….

 

” പക്ഷേ എങ്ങനെയെങ്കിലും നീ രക്ഷപ്പെടണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇങ്ങനെ ഒരു ആലോചന വന്നപ്പോള്‍ എന്റെ മനസ്സില്‍…. റിട്ടയര്‍ ചെയ്യുമ്പോള്‍ കുട്ടികളുടെ പ്രിയപ്പെട്ട മാഷ്, സ്വന്തം കാര്യം വരെ മറന്ന് മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്ന നല്ല മനുഷ്യന്‍ എന്ന സല്‍പ്പേരും, ആ സ്വഭാവം കൊണ്ട് ഉണ്ടായ കുറേ കടങ്ങളും മാത്രമായിരുന്നു നിന്റെ ചിറ്റപ്പന്റെ സമ്പാദ്യം…. നിനക്കറിയാമല്ലോ, ഏട്ടൻ അത്രയും നല്ല നിലയില്‍ ആയിരുന്നപ്പോൾ പോലും ഒരു സഹായവും ചോദിക്കാനോ, വാങ്ങാനോ നിന്റെ ചിറ്റപ്പൻ തയ്യാറായില്ലിട്ടെന്ന്…. അവര് തമ്മില്‍ അത്രയ്ക്ക് അടുപ്പം ഉണ്ടായിരുന്നിട്ട് പോലും…. അത്ര അഭിമാനി ആണെന്ന്…. മഹിക്കുട്ടന് വേണ്ടി നിന്നെ ചോദിക്കുന്നത് ഒഴിച്ച് മറ്റൊന്നും
അങ്ങനെ ആരോടും ഒരിക്കലും ചോദിച്ചിട്ടില്ലെന്നും “….

അപ്പച്ചി അത് പറഞ്ഞപ്പോള്‍ അവള്‍ വേദനയോടെ അവരുടെ മുഖത്ത് നോക്കാനാവാതെ തല താഴ്ത്തി….

 

” നിന്റെ പഠിത്തം…. വിവാഹം…. ഇതൊന്നും ഞാനോ, ആ മനുഷ്യനോ വിചാരിച്ചാല്‍ നീ വളര്‍ന്ന സാഹചര്യത്തിന് അനുസരിച്ച് ചെയ്ത് നല്‍കാന്‍ ആവില്ലായിരുന്നു…. അല്ലെങ്കില്‍ പിന്നെ മഹിക്കുട്ടനെ ആശ്രയിക്കണം…. പക്ഷേ അത്‌ ഇന്ദുവിന് ഇഷ്ടപ്പെടില്ല എന്ന് നിനക്കറിയാമല്ലോ…. നീ അവിടെ നില്‍ക്കുന്ന കാലത്തോളം അവള്‍ നിനക്ക് ആ സങ്കടങ്ങൾ ഉണ്ടാക്കുമെന്നും തോന്നി…. അതാണ്‌ മറ്റൊരു ഡിമാന്റും ഇല്ലാതിരുന്ന വിനയ് മോന്റെ ആലോചന ചിറ്റപ്പൻ പറഞ്ഞപ്പോള്‍ അത് ഉറപ്പിച്ച് എത്രയും പെട്ടന്ന് നിന്നെ കല്യാണം കഴിപ്പിച്ചു വിടാന്‍ ഞങ്ങൾ തീരുമാനിച്ചത് “….

അപ്പച്ചി പറയുന്നത് ഒന്ന് നിര്‍ത്തിയിട്ട് തുടർന്നു….

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?

  5. Mathalaaliii.. ?

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി ?

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും ??

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. ?any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. ??????????♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????

    2. നോക്കി ഇരുന്നോ ?

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.