അവളുടെ മുഖം കണ്ട മാത്രയിൽ ആ വൃദ്ധൻ്റെ മിഴികൾ നിറഞ്ഞൊഴുകി. തൻ്റെ കരങ്ങളാൽ അയാൾ അതു പെട്ടെന്നു തുടച്ചു. പേരക്കുട്ടിയിൽ നിന്നും മറയ്ക്കാനെന്ന പോലെ.
അപ്പുപ്പനെന്തിനാ…. കരയുന്നെ
ഒന്നുല്യാ…. ൻ്റെ കുട്ടിയേ…. നീയിതൊന്നകത്തു വെച്ചേ…. ഞാൻ , മൂപ്പനെ കണ്ടു വരാം…
അതും പറഞ്ഞയാൾ നടന്നു നീങ്ങി. ആ മനസ് നീറി പുകയുന്നത് , ആ മുഖത്ത് വ്യക്തമായി കാണാം, ആ മിഴികൾ പൊഴിക്കുന്ന അശ്രുക്കൾ മണ്ണിൽ പതിച്ച നിമിഷം തന്നെ വറ്റിവരണ്ടു. ആ കൊടും ചൂടിലും നെറുകയിൽ മുള പൊട്ടി ഒഴുകാനൊരുങ്ങുന്ന വിയർപ്പു കണത്തെ തുടച്ചു കൊണ്ടയാൾ നടന്നു നീങ്ങി. ഒരു കുരയ്ക്കു മുന്നിൽ ആ കാലുകൾ നിശ്ചലമായി.
മൂപ്പാ……
കുടിലിൽ നിന്നും ഒരു വൃദ്ധൻ പുറത്തേക്കു വന്നു.
കേളപ്പനോ…. ഇരിക്കാ….
അടിയൻ ഇവിടെ നിന്നോളാം.. മൂപ്പാ….
എന്താ…. വന്നെ…
ഭയന്നിട്ടാ… മൂപ്പാ…. ഇൻക്ക് വല്ലോം പറ്റിയാ… ആവണി,
കേളപ്പാ…. എന്താ… താൻ ഇങ്ങനെ…
മരിക്കാറായി എന്നൊരു തോന്നൽ മൂപ്പാ….
കേളപ്പാ….. അരുതാത്തത് പറയരുത്, എല്ലാം ശരിയാവും.
ഇൻക്ക് തോന്നണില്ല മൂപ്പാ…. ചെയ്ത പാപങ്ങൾ അനുഭവിക്കണം , അനുഭവിച്ചേ മതിയാവു…..
നാഗ മാതാവ് പറഞ്ഞത് മറന്നോ കേളാ……
പ്രതീക്ഷയുടെ കിരണം പകരാൻ പറഞ്ഞ പാഴ് വാക്ക്.
കേളപ്പാ…. മാതാവ് പറഞ്ഞ പോലെ അവൻ വരും, നമ്മുടെ സമയവും തെളിയും
അതിനു കേളപ്പൻ പുഞ്ചിരി തൂകി, മറുത്തൊന്നും പറയാതെ അയാൾ തിരിഞ്ഞു നടന്നു. അതു കണ്ട മൂപ്പൻ
പോവാണോ കേളപ്പാ….
അതിനും പ്രതികരിക്കാതെ , ആ വൃദ്ധൻ നടന്നു നീങ്ങി. ആ മുഖത്ത് പുച്ഛത്തിൽ കലർന്ന ഒരു പുഞ്ചിരിയുണ്ടായിരുന്നു.
അനന്തൻ കാർത്തുവിൻ്റെ കാലുകൾ ഉഴിഞ്ഞു കൊടുക്കുകയാണ്. അവളെ സ്വന്തം മകൻ പരിചരിക്കുന്നത് പോലെ. അനുപമ ആ കാഴ്ച കണ്ട് അവിടെ നിൽക്കുകയാണ്. സ്വന്തം ഭർത്താവിൻ്റെ മാറ്റം അവളെയും അത്ഭുതപ്പെടുത്തി.
വിവാഹം കഴിഞ്ഞ നാൾ മുതൽ അവർക്കറിയാം അനന്തനെ നല്ല പോലെ, സ്വന്തം അമ്മയുടെ കാൽ പോലും ഉഴിയാൻ മടിയും, തൻ്റെ പ്രൊഫഷനിലെ പേരും പ്രശസ്തിയിലും ഉള്ള അഹങ്കാരവും ഒക്കെ കാട്ടിയ അനന്തു, ഇവിടെ പൂർണ്ണമായി മാറിയിരിക്കുന്നു.
ഈ സമയം അവളും ആ കാഴ്ച്ച കണ്ടു കാർത്തുവിൻ്റെ മാർ ഭാഗത്ത് അപ്പു കിടക്കുന്നത്. കൗതുകം തോന്നി സൂക്ഷിച്ചു നോക്കിയപ്പോ കിടക്കുകയല്ല , പാൽ കുടിക്കുകയാണെന്ന് ഒരമ്മയായ അനുപമയ്ക്ക് പെട്ടെന്നു മനസിലായി.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
തിരക്കൊക്കെ കഴിഞ്ഞു ഫ്രീ ആയോ ബ്രോ?
Bro enna baki കഥ സബ്‌മിറ്റ് ചെയുന്നെ അതെകിലും ഒന്ന് para bro kure ദിവസമായി കാത്തിരിക്കുകയാണ്
പ്രശ്നം ഒക്കെ കഴിഞ്ഞെന്ന് വിചാരിക്കുന്നു.എല്ലാവരും പ്രതീക്ഷയിലാണ്..
Next part bro waiting
Sry friends cheriya family problems kudungi ShivaShakti ezhuthi vechathane submit chaiyanayilla pettennu chaiyan nokkam
Oke bro., waiting.
eagerly waiting.
Bro ethu evdaanu kaanan ellalla
Eni ennanu baaki വന്നത് ഒരു replay എങ്കിലും താ??
ബ്രോ എന്നാ ഇത് സബ്മിറ്റ് ചെയ്യുന്നേ
Bro.. Valland lag aakunnallo.. ?
എന്നു വരും ബ്രോ അടുത്ത പാർട്ട്
എവിടെ ബ്രോ