” ഏട്ടന്റെ പെട്ടിയില്‍ നിന്ന് കിട്ടിയതാവും, അല്ലേ ?…. ഏട്ടന് അത് സൂക്ഷിക്കുമെന്ന് എനിക്കറിയാം “….
അപ്പച്ചി ചോദ്യഭാവത്തിൽ അവളെ നോക്കി….
അത് കേട്ടപ്പോള്‍ വാസുകിക്ക് ആശ്വാസമായി…. അവള് ഒരു നെടുവീര്‍പ്പോടെ അവരെ നോക്കി….
മറുപടിയൊന്നും പറയാതെ അവള് അതേ എന്ന അര്‍ത്ഥം തോന്നുന്ന തരത്തില്‍ അവരെ മൃദുവായി ചിരിച്ചു കാണിച്ചു….
” അപ്പച്ചി പിന്നീട് ഒരിക്കലും വല്യപ്പച്ചിയെ പറ്റി അന്വേഷിച്ചിട്ടില്ലേ ? “….
ഫോട്ടോയെക്കുറിച്ച് അവർ മറ്റെന്തെങ്കിലും പറയുന്നതിന് മുന്നേ അവള് പെട്ടെന്ന് ചാടിക്കയറി ചോദിച്ചു….
ആ ചോദ്യം കേട്ടപ്പോള്‍ അവരുടെ മുഖം മാറുന്നത് അവള് ശ്രദ്ധിച്ചു….
” എന്തിന് ?….ഞാൻ എന്തിന് അന്വേഷിക്കണം ?…. ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട എന്ന് അന്നേ തീരുമാനിച്ചതാണ്…. ഓര്‍ക്കുമ്പോഴൊക്കെ നെഞ്ച് തകർന്ന് കണ്ണീര് ഒഴുക്കുന്ന അച്ഛനെയാണ് ഓര്‍മ്മ വരുന്നത്….. എനിക്ക് ആരെയും കാണുകയും വേണ്ട അന്വേഷിക്കുകയും വേണ്ട…. പിന്നെ, പോയവര്‍ക്ക് പിന്നീട് വരണമെന്നും തോന്നിയില്ലല്ലോ…. ഹും “….
അവർ ദേഷ്യത്തോടെ പറഞ്ഞിട്ട് മുഖം തിരിച്ചു….
അവസാനം പറഞ്ഞത് മുഖം തിരിച്ചിട്ട് പിറുപിറുക്കുന്ന പോലെയാണെങ്കിലും വാസുകി കേട്ടു….
പുറമേക്ക് ദേഷ്യം കാണിക്കുന്നുണ്ടെങ്കിലും ഉള്ളിന്റെ ഉള്ളില്‍ എവിടെയോ അത് ഒരു വേദനയായി അവര്‍ക്ക് ഉണ്ടെന്ന് വാസുകിക്ക് തോന്നി….
അത് സത്യമാണെന്ന് അവരുടെ നിറഞ്ഞ കണ്ണുകള്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു….
വാസുകിയുടെ മനസ്സില്‍ അപ്പോള്‍ ഒരു വടംവലി നടക്കുകയായിരുന്നു….
അവസാനം, നേരത്തെ ആലോചിച്ച പോലെ അപ്പച്ചിയോട് മനസ്സിലെ സംശയങ്ങള്‍ ഒന്നും ഇപ്പോള്‍ പറയേണ്ടതില്ല എന്ന് അവള് ഉറപ്പിച്ചു….
Hello മച്ച്
Hello
9 മാസം ആയി
Ethrakalayi man? Nxt part pls☹️
അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?
Mathalaaliii.. ?
അടുത്ത പാർട്ട് എപ്പോഴാ കുറെ ആയി bro
Nthelum updateulm kittuvo
അടുത്ത പാർട്ട് എപ്പോൾ ഉണ്ടാകും ??????
Orupadu vaikiyallo bro?
ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible
Dei എന്തായി ?
അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും
Aal busy aan but ezhuthund enna paranje
ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok
ബാക്കി എപ്പോൾ വരും ??
3 മാസത്തിൽ തരുന്നത് ആണല്ലോ
Ok alle
കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?
അടുത്തത് എപ്പോ വരും ബ്രോ
Aduthengan next part kittumo broo??
നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല
?any update
valathum nadakuvode
Evide?
മച്ചു
Kathirippu
any updates
അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….
ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??
സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….
കിട്ടിയ കൊള്ളാം
ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????
നോക്കി ഇരുന്നോ ?
നോക്കി ഇരിപ്പാണ്