ഹൃദയരാഗം 29 [Achu Siva] 1155

” മുറപ്പെണ്ണ് ആയിരുന്ന നിന്റെ അമ്മയുടെയും ഏട്ടന്റെയും കല്യാണം ചെറുപ്പത്തിലേ പറഞ്ഞു വെച്ചിരുന്നതായിരുന്നതുകൊണ്ട് ഏട്ടന്റെയും, ഏട്ടത്തിയുടെയും വിവാഹം നടന്നു…. ഏട്ടന്റെ പെണ്ണാണ് എന്നുള്ളത് കൊണ്ട് തന്നെ ഏച്ചിക്ക് ഏട്ടത്തിയോട് പ്രത്യേക സ്നേഹവും, വാത്സല്യവും ആയിരുന്നു…. എനിക്ക് പോലും അസൂയ തോന്നുന്ന തരത്തിലായിരുന്നു അവരുടെ ആത്മബന്ധം…. ഏട്ടത്തി ഇളയതായിരുന്നെങ്കിലും അവർ അടുത്ത കൂട്ടുകാരെ പോലെ ആയിരുന്നു…. അത്രയ്ക്ക് അടുപ്പമായിരുന്നു അവർ തമ്മില്‍…. വാസു അങ്ങനെ ചെയ്തത് നിന്റെ അമ്മയെയും വല്ലാതെ തളര്‍ത്തിയിരുന്നു “….

അച്ഛന്റെയും അമ്മയുടെയും കാര്യങ്ങള്‍ കേട്ടപ്പോള്‍ അവള്‍ കൗതുകത്തോടെ കേട്ടിരുന്നു….

 

” ആ സംഭവങ്ങളും , അച്ഛന്റെ മരണവും, സാമ്പത്തികമായ അപ്പോഴത്തെ അവസ്ഥയും ഒക്കെ കാരണം അമ്മാവനും, അമ്മായിക്കും ഒക്കെ അവരുടെ വിവാഹത്തിന് എതിർപ്പായിരുന്നു…. പക്ഷേ ഏട്ടത്തിയുടെ പിടിവാശിയിൽ അത് നടന്നു…. അത് കഴിഞ്ഞ് ആ നാട്ടില്‍ നിൽക്കാൻ ഞങ്ങൾക്ക് മനസ്സ്‌ വന്നില്ല…. ഉള്ളതെല്ലാം വിറ്റ് പെറുക്കി അവിടെ നിന്നും പോന്നു…. പിന്നീട് വാശിയോടെ കഷ്ടപ്പെട്ട് പല പല ജോലികളും, ബിസിനസ്സും ഒക്കെ ചെയ്താണ് നിന്റെ അച്ഛന്‍ ആ സ്വത്തെല്ലാം ഉണ്ടാക്കിയത്…. അത് നഷ്ടപ്പെടുന്നത് സഹിക്കാന്‍ പറ്റിക്കാണില്ല ആ പാവത്തിന്…. അതാവും… “….

പറയാന്‍ വന്നത്‌ പൂര്‍ത്തിയാക്കാനാവാതെ അവർ വേദനയോടെ വാസുകിയെ നോക്കി….

 

അത് കേട്ടപ്പോള്‍ അവര്‍ക്ക് മുഖം കൊടുക്കാതെ വാസുകി തല കുനിച്ച് ഇരുന്നു….

അല്‍പ്പനേരം അവരുടെ ഇടയില്‍ മൗനം തളംകെട്ടി നിന്നു….

 

” ആദ്യം കല്യാണം കഴിഞ്ഞത് എന്റെ ആണെങ്കിലും വിച്ചു മോന്‍ ഉണ്ടായിക്കഴിഞ്ഞ് കുറെ നാളുകള്‍ക്ക് ശേഷം നേര്‍ച്ചയും, കാഴ്ചയും ഒക്കെ കഴിച്ചാണ്‌ ഞങ്ങൾക്ക് മഹിക്കുട്ടൻ ഉണ്ടാകുന്നത്…. നിങ്ങൾ മക്കളോട് ആരോടും വാസുവിനെക്കുറിച്ച് ഒന്നും പറയാതെ ഇരുന്നത് ഞങ്ങൾ മനപ്പൂര്‍വ്വം എടുത്ത തീരുമാനമൊന്നും ആയിരുന്നില്ല…. ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടമല്ലാത്ത ഒരേട് ജീവിതത്തില്‍ നിന്നും അറിഞ്ഞോ അറിയാതെയോ ഒഴിവാക്കിയതാണ്…. മറന്നതാണ് ഞങ്ങൾ “….

ഒരു ദീര്‍ഘനിശ്വാസം എടുത്തിട്ട് അപ്പച്ചി പറഞ്ഞു നിര്‍ത്തി….

76 Comments

  1. Hello മച്ച്

  2. Hello

  3. 9 മാസം ആയി

  4. Ethrakalayi man? Nxt part pls☹️

    1. അറ്റ്ലീസ്റ്റ് ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ ?

  5. Mathalaaliii.. ?

  6. അടുത്ത പാർട്ട്‌ എപ്പോഴാ കുറെ ആയി bro
    Nthelum updateulm kittuvo

  7. അടുത്ത പാർട്ട്‌ എപ്പോൾ ഉണ്ടാകും ??????

  8. Orupadu vaikiyallo bro?

  9. ഇ അടുതിടക്ക് എങ്ങാനും കാണുമോ അടുത്ത part waiting ആണ് അതുപോലൊരു endingil അല്ലേ കൊണ്ട് നിർത്തിയിരിക്കുന്നത് please post remaining part as soon as possible

  10. Dei എന്തായി ?

  11. അച്ചൂസ് ബ്രോ എവിടെയാണ്?? nxt part എന്ന് വരും

    1. Aal busy aan but ezhuthund enna paranje

      1. ഇത്രയും വൈകിയിട്ടില്ല ഇതുവരെ.ok

  12. ബാക്കി എപ്പോൾ വരും ??

  13. 3 മാസത്തിൽ തരുന്നത് ആണല്ലോ
    Ok alle

  14. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു…..?

  15. അടുത്തത് എപ്പോ വരും ബ്രോ

  16. Aduthengan next part kittumo broo??

    1. രാഹുൽ പിവി

      നോക്കിയിരുന്നോ എല്ലാരും ഇനീ ഈ കഥ പൂർത്തിയാക്കില്ല

  17. ?any update

  18. valathum nadakuvode

  19. മച്ചു

  20. വ്യാസ്

    Kathirippu

  21. any updates

    1. ??????????♀️

      അടുത്ത് തന്നെ ഒരു പാർട്ട് കിട്ടാൻ ചാൻസ് ഉണ്ട് …wait….

  22. ആശാനേ എൻ്റെ വാസുവിനെ വിനയ് തല്ലി അവനെ അങ്ങ് തീർത്ത് കളഞ്ഞേക്ക് ??

  23. കാർത്തിക

    സ്റ്റോറി കിടുവ next part May 1st week pradeekshikkunnund……. അതിന് മുൻപ് തരുമോ ….

    1. കിട്ടിയ കൊള്ളാം

      1. കാർത്തിക

        ആവശ്യക്കാർ ശ്രമിച്ച് കൊണ്ടെയിരിക്കണം……?????

    2. നോക്കി ഇരുന്നോ ?

      1. അപ്പു

        നോക്കി ഇരിപ്പാണ്

Comments are closed.