ആമി ഇപ്പോൾ ശാന്തയാണ്. അവളുടെ മാനുഷിക രൂപത്തിലാണവൾ ഇപ്പോ. അവൾ പതിയെ കൈ കാട്ടിയതും മണ്ണു പിളർന്നു വന്നു. വള്ളക്കാരൻ്റെ മൃതശരീരത്തെ ആ പിളർപ്പ് സ്വീകരിച്ചു വീണ്ടും പൂർവ്വാവസ്ഥ കൈവരിച്ചു.
അവളുടെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ഉടലെടുത്തിരുന്നു. അവൾ പതിയെ കുഞ്ഞിനരികിലേക്കു നടന്നു. കുഞ്ഞിനരികിൽ ഇരുന്ന് അവൾ ആ ബാലികയെ തന്നെ നോക്കി നിന്നു ഏറെ നേരം.
അവളുടെ വിരലുകൾ കുഞ്ഞിൻ്റെ ശിരസിൽ പതിയെ തലോടാൻ തുടങ്ങി. തലോടലിൻ്റെ താളത്തിൽ ആ കുഞ്ഞു മിഴികൾ പതിയെ തുറന്നു.
മാലാഖേ…….
മോളുടെ പേരെന്താ…..
ആമിയുടെ മാധുര്യ സ്വരത്തിൽ ഒരു നിമിഷം കുഞ്ഞും ലയിച്ചു പോയി.
മോളുടെ പേരെന്താ….
മീനാക്ഷി…
നല്ല പേരാ…
മാലാഖേ… അച്ഛൻ
അച്ഛൻ മീൻ പിടിക്കാൻ പോയല്ലോ….
എന്നെ കൂട്ടാണ്ടോ….
കടലിൽ നല്ല കാറ്റുണ്ട്, അതാ മോൾ ഇവിടെ തെറിച്ചു വീണത്.
ആണോ മാലാഖേ….
അതെ, കാറ്റടങ്ങിയിട്ടില്ല, വള്ളത്തിൽ മോളെ കൊണ്ടു പോവാൻ അച്ഛനു പേടി തോന്നി.
അപ്പോ അച്ഛൻ എനി വരില്ലെ.
വരുമല്ലോ… മീൻ പിടിച്ചു മടങ്ങുമ്പോ മോളെ കൂട്ടാൻ വരുമെന്നു പറഞ്ഞിട്ടാ പോയെ.
പെട്ടെന്നു വരുമോ മാലാഖേ….
അച്ഛൻ കടലിൽ പോയാ വരണത് മോൾക്കറിയില്ലെ
അറിയാം മീൻ കിട്ടിയില്ലെ വൈകും
അതുവരെ മോൾക്ക് മാലാഖയുടെ കൂടെ കളിക്കാലോ…
മാലാഖേ… ഇവിടാകെ ഇരുട്ടാണല്ലോ….
നമുക്ക് ഉള്ളിലേക്കു പോകാം മീനാക്ഷി , അവിടെ വെളിച്ചമുണ്ട്, നിനക്ക് നന്നായി കളിക്കാം
അച്ഛൻ വന്നാ എന്നെ കാണാണ്ടായാൽ പോവില്ലെ,
മാലാഖയുടെ വീട് അച്ഛനറിയാം അച്ഛൻ അവിടേക്കു വന്നൊളും, മീനാക്ഷി വാ…
ആമി നീട്ടിയ കൈകളിൽ ആ കൊച്ചു കൈ ചേർന്നു. അവരാ നഗരിയുടെ അന്തരങ്ങളിലേക്ക് യാത്രയായി.
( തുടരും……)
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
തിരക്കൊക്കെ കഴിഞ്ഞു ഫ്രീ ആയോ ബ്രോ?
Bro enna baki കഥ സബ്‌മിറ്റ് ചെയുന്നെ അതെകിലും ഒന്ന് para bro kure ദിവസമായി കാത്തിരിക്കുകയാണ്
പ്രശ്നം ഒക്കെ കഴിഞ്ഞെന്ന് വിചാരിക്കുന്നു.എല്ലാവരും പ്രതീക്ഷയിലാണ്..
Next part bro waiting
Sry friends cheriya family problems kudungi ShivaShakti ezhuthi vechathane submit chaiyanayilla pettennu chaiyan nokkam
Oke bro., waiting.
eagerly waiting.
Bro ethu evdaanu kaanan ellalla
Eni ennanu baaki വന്നത് ഒരു replay എങ്കിലും താ??
ബ്രോ എന്നാ ഇത് സബ്മിറ്റ് ചെയ്യുന്നേ
Bro.. Valland lag aakunnallo.. ?
എന്നു വരും ബ്രോ അടുത്ത പാർട്ട്
എവിടെ ബ്രോ