ശ്രാവണി 3 [Shana] 185

 

അർജുന്റെ മുഖം കൂടുതൽ തെളിമയോടെ മുന്നിൽ വന്നതും അവൾ കണ്ണുകൾ ഇറുക്കിയടച്ചു ശ്വാസം വലിച്ചുവിട്ടു… വേണ്ട വേണ്ടാത്ത ചിന്തകളൊന്നും മനസ്സിൽ കുടിയിരുത്തണ്ട… വെറുതെ ഇരുന്നാൽ മതിയായിരുന്നു അവരുടെ വാക്ക് കേട്ട് ഇറങ്ങിത്തിരിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ… അവൾ സ്വയം ശാസിച്ചു..മുറിയിൽ ഒറ്റക്കിരുന്നു മടുത്തപ്പോൾ ശ്രാവണി താഴേക്കിറങ്ങി വന്നു… അമ്മയും അമ്മായിയുമൊക്കെ അടുക്കളയിൽ ഓരോ പണികളിൽ ഏർപ്പെട്ടിരിക്കുന്നുണ്ട്…

 

അമ്മേ ചെറിയമ്മാവൻ എവിടെപ്പോയി  ശ്രാവണി സുനന്ദയുടെ തോളിൽ ചാഞ്ഞുകൊണ്ട് ചോദിച്ചു

 

ദേവും വല്യമ്മാവനും കൂടെ കാവിലെ തുള്ളലിനുള്ള ഏർപ്പാടുകൾ ചെയ്യാൻ പോയി ഇനി ഊണിനു നോക്കിയാൽ മതി

 

സുനന്ദയുടെ മറുപടി കേട്ടതും ശ്രാവണിക്ക് ഉള്ളിലെ വീർപ്പുമുട്ടൽ ഒഴിഞ്ഞുപോയതുപോലെ തോന്നി. വല്യമ്മാവനുള്ളപ്പോൾ ശ്വാസം എടുക്കണമെങ്കിൽ പോലും ഭയക്കണം, ചെറിയമ്മാവൻ അങ്ങനെ അല്ല എങ്കിലും മിണ്ടാൻ പേടിയാണ്.. ഇനി കുറച്ചു നേരത്തെക്ക് സമാധാനത്തിൽ നടക്കാം. അവൾ സന്തോഷത്തോടെ പുറത്തേക്കിറങ്ങി.

 

മോളെ എങ്ങോട്ടേക്കാ പോകുന്നെ  ശ്രാവണി പുറത്തേക്കിറങ്ങിയത്  കണ്ടു മുത്തശ്ശി ചോദിച്ചു…

 

വെറുതെ ഇവിടൊക്കെ നടന്നുകാണാൻ

 

അധികം വെയിൽ കൊള്ളാൻ നിൽക്കണ്ട കുട്ടി… കല്യാണം ഒക്കെ നോക്കാനുള്ളതാ….. സൂക്ഷിച്ചു നടക്കണേ.. പുറത്തേക്കിറങ്ങുന്ന അവളുടെ കവിളിണകളെ തഴുകികൊണ്ടുമുത്തശ്ശി പറഞ്ഞു..

 

ശ്രാവണി നടന്ന് പുറകുവശത്തെ ഇലഞ്ഞി ചുവിട്ടിൽ എത്തി ഇലഞ്ഞിപ്പൂക്കളുടെ മാധക ഗന്ധം അവളെ അങ്ങോട്ടേക്ക് ആനയിച്ചു എന്നുപറയുന്നതാകും ശെരി.. ഇലഞ്ഞിപ്പൂക്കൾ കൈ നിറയെ പെറുക്കികൂട്ടി …

 

മോളെ ശ്രാവണി  എന്തെടുക്കുവാ …

 

ഹായ്.. ദേവമ്മ… അവളറിയാതെ കൈ വീശി കാണിച്ചു.. പെറുക്കി കൂട്ടിയ പൂവുകളെല്ലാം താഴെ വീണു…

 

ദേവമ്മ വാത്സല്യത്തോടെ ഒന്ന് ചിരിച്ചു…മോൾക്കെന്തിനാ ഇലഞ്ഞി പൂവ്…

22 Comments

  1. valare nannayirikkunnu…iganetanne munnottu poku…waiting…..

    1. നിറഞ്ഞ സ്നേഹം കൂട്ടെ ???

  2. ഈ ഭാഗവും മനോഹരമായി ഷാന…..

    അർജുനും ശ്രാവണിയും എന്ത് ബന്ധമാ ഉള്ളത്….വല്ല മുൻ ജന്മ ബന്ധം ആണോ…..

    ദേവമ്മയുടെ പ്രതികാരം എന്തിന്….?? വല്യാമമ്മ അവൾക്ക് എതിരെ എന്ത് ചെയ്യും.

