ഗുരുവേ….
കന്യകയായ സമർപ്പിതയുടെ മരണം അന്ത്യം കണ്ഡം അറുത്ത്, കാളകൂട വിഷ സമാനം ഇവൾ നാശം വിതയ്ക്കും, ഇവൾ 3 വിനായിക താണ്ടുമ്പോ… ശൈവ യക്ഷിയായി മാറും
പ്രതിവിധി എന്താ ഗുരുവേ…
ഇവളെ തളയ്ക്കുക അസംഭവ്യം, സർവ്വ നാശം
ഭാർഗ്ഗവിയുടെയും രാജൻ്റെയും മുഖം ഭയത്താൽ വിറകൊണ്ടു. എന്തു ചെയ്യണം എന്നറിയാതെ അവർ പരസ്പരം നോക്കി.ഗുരു നാലു ദിക്കും നോക്കി ഉപായം തിരയുകയാണ്.
വിക്രാംഗതാ…..
ഗുരുവേ….
ലാവണ്യപുരം നമ്മുടെ അധീനതയിലല്ലെ
അതെ….
എങ്കിൽ ഒരു വഴി നാം പറഞ്ഞു തരാം…
എന്താ ഗുരുദേവാ…
ലാവണ്യപുരത്തെ ഉപദ്വീപുകളിൽ, അന്ധകാന്ത നഗരി എന്ന ഒരു ദ്വീപുണ്ട്.
നാം എന്താണു ചെയ്യേണ്ടത് ഗുരുവേ….
ഈ മൃതശരീരം അവിടെയ്ക്കു കൊണ്ടു പോവുക, അതേ ഒരു മാർഗ്ഗം നമ്മുടെ മുന്നിലൊള്ളു.
ആമിയുടെ മൃതശരീരം ചുവന്ന പട്ടുകൊണ്ട് ചുറ്റി. തല ഭാഗം മാത്രം തുറന്നു വെച്ചു. ആ മുഖം ഭീകരമായിരുന്നു. സൗന്ദര്യവും ചാപല്യവും നിറഞ്ഞ ആ പൂമുഖം ഇന്നു നോക്കി നിൽക്കാൻ കഴിയാത്ത അവസ്ഥ. മരണ വെപ്രാളത്തിൽ കണ്ണുകൾ പുറത്തേക്കുന്തിയ ആ രൂപത്തെ നോക്കാൻ ഭാർഗ്ഗവിയും ഭയന്നു.
രണ്ടു ഭടൻമാർ വന്നു. അവളുടെ മൃതശരീരവുമായി നടന്നു നീങ്ങി. ദൂരെ നിന്നും അനസൂയ ആ കാഴ്ച്ച കാണുന്നുണ്ടായിരുന്നു. അവളുടെ മുഖത്തു മാത്രം പുച്ഛഭാവം മാത്രം. മറ്റു സ്ത്രീകളുടെ മുഖം ഈറനണിഞ്ഞിരിക്കുകയാണ്. അവളുടെ ധാരണ മരണത്തിൽ അവരെല്ലാം വിരഹത്താൽ കണ്ണീർ പൊഴിക്കുമ്പോൾ അനസൂയയുടെ മുഖത്തു മാത്രം പുഞ്ചിരി തളം കെട്ടി നിന്നു.
അനന്ത സാഗരത്തിൽ വലിയ രണ്ടു ചങ്ങാടങ്ങൾ ഒരുക്കിയിരിക്കുന്ന അതിൽ ആദ്യ ചങ്ങാടത്തിൽ മൃതുദേഹം വെച്ച് നാല് ഭടൻമാർ രണ്ടാം ചങ്ങാടം പതിയെ കുത്തു വടിയാൽ കുത്തി നീക്കി.. നീങ്ങുകയാണ്, ആ സമയം കേക്കാം ഗുരുവിൻ്റെ ആജ്ഞ.
അന്ധകാന്ത നഗരിക്കു അകലെ നിന്നും അവളെ മാത്രം നഗരിയിലേക്ക് ഒഴുക്കി വിടുക. ഒരു കാരണവശാലും നിങ്ങൾ നഗരിക്കരികിലേക്ക് പോവരുത്.
ചങ്ങാടം പതിയെ നീങ്ങി തുടങ്ങി. ഗുരു അന്തപുരത്തിലേക്ക് ചലിക്കുകയാണ്… അവിടെ രാജനും ഭാർഗ്ഗവിയും കാത്തിരിക്കുകയാണ്. ഗുരു വന്നതും അവർ അദ്ദേഹത്തെ നമസ്ക്കരിച്ചു.
ഗുരു… നമുക്കൊന്നും മനസിലായില്ല , യക്ഷി എന്നൊക്കെ പറയുന്നു.
വിക്രാംഗതാ…. വെറും യക്ഷിയല്ലവൾ ശൈവ യക്ഷിയാണ്, അതിനർത്ഥം അറിയോ….
ഇല്ല ഗുരുവേ…..
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
തിരക്കൊക്കെ കഴിഞ്ഞു ഫ്രീ ആയോ ബ്രോ?
Bro enna baki കഥ സബ്‌മിറ്റ് ചെയുന്നെ അതെകിലും ഒന്ന് para bro kure ദിവസമായി കാത്തിരിക്കുകയാണ്
പ്രശ്നം ഒക്കെ കഴിഞ്ഞെന്ന് വിചാരിക്കുന്നു.എല്ലാവരും പ്രതീക്ഷയിലാണ്..
Next part bro waiting
Sry friends cheriya family problems kudungi ShivaShakti ezhuthi vechathane submit chaiyanayilla pettennu chaiyan nokkam
Oke bro., waiting.
eagerly waiting.
Bro ethu evdaanu kaanan ellalla
Eni ennanu baaki വന്നത് ഒരു replay എങ്കിലും താ??
ബ്രോ എന്നാ ഇത് സബ്മിറ്റ് ചെയ്യുന്നേ
Bro.. Valland lag aakunnallo.. ?
എന്നു വരും ബ്രോ അടുത്ത പാർട്ട്
എവിടെ ബ്രോ