അടുത്ത നിമിഷം ആ ഫോട്ടോയുടെ മുകളിൽ ഒരു പന്ത് വന്നു പതിച്ചു. ഫോട്ടോയുടെ ചില്ലു പൊട്ടി, കൂടാതെ ഫോട്ടോ നിലത്തേക്കു വീണു.
ആ സ്ത്രീ ഫോട്ടോ എടുത്തു വെക്കാൻ നോക്കുമ്പോ , ഫ്രേമിനകത്ത് ഒരു ചുവന്ന പട്ടു പോലെ എന്തോ കണ്ടെടുത്തു.
അതു തുറന്നു നോക്കിയതും ഒരു വലിയ ചെമ്പു തകിട് , ഒപ്പം ഒരു കുറിപ്പും.
“ഒരു നാൾ അവൻ വരും, ഉദയസുര്യനു മുന്നെ, ഉഗ്രതേജോമയനാം യുവാവ്. അവൻ ദാഹജലത്തിനായി ഇവിടെ വരും. ആ വരവ് മുക്തിയാണ്, മരണമാണ്, ആ മരണം ഇതു കൈവശമുള്ളവനുള്ള സൂചനയാണ് , ഇതവന് സമർപ്പിക്കുക. ഇതിനായാണവൻ വന്നത് ഇതു നിൻ്റെ കർത്തവ്യം ”
കുറുപ്പിലെ വാക്കുകൾ അവർ ശ്രദ്ധയോടെയും ഭയത്തോടെയുമാണ് വായിച്ചത്, ആ സമയം ഒരു യുവാവങ്ങോട്ടു വന്നു….
ഇൻ്റെ ബോൾ എമ്പടെ,…. ആൻറി….
ബോൾ…..
അച്ചൂ…..
ഇവനെന്നേയും കൊണ്ടേ പോവു,
ആ യുവാവിൻ്റെ കൈയ്യിൽ ബോൾ വെച്ചു, കൊടുത്തതും അവൻ പൊട്ടിച്ചിരിച്ചു ഒരു കൊച്ചു കുട്ടിയെ പോലെ, ബുദ്ധി വളർച്ചയില്ലാത്ത അവൻ്റെ ആ കളികൾ ആ സ്ത്രീ കണ്ണീരോടെ നോക്കി നിന്നു.
അവർ ആ തകിടം കുറിപ്പും പട്ടിൽ പൊതിഞ്ഞ് അലമാരയിൽ എടുത്തു വെച്ചു പൂട്ടി..
വർണ്ണശൈല്യം, ഗുരുനാഥൻ ആശയക്കുഴപ്പത്തിലാണ്, നാഗ ബന്ധനത്തിൽ ഒരു ശിവലിംഗത്തെയും പൂജിച്ച് ആചാര്യൻ കഴിഞ്ഞു കൂടുകയാണ്. എന്താണ് എനി ചെയ്യേണ്ടത്, ശക്തിയുടെ വരവ് കാത്തിരിക്കണമോ… അതോ…. ഗുരുദേവൻ ആചാര്യനരികിലേക്കു ചെന്നു.
ആചാര്യാ…..
എന്താണ് ഗുരുനാഥാ….
കുഞ്ഞിനെ തേടി അടുത്ത മരണ യോഗം
നാം അറിഞ്ഞു. നാളെ കഴിഞ്ഞത് സംഭവിക്കും
അതു തടയാൻ ഉപാധിയാണ് നമുക്കു വേണ്ടത്
ആ മണ്ണിലെ ഒരു പുണ്യാത്മാവ് തൻ്റെ ജീവൻ പകരം ബലി നൽകണം.
അപ്പോ കുഞ്ഞിൻ്റെ സംരക്ഷണവലയം
അതിപ്പോ ഇരുളിൽ മറഞ്ഞ പോലെ സംരക്ഷണവലയ ജോതി അണഞ്ഞിരിക്കുന്നു.
അതിനർത്ഥം
അശക്തനും, സംരക്ഷണവും ഇല്ലാതെ ഏകാന്ത വാസിയാണവൻ അവിടെ
അപ്പോ….മരണം
എല്ലാം ശിവ ഹിതം പോലെ നടക്കും ഗുരുനാഥാ….
നിദ്രയിൽ കിടക്കുന്ന കാർത്തുവിൻ്റെ മുഖത്ത് , കുഞ്ഞു കൈകൾ പതിച്ചു. ആ കവിളിൽ അവൻ തൻ്റെ കൊച്ചു കൈ കൊണ്ട് തടവുകയാണ്. അവൾ ഉണരുമെന്ന പ്രതീക്ഷയിൽ.
ആ കാഴ്ച്ച അനന്തനും അനുപമയും സങ്കടത്തോടെയായിരുന്നു നോക്കി നിന്നത്. ഒരു പൈതൽ സ്വന്തം അമ്മയുടെ, കവിളിൽ തലോടി ഉണർത്താൻ പ്രതീക്ഷയോടെ ശ്രമിക്കുന്നതു കാണുമ്പോ ഒരമ്മയായ അനുപമയുടെ ഹൃദയം വേദനയാൽ പുളയുകയായിരുന്നു. ആ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
തിരക്കൊക്കെ കഴിഞ്ഞു ഫ്രീ ആയോ ബ്രോ?
Bro enna baki കഥ സബ്‌മിറ്റ് ചെയുന്നെ അതെകിലും ഒന്ന് para bro kure ദിവസമായി കാത്തിരിക്കുകയാണ്
പ്രശ്നം ഒക്കെ കഴിഞ്ഞെന്ന് വിചാരിക്കുന്നു.എല്ലാവരും പ്രതീക്ഷയിലാണ്..
Next part bro waiting
Sry friends cheriya family problems kudungi ShivaShakti ezhuthi vechathane submit chaiyanayilla pettennu chaiyan nokkam
Oke bro., waiting.
eagerly waiting.
Bro ethu evdaanu kaanan ellalla
Eni ennanu baaki വന്നത് ഒരു replay എങ്കിലും താ??
ബ്രോ എന്നാ ഇത് സബ്മിറ്റ് ചെയ്യുന്നേ
Bro.. Valland lag aakunnallo.. ?
എന്നു വരും ബ്രോ അടുത്ത പാർട്ട്
എവിടെ ബ്രോ