    കാളിയുടെ വരവ് ഗംഭീരം ആയിരുന്നു

    അവൻ വില്ലൻ ആണോ….??

    ശ്രാവണിക്ക് എന്ത് കൊണ്ട് അവനെ കണ്ടപ്പോ ഹൃദയമിടിപ്പ് കൂടി……

    വല്യമാമ്മ പോലും കാളിയെ ഭയക്കുന്നു……

    ഉത്തരങ്ങൾ ലഭിക്കാൻ ഉണ്ട്…….

    അടുത്ത ഭാഗത്തിനായി കട്ട waiting

    .❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. കുറച്ചു വൈകിയെ പോസ്റ്റത്തുള്ളു…. ഇപ്പോ എഴുതാൻ പറ്റിയ സാഹചര്യം അല്ല…. കാത്തിരിക്കുന്നതിൽ സ്നേഹം കൂട്ടെ ???

  3. ❤❤❤❤

  4. ◤◢◣◥◤◢◣◥◤◢◣◥◤◢◣◥• • •「തൃശ്ശൂർക്കാരൻ 」• • •◤◢◣◥◤◢◣◥◤◢◣◥◤◢◣◥

    ❤️

  5. ആരണവൻ…

    അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.. വയ്യയകളോക്കെ ഉണ്ടെന്നറിയാം… പറ്റുന്ന പോലെ അടുത്ത ഭാഗം തരണം…

    ♥️♥️♥️♥️♥️

    1. പതുക്കെയേ ഉണ്ടാകൂ.. എഴുതാൻ പറ്റിയ സാഹചര്യം അല്ല… സ്നേഹം കൂട്ടെ ??

  6. ഹായ്

    ഈ ഭാഗം പൊളിയായിരുന്നു. ഇപോൾ ഒരു change വന്നിട്ടുണ്ട്.
    ഈ ഭാഗം ഒരു പാട് ഇഷ്ടപ്പെട്ടു.
    ഇതുവരെ ഒരു വീടും പറമ്പും, അതിന് ചുറ്റം നടക്കുന്ന കഥകളും. ആദ്യ രണ്ട് പാർട്ടിൽ നിന്നും വ്യത്യസ്തമായി ഈ പാർട്ട് . ഇങ്ങനെ ഉള്ള കഥകളിൽ ഒരു കോമഡി കഥാപാത്രം ഉള്ളത് നന്നാവും എന്ന് തോന്നുന്നു.
    just for a തോന്നൽ
    എന്നോട് ഒന്നും തോന്നരുത്. ഇത് ഒരു തോന്നൽ മാത്രം ആണ് . എന്റെ മാത്രം തോന്നൽ. ഈ തോന്നൽ വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതും ഒരു തോന്നൽ മാത്രം ആവും .

    No: കഥയുടെ പൂർണ്ണ അധികാരവും നിയന്ത്രണവും എഴുത്ത്കാരിക്ക് മാത്രം അവകാശപ്പെട്ടതാണ്.

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???

  7. ഷാനാ,
    കാളിയുടെ വരവും, ആക്ഷൻ രംഗങ്ങളും ഒക്കെ നന്നായി എഴുതി, ഈ ഭാഗം വളരെ കുറഞ്ഞത് പോലെ തോന്നിച്ചു.
    ദേവമ്മയുടെ പ്രതികാരവും, അതിനെ തടുക്കാൻ വല്യമ്മാമ്മ എന്ത് ചെയ്യും എന്നൊക്കെ ഉള്ള സംശയങ്ങൾ വരും ഭാഗങ്ങളിൽ കാണാം അല്ലേ?
    എഴുത്തു അത് പിന്നെ പറയണ്ട കാര്യമില്ലല്ലോ? പതിവ് പോലെ ഗംഭീരം ആയിരിക്കുന്നു…
    ആശംസകൾ…

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???

  8. ഷാന,

    മുൻപത്തെ പോലെ തന്നെ അടിപൊളി അവതരണം പറയാൻ വാക്കുകളില്ല.എനിക്ക് ഈ പാർട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ആക്ഷൻ രംഗങ്ങളാണ്…വളരെ മനോഹരമായി തന്നെ ഓരോന്നും വിവരിച്ച അവതരിപ്പിച്ചിരിക്കുന്നു.തുടർന്നുള്ള ഭാഗങ്ങളിൽ ഇതിലും മനോഹരമായി കഥ മുന്നോട്ടു പോകട്ടെ…എല്ലാവിധ ഭാവുകങ്ങളും നേരുന്നു…

    -മേനോൻ കുട്ടി

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???

  9. Hoy..

Comments are closed.