ശ്രാവണി 3 [Shana] 185

ചിന്തകളായിരുന്നു..കാളി പറഞ്ഞ വാക്കുകൾ മനസ്സിൽ ഇടയ്ക്കിടെ മിന്നിമറഞ്ഞു പോകുന്നു..കാളി വന്നാൽ ശ്രാവണിയെ ഏതു കണ്ണ് കൊണ്ട് കാണുമെന്നു അറിയില്ല..

 

നെഞ്ചിൽ ചേർന്ന് നിന്നപ്പോൾ അവളുടെ കണ്ണുകളിൽ നോക്കിയപ്പോൾ മനസ്സ് കൈവിട്ടു പോകുന്നത് പോലെ ഒരുതോന്നൽ…

 

“നീ എന്താടാ ആലോചിക്കുന്നേ.. കുറേ നേരമായല്ലോ. വല്ല ചുറ്റിക്കളിയിലും ചെന്ന് ചാടിയോ. “അര്‍ജുന്റെ തോളില്‍ കൈയിട്ട് രാകേഷ് ചോദിച്ചു.

 

“ഒന്ന് പോടാ കോപ്പേ, ഞാന്‍ ആ കാളി വരാത്തത് എന്താന്ന് ആലോചിക്കുവാരുന്നു.”

 

“എന്താടാ നിനക്ക് ഇത് എന്തിന്റെ കേടാ.. ആ കാലന്‍ എവിടേലും പോകട്ടേ.”

 

“ടാ പുല്ലേ എന്റെ ചേട്ടനെ പറഞ്ഞാലുണ്ടല്ലോ…..” അര്‍ജുന്‍ അവനോടു ചൂടായി.

 

“എന്റെ പൊന്നോ നമ്മളില്ലേ. “അവന്‍ തൊഴുതുകൊണ്ടു പറഞ്ഞു അതു കണ്ട അര്‍ജുനും ചിരിച്ചുപോയി.

 

അർജുഏട്ടാ…

 

ആഹ്ഹ.. ഇതാര് കോലോത്തെ സുന്ദരി മണികളോ.. എവിടെ പോയതാ…

 

കളിയാക്കല്ലേ അർജു ചേട്ടാ… ഞങ്ങള് ട്യൂഷന് പോയതാ…

 

“എന്താ ഇന്ന് വൈകിയോ.. സമയം കുറെ ആയല്ലോ..?”

 

“ആ… ആ ടീച്ചര്‍ പണിതന്നതാ ഏട്ടാ. എക്‌സാം അടുക്കാറായെന്നും പറഞ്ഞു കുറേ നേരം പിടിച്ചിരുത്തി ” അവര്‍ വ്യസനത്തോടെ പറഞ്ഞു.

 

“എന്നാ വേഗം വിട്ടോ മക്കള്‍. പിന്നെ ആ തമിഴത്തിയേ തിരക്കിയെന്നു പറഞ്ഞേക്ക്. ”

 

അനുവും ധനുവും അതു കേട്ടു ചരിച്ചു.

 

“കഷ്ടമുണ്ട് ചേട്ടാ…. ചേച്ചി പാവമാ. ”

 

“ആയിക്കോട്ടേ.. മക്കള് തല്‍ക്കാലം വീടു പിടിക്കാന്‍ നോക്ക്. “

22 Comments

  1. valare nannayirikkunnu…iganetanne munnottu poku…waiting…..

    1. നിറഞ്ഞ സ്നേഹം കൂട്ടെ ???

  2. ഈ ഭാഗവും മനോഹരമായി ഷാന…..

    അർജുനും ശ്രാവണിയും എന്ത് ബന്ധമാ ഉള്ളത്….വല്ല മുൻ ജന്മ ബന്ധം ആണോ…..

    ദേവമ്മയുടെ പ്രതികാരം എന്തിന്….?? വല്യാമമ്മ അവൾക്ക് എതിരെ എന്ത് ചെയ്യും.

    കാളിയുടെ വരവ് ഗംഭീരം ആയിരുന്നു

    അവൻ വില്ലൻ ആണോ….??

    ശ്രാവണിക്ക് എന്ത് കൊണ്ട് അവനെ കണ്ടപ്പോ ഹൃദയമിടിപ്പ് കൂടി……

    വല്യമാമ്മ പോലും കാളിയെ ഭയക്കുന്നു……

    ഉത്തരങ്ങൾ ലഭിക്കാൻ ഉണ്ട്…….

