ശിവശക്തി 10 [ പ്രണയരാജ ] 306

Views : 41552

അവളിൽ അത്ഭുതവും സംശയവും ഉടലെടുത്തു. മുന്നോട്ടാഞ്ഞ അവൾ ഒരു നിമിഷം നിശ്ചലയായി. അവൾ ആ വാക്കുകൾ ഓർത്തു.

” കണ്ടില്ലെന്നു നടിക്കേണ്ടതായിരുന്നു. അത്ഭുതങ്ങൾ പലതും കാണും പക്ഷെ കണ്ടില്ലെന്നു നടിക്കണമായിരുന്നു.”

അവളിൽ ഉൾത്തിരിഞ്ഞു വന്ന ഭയം അതിനാൽ അവൾ വേഗം മുഖം തിരിച്ചു നിന്നു. മനസിൽ കണ്ട കാഴ്ച്ച തികട്ടി വന്നപ്പോഴും കണ്ടിട്ടില്ലെന്നു നടിക്കാൻ അവൾ പാടു പെട്ടു.

ആമിയുടെ മുറിയുടെ വാതിൽ വലിയ ശബ്ദത്തോടെ തുറന്നു.

ഭാർഗ്ഗവി……

ആ ശബ്ദം അവിടെയാകെ അലയടിച്ചു…. അതു കേട്ട് ഭാർഗ്ഗവി, ഓടിപ്പിടഞ്ഞെത്തി.

എന്താ…രാജൻ

അവൾ…. എന്തു പറ്റി.

ഭാർഗ്ഗവി പെട്ടെന്ന് മുറിയുടെ അകത്തു പോയി നോക്കി. അവളുടെ കണ്ണുകൾ തുറിച്ചു പോയി.

രാജൻ നിങ്ങൾ അവളെ കൊന്നോ….

ഞാനോ…. അവൾ സ്വയം ചെയ്തതാ…..

അതു കേട്ടപ്പോ…. ഭാർഗ്ഗവി കുറച്ചു നേരം ചിന്തിച്ചു.

കന്യകാത്വം കവർന്നിരുന്നോ….

എന്നെയൊന്ന് തൊടാൻ സമ്മതിച്ചിട്ടില്ല പിന്നെയാ….

തൻ്റെ തലയിൽ കൈവെച്ചു കൊണ്ട് , ഭാർഗ്ഗവി നിലത്തിരുന്നു. ആ കണ്ണുകൾ ഭയം കൊണ്ടു നിറഞ്ഞു.

രാജൻ, മാന്ത്രികനെ വിളിക്കു വേഗം

എന്താ ഭാർഗ്ഗവി എന്താ…

രാജന് ഒന്നും അറിയില്ലെ, ഇളമുറ തമ്പുരാൻ്റെ അവിവേകം എത്ര വലുതാന്നറിയോ….

എന്താ,… എന്താ പറ്റിയെ

സമർപ്പിത വൈശ്യ സ്ത്രീ കന്യകാത്വം നഷ്ടപ്പെട്ടതെ മരണം പുൽകിയാ അവൾ പ്രതികാര ദാഹിയായ യക്ഷിയായി മാറും

ഭാർഗ്ഗവി…..

മാന്ത്രികനെ വിളിക്കു രാജൻ…..

രാജൻ  പുറത്തേക്കു പോവുന്നു, ഭാർഗവി ആമിയുടെ മൃതശരീരം ഭയത്തോടെ നോക്കുന്നു. അവരുടെ മിഴികൾ ഭയത്തോടെ ചലിക്കുന്നതിനൊപ്പം ശരീരവും വിറകൊണ്ടു.

ആ മുറിയിലേക്കു കടന്നു വന്ന രാജനൊപ്പം ഒരു വൃദ്ധനുണ്ടായിരുന്നു. കൗപീനം മാത്രം ധരിച്ച്, കയ്യിൽ ഒരു വടിയും വടിയുടെ മുകളിൽ തിളങ്ങുന്ന ഒരു കല്ലും. അദ്ദേഹത്തെ കണ്ടതും ഭാർഗ്ഗവി നമസ്കരിച്ചു. അയാൾ അതു ശ്രദ്ധിക്കാതെ , മൃതശരീരം നോക്കി.

വിക്രാംഗതാ…….

ഗുരുവേ……

എന്തനർത്ഥമാണിത്.. വൈശ്യ സ്ത്രീ, സമർപ്പണം കഴിഞ്ഞാ ദൈവീക ചൈതന്യം പ്രാപ്തമാക്കും എന്നു നിനക്കറിയില്ലെ. കന്യകാത്വം അവളുടെ ആ പവിത്രതയാണ് ചൈതന്യത്തിന് ശക്തി നൽകുക.

Recent Stories

67 Comments

  1. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  2. തിരക്കൊക്കെ കഴിഞ്ഞു ഫ്രീ ആയോ ബ്രോ?

  3. Bro enna baki കഥ സബ്‌മിറ്റ് ചെയുന്നെ അതെകിലും ഒന്ന് para bro kure ദിവസമായി കാത്തിരിക്കുകയാണ്

  4. പ്രശ്നം ഒക്കെ കഴിഞ്ഞെന്ന് വിചാരിക്കുന്നു.എല്ലാവരും പ്രതീക്ഷയിലാണ്..

    1. Next part bro waiting

  5. പ്രണയരാജ

    Sry friends cheriya family problems kudungi ShivaShakti ezhuthi vechathane submit chaiyanayilla pettennu chaiyan nokkam

    1. Oke bro., waiting.

    2. പാവം പൂജാരി

      eagerly waiting.

  6. Bro ethu evdaanu kaanan ellalla
    Eni ennanu baaki വന്നത് ഒരു replay എങ്കിലും താ🙏🙏

  7. ബ്രോ എന്നാ ഇത് സബ്മിറ്റ് ചെയ്യുന്നേ

  8. Bro.. Valland lag aakunnallo.. 😓

    1. എന്നു വരും ബ്രോ അടുത്ത പാർട്ട്

  9. എവിടെ ബ്രോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com