ആ വ്യക്തി ഒരു പുണ്യാത്മാവാണെങ്കിൽ മാത്രം ആ മരണം കാലചക്രം സ്വീകരിക്കും , മറിച്ചാണെങ്കിൽ അടുത്ത നിമിഷം തന്നെ മറ്റൊരു കാരണം അവൻ്റെ മരണമായി വരും.
നമുക്കൊന്നും ചെയ്യാനാവില്ലെ ആചാര്യാ…
അവനിലെ സംരക്ഷണ വലയത്തിനൊഴികെ മറ്റൊന്നിനും അതു തടയാൻ ശക്തിയില്ല. പക്ഷെ
എന്താ ഒരു പക്ഷെ,
ഇന്നാ സംരക്ഷണ വലയം ഇരുളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്, അതിനു ശോഭയില്ല.
അതിനർത്ഥം കുഞ്ഞിൻ്റെ മരണം സുനിശ്ചിതം.
അതു പറയാനാവില്ല ഗുരുനാഥാ… എല്ലാം അറിയുന്നവൻ ശിവൻ, എല്ലാം ശിവമയം, എല്ലാം അവൻ ഹിതം.
അന്ധകാന്ത നഗരിയുടെ അന്തരീക്ഷം ആകെ മാറി മറിഞ്ഞു , അവിടെ ഉറങ്ങിക്കിടന്ന വെളിച്ചത്തിൻ്റെ തേജസ്സ് പതിയെ ഉണർന്നു. ശൈവ യക്ഷിയാണവൾ അവൾക്ക് ഇരുളിൻ്റെ മറ വേണ്ട, സൂര്യകിരണങ്ങൾ പോലും അവളെ ഭയപ്പെടുത്തില്ല.
അവിടെ സംജാതമായ എല്ലാ ദുർശക്തികളെയും അവൾ തന്നിലേക്കാവാഹിച്ചു കഴിഞ്ഞു. ഇന്ന് അവിടം അവളുടെ കോട്ടയാണ് സർവ്വശക്തയായ ശൈവ യക്ഷിയുടെ യക്ഷിക്കോട്ട.
അന്ധകാന്ത നാഗരിക്കു മുകളിലെ തൂവെള്ള മേഘ ശകലങ്ങളെ അവളുടെ ശക്തിയാൽ ബന്ധനത്തിലാക്കി അവൾ, അവിടെ ഒഴുകുന്ന കാറ്റിനെയും അവൾ സ്വന്തം അധീനതയിലാക്കി.
മേഘങ്ങൾ നഗരിയുടെ താഴത്തു കൂടി ഒഴുകി നടന്നു. കാറ്റുകൾ അവൾ പറയുന്നതു പോലെ മേഘ ശകലങ്ങളെ ഒഴുക്കി നടന്നു. തൂവെള്ള വസ്ത്രമണിഞ്ഞ് മേഘങ്ങൾക്കു നടുവിൽ, തൻ്റെ കേശഭാരം കാറ്റിൽ പറത്തി അവൾ അട്ടഹസിച്ചു, ഉല്ലാസവേളയാക്കി അവൾ ആനന്ദം കണ്ടെത്തുകയാണ്.

ഈ സമയം ദ്വീപിനരികിലൂടെ ഒഴുക്കുന്ന ഒരു തോണി അവളുടെ ശ്രദ്ധയിൽ പെട്ടു. അവൾ സൂക്ഷ്മമായി നോക്കിയ സമയം അതിൽ ഒരു പുരുഷനാണെന്നറിഞ്ഞ നിമിഷം. അവളുടെ മിഴികൾ തീക്ഷ്ണമായി ജ്വലിച്ചു. അവളിൽ നിന്നും ഒരു പുഞ്ചിരി വിടർന്നു.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
തിരക്കൊക്കെ കഴിഞ്ഞു ഫ്രീ ആയോ ബ്രോ?
Bro enna baki കഥ സബ്‌മിറ്റ് ചെയുന്നെ അതെകിലും ഒന്ന് para bro kure ദിവസമായി കാത്തിരിക്കുകയാണ്
പ്രശ്നം ഒക്കെ കഴിഞ്ഞെന്ന് വിചാരിക്കുന്നു.എല്ലാവരും പ്രതീക്ഷയിലാണ്..
Next part bro waiting
Sry friends cheriya family problems kudungi ShivaShakti ezhuthi vechathane submit chaiyanayilla pettennu chaiyan nokkam
Oke bro., waiting.
eagerly waiting.
Bro ethu evdaanu kaanan ellalla
Eni ennanu baaki വന്നത് ഒരു replay എങ്കിലും താ??
ബ്രോ എന്നാ ഇത് സബ്മിറ്റ് ചെയ്യുന്നേ
Bro.. Valland lag aakunnallo.. ?
എന്നു വരും ബ്രോ അടുത്ത പാർട്ട്
എവിടെ ബ്രോ