പുറത്തേക്കിറങ്ങി. അവന്റെ കണ്ണില്‍ സര്‍വതും ചുട്ടെരിക്കാനുള്ള ദേഷ്യം ഉണ്ടായിരുന്നു. വെളള കുര്‍ത്തയുടെ കൈയ് അവന്‍ മുകളിലേക്കു തെറുത്തുകേറ്റി കറുത്തനിറത്തിലുള്ള മുണ്ട് മടക്കി കുത്തി അവന്‍ നിലത്തു അനങ്ങാന്‍ വയ്യാതെ കിടന്നവനെ മറികടന്നു അര്‍ജുന്റെ മുന്നിലേക്കു ചെന്നു. പിന്നെയാണ് അപ്പുറത്ത് വിറങ്ങലിച്ചു നില്‍ക്കുന്ന അനുവിനെയും ധനുവിനെയും കാണുന്നത്.
“വണ്ടിയില്‍ പോയി കേറെടി..” അവന്റെ അലര്‍ച്ച കേട്ടു കുട്ടികളും എന്തിനു അര്‍ജുന്‍ വരെ ഒന്നു ഭയന്നു.
“കാളി.. ഇവന്‍മാര് നമ്മുടെ പള്ളാരെ..”
അര്‍ജുന്‍ പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നെ കാളി നിലത്തി കിടന്നവന്റെ മുഖത്ത് ആഞ്ഞു ചവിട്ടി. അവന്റെ അലര്‍ച്ച അവിടമാകെ ഭീതിപടര്‍ത്തി. പ്രകൃതി അവന്റെ വരവറിയിച്ചു.. ഇടി വെട്ടി മഴ ഭൂമിയിലേക്കു പെയ്‌തിറങ്ങി..
നിലത്തുകിടന്നവനെ രക്ഷിക്കാനായി വന്നന്റെ കുത്തിനുപിടിച്ചു കാളി വലിച്ചെറിഞ്ഞു. അതു കണ്ട അര്‍ജുന്‍ കളി കാണുന്നവനെ പോലെ കാളിയുടെ റാപ്ടിറില്‍ ചാരി നിന്നു. റാപ്ടിന്റെ ഹെഡ്‌ലാംപിന്റെ വെളിച്ചത്തില്‍ അവന്‍ കണ്ടു കാളിക്കു ചുറ്റും നില്‍ക്കുന്ന നാലു പേരെ. അവരെ കണ്ടു കൂസലില്ലാതെ കാളി നിന്നു. മുന്നോട്ടു പാഞ്ഞവന്റെ കാല്‍മുട്ടില്‍ കാളി ആഞ്ഞു ചവിട്ടി. വേച്ചു പോയവന് നില കിട്ടും മുന്നേ കാളി അവന്റെ തലയ്ക്കു നേരെ തൊഴിച്ചു. അലര്‍ച്ചയോടെ നിലത്തേക്കു വീണ അവനെ കണ്ടു കൂടെ വന്നവര്‍ ഭയന്നു.
” വാടാ നാറികളെ.. ”
കാളി അവനെ വെല്ലുവിളിച്ചലറി. ഭയന്നു നില്‍ക്കുന്ന അവരെ കണ്ടു കാളി കലി കയറി കടന്നാക്രമിച്ചു. അവരുടെ ചെറുത്തു നില്‍പ്പുകള്‍ കാളിയുടെ കരുത്തിനു മുന്നില്‍ നിലംപരിശായി . അവരെ മാറി മാറി അടിച്ചിച്ചും അവന്റെ കലി അടങ്ങുന്നുണ്ടായിരുന്നില്ല.
“കാളീ.. മതിയെടാ…..ഇനി അടിച്ചാ അവന്‍മാര് ചത്തുപോകും. ”
അര്‍ജുന്‍ വിളിച്ചു പറഞ്ഞു കാളി അവനെ ദഹിപ്പിക്കും വിധം ഒന്നു നോക്കി. അര്‍ജുന്‍ തല കുനിച്ചു.
valare nannayirikkunnu…iganetanne munnottu poku…waiting…..
നിറഞ്ഞ സ്നേഹം കൂട്ടെ ???
ഈ ഭാഗവും മനോഹരമായി ഷാന…..
അർജുനും ശ്രാവണിയും എന്ത് ബന്ധമാ ഉള്ളത്….വല്ല മുൻ ജന്മ ബന്ധം ആണോ…..
