ശിവശക്തി 10 [ പ്രണയരാജ ] 306

Views : 41589

ഈ സമയം ആകാശനീലിമയിൽ മേഘങ്ങളാൽ തീർത്ത ശിവരൂപം നീലവർണ്ണത്തിൽ ശോഭ കൈകൊള്ളവെ, നാഗം തൻ്റെ പത്തിയുയർത്തി ഡമരുവിൽ കൊത്തി. തുടരെ തുടരെ കൊത്തവേ… ഡമരുവിൽ നിന്നും താളാത്മകമായ ശിവതാളം ഉയർത്തെഴുന്നേറ്റു. അതിൻ്റെ തീവ്രത വർദ്ധിച്ചതും, ത്രിശൂലത്തിൽ നിന്നും ഒരു നീല പ്രകാശം ആകാശം നോക്കി ഉയർന്നു പോയി.

ഹോസ്പിറ്റലിൽ കിടക്കുന്ന അപ്പുവിൻ്റെ പെരുമാറ്റത്തിൽ ഭാവവ്യത്യാസങ്ങൾ അനുഭപ്പെട്ടു . അതു  കണ്ട് അനുപമയും അനന്തനും ഭയചകിതരായി. കുഞ്ഞിൻ്റെ ദേഹം പെട്ടെന്നു കരിനീലവർണ്ണം സ്വീകരിച്ചു. അവർക്കൊന്നും മനസിലായില്ല.

കുഞ്ഞിനരികിലേക്കു നടന്ന അനന്തനെ അനുപമ തടഞ്ഞു.

തിരുമേനി പറഞ്ഞതു മറന്നോ…..

പല മായകളും അത്ഭുതങ്ങളും കാണാൻ ഇടയാവും കണ്ടില്ലെന്നു നടക്കണം

ആ വാക്കുകൾ കേട്ടതും  അനന്തനും അവൾ പറഞ്ഞതാണ് ശരിയെന്നു തോന്നി പിൻവലിഞ്ഞു.

ഈ സമയം കാർത്തുവിൻ്റെ ദേഹം ഇളം നീല വർണ്ണം സ്വീകരിക്കുന്നത് അവർ അതിശയത്തോടെ നോക്കി നിന്നു. കുഞ്ഞിൻ്റെ വലതു കൈയ്യിലെ ഓംകാര ചിഹ്നം മൂന്നു വട്ടം ചുവന്ന പ്രകാശം പരത്തി. അടുത്ത നിമിഷം കാർത്തുമ്പിയുടെ മാറിലെ ഓംകാര ചിഹ്നവും മൂന്നു വട്ടം ചുവന്ന പ്രകാശം പരത്തി.

അടുത്ത നിമിഷം ഇരുവരും ഒന്നിച്ചു ഒരു വലിയ ചുവന്ന പ്രകാശം പരത്തി അതൊരു വലിയ വരപോലെ ആകാശത്തേക്കുയർന്നു പൊങ്ങി. അതി കഠിനമായ ആ പ്രകാശം നേരിടാനാവാതെ അനുപമയും അനന്തനും മിഴികൾ ഇറുക്കെ അടച്ചുപിടിച്ചു.

വർണ്ണശൈല്യത്തിൻ്റെ ഉപദ്വീപായ മായാ സ്വപ്നനഗരിയിൽ നീല പ്രകാശത്താൽ നിറഞ്ഞു നിന്നു. അതിൻ്റെ പ്രഭ, പരകോടിയിൽ ലയിക്കുന്ന പോലെ, ആ നീല പ്രകാശത്തിനു ചുറ്റും ചുവന്ന മുത്തുകൾ പോലെ തിളങ്ങുന്ന ലക്ഷക്കണക്കിനു ചെറു മുത്തുകൾ അതിവേഗം ചലിക്കുന്നു.

ആകാശത്തു നിന്നും അതിശക്തമായ ധവള പ്രകാശം ആ മണ്ണിലേക്ക് ആഴ്ന്നിറങ്ങുകയാണ്, അതിനു ചുറ്റുമായി പാമ്പു ചുറ്റി വളഞ്ഞതു പോലെ ചുവന്ന പ്രകാശവലയും ആ മണ്ണിലേക്കാഴ്ന്നിറങ്ങി. നിമിഷങ്ങളോളം.

എല്ലാം കെട്ടടങ്ങിയതും, മായാ സ്വപ്നനഗരിയുടെ നിഗൂഢതയിൽ പണിത ഒരു വലിയ കെട്ടിടത്തിൻ്റെ ഉള്ളറയിൽ മാത്രമായി നീല പ്രകാശം കെട്ടടങ്ങി. അതിനുള്ളിൽ നിന്നും ഉജ്വല പ്രകാശ കണങ്ങൾ വമിക്കുന്നുണ്ട്.

ആദ്യ സംഹാര ആയുധം ഒരുങ്ങി കഴിഞ്ഞു. ആയുധം ഉണർന്നതിൻ്റെ ആനന്ദത്തിൽ മായാ സ്വപ്നനഗരിയിൽ ആർത്തിരമ്പി കൊണ്ട് മഴ പെയ്തിറങ്ങി .

Recent Stories

67 Comments

  1. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  2. തിരക്കൊക്കെ കഴിഞ്ഞു ഫ്രീ ആയോ ബ്രോ?

  3. Bro enna baki കഥ സബ്‌മിറ്റ് ചെയുന്നെ അതെകിലും ഒന്ന് para bro kure ദിവസമായി കാത്തിരിക്കുകയാണ്

  4. പ്രശ്നം ഒക്കെ കഴിഞ്ഞെന്ന് വിചാരിക്കുന്നു.എല്ലാവരും പ്രതീക്ഷയിലാണ്..

    1. Next part bro waiting

  5. പ്രണയരാജ

    Sry friends cheriya family problems kudungi ShivaShakti ezhuthi vechathane submit chaiyanayilla pettennu chaiyan nokkam

    1. Oke bro., waiting.

    2. പാവം പൂജാരി

      eagerly waiting.

  6. Bro ethu evdaanu kaanan ellalla
    Eni ennanu baaki വന്നത് ഒരു replay എങ്കിലും താ🙏🙏

  7. ബ്രോ എന്നാ ഇത് സബ്മിറ്റ് ചെയ്യുന്നേ

  8. Bro.. Valland lag aakunnallo.. 😓

    1. എന്നു വരും ബ്രോ അടുത്ത പാർട്ട്

  9. എവിടെ ബ്രോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com