ശിവശക്തി 10 [ പ്രണയരാജ ] 306

 

ലാവണ്യപുരവും വർണ്ണശൈല്യവും പ്രകമ്പനം കൊള്ളുകയാണ്. ഭൂമി പിളരുന്നതുപോലെ, അതിശക്തമായ ഭൂചലനം അവിടെയാകെ അലയടിച്ചു. ജനങ്ങൾ പരിഭ്രാന്തരായി നാലുദിക്കും ഓടുകയാണ് പ്രാണരക്ഷാർത്ഥം.
കാരണങ്ങൾ അറിയാതെ ഭയത്തിൻ്റെ പിടിയിൽ മുറുകി പ്രാണനായി അലയുന്ന മനുഷ്യ രൂപങ്ങൾ.

ഈ സമയം രണ്ടു ദേശത്തായി പടർന്നു കിടക്കുന്ന രഹസ്യ വനത്തിൽ നിന്നും അതിശക്തമായ ധവള പ്രകാശം പരന്നു വന്നു. അവിടെ നിന്നും ഉടലെടുക്കുന്ന പ്രകമ്പനത്തിൽ നിന്നും അതിശക്തമായ ഭൂചലനം ഇരു ദേശത്തും ഉടലെടുത്തു. നിഗൂഢതകൾ നിറഞ്ഞ ആ വനത്തിൽ നടക്കുന്ന രഹസ്യങ്ങളുടെ പ്രതിപ്രവർത്തനം ഇരു ദേശക്കാർക്കും അസഹനീയമായിരുന്നു.

 

രഹസ്യവനത്തിൽ അതിശക്തമായ കാറ്റു വീശിയടിക്കുകയാണ്. അവിടുത്തെ ആകാശം ഇരുണ്ടതും നീലിമ കലർന്നതുമായ അന്തരീക്ഷമായി മാറി. ആകാശത്ത് വിരാചിതനായ അർദ്ധചന്ദ്രൻ പതിയെ വനത്തിലേക്കു അസ്തമിച്ചു ചെല്ലുന്നതു പോലെ ആ വനത്തിനോട് അടുത്തു നിന്നു.

ആ ചന്ദ്രബിംബത്തിനു മുന്നിലായി , ആ ദിവ്യയുധം വെളിവായി. സ്വർണ്ണത്താൽ നിർമ്മിതമായ ത്രിശൂലം, അതു ചന്ദ്രനും മുകളിലായി നിൽക്കുന്നതു പോലെ, അതിലെ കൊത്തുപണികൾ അവർണ്ണനീയമായ ദൃശ്യവിരുന്നൊരുക്കുന്നു.

ത്രിശൂലത്തിൻ്റെ നടുശൂലത്തിൽ ഭസ്മത്താൽ മൂന്നു വരയും നടുക്കായി കുങ്കുമവൃത്തവും തെളിഞ്ഞു കാണാം. ഒരു സർപ്പം പതിയെ ഇഴഞ്ഞു വന്ന് ത്രിശൂലത്തിൽ ഇഴഞ്ഞു കയറി, പത്തി വിടർത്തി നിൽക്കുകയാണ്. ത്രിശൂലം പൊതിഞ്ഞു വെച്ച, പട്ടു കാറ്റിൽ പാറി നടക്കുകയാണ്.

Updated: October 12, 2020 — 5:28 am

67 Comments

  1. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  2. തിരക്കൊക്കെ കഴിഞ്ഞു ഫ്രീ ആയോ ബ്രോ?

  3. Bro enna baki കഥ സബ്‌മിറ്റ് ചെയുന്നെ അതെകിലും ഒന്ന് para bro kure ദിവസമായി കാത്തിരിക്കുകയാണ്

  4. പ്രശ്നം ഒക്കെ കഴിഞ്ഞെന്ന് വിചാരിക്കുന്നു.എല്ലാവരും പ്രതീക്ഷയിലാണ്..

    1. Next part bro waiting

  5. പ്രണയരാജ

    Sry friends cheriya family problems kudungi ShivaShakti ezhuthi vechathane submit chaiyanayilla pettennu chaiyan nokkam

    1. Oke bro., waiting.

    2. പാവം പൂജാരി

      eagerly waiting.

  6. Bro ethu evdaanu kaanan ellalla
    Eni ennanu baaki വന്നത് ഒരു replay എങ്കിലും താ??

  7. ബ്രോ എന്നാ ഇത് സബ്മിറ്റ് ചെയ്യുന്നേ

  8. Bro.. Valland lag aakunnallo.. ?

    1. എന്നു വരും ബ്രോ അടുത്ത പാർട്ട്

  9. എവിടെ ബ്രോ

Comments are closed.