    അടുത്ത ഭാഗത്തിനായി കട്ട waiting

    .❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. കുറച്ചു വൈകിയെ പോസ്റ്റത്തുള്ളു…. ഇപ്പോ എഴുതാൻ പറ്റിയ സാഹചര്യം അല്ല…. കാത്തിരിക്കുന്നതിൽ സ്നേഹം കൂട്ടെ ???

  3. ❤❤❤❤

  4. ◤◢◣◥◤◢◣◥◤◢◣◥◤◢◣◥• • •「തൃശ്ശൂർക്കാരൻ 」• • •◤◢◣◥◤◢◣◥◤◢◣◥◤◢◣◥

    ❤️

  5. ആരണവൻ…

    അടുത്ത ഭാഗം വേഗം ആയിക്കോട്ടെ.. വയ്യയകളോക്കെ ഉണ്ടെന്നറിയാം… പറ്റുന്ന പോലെ അടുത്ത ഭാഗം തരണം…

    ♥️♥️♥️♥️♥️

    1. പതുക്കെയേ ഉണ്ടാകൂ.. എഴുതാൻ പറ്റിയ സാഹചര്യം അല്ല… സ്നേഹം കൂട്ടെ ??

  6. ഹായ്

    ഈ ഭാഗം പൊളിയായിരുന്നു. ഇപോൾ ഒരു change വന്നിട്ടുണ്ട്.
    ഈ ഭാഗം ഒരു പാട് ഇഷ്ടപ്പെട്ടു.
    ഇതുവരെ ഒരു വീടും പറമ്പും, അതിന് ചുറ്റം നടക്കുന്ന കഥകളും. ആദ്യ രണ്ട് പാർട്ടിൽ നിന്നും വ്യത്യസ്തമായി ഈ പാർട്ട് . ഇങ്ങനെ ഉള്ള കഥകളിൽ ഒരു കോമഡി കഥാപാത്രം ഉള്ളത് നന്നാവും എന്ന് തോന്നുന്നു.
    just for a തോന്നൽ
    എന്നോട് ഒന്നും തോന്നരുത്. ഇത് ഒരു തോന്നൽ മാത്രം ആണ് . എന്റെ മാത്രം തോന്നൽ. ഈ തോന്നൽ വേറെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതും ഒരു തോന്നൽ മാത്രം ആവും .

    No: കഥയുടെ പൂർണ്ണ അധികാരവും നിയന്ത്രണവും എഴുത്ത്കാരിക്ക് മാത്രം അവകാശപ്പെട്ടതാണ്.

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???

  7. ഷാനാ,
    കാളിയുടെ വരവും, ആക്ഷൻ രംഗങ്ങളും ഒക്കെ നന്നായി എഴുതി, ഈ ഭാഗം വളരെ കുറഞ്ഞത് പോലെ തോന്നിച്ചു.
    ദേവമ്മയുടെ പ്രതികാരവും, അതിനെ തടുക്കാൻ വല്യമ്മാമ്മ എന്ത് ചെയ്യും എന്നൊക്കെ ഉള്ള സംശയങ്ങൾ വരും ഭാഗങ്ങളിൽ കാണാം അല്ലേ?
    എഴുത്തു അത് പിന്നെ പറയണ്ട കാര്യമില്ലല്ലോ? പതിവ് പോലെ ഗംഭീരം ആയിരിക്കുന്നു…
    ആശംസകൾ…

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???

  8. ഷാന,

    മുൻപത്തെ പോലെ തന്നെ അടിപൊളി അവതരണം പറയാൻ വാക്കുകളില്ല.എനിക്ക് ഈ പാർട്ടിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ആക്ഷൻ രംഗങ്ങളാണ്…വളരെ മനോഹരമായി തന്നെ ഓരോന്നും വിവരിച്ച അവതരിപ്പിച്ചിരിക്കുന്നു.തുടർന്നുള്ള ഭാഗങ്ങളിൽ ഇതിലും മനോഹരമായി കഥ മുന്നോട്ടു പോകട്ടെ…എല്ലാവിധ ഭാവുകങ്ങളും നേരുന്നു…

    -മേനോൻ കുട്ടി

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടെ ???

  9. Hoy..

Comments are closed.