വേഗതയിൽ കുന്നിന് മുകളിലേക്ക് നടന്നു. ഒപ്പം തങ്ങളുടെ ഇര രക്ഷപ്പെടാതിരിക്കാൻ ആയി ആ ജീവികൾ ഉണ്ടാക്കിയ വലയം ഏഥനോട് അടുത്തടുത്തു വന്നുകൊണ്ടിരുന്നു.!!
ഏഥൻ ആ കുന്നിൻമുകളിൽ കയറി എത്തുന്നതിന് തൊട്ടു മുൻപേ തന്നെ ആ ജീവികൾ അവനെ ചുറ്റും വളഞ്ഞ് തൊട്ടടുത്തേക്ക് എത്തി.
പലവട്ടം സംശയം തോന്നിയ അവൻ തിരിഞ്ഞ് നോക്കിയെങ്കിലും അവയെല്ലാം മരങ്ങൾക്ക് പിറകിലൂടെ അവനെ കബളിപ്പിച്ചു കൊണ്ടായിരുന്നു അവനോട് അടുത്ത് വന്നിരുന്നത്.
കൃത്യമായി അവനെ ഒരു വൃത്തത്തിനുള്ളിലാക്കാൻ ഉള്ള സ്ഥലം കിട്ടിയതോടെ അവയെല്ലാം ഞൊടിയിടയിൽ അവനെ നടുവിൽ ആക്കി ചുറ്റും അടുത്തു കൂടി. ആ ജീവികളെ അവിടെ കണ്ട ഏഥൻ ഒന്ന് നടുങ്ങി.
“ലാവോറിസ്….!!!!!!!!”
പതിയെ ചുണ്ടനക്കിയ അവനെ ആകമാനം ഉലച്ചുകൊണ്ട് ഒരു വിറയൽ ശരീരത്തിലൂടെ കടന്നുപോയി.
രുധിരാഖ്യത്തിനൊപ്പം ഉണ്ടായിരുന്ന, താൻ അരയിൽ ഉറപ്പിച്ച വാൾ ഞൊടിയിടയിൽ വലിച്ചൂരാൻ ശ്രമിച്ചങ്കിലും തലയ്ക്ക് പിന്നിൽ ശക്തമായ ഒരു അടി ഏറ്റതോടെ അവൻ തെറിച്ചു അടുത്തുള്ള മരത്തിൽ ചെന്നടിച്ച് താഴെ വീണു.
ബോധം മറഞ്ഞ അവനെ തൂക്കിയെടുത്ത് തോളിലിട്ട് ആ ജീവികൾ വീണ്ടും ആ കുന്നിനു മുകളിലേക്ക് കയറി.
അവിടെ പാറക്കല്ലുകൾ കൊണ്ട് കെട്ടിപ്പൊക്കിയ ഒരു കൊട്ടാരം, അല്പം ക്ഷീണിതമെങ്കിലും തലയുയർത്തി തന്നെ നിലനിന്നിരുന്നു.! കോട്ടയുടെ ചുറ്റുമതിലും ചില ഭാഗങ്ങളും കാലപ്പഴക്കം കൊണ്ടായിരിക്കണം ഇടിഞ്ഞു പൊളിഞ്ഞു തുടങ്ങിയിരുന്നു.
നല്ല കഥ ആയിരുന്നു എങ്ങുമെത്താതെ നിർത്തിയത് ശരിയായില്ല
ഇഷ്ടപെട്ട കഥ ആയിരുന്നു ഇതിന്റെ തുടർച്ച കാണുമോ
കാപ്പി പൂത്ത വഴിയേ എന്താ protected എന്ന് കിടക്കുന്ന, അതു വായിക്കാൻ പറ്റുമോ
അതിവിടെ വായിക്കാൻ കഴിയില്ല എന്നാണ് ബ്രോ എഴുത്തുകാരൻ പറയുന്നത്. എന്തോ കോപ്പിറൈറ്റ്വിഷ്യുന്റെ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. മറ്റേ ആപ്പിൽ പോയാൽ വായിക്കാൻ പറ്റും. അവിടെ ഉണ്ട്.
ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ് വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക
മാമകഹൃദയത്തിൻ ആത്മരഹസ്യം [ദാസൻ]
സൂപ്പർ ഇത്ര ത്രില്ലോടെ വായിച്ച കഥ ചുരുക്കം മാത്രമേ ഉള്ളു കണ്ണിൻ്റെ പ്രശ്നം വേഗം മാറട്ടെ എന്നാശംസിക്കുന്നു
ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നന്ദി മവികയെ തിരികെ കൊണ്ടുവന്നതെന്ന്,????????????????????????????
❤❤❤❤❤
❤️❤️❤️