രുധിരാഖ്യം 11 [ചെമ്പരത്തി] 387

വലതുകൈയ്യിൽ വാൾ പിടിച്ചു ഒന്ന് ചുഴറ്റി.

രുധിരാഖ്യത്തിൽ നിന്ന് പുറപ്പെടുന്ന വെളിച്ചത്തെ ഒന്നുകൂടി വർധിപ്പിച്ചുകൊണ്ട് അത് അവന്റെ കയ്യിൽ കിടന്നു ഒരു പമ്പരം പോലെ വട്ടംകറങ്ങി.

” നമുക്ക് പോകാം….. ”

പറഞ്ഞുകൊണ്ട് അവൻ അവൾക്കു മുൻപായി പുറത്തേക്ക് നടന്നു. തൊട്ടുപിന്നാലെ കയ്യിൽ രുധിരാഖ്യവുമായി ഇന്ദുവും.

ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി ചുറ്റും നോക്കിയിട്ടും അവർക്ക് സ്വർണ മാനിനെയോ, അത് പരത്തുന്ന പ്രകാശമോ അവിടെയെങ്ങും കാണാൻ സാധിച്ചില്ല.

രുധിരാഖ്യവുമായി ഇന്ദു മുന്നോട്ട് ചെല്ലുംതോറും ഗുഹാ കവാടത്തിലെ വെള്ളം അവർക്ക് സഞ്ചരിക്കാൻ പാകത്തിൽ ഇരുവശത്തേക്കുമായി ഒരു ഗുഹ പോലെ മാറി കൊടുത്തു..!!

തടാകത്തിന് നടുവിൽ ഉയർന്നു നിന്ന മണൽ കൂനകളിൽ ഒന്നിൽ നിന്ന് മുകളിലേക്ക് കയറിപ്പോകാൻ ഉള്ള പടികൾ താനെ തെളിഞ്ഞുവന്നു.!!

മുൻപിൽ നടന്ന ഏഥൻ ഒരു നിമിഷം പിന്തിരിഞ്ഞു ഇന്ദുവിനെ നോക്കിയ ശേഷം അതിവേഗത്തിൽ പടികൾ കയറി മുകളിലേക്ക് പോയി തൊട്ടുപിന്നാലെ ഇന്ദുവും.

അവർ തടാകത്തിൽ നിന്ന് പുറത്ത് കടന്നതോടെ അവർ കയറി വന്ന പടികൾ അപ്രത്യക്ഷമായി.അതോടൊപ്പം രുധിരാഖ്യത്തിന്റെ പ്രഭാവം കാരണമായിരിക്കണം,അവിടെയെങ്ങും വെട്ടി തിളങ്ങിനിന്നിരുന്ന നീല പ്രകാശം അശേഷം കാണ്മാൻ ഉണ്ടായിരുന്നില്ല.

പുറത്ത് കടന്ന അവർ, തങ്ങൾ അകത്തേക്ക് വന്നപ്പോൾ മരങ്ങളിൽ അടയാളങ്ങൾ ഇട്ടത്  നോക്കി തന്നെ പുറത്തേക്ക് നടന്നു. നടക്കുന്നതിനിടയിൽ തന്നെ അവൻ വാൾ തന്റെ അരയിൽ ഉറപ്പിച്ചു. കയ്യിലുണ്ടായിരുന്ന കറുത്ത വസ്ത്രം അവൻ നിവർത്തി കഴുത്തു വഴി താഴേക്കിട്ടു.  സ്ത്രീകളുടെ കയ്യില്ലാത്ത ബ്ലൗസ് പോലെ അത് അവന്റെ ശരീരത്തിൽ ഇറുകി കിടന്നു

36 Comments

  1. ???
    Waiting for next part

  2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

  3. ❤❤❤

  4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്??????

  5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

    പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

    1. ഒത്തിരി സന്തോഷം ബ്രദർ….. ??❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

      പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. ? ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

      10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും ??.

      ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ ??)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

      ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

      ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം ??????

      1. Its OK — Understand.
        veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
        Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

  6. Mavikayude kavalkaran

    Konnu kallanjalle vendayirunnu paavam

  7. Mavikayude kavalkaran

    Konnu kallanjalle vendayirunnu

Comments are closed.