ദേവമ്മയുടെ പ്രതികാരം എന്തിന്….?? വല്യാമമ്മ അവൾക്ക് എതിരെ എന്ത് ചെയ്യും.
…
കാളിയുടെ വരവ് ഗംഭീരം ആയിരുന്നു
അവൻ വില്ലൻ ആണോ….??
ശ്രാവണിക്ക് എന്ത് കൊണ്ട് അവനെ കണ്ടപ്പോ ഹൃദയമിടിപ്പ് കൂടി……
വല്യമാമ്മ പോലും കാളിയെ ഭയക്കുന്നു……
ഉത്തരങ്ങൾ ലഭിക്കാൻ ഉണ്ട്…….
അടുത്ത ഭാഗത്തിനായി കട്ട waiting
.❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
കുറച്ചു വൈകിയെ പോസ്റ്റത്തുള്ളു…. ഇപ്പോ എഴുതാൻ പറ്റിയ സാഹചര്യം അല്ല…. കാത്തിരിക്കുന്നതിൽ സ്നേഹം കൂട്ടെ ???
❤❤❤❤
???
♥️❤️
???
❤️
???
ആരണവൻ…
അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.. വയ്യയകളോക്കെ ഉണ്ടെന്നറിയാം… പറ്റുന്ന പോലെ അടുത്ത ഭാഗം തരണം…
♥️♥️♥️♥️♥️
പതുക്കെയേ ഉണ്ടാകൂ.. എഴുതാൻ പറ്റിയ സാഹചര്യം അല്ല… സ്നേഹം കൂട്ടെ ??
ഹായ്
ഈ ഭാഗം പൊളിയായിരുന്നു. ഇപോൾ ഒരു change വന്നിട്ടുണ്ട്.
ഈ ഭാഗം ഒരു പാട് ഇഷ്ടപ്പെട്ടു.
ഇതുവരെ ഒരു വീടും പറമ്പും, അതിന് ചുറ്റം നടക്കുന്ന കഥകളും. ആദ്യ രണ്ട് പാർട്ടിൽ നിന്നും വ്യത്യസ്തമായി ഈ പാർട്ട് . ഇങ്ങനെ ഉള്ള കഥകളിൽ ഒരു കോമഡി കഥാപാത്രം ഉള്ളത് നന്നാവും എന്ന് തോന്നുന്നു.
just for a തോന്നൽ
എന്നോട് ഒന്നും തോന്നരുത്. ഇത് ഒരു തോന്നൽ മാത്രം ആണ് . എന്റെ മാത്രം തോന്നൽ. ഈ തോന്നൽ വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതും ഒരു തോന്നൽ മാത്രം ആവും .
No: കഥയുടെ പൂർണ്ണ അധികാരവും നിയന്ത്രണവും എഴുത്ത്കാരിക്ക് മാത്രം അവകാശപ്പെട്ടതാണ്.
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
ഷാനാ,
കാളിയുടെ വരവും, ആക്ഷൻ രംഗങ്ങളും ഒക്കെ നന്നായി എഴുതി, ഈ ഭാഗം വളരെ കുറഞ്ഞത് പോലെ തോന്നിച്ചു.
ദേവമ്മയുടെ പ്രതികാരവും, അതിനെ തടുക്കാൻ വല്യമ്മാമ്മ എന്ത് ചെയ്യും എന്നൊക്കെ ഉള്ള സംശയങ്ങൾ വരും ഭാഗങ്ങളിൽ കാണാം അല്ലേ?
എഴുത്തു അത് പിന്നെ പറയണ്ട കാര്യമില്ലല്ലോ? പതിവ് പോലെ ഗംഭീരം ആയിരിക്കുന്നു…
ആശംസകൾ…
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
ഷാന,
മുൻപത്തെ പോലെ തന്നെ അടിപൊളി അവതരണം പറയാൻ വാക്കുകളില്ല.എനിക്ക് ഈ പാർട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ആക്ഷൻ രംഗങ്ങളാണ്…വളരെ മനോഹരമായി തന്നെ ഓരോന്നും വിവരിച്ച അവതരിപ്പിച്ചിരിക്കുന്നു.തുടർന്നുള്ള ഭാഗങ്ങളിൽ ഇതിലും മനോഹരമായി കഥ മുന്നോട്ടു പോകട്ടെ…എല്ലാവിധ ഭാവുകങ്ങളും നേരുന്നു…
-മേനോൻ കുട്ടി
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???
Hi
???
Hoy..
???