ശിവശക്തി 10 [ പ്രണയരാജ ] 306

Views : 41588

 

ആമി……

ഇന്നു നിൻ്റെ മദനോൽസവമാണ്.

ഒന്നും മനസിലാവാതെ അവൾ ആ സ്ത്രീയെ നോക്കി നിന്നു.

രാജൻ വന്നിട്ടുണ്ട്, തൃപ്തിയായാൽ നിനക്കിവിടെ റാണിയായി കഴിയാം… എല്ലാം നിൻ്റെ കൈയ്യിലാണ് മോളെ…

ആ വാക്കുകൾ അവളെ യാഥാർത്യത്തിലേക്കെത്തിച്ചു. അതെ അവർ തന്നെ കാഴ്ച്ച വെക്കാൻ പോവുകയാണ്.

അയ്യോ… എനിക്കു പോവണം.

അതും പറഞ്ഞ്, ഓടാൻ തുനിഞ്ഞ അവളുടെ കൈയ്യിൽ പിടിച്ചു വലിച്ച്, കവിളിൽ അതി ശക്തമായ പ്രഹരം പതിച്ചു, അവൾ തെറിച്ചു കൊണ്ടാ ബെഡിൽ വീണു.ഭാർഗ്ഗവിയമ്മ മുറിയിൽ നിന്നും പുറത്തേക്കു പോയതും. കിരീടം ധരിച്ച, ഉറച്ച ശരീരത്തോടു കൂടിയ ഒരാൾ ആ മുറിയുടെ കവാടം കടന്ന് അകത്തു കയറി. വാതിൽ അയാൾ കൊട്ടിയടച്ച് തായിട്ടു.

വിജനമായ പ്രദേശം, വറ്റി വരണ്ട ഭൂമി, എല്ലായിടത്തും പൊടിക്കാറ്റ്, ചത്ത മൃഗങ്ങളുടെ അസ്ഥികൾ പലയിടത്തായി കാണാം. വിദൂരതയിൽ ഒരു വൃദ്ധൻ , ഉറയ്ക്കാത്ത കാലടികൾ വെച്ച്, ഊന്നു വടിയുടെ ബലത്തിൽ നടന്നു നീങ്ങുന്നതു കാണാം.

തോളിൽ കയറിൽ കെട്ടിത്തൂക്കിയ കുപ്പികൾ, അതിൽ നിറയെ ജലം, ആ കുപ്പികൾ പരസ്പരം കൂട്ടിമുട്ടി കൊണ്ട് ശബ്ദമുണ്ടാക്കി കൊണ്ട് നടക്കുകയാണ്.

ശോഷിച്ച ശരീരം മുഷിഞ്ഞു കീറിയ വസ്ത്രം, തലയിൽ ഒരു തലപ്പാവ്, അതും നനച്ചു ചുറ്റിയതാണ്, ചൂടിൽ നിന്നും രക്ഷ നേടാനാണെന്നത് വ്യക്തം. പ്രതീക്ഷകൾ വറ്റി വരണ്ട മിഴികളുടെ ഓരം എപ്പോഴും ഈറനണിഞ്ഞിരിക്കുന്നു. മരണം കാത്തു കിടക്കുന്ന ആ വൃദ്ധൻ നടന്നു നീങ്ങുന്നത് വേദനാജനകമാണ്.

ഏറെ ദൂരം പിന്നിട്ട വൃദ്ധൻ, അടിപ്പിച്ചു പണിതിട്ടുള്ള കുറച്ചു കുടിലുകൾക്കരികിലെത്തി. ഒരോ വീടു തമ്മിൽ ഒരാൾക്ക് നിൽക്കാനുള്ള അകലം, കളിമണ്ണാൽ തീർത്ത ആ കൊച്ചു കുടിലുകൾ, ഓലമേഞ്ഞ മേൽക്കൂര, പഴയ കാലത്തിൻ്റെ കുളിരേകുന്നു മിഴികൾക്ക്.

ഒരു കുടിലിനു മുന്നിൽ എത്തിയതും,

ആവണി…. മോളെ… ആവണി….

എന്താ…. അപ്പൂപ്പാ….

ഒരു എട്ടു വയസ്സുക്കാരി പുറത്തേക്കു വന്നു. ബാല്യം തുളുമ്പുന്ന മുഖത്തിനു പകരം നിർജീവമായ വിളറി വെളുത്ത മുഖം. എല്ലുകൾ തെളിഞ്ഞു കാണുന്ന രൂപം, വസ്ത്രങ്ങൾ എല്ലാം കീറി പറഞ്ഞ് , നഗ്നത പോലും മറയ്ക്കാനാവാതെ പേരിനു വസ്ത്രം ധരിച്ച ഒരു ബാലിക..

Recent Stories

67 Comments

  1. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  2. തിരക്കൊക്കെ കഴിഞ്ഞു ഫ്രീ ആയോ ബ്രോ?

  3. Bro enna baki കഥ സബ്‌മിറ്റ് ചെയുന്നെ അതെകിലും ഒന്ന് para bro kure ദിവസമായി കാത്തിരിക്കുകയാണ്

  4. പ്രശ്നം ഒക്കെ കഴിഞ്ഞെന്ന് വിചാരിക്കുന്നു.എല്ലാവരും പ്രതീക്ഷയിലാണ്..

    1. Next part bro waiting

  5. പ്രണയരാജ

    Sry friends cheriya family problems kudungi ShivaShakti ezhuthi vechathane submit chaiyanayilla pettennu chaiyan nokkam

    1. Oke bro., waiting.

    2. പാവം പൂജാരി

      eagerly waiting.

  6. Bro ethu evdaanu kaanan ellalla
    Eni ennanu baaki വന്നത് ഒരു replay എങ്കിലും താ🙏🙏

  7. ബ്രോ എന്നാ ഇത് സബ്മിറ്റ് ചെയ്യുന്നേ

  8. Bro.. Valland lag aakunnallo.. 😓

    1. എന്നു വരും ബ്രോ അടുത്ത പാർട്ട്

  9. എവിടെ ബ്രോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com