ചുമച്ച മാവിക ഒടുവിൽ കുഴഞ്ഞ് നിലത്തേക്ക് തന്നെ വീണു. പക്ഷേ ഏങ്ങി വലിച്ചു കൊണ്ടിരുന്ന അവളുടെ ശ്വാസഗതി പതിയെ സാധാരണ നിലയിലേക്ക് എത്തി.
അവരെല്ലാവരും നോക്കി നിൽക്കുമ്പോൾ തന്നെ അവളുടെ അരക്ക് താഴേക്കുള്ള രൂപം മാറി അത് മനുഷ്യ ശരീരം പോലെ തന്നെ ആയി. ഗൗരിയുടെ ഇരു കൈകളും ഗിരീഷിലും രേവതിയമ്മയിലും മുറുകി.
കൈകൾ ഒന്നും കുത്താതെ മലക്കം മറിഞ്ഞ് എഴുന്നേറ്റുനിന്ന അവളുടെ ശരീരത്തിലേക്ക് വന്ന് വീണ പുലർവെയിലിന്റെ രശ്മികൾ ചിന്നിച്ചിതറി മനോഹരമായ ഒരു കാന്തി അവൾക്ക് സമ്മാനിച്ചു.
അമ്പരന്ന് അന്തംവിട്ട് നിൽക്കുന്ന മറ്റുള്ളവരെ എല്ലാം നോക്കിക്കൊണ്ട് അതിമനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ച മാവിക തന്റെ അരപ്പട്ടയിൽ ഉറപ്പിച്ച വാളിന്റെ പിടി പതിയെ ഊരിയെടുത്തു.
അവൾ കയ്യിൽ വന്ന പിടി മുറുകെപ്പിടിച്ച് മുകളിലേക്ക് ഉയർത്തിയതോടെ വജ്രത്തിനെക്കാൾ മൂർച്ചയേറിയ അതിന്റെ ബാക്കി ഭാഗം കൂടി അവിടെ പ്രത്യക്ഷമായി.
പെട്ടെന്ന്,ഒരു പക്ഷേ മാവികയെ പോലും ഞെട്ടിച്ചുകൊണ്ട് അവളുടെ കയ്യിലിരുന്ന വാളിന്റെ മൂർച്ചയുള്ള ഭാഗം ചുവന്ന നിറത്തിൽ ചുട്ടു പഴുത്തു.
അവൾ തീക്ഷണമായ നോട്ടത്തോടെ കുളത്തിൽ വീണ തെങ്ങിൻതലപ്പിന് മുകളിൽ തലവെച്ച് അനക്കമില്ലാതെ കിടക്കുന്ന വ്യാളിയുടെ നേർക്ക് തന്റെ ഇടത് ചൂണ്ടുവിരൽ നീട്ടി.
ഒന്ന് കൈ വെട്ടിച്ചവൾ വിരൽ പുറത്തേക്കു ചൂണ്ടിയതോടെ, ഒരു കയർ കെട്ടി വലിച്ചാൽ എന്നവണ്ണം തെറിച്ചു പോയ വ്യാളി ഒരു അനക്കം പോലും ഇല്ലാതെ കുളത്തിന് പുറത്തേക്ക് വീണു.
നല്ല കഥ ആയിരുന്നു എങ്ങുമെത്താതെ നിർത്തിയത് ശരിയായില്ല
ഇഷ്ടപെട്ട കഥ ആയിരുന്നു ഇതിന്റെ തുടർച്ച കാണുമോ
കാപ്പി പൂത്ത വഴിയേ എന്താ protected എന്ന് കിടക്കുന്ന, അതു വായിക്കാൻ പറ്റുമോ
അതിവിടെ വായിക്കാൻ കഴിയില്ല എന്നാണ് ബ്രോ എഴുത്തുകാരൻ പറയുന്നത്. എന്തോ കോപ്പിറൈറ്റ്വിഷ്യുന്റെ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. മറ്റേ ആപ്പിൽ പോയാൽ വായിക്കാൻ പറ്റും. അവിടെ ഉണ്ട്.
ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ് വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക
മാമകഹൃദയത്തിൻ ആത്മരഹസ്യം [ദാസൻ]
സൂപ്പർ ഇത്ര ത്രില്ലോടെ വായിച്ച കഥ ചുരുക്കം മാത്രമേ ഉള്ളു കണ്ണിൻ്റെ പ്രശ്നം വേഗം മാറട്ടെ എന്നാശംസിക്കുന്നു
ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നന്ദി മവികയെ തിരികെ കൊണ്ടുവന്നതെന്ന്,????????????????????????????
❤❤❤❤❤
❤️❤️❤️